Monday, July 20, 2009

1 - സംശയങ്ങളും ചോദ്യങ്ങളും

കമ്പ്യൂട്ടറിനെക്കുറിച്ചുള്ള, നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും വ്യക്തമായി ഇവിടെ എഴുതുക.


ഹാർഡ്‌വെയറായാലും, സോഫ്റ്റ്‌വെയറായാലും, ധൈര്യമായി ചോദിച്ചോളൂ.


.

77 comments:

  1. കമ്പ്യൂട്ടറിനെക്കുറിച്ചുള്ള, നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും വ്യക്തമായി ഇവിടെ എഴുതുക.


    ഹാർഡ്‌വെയറായാലും, സോഫ്റ്റ്‌വെയറായാലും, ധൈര്യമായി ചോദിച്ചോളൂ.

    ReplyDelete
  2. ചാത്തനേറ്: എന്നാപ്പിന്നെ ഡൌട്ട് നമ്പര്‍ വണ്‍ എന്റെ വക തന്നെ ഇരിക്കട്ടെ. ടൊറന്റിനു വേണ്ടി എതോ ഒരു പോര്‍ട്ട് ഓപ്പണ്‍ ആക്കി ഇട്ടിട്ടുണ്ട്. ഇടക്കിടെ നോര്‍ട്ടന്‍ എന്റെ കമ്പ്യൂട്ടറിനെ അറ്റാക്ക് ചെയ്യാന്‍ ശ്രമിച്ച ഏതോ ഭീകരന്റെ ശ്രമം പിടിച്ചു എന്നൊക്കെ പറഞ്ഞ് കൊടി പിടിച്ചു കാണിക്കാറുണ്ട്. ഇങ്ങനെ വല്ലോരും എന്റെ സിസ്റ്റത്തില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് നേരെ ചൊവ്വെ നോക്കിക്കാണാനുള്ള സോഫ്റ്റ്വേര്‍ (ഏറ്റവും യൂസര്‍ഫ്രന്റ്ലി)ഏതാ ?ഓഎസ് വിന്‍ഡോസ് എന്ന് പറയണ്ടാലോ‍?

    ReplyDelete
  3. പിന്നെ ഒരു ലാപ് റ്റോപ്പ് വിന്‍ഡോസ് ഐക്കണ്‍ തെളിഞ്ഞ് വരുമ്പോള്‍ എഫ് 8 കീ പ്രസ് ചെയ്ത് പിടിച്ചാലേ കീ ബോര്‍ഡ് വര്‍ക്ക് ചെയ്യുന്നുള്ളൂ. അല്ലാത്ത പക്ഷം ലെഫ്റ്റ് ctrl കീ അമര്‍ന്നിരിക്കുന്നതു പോലെ അതു പെരുമാറിക്കളയും. എന്നുച്ചാ ഒരക്ഷരം ടൈപ്പ് ചെയ്യാന്‍ പറ്റൂല യൂസര്‍ ഐഡിയുടെ പാസ്‌വേര്‍ഡ്ദ് പോലും. എന്നാല്‍ എഫ് 8 അമര്‍ത്തിപ്പിടിച്ച് കയറിയാല്‍ പ്രശ്സനമൊന്നുമില്ല, പിന്നെ അറിയാതെയെങ്ങാല്‍ ലെഫ്റ്റ് ctrl കീ പ്രസ് ചെയ്തു പോയാല്‍ പിന്നെ അതു നിവര്‍ന്നപോലെ ആവണമെങ്കില്‍ റീസ്റ്റാര്‍ട്ട് ചെയ്യണം. ഇതൊരു ഹാര്‍ഡ് വേര്‍ പ്രശ്നം ആണേല്‍ എന്തു കൊണ്ട് എഫ് 8 പ്രസ് ചെയ്ത് കയറിയാല്‍ എല്ലാം മര്യാദയ്ക്ക് വര്‍ക്ക് ചെയ്യുന്നു.(എനിക്ക് സന്തോഷമായി ഒരുത്തനെക്കൂടി വട്ടാക്കാന്‍ പറ്റിയല്ലോ‍)

    ReplyDelete
  4. കുട്ടിച്ചാത്തൻസ്‌,
    എന്നാപിന്നെ ഉത്തരം നമ്പർ 1.

    സധാരണ തോറന്റ്‌ ക്ലയ്ന്റ്‌ 6881 മുതൽ 6999 വരെയുള്ള TCP പൊർട്ടുകൾ മാത്രമാണ്‌ ഉപയോഗിക്കുന്നത്‌.

    തോറന്റ്‌ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ കമ്പ്യൂട്ടറിൽ ഡൗൺചെയ്ത ഫലയുകൾ മറ്റുള്ളവർക്ക്‌ വേണ്ടി അപ്പ്‌ലോഡ്‌ ചെയ്യാറൂണ്ട്‌. അതായത്‌, നിങ്ങളുടെ കമ്പ്യൂട്ടറും ഒരു സെർവ്വർ ആയി വർക്ക്‌ ചെയ്യുമെന്ന് സാരം. അത്‌കൊണ്ട്‌ സൂക്ഷിക്കുക.

    ഹാക്കർമാരിൽനിന്നും രക്ഷപ്പെടുവാൻ പഴുതടഞ്ഞ മാർഗ്ഗങ്ങൾ ഇല്ലെന്ന്‌തന്നെ പറയാം.

    ഒരു മാർഗ്ഗം നാം ബ്ലോക്ക്‌ ചെയ്യുമ്പോൾ മറ്റോരു മാർഗ്ഗത്തിൽ അവർ വന്നിരിക്കും.

    എങ്കിലും, ഒരു നല്ല പെർസണൽ ഫയർവാൾ ഇൻസ്റ്റാൾ ചെയ്താൽ ഒരു പരിധിവരെ, ഇവരെ തടയാം.

    1. Online Armor Personal Firewall
    2. Comodo Internet Security
    3. Outpost Security Suite Pro

    ZoneAlarm Pro യും നല്ലതാണ്‌.

    Search and Destroy എന്ന ഫ്രീ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്താൽ, എതെങ്കിലും തരത്തിൽ നിങ്ങളുടെ കമ്പ്യൂട്ടർ അറ്റാക്ക്‌ ചെയ്യുവാൻ ശ്രമിക്കുന്നുണ്ടെങ്കിൽ നിങ്ങളെ അറിയിക്കും.

    സൗകര്യപ്രദമായത്‌ ഇൻസ്റ്റാൾ ചെയ്യുക. കഴിവതും തോറന്റ്‌ ഉപയോഗിച്ചശേഷം അൺഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ, നന്നായിരിക്കും. (പ്രഫഷണൽ വഴിയല്ലെങ്കിലും രക്ഷപ്പെടുവാൻ വെറെ മാർഗ്ഗമില്ല)

    ReplyDelete
  5. കുട്ടിച്ചാത്തൻസ്‌,

    ആദ്യത്തെ തിരിച്ചുള്ള ചോദ്യം.

    കമ്പ്യൂട്ടർ തുറന്നശേഷം bios-ൽ പോകുവാൻ കഴിയുന്നുണ്ടോ?. അവിടെ കയറി, കീ ബോർഡ്‌ വർക്ക്‌ ചെയ്യുന്നുണ്ട്‌ എന്ന് ഉറപ്പ്‌വരുത്തുക.

    1. കീബോർഡ്‌ പ്രോഗ്രാമുകൾ എതെങ്കിലും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ?
    2. Windows Sticky key അക്റ്റീവ്‌ ആണോ?.
    3. ഇത്‌ വിൻഡോ സ്റ്റർട്ട്‌ ചെയ്യുമ്പോൾ മാത്രമാണോ?.
    4. ലാപ്പ്‌ പഴയതാണോ? മോഡൽ ഏത്‌?

    പരിഹാരം കൈയെത്തുന്ന ദൂരത്ത്‌തന്നെയാണ്‌ട്ടോ.

    (പിന്നെ, പെപ്സിയോ, കാപ്പിയോ ഒന്നും കീബോർഡിന്‌കൊടുത്തിരുന്നില്ലല്ലോ അല്ലെ)

    ReplyDelete
  6. വിന്‍ഡോസ്‌ വിസ്തയില്‍ മൊഴി കീമാപ്പ് വര്‍ക്ക്‌ ചെയുന്നില്ല. അത് ശരിയാക്കാന്‍ വല്ല വഴിയുമുണ്ടോ?
    പിന്നെ ഇന്റര്‍നെറ്റ്‌ എക്ഷ്പ്ലൊരെരിലുമ് ഗൂഗിള്‍ ക്രോം ലും ചില്ലക്ഷരങ്ങള്‍ ശരിയായി കാണിക്കുന്നില്ല. പിന്നെ ന്റ പോലുള്ള കൂടക്ഷരങ്ങളും ന റ എന്നാണു കാണിക്കുന്നത് എന്ത് ചെയും?

    ReplyDelete
  7. ഈ പാവം ഞാന്‍,
    വിന്‍ഡോ വിസ്തയില്‍ മൊഴി കീമാപ്പ്‌ വര്‍ക്ക്‌ ചെയ്യുന്നുണ്ടെന്നാണ്‌ ഷിബു പറയുന്നത്‌. ചേട്ടായി, എന്തായാലും മൊഴി 1.1.1 ഇന്‍സ്റ്റാള്‍ ചെയ്യൂ.

    ദാ ലിങ്ക്‌.

    പിന്നെ, അജ്ഞലി ഒള്‍ഡ്‌ ലിപി, ഇപ്പോഴുള്ളത്‌ ഡിലിറ്റ്‌ ചെയ്ത ശേഷം, ദാ, ഇത്‌ ഇന്‍സ്റ്റാള്‍ ചെയ്ത്‌നോക്കൂ.

    ശരിയായില്ലെങ്കില്‍ പറയുക.

    കൂടുതല്‍ വിവരങ്ങളുമായി ഷിബു ഉടനെ പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  8. bios-ൽ പോകുവാൻ പറ്റുന്നുണ്ട് അതില്‍ പിന്നെ -> <- Enter Keys അല്ലേ ഉപയോഗിക്കേണ്ടൂ‍. അവിടെ കുഴപ്പമില്ലാതെ വര്‍ക്കു ചെയ്യുന്നുണ്ട്. മോഡല്‍ ഏസര്‍ ആസ്പയര്‍ നമ്പര്‍ ഓര്‍മയില്ല നോക്കിപറയാം. 2006ല്‍ ആണു വാങ്ങിയത്. പ്രായത്തിന്റേതായ അവശതകളൊക്കെ കാണും
    1) കീബോര്‍ഡ് പ്രോഗ്രാമുകള്‍ ഇല്ല
    2) അല്ല(ഒന്നൂടെ നോക്കീട്ടു പറയാം)അങ്ങനെയാണെങ്കില്‍ അതെപ്പോഴും അങ്ങനെ തന്നെ വര്‍ക്ക് ചെയ്യണ്ടേ. F8 പ്രസ് ചെയ്ത് പിടിച്ച് കയറിയാല്‍ നോ പ്രോബ്ലം.
    3)അകത്ത് കയറാന്‍ പാസ്‌വേര്‍ഡ് കൊടുക്കണമെങ്കില്‍ മുന്‍പേ F8 പ്രസ് ചെയ്ത് പിടിച്ചിരിക്കണം. കയറിയാല്‍ പ്രശ്നമില്ല. അറിയാതെ ctrl കീ പ്രസ് ചെയ്തുപോയാല്‍ പിന്നേം തഥൈവ. ചിലപ്പോള്‍ വല്ല സിനിമേം കണ്ട് കുറേ സമയം കഴിയൂമ്പോള്‍ (ഒന്നും ചെയ്യാതെ കുറേ സമയം ഇരുന്നാല്‍) പ്രശ്നം കാണാറുണ്ട്.
    4) മോഡല്‍ നമ്പര്‍ പിന്നെ പറയാം. ഒരു 95% ഹാര്‍ഡ് വേര്‍ പ്രശ്നം ആകാനാണ്‌ സാധ്യത, ഒരു തവണ നാട്ടില്‍ ബസ്സില്‍ കൊണ്ടുപോയതിനു ശേഷമാണ് രോഗലക്ഷണങ്ങള്‍ല്‍ കണ്ട് തുടങ്ങിയത്.

    പക്ഷേ വേറേ യുഎസ് ബീ കീബോര്‍ഡ് വച്ചിട്ടും പ്രശ്നം കണ്ടു. (അതു പക്ഷേ വിന്‍ഡോസില്‍ സ്വന്തം കീബോര്‍ഡ് വച്ച് കയറിയാലല്ലേ യുഎസ്‌‌ബീ കീബോര്‍ഡ് പണി തുടങ്ങൂലൂ)
    വിന്‍ഡോസ് എക്സ്പി ഐക്കണ്‍ തെളിഞ്ഞിട്ട് ലോഡിങ്ങ് ചെയ്യുമ്പോള്‍ F8 പ്രസ് ചെയ്ത് പിടിച്ചാല്‍ ബാക്ക് ഗ്രൌണ്ടില്‍ എന്താവും നടക്കുക? മറ്റേ ലോഡിങ്ങ് മെനു(സേഫ് മോഡ്, ....) ഒക്കെ വരാനുള്ള ടൈം മുന്‍പേ കഴിയുകേം ചെയ്തു!!

    കാപ്പീ, ചായേം, പെപ്സിയുമൊന്നും ചാത്തന്‍ തന്നെ കുടിക്കാറില്ല പിന്നാ ലാപ്പിനു കൊടുക്കുന്നത്.

    ReplyDelete
  9. കീമാനെ പറ്റി പെരിങ്ങോടൻ പറഞ്ഞാലേ ശരിയാവൂ. പിന്നെ, ഫോണ്ട് ഇൻസ്റ്റാൾ ചെയ്തിട്ടെന്തായി? വിസ്ത തൊടാൻ കിട്ടാത്തതും ഒരു പ്രശ്നമാണ്‌.

    ReplyDelete
  10. കുട്ടിച്ചാത്തൻ,
    (ഒരു നല്ല ലാപ്പില്ലാത്ത ചാത്തനോ, അപ്പോ ഡുഫ്ലി ചാത്തനാണല്ലെ :))

    Acer Aspire-ന്റെ എല്ലാ മോഡലുകൾക്കും സ്റ്റിക്കി കീബോർഡ്‌ പ്രൊബ്ലം ഉണ്ട്‌. വളരെ അസാധരണമാം വിധം ചില കീബോർഡുകൾ പ്രവർത്തിക്കുന്നുണ്ട്‌.

    പരിഹാരമായി ഒന്ന്, ലാപ്പ്‌ടോപ്പിന്റെ bios അപ്‌ഡേറ്റ്‌ ചെയ്യുക.

    രണ്ട്‌, Touch Pad ഡിസെബിൾ ചെയ്യുക. അതിന്‌ (Fn+F7) പ്രസ്‌ ചെയ്യുക. സ്വാഭവികമായും അപ്പോൾ ഒരു കൊച്ചു മോസ്‌ കൂടെ കൊണ്ട്‌നടക്കേണ്ടി വരും. (External mouse).

    പ്രശ്നം പരിഹരിച്ചു എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ, വീണ്ടും അറിയിക്കുക. സഹായിക്കുവാൻ സന്തോഷമെയുള്ളൂ.

    ReplyDelete
  11. സന്തോഷം.. ഒരു 1/2 കിലോ അഡ്വാന്‍സ് നന്ദി(ബാക്കി സംഭവം ടെസ്റ്റ് ചെയ്തിട്ട്) ആ ടച്ച് പാഡ് ഡിസേബിള്‍ ചെയ്യാന്‍ ഓപ്ഷന്‍ പറഞ്ഞത് നന്നായി. ഞാനത് കൈ കൊണ്ട് തൊടാറില്ല എന്തോ ഒരു അട്ടയെ കാണും പോലെയാ. വാങ്ങിയ അന്നു തന്നെ ഒരു കൊച്ച് എലിയേം കൊണ്ടാ നടപ്പ്. പിന്നെ നല്ല ലാപ്പല്ലാന്ന് ആരു പറഞ്ഞ്. ഏത് ലാപ്പായാലും അതു കൊണ്ട് നടക്കുന്നവര്‍ അതിനോടെങ്ങനെ പെരുമാറുന്നു എന്നതിനനുസരിച്ചിരിക്കും പ്രതികരണം. എന്നൂച്ചാ അതിനും ഒരു മനസ്സുള്ളതു പോലെ. പക്ഷേ കയ്യൊടിഞ്ഞിട്ടും(ഈ കീ പ്രോബ്ലം) എന്നെ സഹായിക്കാന്‍ എന്റെ ലാപ് സുഹൃത്ത് കഷ്ടപ്പെടുന്നില്ലേ. അപ്പോള്‍ പിന്നെ അതൊരു നല്ല ലാപ് അല്ലേ?

    ഓടോ: ഈ പോസ്റ്റില്‍ തന്നെ കമന്റിട്ടോണ്ടിരുന്നാല്‍ ഇതങ്ങ് മഹാഭാരതം ആവൂലേ. ഇപ്പോള്‍ ഒന്നോ രണ്ടോ പ്രശ്നം സോള്‍വ് ചെയ്ത് കഴിഞ്ഞാല്‍ ആ കമന്റൊക്കെ പെറുക്കി കൂട്ടി പോസ്റ്റ് അപ്ഡേറ്റ് ചെയ്ത്, ഇതേ “സംശയങ്ങളും ചോദ്യങ്ങളും” ഒരു പുതിയ പോസ്റ്റാക്കി ഇട്ടൂടെ? പഴേ പോസ്റ്റിന്റെ ഹെഡ്ഡിങ്ങ് അതില്‍ പരിഹരിച്ച പ്രശ്നവും. ആള്‍ക്കാര്‍ക്ക് സെര്‍ച്ച് ചെയ്യാന്‍ എളുപ്പമാവും.(സഹായിക്ക് കുറച്ച് പണിയുണ്ടാവും ;))

    ReplyDelete
  12. ഇവിടെ ഇങ്ങനെ ഒരു പരിപാടി ഉണ്ടല്ലേ? നല്ല കാര്യം. തുടരട്ടെ... :)

    ReplyDelete
  13. ഫയര്‍ഫോക്സ് ൩.5 ഇന്‍സ്ടാല്‍ ചെയ്തശേഷം you tube കാണാന്‍ പറ്റുന്നില്ല ...എന്താണ് കാരണം

    ReplyDelete
  14. ബെന്നി,

    ഫയർഫോക്സ്‌ തുറന്നശേഷം

    Tools-Options-Content and checked load images automatically.

    ഇനി ഫയർഫോക്സ്‌ അടച്ച്‌ വീണ്ടും തുറക്കുക. യൂട്യൂബിന്റെ യു.അർ.എൽ വിണ്ടും എഴുതുക. ഒട്ടോമാറ്റിക്കായി വിഡിയോയും ചിത്രങ്ങളും കാണിച്ച്‌ തരും.

    ഇത്‌കൊണ്ട്‌ പ്രശ്നം തിരുന്നില്ലെങ്കിൽ,

    ഇപ്പോഴുള്ള ഫ്ലാഷ്‌ പ്ലയർ അൺഇൻസ്റ്റാൾ ചെയ്യുക.

    എറ്റവും പുതിയ ഫ്ലാഷ്‌ പ്ലയർ ഇവിടെനിന്നും ഇൻസ്റ്റാൾ ചെയ്യുക.

    http://labs.adobe.com/downloads/flashplayer10_ax.html

    സിസ്റ്റം റീ സ്റ്റാർട്ട്‌ ചെയ്യുക.

    യൂട്യൂബ്‌ പ്രവർത്തിക്കും.

    ReplyDelete
  15. അത് കൊണ്ട് ശരിയാകുന്നില്ല ,പേജ് ലോഡ് ആവുന്നില്ല ....
    സഫാരിയില്‍ വര്‍ക്ക്‌ ചെയ്യുന്നുമുണ്ട് .....
    എന്താണാവോ പ്രോബ്ലം
    മറുപടി തന്നതിന് നന്ദി ...

    ReplyDelete
  16. ബെന്നി,

    പേജ്‌ ലോഡ്‌ അവുന്നില്ല എന്നതും യൂട്യൂബ്‌ വിഡിയോ കാണിക്കുന്നില്ല എന്നതും രണ്ടാണ്‌.

    എന്തായാലും വിശദമായി എഴുതുക. മുകളിലെ കമന്റ്‌ ഒന്ന്‌കൂടി ശ്രദ്ധിക്കുമല്ലോ

    ReplyDelete
  17. എന്റെ സിസ്റ്റത്തില്‍ ലിനക്സ്‌-ഡേബിയനും ഉണ്ട്‌.ബ്രോഡ്ബാന്റ്‌ ബ്രിഡ്ജ്‌ മോഡിലാണ്‌ സെറ്റ്‌ ചെയ്തിരിക്കുന്നത്‌.ലിനക്സില്‍ ഇന്റര്‍നെറ്റ്‌ കിട്ടുന്നില്ല.ബ്രിഡ്ജ്‌ മോഡില്‍ ലിനക്സില്‍ ഇന്റര്‍നെറ്റ്‌ കിട്ടാന്‍ എന്താണ്‌ ചെയ്യേണ്ടത്‌?

    ReplyDelete
  18. മണിഷാരത്ത്‌,
    എനിക്ക്‌ ലിനക്സ്‌ തീരെ അറിയില്ലെന്ന് വ്യസനപൂര്‍വ്വം സമ്മതിക്കുന്നു. എങ്കിലും ലിനക്സിലെ പുലികളോക്കെ ദാ, ഇവിടെ ഒരു ഫോറം തുടങ്ങിയിട്ടുണ്ട്‌.

    അവിടെ സന്ദര്‍ശിച്ച്‌, നിങ്ങളുടെ ചോദ്യം വിശദമായി ചോദിക്കുക. മാത്രമല്ല. ഏത്‌ വേര്‍ഷനാണ്‌ ഉപയോഗിക്കുന്നത്‌, DSL ഏത്‌ എന്നീവയും, കഴിയുന്നത്ര വിവരണവും നല്‍ക്കുക.

    ReplyDelete
  19. കുട്ടിച്ചാത്തൻസെ,

    വിലയേറിയ അഭിപ്രായത്തിന്‌ നന്ദി സുഹൃത്തെ.

    നിങ്ങൾ പറഞ്ഞത്‌പോലെ, ഒരു ചോദ്യവും അതിന്റെ ഉത്തരങ്ങളും വിശദമായി ഒരു പോസ്റ്റാക്കിതന്നെ ഇവിടെനിന്നും മാറ്റുവാൻ അഗ്രഹിക്കുന്നുണ്ട്‌.

    പക്ഷെ, പ്രശ്നം പരിഹരിച്ചു എന്നും, എങ്ങനെ എന്നും നിങ്ങളിൽ പലരും അഭിപ്രായം പറയുന്നില്ല. നന്ദിവക്കുകളെക്കാൾ ഞാൻ അഗ്രഹിക്കുന്നത്‌, എതോക്കെ വഴികളിലൂടെയാണ്‌ പ്രശ്നം പരിഹരിച്ചതെന്ന് പറഞ്ഞാൽ, അത്‌ വീണ്ടും വരുന്നവർക്ക്‌ മാർഗ്ഗദർശിനിയാവുമെന്നാണ്‌.

    ചോദ്യങ്ങളും സംശയങ്ങളും ചോദിക്കുന്നതോടോപ്പം, മറ്റുള്ളവർക്ക്‌ സ്വയം സഹായിയാകുവാൻ നിങ്ങളിൽ ഒരോരുത്തരും ശ്രമിക്കുക.

    മാത്രമല്ല, മലയാളത്തിൽ ആദ്യമായി ഒരു ഫോറം, ചോദ്യങ്ങൾ ചോദിക്കാനും, സംശയനിവാരണത്തിനും, സൈബർജാലകം എന്ന ഒരു വെബ്ബ്‌, തുടങ്ങിയിട്ടുണ്ട്‌. അതിന്റെ ആദ്യപ്രതികരണങ്ങൾ തന്നെ ആശവഹമാണ്‌. എല്ലാവരും സഹകരിക്കുക.

    ReplyDelete
  20. എന്റേത് ഒരു പുതിയ still image digital video camera ആകുന്നു. കൂടെ കിട്ടിയ പുസ്തകത്തില്‍ പറയുന്നു ടിയാനേ ഒരു pc-CAMERA ആയും ഉപയോഗിക്കാമെന്നു.

    യു.എസ്.ബി. കേബിള്‍ വഴി കണക്റ്റ് ചെയ്തു. New Hardware Found. സന്തോഷം. ക്യാമറയെ PC-Camera യിലോട്ട് സെറ്റ് ചെയ്തു.

    My computer ക്ലിക്ക് ചെയ്തപ്പോള്‍ Scanners and camera എന്ന തലകെട്ടിനു കീഴില്‍ Digital Camera എന്നേ കാണിക്കുന്നുള്ളൂ. Video Camera എന്നു കാണിച്ചാലേ അതൊരു PC camera ആകുകയുള്ളൂ. എന്തു ചെയ്യണം?

    എന്നാല്‍ ക്യാമറയെ PC camera എന്നതിനു പകരം Mass Storage mode ല്‍ സെറ്റു ചെയ്താള്‍:

    മൈ കമ്പ്യൂട്ടറില്‍ Devices with removable storage എന്ന തലക്കെട്ടിനു താഴെ Removable Disk എന്നു കാണിക്കുന്നു. അപ്പോഴും അതൊരു പി.സി.ക്യാമറ ആകുന്നില്ല.

    അതിനെ പി.സി.ക്യാമറയാക്കാന്‍ എന്താ ഒരു മാര്‍ഗ്ഗം?

    സൈബര്‍ ജാലകത്തിലും പതിച്ചിട്ടുണ്ട്, ഇക്കാര്യം.

    ReplyDelete
  21. അങ്കിള്‍,

    മറുപടി ഞാന്‍ സൈബര്‍ ജാലകത്തില്‍ ഇട്ടിട്ടുണ്ട്‌.

    ശ്രദ്ധിക്കുമല്ലോ.

    ReplyDelete
  22. കമ്പ്യൂട്ടര്‍ കാര്യങ്ങളില്‍ എനിക്ക് വലിയ വിവരം ഒന്നുമില്ല ,എന്റെ ലാപ്ടോപില്‍ വിന്‍ഡോസ് xp ആണ് ഇന്‍സ്റോള്‍ ചെയ്തിരുന്നത് .ഒരിക്കല്‍ എന്തോ trouble കണ്ടപ്പോള്‍ ഇന്‍സ്ടലടഷന്‍ സീടീ ഇട്ടു റീ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ശ്രമിച്ചു .directions ശ്രദ്ധിക്കാതെ ചെയ്തത് കൊണ്ട് ഓവര്‍ write ചെയ്യാന്‍ ഉദേശിച്ചത്‌ തെറ്റി പ്പോയി ... മറ്റൊരു കോപ്പി ആയി ആണ് ഇന്‍സ്റ്റോള്‍ ചെയ്യപ്പെട്ടത് .
    ഇപ്പോള്‍ ബൂട്ട് ചെയ്യുമ്പോള്‍ ഒന്നിലധികം ഓപറേറ്റിങ്ങ്‌ സിസ്റ്റം ഉള്ളത് കൊണ്ട് എന്റര്‍ അടിച്ചു സെലക്ട്‌ ചെയ്തു കണ്ടിന്യൂ ചെയ്യേണ്ടി വരുന്നു ... ( രണ്ടു കോപ്പിയും എക്സ്പി തന്നെ )
    അധികമായി കിടക്കുന്ന എക്സ്പിയുടെ കോപി എങ്ങനെയാണ് remove ചെയ്യേണ്ടഅത എന്നെനിക്ക്‌ അറിയില്ല ...ദയവായി വിശദീകരിക്കുമോ ?

    ReplyDelete
  23. ശിവേട്ടാ,

    കമ്പ്യൂട്ടര്‍ തുറന്നശേഷം,
    Right click on My Computer icon and select Properties. From the properties window go to Advantage -> Startup and Recovery -> Settings.

    അവിടെ

    System startup default operating system: എന്നതിന്‌ തഴെ Edit എന്ന ബട്ടണ്‍ കാണുന്നില്ലെ. അത്‌ ക്ലിക്കുക, അപ്പോള്‍ നോട്ട്‌ പാഡില്‍ തുറന്ന് വരുന്നത്‌ boot.ini എന്ന ഫയലാണ്‌.

    അതിങ്ങനെ ആയിരിക്കും

    [boot loader]
    timeout=30
    default=multi(0)disk(0)rdisk(0)partition(1)\WINDOWS
    [operating systems]
    multi(0)disk(0)rdisk(0)partition(1)\WINDOWS="Microsoft Windows XP Professional" /noexecute=optin /fastdetect
    multi(0)disk(0)rdisk(0)partition(1)\WINDOWS="Microsoft Windows XP Professional" /noexecute=optin /fastdetect

    ഇതില്‍ അവസാനത്തെ വരി (bolded line)ഡിലീറ്റ്‌ ചെയ്യുകയോ, അല്ലെങ്കില്‍ അവസാനത്തെ വരിക്ക്‌ മുമ്പ്‌ REM എന്ന് എഴുതുകയോ ചെയ്യുക.

    ശ്രദ്ധിക്കുക, നിങ്ങളുടെ Boot.ini എന്ന ഫയലിന്റെ ഒരു ബാക്ക്‌ അപ്പ്‌ എടുത്ത്‌വെക്കുന്നത്‌ നന്നായിരിക്കും.

    കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട്‌ ചെയ്യുക

    ReplyDelete
  24. താങ്കള്‍ ഒരു വക്കീല്‍ അല്ല എന്നറിയാം. പക്ഷെ എന്റെ സംശയം Law യുമായി related ആണ്. Windows ന്റെ ഒരു unattended installation cd/dvd create ചെയ്യുന്നത് (for personal use) കുറ്റകരമാണോ? എന്റെ കയ്യില്‍ ഒരു ഒറിജിനല്‍ CD ഉണ്ട്.

    ReplyDelete
  25. മണിഷാരത്ത്‌

    നിങ്ങള്‍ക്കുള്ള ഉത്തരം സൈബര്‍ ജാലകത്തില്‍ നമ്മുടെ സുഹൃത്ത്‌ സഫീര്‍ ഇവിടെ പറഞ്ഞിട്ടുണ്ട്‌.

    ദയവായി നോക്കുക.

    ReplyDelete
  26. പ്രിന്‍സ്‌,

    ഒരു ഒറിജിനല്‍ സിഡിയുടെ കോപ്പിയെടുക്കുന്നതും അത്‌ ഉപയോഗിക്കുന്നതും കോപ്പിറൈറ്റ്‌ വൈലേഷന്‍ തന്നെയാണ്‌. കുറ്റകരമാണ്‌. (കോപ്പി റൈറ്റ്‌ ഇന്ത്യയില്‍ ക്രിമിനല്‍കുറ്റമാണെന്നാണ്‌ എന്റെ അറിവ്‌)

    ReplyDelete
  27. പക്ഷെ എന്റെ കയ്യില്‍ ഒരു ഒറിജിനല്‍ cd ഉണ്ടല്ലോ. മാത്രമല്ല ഞാന്‍ personal use നു വേണ്ടിയല്ലേ അതുപയോഗിക്കുന്നത്. ഇത് ഗുലുമാല്‍ ആയല്ലോ. നിയമങ്ങള്‍....ഹും... Linuxinte unattended cd create cheyyan vazhi undo? Ini athum kuttakaramano?

    ReplyDelete
  28. പ്രിന്‍സ്‌,

    ലിനക്സ്‌ ഒപ്പണ്‍ സോയ്സ്‌ പ്രോഗ്രാമാണ്‌. അത്‌ ഉപയോഗിക്കുന്നതിനും വിതരണം ചെയ്യുന്നതിനും തടസമില്ല. മാത്രമല്ല, കേരളത്തില്‍ ചില സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എജന്‍സികള്‍ ലിനക്സിന്റെ സിഡികള്‍ ഫ്രീയായി വീട്ടിലെത്തിച്ച്‌തരുമായിരുന്നു (ഇപ്പോഴുണ്ടോ എന്നറിയില്ല)

    സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ നിങ്ങള്‍ക്ക്‌ ഫ്രീയായി വിതരണം ചെയ്യാവുന്നതാണ്‌. പക്ഷെ കോപ്പിറൈറ്റെഡ്‌ സോഫ്റ്റ്‌വെയറുകള്‍ ഒരു കോപ്പി ഒരു കമ്പ്യൂട്ടറില്‍ മത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ. വിതരണവും പാടില്ല.

    ReplyDelete
  29. സമ്മതിച്ചു. പക്ഷെ അതല്ലല്ലോ പ്രശ്നം. എനിക്ക് unattended dvd ആണ് വേണ്ടത്. Linux ന്റെ unattended dvd create ചെയ്യാന്‍ എളുപ്പമാണെന്ന് തോന്നുന്നില്ല. മാത്രമല്ല Linux enikku athra ഇഷ്ടമുള്ള ഒരു os അല്ല. Commands ടൈപ്പ് ചെയ്തു കൈ
    കഴയ്ക്കും.
    ഒരു കാര്യം ചെയ്യാം. Microsoft നോട് തന്നെ ചോദിക്കാം. അവര്‍ എന്ത് മറുപടി തരുമെന്നു നോക്കാം.

    ReplyDelete
  30. വളരെ നല്ല സംരംഭമാണു. ഒരു പാട് സംശയങ്ങൾ എനിക്കുമുണ്ട്. വഴിയേ മീറ്റാം.

    ReplyDelete
  31. മൊഴി കീമാപ്പ് എന്തായാലും വര്‍ക്ക്‌ ചെയുന്നില്ല പകരം ഞാന്‍ ഇപ്പൊ google ട്രന്സ്ലാടോര്‍ ഉപയോഗിച്ചു . നല്ലതാണു . അഞ്ജലി old ഉപയോഗിചിടും ശരിയാവുന്നില്ല. ഒരേ പജില്‍ തന്നെ ചിലയിടങ്ങളില്‍ ചില്ലക്ഷരം വരുന്നുണ്ട് ഈ ചിത്രം നോക്കു എന്തെങ്കിലും vazhiyundo ഇത് ശരിയാക്കാന്‍?

    ReplyDelete
  32. ലനക്സില്‍ വഴിയുണ്ട്.

    Remastersys ഉപയോഗിക്കു.

    Linux has advanced much than you think. use Linux Mint. much easier for windows users to migrate.

    www.linuxmint.com

    ReplyDelete
  33. @ ഈ പാവം ഞാന്‍

    പാവത്തിന്റെ ലിങ്ക്‌ വര്‍ക്ക്‌ ചെയ്യുന്നില്ല. ശരിയാക്കാമോ?.

    പിന്നെ കീമാനെക്കുറിച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നടന്ന വിശദമായ ചര്‍ച്ച ഇവിടെ വായിക്കാം.

    വളരെ വിശദമായി കീമാനെയും ചില്ലക്ഷരങ്ങളെയും ഇവിടെ കീറിമുറിച്ച്‌ പരിശോധിക്കുന്നുണ്ട്‌. സര്‍ജന്‍, കീമാന്റെ പിതാവായ പെരിങ്ങോടര്‍ തന്നെയാണ്‌.

    ReplyDelete
  34. അനീഷ്‌,

    നന്ദി,
    ആരോടാണ്‌ ഉത്തരം പറഞ്ഞതെന്ന്‌കൂടി വ്യക്തമാക്കിയാല്‍ വളരെ നന്നായിരുന്നു.

    ReplyDelete
  35. Helper chetta, ഉത്തരം നല്‍കിയത് എന്റെ ചോദ്യിത്തിനാണെന്ന് തോന്നുന്നു. ഏതായാലും Remastersys കൊള്ളാം. പക്ഷെ അതില്‍നിന്നും install ചെയ്യാന്‍ സമയം ഒരുപാട്‌ വേണ്ടിവരുമോ എന്നൊരു സംശയം.

    @Aneesh
    Thanks for the help. ലിനക്സ്‌ ഒരുപാടു വളര്‍ന്നു. But Microsoft is still far far far ahead. And I doubt the stability of Mint. ഏതായാലും ഒരു VM ല്‍ പരീക്ഷിക്കാം. Drivers എപ്പൊഴും ഒരു പ്രശ്നമാണ്‌.
    നിങ്ങളൊക്കെ ഏത് distro ആണ് ഉപയോഗിക്കുന്നത്?

    ReplyDelete
  36. നന്ദി ഹെല്‍പര്‍ ചേട്ടാ . ഇപ്പൊ മനസിലായി ഇതൊന്നും എന്റെ പാവം സിസ്റ്റം ന്റെ കുഴപ്പമല്ലെന്ന് . ഞാന്‍ വെറുതെ തെറ്റി ധരിച്ച്.
    ഇപ്പൊ വേറെ ഒരു സംശയം ആലോചിച്ചുണ്ടാക്കു‌ കയായിരുന്നു .
    എനിക്ക് രണ്ടു ലാപ്ടോപ് തമ്മില്‍ wireless lan കണക്ട് ചെയ്താല്‍ കൊള്ളാമെന്നുണ്ട്. built in wifi കൊണ്ട് ഇത് സാധിക്കുമോ? (laptop ല്‍). games കളിക്കല്‍ ആണ് പ്രധാന ലക്‌ഷ്യം. ഇത് എങ്ങനെ ചെയ്യുമെന്ന് വിശധീകരിക്കാമോ? എന്തെങ്കിലും കൂടുതല്‍ details വേണോ?

    ReplyDelete
  37. @ഈ പാവം ഞാന്‍

    നിങ്ങൾക്ക്‌ രണ്ട്‌ ലാപ്പുകൾ തമ്മിൽ നിഷ്‌പ്രയാസം LAN നെറ്റ്‌ വർക്ക്‌ കണക്റ്റ്‌ ചെയ്യാം. Ad-hoc നെറ്റ്‌വർക്കെന്നാണ്‌ ഇത്തരം നെറ്റ്‌വർക്ക്‌ കണക്‌ഷനുകളെ വിളിക്കുന്നത്‌.

    നിങ്ങളുടെ രണ്ട്‌ ലാപ്പിലും XP തന്നെയാണെന്ന് കരുതുന്നു.

    ഇനി തഴെ പറയുന്ന പ്രകാരം നിങ്ങളുടെ രണ്ട്‌ കമ്പ്യൂട്ടറുകളും സെറ്റ്‌ ചെയ്യാം.

    * Go to the View Wireless Networks option, like you normally would in choosing to connect to a wireless network

    *Click Change Advanced Settings in the left column

    *Select the Wireless Networks Tab, and

    *Click add below the central box.

    *Enter a SSID (anything will do, eg adhoc)

    *Enter a WEP Key if you want, or choose Disabled for Data Encryption

    *Check the box labelled "This is an Ad-Hoc network etc"

    *Click OK

    നിങ്ങളുടെ പരിസരത്ത്‌ മറ്റു വയർലെസ്‌ നെറ്റ്‌വർക്കുകൾ ഇല്ലെങ്കിൽ, രണ്ട്‌ ലാപ്പ്‌ടോപ്പുകളും തമ്മിൽ ഒരെ ad-hoc നെറ്റ്‌വർക്ക്‌ കണക്ഷനിൽ ലഭിച്ചിരിക്കും. മറ്റു കണക്ഷനുകൾ ഉണ്ടെങ്കിൽ അവയിൽനിന്നും നിങ്ങളുടെ കണക്ഷൻ തെരഞ്ഞെടുക്കാം.

    ശ്രദ്ധിക്കേണ്ട മറ്റോരു കാര്യം, നിങ്ങളുടെ കമ്പ്യൂട്ടറുകൾക്ക്‌ ഐപി അഡ്രസ്‌ നൽക്കുവാൻ DHCP സെർവ്വർ ഇല്ലാത്തതിനാൽ, limited or no connectivity എന്ന error മെസ്സേജ്‌ കാണിച്ചിരിക്കും. ഗൈം കളിക്കുക മാത്രമാണ്‌ നിങ്ങളുടെ ഉദ്ദേശമെങ്കിൽ, വിൻഡോ ഒട്ടോമാറ്റിക്കായി നൽക്കുന്ന 169- റൈഞ്ചിലുള്ള ഐപി മതിയാവും.

    എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, ലാപ്പിന്റെ മൊഡൽ അടക്കമുള്ള വിവരങ്ങളും എന്താണ്‌ തെറ്റുകൾ കാണിക്കുന്നതെന്ന് വിവരവും വിശദമായി അറിയിക്കുക.

    ReplyDelete
  38. പറയാന്‍ മറന്നു രണ്ടും വിന്‍ഡോസ്‌ vista ആണ്. models sony vaio vgn cs36gj and dell studio 15. പറ്റുമെങ്കില്‍ ഒരു sony psp യും ഇതിന്റെ ഒപ്പം കണക്ട് ചെയ്താല്‍ കൊള്ളാം...

    വിന്‍ഡോസ്‌ xp യിലെ പോലെ എളുപ്പമല്ല വിസ്തയില്‍ ഓരോന്ന് എവിടെയാണെന്നു കണ്ടു പിടിക്കാന്‍ .. ip address കൊടുക്കുന്നത് എവിടെയാണെന്നു നോക്കിയിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല

    ReplyDelete
  39. ഞാന്‍ മറ്റൊരു കാര്യം കൂടെ കണ്ടു പിടിച്ചു helper ചേട്ടന്‍ എഴുതുന്ന പോസ്റ്റുകളില്‍ മാത്രമേ ചില്ലക്ഷരത്തിന് പ്രശ്നം ഉള്ളു. മറ്റുള്ളവരുടെ കമന്റ്സ് വായിക്കാന്‍ പറ്റുന്നുണ്ട് .

    ReplyDelete
  40. Windows Vista -യിൽ IP Address മാറ്റുവാൻ, താഴെ പറയുന്ന പ്രകാരം ചെയ്യുക.

    Go to the Control Panel from the Start menu.

    2.Click "Network and Internet" and then "Network and Sharing Center."

    3.Click "Manage network connections."

    4.Choose which Internet connection you would like to change if you have more than one. Right click on it and select "Properties."

    5.Click the "Networking" tab.

    6.Choose either Internet Protocol Version 4 (TCP/IPv4) or Internet Protocol Version 6 (TCP/IPv6).

    7.Click "Obtain an IP Address Automatically" to reset your IP address automatically, then click OK.

    8.Click "Use the following IP Address" to enter your own IP settings.

    9.Enter your IP address into the boxes marked "IP Address," "Subnet Mask" (or "Subnet prefix length for IP/TCPv6) and "Default gateway."

    ReplyDelete
  41. എന്റെ കർത്താവെ, ഈ പാവൻ ഞാൻ വന്ന് എന്റെ തലക്കിട്ട്‌ റ്റ്ഞ്ഞോണ്ടുന്ന വരെ, ഞാൻ എറ്റവും ലേറ്റസ്റ്റ്‌ അജ്ഞലിയെയും കെട്ടിപിടുച്ചുറങ്ങുവായിരുന്നു എന്ന സത്യം അറിഞ്ഞില്ല കെട്ടാ. എല്ലാവരും ക്ഷമീര്‌, ഞാനിപ്പോ ശരിയാക്കാം.

    ചില്ലുകളും കട്ടകളും ആരെയെങ്കിലും കാലേൽ കൊണ്ടിട്ടുണ്ടെൽ, ഞാൻ അതിനുത്തരവാദിയല്ല.

    ReplyDelete
  42. ചേട്ടാ വിസ്ത യില്‍ adhoc network എങ്ങനെയാ create ചെയുന്നത്? അത് വച്ച് file sharing പറ്റുമോ? ഞാന്‍ ഒരു adhoc connection ഉണ്ടാക്കി പക്ഷെ DELL-PC click ചെയുമ്പോള്‍ please check address എന്ന് പറയുന്നു .

    ReplyDelete
  43. ഞാൻ പാവം ചേട്ടാ,

    വളരെ ലഘുവായിട്ട്‌, ചിത്രങ്ങൾ സഹിതം ad-hoc‌ നെറ്റ്‌കർക്കിനെക്കുറിച്ച്‌ ഇവിടെ വിവരിച്ചിരിക്കുന്നു.

    എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ചോദിക്കുവാൻ മടിക്കരുത്‌.

    ReplyDelete
  44. bios അപ്‌ഡേറ്റ് ചെയ്തു ,ടച്ച് പാഡ് ഡിസേബിള്‍ ചെയ്തു. പക്ഷേ ശരിയായില്ല. It seems like ctrl key is continuously sending key strokes to system. Because I tried to reinstall XP, the firt selection is Press R ,Enter or F3 I am not able to click R or Enter. only F# take me out.
    One more thing on booting from CD it will ask whether to boot from CD then Press any Key, It asked and before I can really press any key it continued booting from CD (Makes Ctrl key got jammed right?) Also found out after entering to OS using the F8 trick ctrl key is not working. So I can conclude it is a hardware issue.

    ReplyDelete
  45. It seems that your keyboard got stucked. you can repair it with a Hardware technician. (i assume that its not under warranty).

    Thanks a lot for your feedback.

    ReplyDelete
  46. എന്റെ പ്രശ്നം പരിഹരിച്ചു, ഒരു ‘ഡ്രൈവര്‍‘ കൂട്ടുകാരന്‍ ലെഫ്റ്റ് Ctrl കീ സ്ട്രോക്സ് മൊത്തം വിഴുങ്ങുന്ന ഒരു കീ‍ ബോര്‍ഡ് ഡ്രൈവര്‍(അതിന്റെ മോളിലിടുന്ന സാധനം) എഴുതി തന്നു. ഇനിയിപ്പോള്‍ ലെഫ്റ്റ് Ctrl കീ ഇല്ലാതെ കീ ബോര്‍ഡും ഒരു USB കീബോര്‍ഡ് വാങ്ങി വേറെം ഉപയോഗിക്കാമെന്ന് വയ്ക്കുന്നു. എന്തിനാ വെറുതേ അത് തുറക്കുന്നേ?

    ReplyDelete
  47. file recovery post ippozhaanu kandathu. valare upakaarapradham. software download cheythu, run cheythu, pakshe FREE allallo. please help

    rejeevmry@gmail.com

    ReplyDelete
  48. ആദ്യം ഈ സംരംഭത്തിനു നന്ദി പറയട്ടെ...
    ഡിയർ ഹെൽ‌പ്പർ, എന്റെയും പ്രശ്നം വൈറസ് തന്നെ, ഫ്ലാഷ് പ്ലെയെർ എന്നപെരിലൊരുത്തനാ എന്റെ പൊറകിൽ. എന്റെ സിസ്റ്റം വിന്ഡോസ് xp തന്നെയാൺ. മെയിൽ തുറക്കുന്നതോടെ മൂപ്പർ പ്രവർത്തിക്കുകയായി, ഇൻബോക്സിലെ വന്നിട്ടുള്ള മെയിൽ തുറക്കാനയി ക്ലിക്കുമ്പോൾ ഫൊർവേഡ് ചെയ്യാനുള്ളാ കോളമടക്കം റെഡിയായി,മെസേജ് ടൈപ്പ് ചെയ്യാനുള്ള ബോക്സിൽ വൈറസ് ലിങ്കായ Is that your video? :O http://balkanboy.biz/video43299 വന്നു റെഡിയായി നിൽക്കുന്നുണ്ടാവും.... ചാറ്റ് ചെയ്യുമ്പോഴും ഇവൻ നമുക്കു മുൻപിൽ തയ്യാറായി നിൽക്കുന്നുണ്ടാ‍വും. ബൈലുക്സിലെ ചാറ്റ്ൻ നിടയിൽ ഒരുത്ത്ന്റെ ലിങ്കിൽ ക്ലിക്കിയതു മുതലാൺ ഈ പ്രശ്നം.....?!!? മാത്രമല്ല ഇടക്കിടക്കു ഇന്റ്ര്നെറ്റ് എക്സ്പ്ലോററ് തനിയെ ഈ അഡ്രസിൽ http://www.gigux.com/ ഓൺ ആവുകയും ചെയ്യുന്നു എന്താണിതിന്നു പർൻഹാരം...?

    ReplyDelete
  49. ഷുക്കുര്‍,
    ഏതെങ്കിലും നല്ല ഒരു വൈറസ് സ്കാനര്‍ ഉപയോഗിച്ച് സ്ക്കാന്‍ ചെയ്യൂ.

    NOD32 and search & Destroy will help you.

    NOD32

    Spybot

    ReplyDelete
  50. എന്റെ കമന്റിനു പ്രതികരിച്ചതിനു ഒരായിരം നന്ദി.....
    സിസ്റ്റത്തിലെ ആന്റി വൈറസ് സോഫ്റ്റ് വെയര്‍
    കാസ്പര്‍ സ്കൈ ആണ്. അതു വെചു സ്കാന്‍ ചെയ്തു നോക്കി...നോ രക്ഷ...
    നോഡ് ശ്രമിചു നോകട്ടെ...
    ഈ മയില്‍ സ്കാന്‍ ചെയ്യന്‍ കഴിയുമോ ?
    നന്ദി....

    ReplyDelete
  51. ഷുക്കൂര്‍,
    നോഡില്‍ നിങ്ങള്‍ക്ക് ഈമെയിലുകള്‍ (വരുന്നതും പോകുന്നതും)സ്കാന്‍ ചെയ്യുവാന്‍ കഴിയും.

    നോഡ് ഇന്‍സ്റ്റാള്‍ ചെയ്തശേഷം, അപ്ഡേറ്റ് ചെയ്യുവാന്‍ മറക്കരുത്. എന്തെങ്കിലും സഹായം വേണമെങ്കില്‍ മെയില്‍ അയക്കുക.

    helpercomp@gmail.com

    ReplyDelete
  52. വളരെ നന്ദി, ക്ഷമിക്കണം.. എനിക്കു കമ്പ്യൂട്ടറ് പരിജ്ഞാനം വളരെ കുറവാണ്.ആയതിനാൽ തന്നെ താങ്കൾ നൽകിയ നോഡ് 32 ഈ എക്സ് ഈ ഡൌൺ ലോഡ് ചെയ്തെങ്കിലും ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്നില്ല . വിൻഡോസിന്റെ പ്രൊട്ടക്ഷൻ പൊലുള്ളാ കമന്റ് ബോക്ക്സ് ആണു വരുന്നതു ...പോപ് അപ് ഒഴിവാക്കി ഇൻസ്റ്റാൾ ചെയ്യാൻ സ്രമിച്ചു ഫലമില്ല. എന്നാൽ സ്പൈബോട്ട് ചെയ്യാൻ കഴിയുന്നുണ്ട് . സ്പൈ ബോട്ട് എങ്ങിനെയാണു പ്രവർത്തിപ്പിക്കേണ്ടതു,..? ചെക്ക് ഫോറ് പ്രോബ്ലംസ് എന്ന ബട്ടണിൽ ക്ലിക്കി സ്കാൻ ചെയ്തു. ശേഷം ഫിക്സ് ഇറ്റ്.....അതിലും ക്ലിക്കി....അങ്ങിനെ തന്നെയാണോ ആതിന്റെ പ്രവർത്തനം.
    വിശദമായി ഈ മെയിൽ ചെയ്യാം ...
    സഹായത്തിനു നന്ദി..........ഒരുപാട് ഒരുപാടൊരുപാട്....

    ReplyDelete
  53. ഷുക്കൂര്‍,
    നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസുണ്ടെങ്കില്‍ നോഡ് ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ സാധിക്കില്ല. ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതും, അപ്ഡേറ്റ് ചെയ്യുന്നതും പല വൈറസുകളും തടയും.

    നിങ്ങള്‍ സേഫ് മോഡില്‍ പോയി നോഡ് ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ ശ്രമിക്കുക. അതിന്, സിസ്റ്റം ബൂട്ട് ചെയ്യുന്ന സമയത്ത് തനെ F8 കീ പ്രസ് ചെയ്താല്‍ മതി. അപ്പോള്‍ ബൂട്ട് ഒപ്ഷന്‍ വരും. അതില്‍ സേഫ് മോഡ് എന്ന് സെലക്റ്റ് ചെയ്യുക.

    സെര്‍ച്ച് അന്‍ഡ് ഡിസ്ട്രോയ് ശരിയാംവണം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല, ഇനി പുതിയ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാ‍ള്‍ ചെയ്യുമ്പോഴും, രെജിസ്ട്രിയില്‍ മാറ്റങ്ങള്‍ വരു‍മ്പോഴും ഇവന്‍ പോപ്പ് അപ്പ് ആയിവന്ന്, അനുവാദം ചോദിക്കും.

    ഇനിയും കഴിയുന്നില്ലെങ്കില്‍, വിശദമായി എന്ത് എറര്‍ മേസേജാണ്‍് വരുന്നതെന്ന് അറിയിക്കുക.

    ReplyDelete
  54. ഇപ്പോള്‍ ഒക്കെ...... താങ്ക്യൂ . സഹായി...
    നിസ്സീമവും ക്രിയാത്മകവുമായ ഈ സഹകരണത്തിനു നന്ദി......
    ഗൂഗിള്‍ ടാക്കില്‍ ആഡ്വ് ചെയ്യുമോ shukurtk@gmail.com

    ReplyDelete
  55. പ്രിയ സഹായി വീണ്ടും പ്രശ്നം,
    എന്റെ ജി.മെയിലിൽ കഴിഞ്ഞ രണ്ടാഴ്ചയായി ഫോളോ അപ്പ് കമന്റ്സ് ഒന്നും വരുന്നില്ല. ഞാൻ പലയിടത്തും കമന്റു ചെയ്യുന്നുണ്ട്.
    Follow-up comments will be sent to angkil.consumer@gmail.com.
    എന്നെഴുതി കാണിക്കുന്നും ഉണ്ട്. പക്ഷേ ഒന്നും വരുന്നില്ല. എന്തു ചെയ്യണം.

    ReplyDelete
  56. പ്രിയപ്പെട്ട അങ്കിൾ,

    ആദ്യം തന്നെ, സ്പാം മെയിൽ ഫോൾഡർ പരിശോധിച്ച് comment@blogger.com ൽനിന്നും വരുന്ന മെയിലുകൾ അതിൽ പെട്ടുപോവുന്നില്ല എന്നു് ഉറപ്പു വരുത്തിയോ?

    ReplyDelete
  57. ബ്ലോഗില്‍ ഒരു പോസ്റ്റ്‌ എഴുതിയാല്‍ അതിനു കമന്റ്‌ കിട്ടാന്‍ ഏതൊക്കെ അമ്പലത്തിലും പള്ളിയിലും ആണ് നേര്ച്ച ഇടണ്ടത് ....ഇതാണ് എന്റെ സംശയം.....സംശയം ഒരു കുറ്റമാണോ ഡോക്ടര്‍ ?

    ReplyDelete
  58. Dear Computer Sahayi, I do have a serious concern. Hope U can help me.Pls dont mind typing in English in your Malayalam blog.


    I accidently created a New folder in my desktop. All it happened when I tried to save a Word file. Instead of save as from File Menu, I clicked Create New folder Option.
    Suddenly I deleted some of the characters and pressed some unknown Keys …Thus a New folder Named NEW is created.

    Now the problem is I cannot delete the folder nor can I rename it.
    This is the error message showed when I tried to rename it

    I can create another folder of Name New in my desktop. This is because the name of original folder was not just NEW but something else some additional invisible characters after it.

    When I tried properties of that NEW it says

    But when I tried the properties after creating a new folder of same name it shows the properties of both folders of name NEW

    This may be because it’s a virtual folder.Its not a Virus am sure about it.
    I can save a file in that folder but cannot delete the folder.
    But when I tried to save the file it was saved in it successfully.
    When I tried to delete the whole folder only the file saved it in was deleted but not the folder.

    I tried to rename it from safe mode and command prompt again without any success.Tried to Delete directory from Dos prompt using RM “New “ again it didn’t work.

    Cud U pls help me please to delete that folder…

    ReplyDelete
  59. വിഷ്ണു,

    നിങ്ങള്‍ unlocker എന്ന പ്രോഗ്രാം ഉപയോഹിക്കുക.

    Download Unlocker 1.8.7

    Install, then right click on the folder, select unlock. It might pop up a window saying there is no lock on the folder, select an action. In the drop down select Delete, thats all.

    ഇനിയും എന്തെങ്കിലും സഹായം ആവശ്യമെങ്കില്‍, നിങ്ങള്‍ക്ക് സ്വാഗതം.

    ReplyDelete
  60. സംഗതി ശരിയാണു വിശ്വം. ഞാൻ ഇപ്പോഴാണു സ്പാം ഫോൾഡർ നോക്കുന്നതു. ഇൻബോക്സിൽ വരേണ്ടതു മുഴുവൻ അവിടുണ്ട്.

    ഇനി ഭാവിയിലുള്ളതെങ്കിലും വഴിതെറ്റാതിരിക്കാൻ ഞാൻ എന്താണു ചെയ്യെണ്ടത്.

    coments follow up എന്റെ ഇൻബോക്സിൽ വരാത്തതു കൊണ്ടാണ് വിശ്വത്തിന്റെ ഈ മറുപടി സമയത്തിനു കാണാൻ കഴിയാതെ പോയത്. നന്ദി.

    ReplyDelete
  61. അങ്കിള്‍,
    കമന്റ് ഫോളോ അപ്പ് ചെയ്ത ശേഷം മെയില്‍ തുറന്ന്, കമന്റുകള്‍ വരുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. സ്പാം മെയില്‍ ഫോള്‍ഡര്‍ ഇടക്ക് ശ്രദ്ധിക്കുക.

    മെയില്‍ സെര്‍വറുകള്‍ ഇടക്ക് സ്പാം പോളിസിയില്‍ മാറ്റംവരുത്താറുണ്ട്. അപ്പോള്‍, ഇത്‌വരെ കിട്ടിയിരുന്ന മെയിലുകളും ചിലപ്പോള്‍, സ്പാം ആയി തെറ്റിധരിക്കുവാന്‍ സാധ്യതയുണ്ട്.

    നമുക്ക് ആവശ്യമുള്ള മെയിലുകള്‍ കിട്ടുന്നില്ലെങ്കില്‍, ആദ്യത്തെ ഗവേഷണം, സ്പാം ഫോള്‍ഡറില്‍ തന്നെയാക്കുക.

    ReplyDelete
  62. കമന്റുകളുടെ എണ്ണം കൂടുന്നത്, വായനക്കാര്‍ക്ക് പ്രയസകരമാവും എന്നതിനാല്‍, ചോദ്യങ്ങളും സംശയങ്ങളും ഭാഗം രണ്ട്, ഇവിടെ തുടരുന്നു...

    ReplyDelete
  63. എന്റെ ഈ ബ്ലോഗ് ഒന്നു പരിശോധിക്കാമോ. ദിവസവും ഒരോ കമന്റ് ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നു. ഇതിനെ ഇല്ലാതാക്കാൻ എന്താ വഴി?

    ReplyDelete
  64. പ്രിയ അങ്കിൾ,

    അങ്ങയുടെ ബ്ലോഗിന്റെ സെറ്റിങ്ങ്സിലെ ഈ പേജിൽ പോയി താഴെ കാണുന്ന Comment Moderation എന്ന ഭാഗത്തു് Only on posts older than ‌‌‌‌‌‌-- days എന്നയിടത്ത് യോജിച്ച ഒരു സംഖ്യ കൊടുക്കുക. (30 ദിവസം എന്നോ മറ്റോ).
    ഇത്തരം കമന്റുകൾ തുറസ്സായി വരുന്നതു് ഒഴിവാക്കാനുള്ള ഒരു എളുപ്പവഴി അതാണു്.

    ReplyDelete
  65. വിശ്വേട്ടാ,

    അങ്കിളിന്റെ എല്ലാ പോസ്റ്റുകൾക്കും ഈ പ്രശ്നമില്ല. മാത്രമല്ല, അങ്കിളിന്റെ തന്നെ സർക്കാർ കാര്യം എന്ന ബ്ലോഗിലും, ഡി പ്രദീപ്‌ കുമാർ എന്ന ചേട്ടന്റെ ദൃഷ്ടിദോഷം എന്ന ബ്ലോഗിലുമാണ്‌ എന്റെ ശ്രദ്ധയിൽപ്പെട്ടത്‌.

    എനിക്കിഷ്ടമല്ലെങ്കിലും, രണ്ട്‌ വഴികൾ ഞാൻ ഇവിടെ പറഞ്ഞിട്ടുണ്ട്‌. അങ്കിളിനെ സഹായിക്കുവാൻ മാത്രമാണാവഴികൾ. പുതിയ പോസ്റ്റുകൾക്ക്‌ വേഡി വേരിയും മോഡറേഷനും കൊടുക്കരുതെന്നാണ്‌ എന്റെ അദ്യർത്ഥന.

    വിശ്വേട്ടന്റെ വഴിയും നല്ലതാണ്‌, പക്ഷെ, പുതിയ പോസ്റ്റുകളിൽ ഇങ്ങനെ വന്നാൽ എന്ത്‌ ചെയ്യും.

    മറ്റോരു കാര്യം, ഈ സ്പാം കമന്റുകൾ എല്ലാം, 3-4 അഡ്രസിൽനിന്നാണ്‌, എല്ലാം ജപ്പാൻ സൈറ്റുകൾ. അങ്കിളും പ്രദിപേട്ടനും ജപ്പനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നന്വേഷിക്കുകയാണ്‌.

    ReplyDelete
  66. വിശ്വപ്രഭയുടെ ഉപദേശം നടപ്പിൽ വരുത്തി. സഹായിയുടേത് മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്.

    ReplyDelete
  67. വിശ്വേട്ടാ,

    സ്പ്പാം കമന്റുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഒരു കാര്യം മനസിലായി, ഈ അഡ്രസുകളിൽനിന്നും നിർമ്മിച്ച സ്പാം കമന്റുകൾ, മിക്ക ബ്ലോഗുകളിലും ഒപ്പൺ ഫോറങ്ങളിലുമുണ്ട്‌.

    മാത്രമല്ല, ഇവ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്‌ ആഗസ്റ്റ്‌ 12 മുതലുള്ള തിയതികളിൽ തുടർച്ചയായി എല്ലാ ദിവസവുമാണ്‌.

    ഇത്രയും കാര്യത്തിൽനിന്നും, ഇത്‌ ഒട്ടോമറ്റേഡ്‌ ജെനറേറ്റേഡ്‌ സ്പൈവെയറാണ്‌ എന്ന് സംശയിക്കാമോ?. അങ്ങിനെയെങ്കിൽ, അങ്കിളിന്റെയും, പ്രദീപേട്ടന്റെയും കമ്പ്യൂട്ടറിൽ, ഈ സ്പൈവെയറുകളുടെ ത്രെഡ്‌ കാണുമെന്ന് വിശ്വസിക്കുന്നു.

    എന്റെ അനുമാനം ശരിയാണോ?.

    ReplyDelete
  68. എന്റെ സിസ്റ്റത്തില്‍ ലിനക്സ്ഉം വിന്‍ഡോസ്‌ഉം ഇട്ട്
    കൊളമാക്കി. ലിനക്സ്കളയാന്‍ എന്തുചെയ്യണം?

    ReplyDelete
  69. മങ്ങാടൻ,
    വിൻസോയും ലിനക്സും, വെവെറെ ഡ്രൈവുകളിലാണോ (രണ്ട്‌ പാർട്ടിഷ്യനിലാണോ) ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്‌. എങ്കിൽ ലിനക്സ്‌ ഒഴിവാക്കുവാൻ എളുപ്പമാണ്‌.

    നിങ്ങളുടെ കൈയിൽ വിൻഡോ XP യുടെ സിഡിയുണ്ടോ?. ഉണ്ടെങ്കിൽ, കമ്പ്യൂട്ടർ XP സിഡിയിൽനിന്നും ബൂട്ട്‌ ചെയ്യുക. Recovery console-ൽ പോവുക. Diskpart എന്ന കമന്റ്‌ ഉപയോഗിച്ച്‌, ലിനക്സ്‌ ഇൻസ്റ്റാൾ ചെയ്ത പാർട്ടീഷ്യൻ ഡിലീറ്റ്‌ ചെയ്യുക. സൂക്ഷിക്കുക. പാർട്ടീഷ്യൻ മാറിപോവരുത്‌. സാധാരണ Diskpart-ൽ unknown എന്നാണ്‌ ഇത്തരം പാർട്ടീഷ്യനുകളെ കാണിക്കുക. പിന്നീട്‌ പുതിയ പാർട്ടീഷ്യൻ ഉണ്ടാക്കുക.

    കൂടുതൽ സഹായം ആവശ്യമെങ്കിൽ, ദയവായി ചോദിക്കുക.

    ReplyDelete
  70. ഒരുപാട് നന്ദി.ചോദ്യം ചോദിച്ചിട്ട് പോയതാ പിന്നെ എവിടെയാ പോസ്ടിയതെന്നു അറിയാതെ പോയി.ഇതുപോലെ സഹായം ആവശ്യമാകുമ്പോള്‍ (മറ്റുള്ളവര്‍ക്കും) വരും.ഈ സംരംഭം വന്‍ വിജയം ആക്കുവാന്‍ എന്നാല്‍ കഴിയും പോലെ ചെയ്യാം.
    ചെയ്തു നോക്കട്ടെ എന്നിട്ട് സഹായം ആവശ്യപ്പെടാം.

    ReplyDelete
  71. priya helper ,
    നമസ്കാരം.....
    ഈ സേവനങ്ങള്‍ക്കു ആദ്യമായി നന്ദി അറിയിക്കട്ടെ....
    ജി മെയിലുമയി ബന്ധപ്പെട്ട് ഒരു സംശയം.
    എന്റെ അക്കൌണ്ടില്‍ വരുന്ന മെയിലുകള്‍ വായിച്ചു കഴിഞ്ഞാല്‍ പിന്നെ അവയെ ഇന്‍ബോക്സില്‍ കാണുന്നില്ലാ.നാലഞ്ചെണ്ണം ഒഴിച്ചു ... ആദ്യം എല്ലാമെയിലുകളും കണ്ടിരുന്നു... പിന്നെ സെട്ടിങില്‍ കളിച്ചതു കൊണ്ടാവാം.. ഇപ്പൊ ആതൊന്നു ക്ലിയര്‍ ചെയ്യാന്‍ എന്താ ഒരു വഴി ?

    ReplyDelete
  72. ഷുക്കൂർ,

    നിങ്ങൾ എങ്ങിനെയാണ്‌ മെയിൽ തുറക്കുന്നത്‌, അതായത്‌, നേരിട്ട്‌ സൈറ്റിൽ പോയാണോ അതോ POP3 പ്രോഗ്രമുകളായ outlook അല്ലെങ്കിൽ, മോബെയിലിൽനിന്ന്, അങ്ങിനെ മേറ്റ്‌വിടെയങ്കിലും മെയിൽ തുറക്കാറുണ്ടോ?.

    സാധരണ, ജീമെയിൽ നിങ്ങൾ വെബിൽനിന്ന് നേരിട്ട്‌ തുറക്കുകയാണെങ്കിൽ, ഇങ്ങനെ ഒരു പ്രശ്നം വരാൻ സാധ്യതയില്ല. അങ്ങനെ ഒരു ഒപ്ഷൻ, സെറ്റിങ്ങ്‌സിൽ ഇല്ല.

    വിശദമായി അറിയിക്കുമല്ലോ.

    ReplyDelete
  73. പെട്ടന്നുള്ള ഈ പ്രതികരണത്തിനു എങ്ങിനെയാണു നന്ദി പറയുക എന്നറിയില്ല.
    താങ്ക്സ്...
    മൊബൈലില്‍ നൊകിയ ഇ 71 മെയിനിന്നും ഗൂഗിളില്‍ ജിമെയിലില്‍ പൊയിട്ടും തുറക്കറുണ്ട്. നിംബുസ് ഉപയോഗിക്കാറുണ്ട്. മറ്റ് രീതിയില്‍ (ഔട്ട് ലുക്ക് പോപ് 3 )ഇല്ല. ഒന്നിലധികം ആളുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നം വരുമോ ?

    ReplyDelete
  74. സെറ്റിങ്ങ്സിൽ പോയി,
    https://mail.google.com/mail/?shva=1#settings/fwdandpop
    ഇൻ കമിങ്ങ് മെയിലുകൾ വേറൊരു മെയിൽ ഐഡിയിലേക്ക് ഓട്ടോ ഫോർവേഡ് ചെയ്തിട്ടുണ്ടോ എന്നു് പരിശോധിക്കുക.
    ഇതായിരിക്കാം ഒരു കാരണം.
    അങ്ങനെയാണെങ്കിൽ അവിടെത്തന്നെ Keep in the inbox എന്ന ഓപ്ഷനുമുണ്ട്. അതുപയോഗിക്കുക.

    ആർച്ചൈവ് ചെയ്ത മെയിലുകളടക്കം എല്ലാ മെയിലും കാണാം ഇടതുവശത്തുള്ള ALL Mail എന്ന ലേബലിൽ ക്ലിക്ക് ചെയ്താൽ. പക്ഷേ സാധാരണ ഇതു പെട്ടെന്നു കണ്ടെത്തിയെന്നു വരില്ല. Labelsനു താഴെ More labels, Manage Labels എന്നിവയിൽ ക്ലിക്ക് ചെയ്താൽ അതിനുള്ളിലുണ്ടാവും.
    ചുരുക്കത്തിൽ നിങ്ങളുടെ മെയിലുകളൊക്കെ അവിടെത്തന്നെ ഒളിച്ചിരിക്കുന്നുണ്ടാവണം.

    (സെറ്റിങ്ങ്സിൽ ഫിൽട്ടർ എന്നുള്ളിടത്തുപോയി വിചിത്രമായ റൂളുകൾ ഒന്നും ചെയ്തിട്ടുണ്ടാവില്ല എന്നു വിശ്വസിക്കുന്നു. അഥവാ അബദ്ധത്തിൽ സ്വയം മനസ്സിലാവാത്ത തരം റൂളുകൾ ചേർത്തിട്ടുണ്ടെങ്കിൽ അതും ശരിയാക്കണം, അല്ലെങ്കിൽ ഡീലിറ്റു ചെയ്യണം.)

    ReplyDelete
  75. ചോദ്യങ്ങളും സംശയങ്ങളും പുതിയ പോസ്റ്റായി ഇവിടെ തുടരുന്നു. കമന്റ്‌ ആധിക്യം മൂലം ഈ പോസ്റ്റുകൾക്ക്‌ തുടർക്കമന്റുകൾ നൽകുവാൻ കഴിയില്ല. പുതിയ കമന്റുകൾ ഇവിടെ നൽകുക.

    സഹകരിച്ച എല്ലാവർക്കും നന്ദി.

    ReplyDelete