Friday, July 3, 2009

10 - Hard Disk - സ്റ്റോറേജ്‌ മിഡിയ

ആദ്യകാലങ്ങളിലെ കമ്പ്യൂട്ടറിന്റെ സ്റ്റോറേജ്‌ മിഡിയ, ഡാറ്റ സൂക്ഷിച്ചിരുന്നത്‌, ഡിസ്ക്‌ ഡ്രൈവുകളിലായിരുന്നില്ല. അത്ഭുതം തോന്നുന്നെ അല്ലെ. കോടാനുകോടി വിവരങ്ങൾ വിരൽതുമ്പിൽ സൂക്ഷിക്കുന്ന നമുക്ക്‌ പതിറ്റാണ്ടുകൾ പിന്നിലേക്ക്‌, കമ്പ്യൂട്ടറിന്റെ ആദ്യകാല സംഭരണ കഥകളിലേക്ക്‌, പേപ്പറുകളിലും പഞ്ചിങ്ങ്‌ കാർഡുകളിലുമായി ഡാറ്റ സുക്ഷിച്ച, നമ്മുടെ പൂർവ്വകാല ഗുരുവരന്മരിലേക്ക്‌, ഒന്ന് തിരിഞ്ഞ്‌ നോക്കിയാലോ?.
ഹാർഡ്‌ ഡിസ്കില്ലാത്ത കമ്പ്യൂട്ടർ.
ഒരു ചെറിയ നഖത്തിന്റെ അത്രയും വലിപ്പത്തിൽ, കോടാനുകോടി വിവരങ്ങൾ, പാട്ടുകൾ, ചിത്രങ്ങൾ എന്നിവ സുക്ഷിച്ച്‌ കൊണ്ട്‌നടക്കുന്ന നമുക്ക്‌ അവിശ്വസനീയമായ ഒരു കാലമുണ്ടായിരുന്നു കമ്പ്യൂട്ടറുകൾക്ക്‌. അതെ, ഹാർഡ്‌ ഡിസ്‌കുകളില്ലാത്ത ഒരു കാലം. പഴയ കാല കമ്പ്യൂട്ടറുകളിൽ ഡാറ്റ സൂക്ഷിച്ചിരുന്നത്‌, ഡിസ്‌ക്‌ ഡ്രൈവുകളിലായിരുന്നില്ല.
പ്രാരമ്പദശയിൽ, കമ്പ്യൂട്ടറുകൾക്ക്‌ ഡാറ്റ സൂക്ഷിക്കുവാൻ ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. ഒരോ പ്രവശ്യവും ഒരു പ്രോഗ്രാം ഉപയോഗിക്കണമെങ്കിൽ, ആ പ്രോഗ്രാം മന്യുവൽ ആയി ഒരോ പ്രവശ്യവും എഴുതണമായിരുന്നു. ഈ ന്യൂനത പരിഹരിക്കുവാൻ, ഗവേഷകരും, IBM എഞ്ചിനിയർമ്മാരും ചേർന്ന് കണ്ട്‌പിടിച്ചതാണ്‌ പേപ്പറുകളും പഞ്ചിങ്ങ്‌ കാർഡുകളും ഉപയോഗിച്ചുള്ള ഡാറ്റ സംഭരണ മാധ്യമം.

ആദ്യത്തെ കമ്പ്യൂട്ടർ ഡാറ്റ സംഭരണ മാധ്യമം, ദ്വാരങ്ങളുള്ള പേപ്പറുകളും പഞ്ചിങ്ങ്‌ കാർഡുകളുമായിരുന്നു. ഈ കാർഡുകൾ ഒരു പ്രതേകതരം റീഡർ ഉപയോഗിച്ച്‌, പ്രകാശരശ്മികൾ പതിപ്പിക്കുന്നു. ഇങ്ങനെ പതിയുന്ന പകാശരശ്മികൾ കാർഡിന്റെ ദ്വാരത്തിലൂടെ കടന്ന്‌പോകുമ്പോൾ അത്‌ 1 ആയും, പ്രകശരശ്മികൾ തടയപ്പെട്ടാൽ അത്‌ 0 ആയും കണക്ക്‌കൂട്ടുന്നു. (നെരെ തിരിച്ചും) കമ്പ്യൂട്ടറിന്‌ മനസ്സിലാവുന്ന ഭാഷ 1 ഉം 0 വുമാണെന്ന് അറിയമല്ലോ. ഇതാണ്‌ ആദ്യകാല കമ്പ്യൂട്ടറിന്റെ സംഭരണ മാധ്യമം (Storage media)
(പഴയ കാല കമ്പ്യൂട്ടര്‍ പഞ്ചിങ്ങ് കാര്‍ഡിന്റെ രൂപം)






(പഞ്ചിങ്ങ് ടാപ്പിന്റെ രൂപം)
നിങ്ങൾ ഒരു കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കുന്നു. (ഇന്നത്തെ വർക്ക്‌ സ്റ്റേഷൻ- PC) അവിടെയിരുന്ന് നിങ്ങൾ ഒരക്ഷരം ടൈപ്പ്‌ ചെയ്യുന്നു. അപ്പോൾ കാർഡ്‌ റിഡാർ മെഷിൻ, പഞ്ചിങ്ങ്‌ കാർഡിൽ ഒരു ദ്വാരം നിർമ്മിക്കുന്നു. വളരെ ലളിതം അല്ലെ. ഒന്നുമില്ലാത്ത ലോകത്ത്‌, ഇത്‌ മഹത്തായ ഒരു കണ്ട്‌പിടുത്തമായാണ്‌ അംഗീകരിച്ചിരുന്നത്‌.
ഈ രൂപത്തിൽ ഒരു പ്രോഗ്രാം എഴുതണമെങ്കിൽ, ആദ്യം പ്രോഗ്രാമിന്റെ മുഴുവൻ രൂപവും കടലാസിൽ എഴുതുക. എന്നിട്ട്‌, എഴുതിയത്‌ മുഴുവൻ മനസ്സിൽ കണക്ക്‌കുട്ടി, ശരിയാണെന്ന് ഉറപ്പിക്കുക. (Debuging Stage) പിന്നീട്‌ ഈ കടലാസിൽ നിന്നും പ്രോഗ്രാം കമ്പ്യൂട്ടറിലേക്ക്‌ പകർത്തുക.രസകരമായ സംഗതി എന്താണെന്നല്ലെ, ഇങ്ങനെ നിങ്ങൾ പഞ്ച്‌ചെയ്യുന്ന പ്രോഗ്രാമിൽ ഒരക്ഷരം തെറ്റിയാൽ, ആ കാർഡ്‌ വീണ്ടും പഞ്ച്‌ ചെയ്യണം. ചെറിയ ഒരു തെറ്റ്‌ പറ്റിയാൽ, ചിലപ്പോൾ, ഒരു പ്രോഗ്രാമിനുപയോഗിച്ച കാർഡുകൾ മുഴുവൻ വീണ്ടും പഞ്ച്‌ ചെയ്യേണ്ടി വരും. പ്രോഗ്രാമിന്റെ അന്തരഫലമെന്തെന്നറിയാതെയുള്ള ഒരു തരം കണ്ണടച്ച കളി. കിട്ടിയാൽ കിട്ടി, പോയാൽ പോയി.
ഇന്നത്തെ ഹാർഡ്‌ ഡിസ്കുകൾ ഹാങ്ങാവുന്ന പോലെ അന്നു, പഞ്ചിങ്ങ്‌ കാർഡുകളും ജാമാവും. ഇങ്ങനെ കാർഡുകൾ ജാമായാൽ, സഹായത്തിനുണ്ടായിരുന്നവർ വളരെ വിരളവും.പേപ്പറുകളിൽ നിന്നും പരിണമിച്ച്‌ പിന്നിട്‌ വന്നവനാണ്‌ മഗ്‌നെറ്റിക്ക്‌ ടാപ്പ്‌. ഇന്നലെകളിലെ ഓഡിയോ കാസറ്റിന്റെ രൂപത്തിൽ, വലിയ റീലുകളിൽ ഡാറ്റ സ്റ്റോർ ചെയ്യുന്ന രൂപം. ഈ ടാപ്പുകൾ, പേപ്പറുകളെക്കാൾ വളരെയധികം ഇണക്കമുള്ളവയും (Flexible) ഈടുറ്റതും വേഗതയേറിയതുമായിരുന്നു. ഇന്നും ഇത്തരം ടാപ്പ്‌ ഡിസ്‌കുകൾ രണ്ടാം നിര ഡാറ്റ സംഭരണിയായി ഉപയോഗിക്കപ്പെടുന്നു.

(മാഗ്‌നെറ്റിക്ക് ടാപ്പിന്റെ രൂപം)

Linearly ആയിട്ടാണ്‌ ഡാറ്റകൾ വായിക്കപ്പെടുന്നത്‌ എന്നതാണിതിന്റെ ന്യൂനത. മാത്രമല്ല, ഒരു ടാപ്പിന്റെ ഒരറ്റത്ത്‌നിന്നും മറ്റോരറ്റത്തേക്ക്‌ പോകണമെങ്കിൽ, നിമിഷങ്ങളോളം കത്തിരിക്കേണ്ടി വരികയും ചെയ്യുന്നു. ഇന്ന് നമുക്ക്‌ ലഭിക്കുന്ന Random Access ആസാദ്യമായിരുന്നു.
-------------------------
Low density - Single sided 5 1/2 ഇഞ്ച്‌ വലിപ്പമുള്ള ഫ്ലോപ്പി ആദ്യമായി കൈയിൽ കിട്ടിയവരുടെ സന്തോഷത്തിന്റെയും, അതിൽ ജീവിതത്തിൽ ആദ്യമായി ഡാറ്റ സേവ്‌ ചെയ്ത വീര കഥകളും...(നാളെ)

.

5 comments:

  1. ആദ്യകാലങ്ങളിലെ കമ്പ്യൂട്ടറിന്റെ സ്റ്റോറേജ്‌ മിഡിയ, ഡാറ്റകള്‍ സൂക്ഷിച്ചിരുന്നത്‌, ഡിസ്ക്‌ ഡ്രൈവുകളിലായിരുന്നില്ല. അത്ഭുതം തോന്നുന്നെ അല്ലെ. കോടാനുകോടി വിവരങ്ങള്‍ വിരല്‍തുമ്പില്‍ സൂക്ഷിക്കുന്ന നമുക്ക്‌ പതിറ്റാണ്ടുകള്‍ പിന്നിലേക്ക്‌, കമ്പ്യൂട്ടറിന്റെ ആദ്യകാല സംഭരണ കഥകളിലേക്ക്‌, പേപ്പറുകളിലും പഞ്ചിങ്ങ്‌ കാര്‍ഡുകളിലുമായി ഡാറ്റ സുക്ഷിച്ച, നമ്മുടെ പൂര്‍വ്വകാല ഗുരുവരന്മരിലേക്ക്‌, ഒന്ന് തിരിഞ്ഞ്‌ നോക്കിയാലോ?.

    ReplyDelete
  2. ഡാറ്റകൾ എന്നു പറയുന്നത് തെറ്റാണ്. Datum എന്ന വാക്കിന്റെ ബഹുവചനം ആണ് Data. പലപ്പോഴും ഈ വാക്ക് തെറ്റായി പ്രയോഗിച്ചിരിക്കുന്നു. തിരുത്തുമെന്നു കരുതുന്നു

    ReplyDelete
  3. ഉറുമ്പ്‌ ചേട്ടാ, നന്ദി,
    ഞാന്‍ ഡാറ്റ എന്നുതന്നെ മാറ്റിയിട്ടുണ്ട്‌. തെറ്റുകള്‍ ചുണ്ടികാണിച്ചതിന്‌ നന്ദിട്ടോ.

    ReplyDelete
  4. വെര്യ് ഇൻഫർമോറ്റിവ്...താങ്ക് യൂ

    ReplyDelete
  5. പലതരം സ്റ്റോറേജ് ഉപകരണങ്ങള്‍ കൂടുതല്‍ സംഭരണശേഷിയൊടെ വന്നുകൊണ്ടിരിക്കുകയാണെങ്കിലും ടേപ്പുകളുടെ സ്ഥാനം താങ്കള്‍ പറഞ്ഞപോലെ രണ്ടാം നിരയില്‍ ഇപ്പോഴും ശക്തമായിത്തന്നെ നിലകൊള്ളുന്നു.

    വമ്പന്‍ ഡാറ്റാസെന്ററുകളില്‍ ബാക്കപ്പ് എടുക്കുന്നതിനായി ആണു ഇവന്മാരെ കൂടുതലായും ഉപയോഗിക്കാറ്. പണ്ടുണ്ടായിരുന്നത്ര വലുപ്പവുമില്ല ,കൊണ്ടുനടക്കാന്‍ സൌകര്യവുമാണ്. ഈ ശ്രേണിയിലുള്ള ഏറ്റവും പുതിയതും മികച്ച സംഭരണശേഷിയുമുള്ള LTO-4 ഏകദേശം 1600GB ഡാറ്റാ വരെ കമ്പ്രസ്ഡ് മോഡില്‍ ശേഖരിക്കും.

    ReplyDelete