Sunday, August 29, 2010

1.2 - ചോദ്യങ്ങളും സംശയങ്ങളും ഭാഗം മൂന്ന്

ചോദ്യങ്ങളും സംശയങ്ങളും പുതിയ പോസ്റ്റായി ഇവിടെ തുടരുന്നു. കമന്റ്‌ ആധിക്യം മൂലം കഴിഞ്ഞ രണ്ട്‌ പോസ്റ്റുകൾക്കും തുടർക്കമന്റുകൾ നൽകുവാൻ കഴിയില്ല. പുതിയ കമന്റുകൾ ഇവിടെ നൽകുക.

സഹകരിച്ച എല്ലാവർക്കും നന്ദി.

.

134 comments:

  1. പുതിയ കമന്റുകൾ ഇവിടെ നൽകുക.

    സഹകരിച്ച എല്ലാവർക്കും നന്ദി.

    ReplyDelete
  2. സഹായി..
    വിൻഡോസ്7 32-ബിറ്റിനെ അപേക്ഷിച്ച് 64-ബിറ്റിന് എന്തു advantage ആണു ഉള്ളത്?

    ReplyDelete
  3. ബിട്ടൂസ്‌,

    32 ബിറ്റ്‌ / 64 ബിറ്റ്‌ വിൻഡോസ്‌ എന്നത്‌, കമ്പ്യൂട്ടർ പ്രോസസർ, അതായത്‌ സിപിയൂ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയെയാണ്‌ സൂചിപ്പിക്കുന്നത്‌.

    വളരെ വ്യക്തമായ ഒരു വിത്യാസം, 64 ബിറ്റ്‌ സിസ്റ്റം, കൂടുതൽ മെമ്മറി (RAM) സ്വീകരിക്കുമെന്നത്‌ മാത്രമാണ്‌. അതായത്‌ 32 ബിറ്റ്‌ സിസ്റ്റം മാക്സിമം 4 ജിബി മെമ്മറി മാത്രമാണ്‌ സ്വീകരിക്കുക. എന്നാൽ 64 ബിറ്റ്‌ സിസ്റ്റം, 4 ജിബിയിൽ കൂടുതൽ, എത്ര വേണമെങ്കിലും സ്വീകരിക്കും.

    ശ്രദ്ധിക്കുക. 64 ബിറ്റ്‌ വിൻഡോസ്‌ ഉപയോഗിക്കുവാൻ നിങ്ങൾക്ക്‌ 64 ബിറ്റ്‌ പ്രോസസറുള്ള കമ്പ്യൂട്ടർ ആവശ്യമാണ്‌.

    x86- എന്നാൽ അത്‌ 32 ബിറ്റ്‌ സിസ്റ്റമാണ്‌ എന്നാണർത്ഥം.

    32/64 ബിറ്റ്‌ വേർഷൻ ഡ്രൈവുകളും പ്രോഗ്രാമുകളും എല്ലാം വിത്യസ്ഥമാണ്‌. ചില ഹാർഡ്‌വെയറുകളും 64 ബിറ്റിൽ പ്രവർത്തിക്കില്ല.

    ReplyDelete
  4. എന്‍റെ പുതിയ ലാപ്ടോപ് ആണേ അതില്‍ dos oprating system മാത്രാമേ ഉള്ളു .....
    SATA Native സപ്പോര്‍ട്ട് എന്നത് bios ല്‍ ഇല്ലാ ..........

    ReplyDelete
  5. windows 7 32 bit ല്‍ Turbo c++ install ചെയ്യുബോള്‍ dos not full screen mode എന്നാ മെസ്സേജ് ആണേ വരുന്നതെ
    ഞാന്‍ dos full screen ആക്കി അപ്പോള്‍ installing നടന്നു പക്ഷെ run ചെയെത്പോള്‍ വേണ്ടും പഴയ മെസ്സേജ് വരുന്നു ...

    ReplyDelete
  6. ശ്രീകാന്ത്‌,

    നിങ്ങളുടെ സിസ്റ്റത്തിൽ ഒരു ഒസിയും ഇല്ല അല്ലെ, അത്‌ ആദ്യംതന്നെ വിശദമാക്കാമായിരുന്നു. ഇനിയും ചോദ്യങ്ങൾ ചോദിക്കുമ്പോൾ, മാക്സിമം വിവരണം നൽക്കുക. എങ്കിൽ മാത്രമേ, കൃത്യമായ ഒരു പരിഹാര മാർഗ്ഗത്തിലെത്തുവാൻ കഴിയൂ.

    1.On start up , press F2 to enter BIOS
    2.Expand the "Drives" section
    3.Go to "SATA Operation"
    4.Change this from "RAID Auto/AHCI" to "RAID Auto/ATA"

    ഇത്‌ നോക്കിയിട്ട്‌ എന്തായി എന്നറിയിക്കുക. ശരിയായില്ലെങ്കിൽ, എന്താണ്‌ എറർ മെസേജ്‌ എന്ന് കൃത്യമായി അറിയിക്കുക.

    XP യുടെ സിഡി വർക്ക്‌ ചെയ്യുന്നു എന്നുറപ്പ്‌ വരുത്തുക. സിഡി ഡമേജ്‌ അല്ല, സ്ക്രാച്ച്‌ ഇല്ല എന്നും ഉറപ്പ്‌ വരുത്തുക.

    ReplyDelete
  7. ശ്രീകാന്ത്‌,

    വിൻഡോ 7-ൽ Turbo c++ ഫുൾ സ്ക്രീനിൽ ഒപ്പൺ ആവില്ല. അത്‌ വിൻഡോയുടെ ഒരു ബാഗ്‌ ആണ്‌.

    ഒരു മാർഗം, DosBox ഇൻസ്റ്റാൾ ചെയ്യുക എന്നത്‌ മാത്രമാണ്‌.

    ReplyDelete
  8. ശ്രീകാന്ത്‌,

    നിങ്ങളുടെ ലാപ്പ്‌ ബഡ്‌ജറ്റ്‌ വിലക്കോ, കമ്പനി പ്രമോഷനിലോ വാങ്ങിയതാണെങ്കിൽ, സോറി റ്റു സെ, അവർ, മറ്റോരു ഡ്രൈവ്‌ ഇൻസ്റ്റാൾ ചെയ്യുവാനോ, അവരുടെ ഡ്രൈവിൽ മാറ്റം വരുത്തുവാനോ സാധിക്കാത്തവിതം, ബയോസിൽ ലിമിറ്റെഡ്‌ അക്‌സസ്‌ മാത്രമേ തരികയുള്ളൂ. ഇനിയും പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ ലാപ്പിന്റെ കമ്പ്ലീറ്റ്‌ മോഡൽ നമ്പർ തരിക.

    ReplyDelete
  9. സഹായി
    എന്റെ കമ്പ്യൂട്ടറില്‍ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്തു open with കൊടുക്കുമ്പോള്‍ ഒരു പ്രോഗ്രാമും കാണിക്കുന്നില്ല ,മുന്‍പ് പ്രോഗ്രാംസ് കാണിക്കുന്നുണ്ടരുന്നു

    ReplyDelete
  10. Hi Renjith,

    Click Start, All Programs, Accesories, Notepad.

    Copy and paste this text:

    Windows Registry Editor Version 5.00
    [HKEY_CLASSES_ROOT\*\shellex\ContextMenuHandlers\Open With]
    @="{09799AFB-AD67-11d1-ABCD-00C04FC30936}"

    Click File, Save As, name the file "OpenWith.reg" (WITH THE QUOTATION MARKS) and click OK.

    Now double-click OpenWith.reg, click Continue, Yes, OK, and see if the problem is solved.

    ReplyDelete
  11. രഞ്ജിത്,

    നിങ്ങൾ എറ്റവും പുതിയ രജിസ്ട്രി ക്ലീനർ ഉപയോഗിച്ച്, നിങ്ങളുടെ രജിസ്ട്രി ക്ലീൻ ചെയ്തിരുന്നോ?. അങ്ങിനെയാണ്‌ ഈ ഫംഗ്ഷൻ മിസ്സാവാൻ സാധ്യത.

    ReplyDelete
  12. നന്ദി സഹായി
    jpg ഫയലുകള്‍ക്ക് ഇപ്പോഴും open with വരുന്നില്ല . word ,excel ഫയലുകള്‍ക്ക് മറ്റൊരു വിന്‍ഡോ ഓപ്പണ്‍ അയി വരുന്നുണ്ട്.
    pdf & mp3 ഫയലുകല്‍ കുഴപ്പമില്ല .എറ്റവും പുതിയ രജിസ്ട്രി ക്ലീനർ ഉപയോഗിച്ച്, രജിസ്ട്രി ക്ലീൻ ചെയ്തതായി ഓര്‍ക്കുന്നില്ല .

    ReplyDelete
  13. രഞ്ജിത്,

    ഈ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുക.

    OpenwithAdd

    ഇതിൽ നിങ്ങൾക്കാവശ്യമുള്ള പ്രോഗ്രാമുകൾ മനുവലായി ഓപ്പൺ വിത്ത് കൊടുക്കാം.


    നിങ്ങളുടെ കമ്പ്യൂട്ടറിൽ വൈറസ് ക്ലീനർ ഉപയോഗിച്ചിരുന്നോ?. ഏറ്റവും അവസാനമായി എന്താണ്‌ ചെയ്തത്?

    ReplyDelete
  14. നന്ദി സഹായി
    ഞാന്‍ നോര്‍തോന്‍ ആന്റിവൈറസ് ആണ് ഉപയോഗിക്കുന്നത്

    ReplyDelete
  15. Compaq Presario CQ42-227TU ഇതാണെ ഞാന്‍ ഉപയോഗിക്കുന്ന LAPTOP താങ്കള്‍ പറഞ്ഞ പോലെ ഞാന്‍ BIOS ല്‍ വിശദമായി നോക്കി അതില്‍ SATA Operation",എന്നോ SATA IDE MODE എന്നോ
    അങ്ങനെ ഉള്ള ഒരു option നും അതില്‍ ഇല്ലാ... പക്ഷെ COMPAQ ന്‍റെ website ല്‍ xp യുടെ driver കണ്ടു അതുകൊണ്ടെ ആണേ ഞാന്‍ xp install ചെയാന്‍ പറ്റുമോ എന്ന് ചോദിച്ചത്........?
    ഇങ്ങനെ ഉള്ള സിസ്റ്റംത്തിന് install ചെയ്യാന്‍ പ്രതെകം xp ഉണ്ടന്ന് കേട്ടു ശെരിയാണോ .... ? xp ചെയ്യെതേ പരാജയപെട്ടപോള്‍ ഞാന്‍ win 7 ചെയ്യത്. അതെ നന്നായി work ചെയുന്നുണ്ടേ .എന്നാല്‍ എനിക്കേ വേണ്ടാതെ xp അന്നേ
    അത് ചെയാന്‍ സാദിക്കുമോ .... ? ദേയവായി സഹായിക്കുക ........

    ReplyDelete
  16. എന്താണ് DosBox ഇങ്ങനെ ഇത് install ച്ചെയം ?

    ReplyDelete
  17. ശ്രീകാന്ത്,

    നിങ്ങളുടെ ലാപ്പ്ടോപ്പ് എറ്റവും പുതിയതാണ്‌. XPയുടെ മരണശേഷം, പുതിയ ലാപ്പുകളിൽ വിസ്തയോ, വിൻഡോ എഴോ ആണ്‌ സാധരണ പ്രീ ഇൻസ്റ്റാൾ ചെയ്യുക.

    പക്ഷെ, നിങ്ങൾക്ക് കൂടുതൽ ഇഷ്ടം XP യോടാണെങ്കിൽ, XP ഇൻസ്റ്റാൾ ചെയ്യുവാൻ, എതാനും ചെറിയ സോഫ്റ്റ്വെയറുകൾകൂടി ആവശ്യമാണ്‌.

    ശ്രീകാന്തിന്‌ വേണ്ടി, പുതിയ ലാപ്പിൽ എങ്ങനെ XP ഇൻസ്റ്റാൾ ചെയ്യാം. SATA ഡ്രൈവ് Bios-ൽ ലഭ്യമല്ലെങ്കിൽ, എങ്ങനെ XP ഇൻസ്റ്റാൾ ചെയ്യാം എന്നീ കാര്യങ്ങൾ വിശദമാക്കുന്ന പോസ്റ്റ്, ഇവിടെ.

    ReplyDelete
  18. മറ്റു ഒപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ഡോസ് മോഡ് കൃത്യമായി പ്രവർത്തിക്കുന്ന ഒരു പ്രോഗ്രാമാണ്‌ DosBox അത് ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യാം.

    അനില്‍@ബ്ലോഗ് , നന്ദി.

    ReplyDelete
  19. നല്ല ഉദ്യമം. ആശംസകൾ. ഇനി എന്റെ പ്രശ്നം പറയട്ടെ. എന്റെ ലെനോവോ ലാപ് ആണ്. പുതുതായി ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു. ലാൻ കണക്ഴൻ കിട്ടുന്നുണ്ട്. പക്ഴെ വയർലസ്സ് പറ്റുന്നില്ല. എന്ത് കെയ്യണം അതിന്.

    ReplyDelete
  20. ചിത്രഭാനു,

    ഉബുണ്ടുവിൽ വയർലെസ്സ് നെറ്റ്വർക്കുകൾ എങ്ങനെ സെറ്റ് ചെയ്യാമെന്ന് ഇവിടെ വിശദമായി പറഞ്ഞിരിക്കുന്നു.

    നോക്കുമല്ലോ.

    കൂടുതൽ സംശയങ്ങളുണ്ടെങ്കിൽ, ചോദിക്കുക. അനിൽജീയുടെ ഉബുണ്ടു സൈറ്റ് സന്ദർശിക്കുകയുമാവാം.

    ReplyDelete
  21. പ്രിയപ്പെട്ട ഹെല്‍പര്‍,
    ഞാന്‍ IGI എന്നാ ഒരു ഗെയിം എന്റെ pc യില്‍ ഇന്‍സ്റ്റോള്‍ ചെയ്തു. പക്ഷെ ഗെയിം കളിക്കനമെങ്ങില്‍ കമ്പ്യൂട്ടര്‍ CD ചോദിക്കുന്നു. CD ഡ്രൈവില്‍ ഇടാതെ ഗെയിം കളിക്കുവാന്‍ എന്താണ് വഴി. അതിനുള്ള crack നമുക്ക് സ്വയം ഉണ്ടാക്കാന്‍ പറ്റുമോ? അതിനു പ്രത്യേകം സോഫ്റ്റ്‌വെയര്‍ ഉണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു.

    ReplyDelete
  22. അബ്ദുൽ,

    നിങ്ങൾ IGI 2: Covert Strike എന്ന ഗൈം ആണോ ഉപയോഗിക്കുന്നത്‌?.

    ആണെങ്കിലും, അല്ലെങ്കിലും, ഇത്തരം ഗ്രഫിക്കുകൾ കൂടിയ ഗൈംസുകൾ ഇൻസ്റ്റാൾ ചെയുമ്പോൾ മുഴുവൻ ഡറ്റകളും നമ്മുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാറില്ല. സ്ഥലങ്ങളും, ആളുകളും, ആയുധങ്ങളും, വാഹനങ്ങളുമെല്ലാം ആവശ്യാനുസരണം, സിഡിയിൽനിന്ന്, അപ്പപ്പോൾ എടുക്കുന്ന രീതിയാണ്‌ സ്വീകരിച്ചിരിക്കുന്നത്‌.

    ഡിവിഡി ഗൈമുകൾ മുഴുവൻ ഇങ്ങനെയാണ്‌ പ്രവർത്തിക്കുന്നത്‌. ചിലത്‌ നിങ്ങൾ ഡാറ്റ മാറുമ്പോൾ, ചിലത്‌ തുടക്കത്തിൽതന്നെ സിഡി/ഡിവിഡി ചോദിക്കും.

    സിഡിയുടെ ഒരു കോപ്പി കൈയിൽ വെക്കുക എന്നതാണ്‌ ഒരു പരിഹാരം. മറ്റോന്ന്, ഇതിന്റെ ഇൻസ്റ്റലേഷൻ ഫയലുകൾ മുഴുവൻ സിഡിയിൽനിന്ന്, നിങ്ങളുടെ ഹാർഡ്‌ ഡിസ്കൊലേക്ക്‌ കോപ്പി ചെയ്ത്‌, അവിടെനിന്നും ഇൻസ്റ്റാൾ ചെയ്യുക. (ഇത്‌ ഇത്തിരി റിസ്കിയാണ്‌)

    ReplyDelete
  23. ഹെല്‍പ്പര്‍..ഈ ബ്ലോഗ്‌ ഒത്തിരി ഉപകാരപെടുന്നുണ്ട് കേട്ടോ..കുറെ കാര്യങ്ങള്‍ ഞാനും മനസ്സിലാക്കി..
    അഭിനന്ദനങ്ങള്‍..
    ഈയിടെയായി വാടകയ്ക്ക് എടുക്കുന്ന സിനിമകള്‍ കമ്പ്യൂട്ടറില്‍ കോപ്പി ചെയ്തിടാന്‍ കഴിയുന്നില്ല..റൈറ്റ് പ്രോട്ടക്റ്റ്‌ട് സിഡികള്‍ കോപ്പി ചെയ്യാന്‍ പറ്റുന്ന ഏതെങ്കിലും ഫ്രീ സോഫ്റ്റ്‌വെയര്‍ പറഞ്ഞു തരാമോ?
    ഞാന്‍ സെവെന്‍ ആണ് ഉപയോഗിക്കുന്നത്...

    ReplyDelete
  24. നിരാശകാമുകൻ.

    സിഡികൾ കോപ്പി പ്രോട്ടക്റ്റ്‌ ചെയ്യുന്നത്‌ വിവിധരൂപത്തിലാണ്‌. എല്ലാവരും ഒരേ രൂപമല്ല സ്വീകരിക്കുന്നത്‌.

    പൊതുവായ ഒരു മാർഗ്ഗം ഈ സിഡികളോക്കെ വിൻഡോസിലാണ്‌ പ്രോട്ടക്റ്റ്‌ ചെയ്യുന്നത്‌. അത്‌കൊണ്ട്‌ ലിനക്സോ, മറ്റു ഒപ്പറേറ്റിംഗ്‌ സിസ്റ്റങ്ങളോ ഉപയോഗിച്ചാൽ, ഇത്തരം പ്രോട്ടക്‌ഷനുകൾ ഒഴിവാക്കാം.

    IsoBuster എന്ന പ്രോഗ്രാം ഒരു പഴയ മെത്തേഡാണ്‌. നല്ല പ്രോഗ്രാമുമാണ്‌. ഈ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്ത ശേഷം, സിഡി ഈ പ്രോഗ്രാമിൽ തുറന്നാൽ, രണ്ടോ മുന്നോ സെഷനുകളായി സിഡി റൈറ്റ്‌ ചെയ്തിരിക്കുന്നത്‌ കാണാം. ഇങ്ങനെ പ്രോട്ടക്റ്റ്‌ ചെയ്ത സിഡികൾ കോപ്പി ചെയ്യുവാൻ കഴിയാറില്ല. ഡാറ്റ കൂടുതലാണ്‌ എന്ന മേസേജ്‌ വരും.

    അത്തരം സിഡികൾ ഈ പ്രോഗ്രാമിലിട്ടാൽ, അവയുടെ സെഷനുകൾ പ്രതേകമായി കാണിച്ച്‌ തരും. അതിൽ ഒരു സെഷൻ മാത്രമേ ഒറിജിനൽ ഉണ്ടാവാറുള്ളൂ. (മിക്കവാറും ലാസ്റ്റ്‌ സെഷൻ) അത്‌ extract ചെയ്താൽ, നിങ്ങൾക്കാവശ്യമുള്ള ഫയലുകൾ കിട്ടും.

    എറ്റവും പുതിയ കോപ്പി പ്രോട്ടക്‌ഷൻ ടെക്നോളജി ഉപയോഗിച്ചാണ്‌ നിങ്ങളുടെ സിഡി പ്രോട്ടക്റ്റ്‌ ചെയ്തിരിക്കുന്നതെങ്കിൽ, പരിഹാരം അത്ര എളുപ്പമല്ല.

    ReplyDelete
  25. വളരെ ഉപകാരം ...ഞാന്‍ ഒന്ന് പയറ്റിനോക്കട്ടെ

    ReplyDelete
  26. സഹായീ..
    microsoft feeds synchronization has encountered a problem and needs to close. we are for the inconvenience

    എന്ന എറര്‍ മെസ്സേജ് ഇടയ്ക്കിടയ്ക്ക് വരുന്നു.ഇത് ഒഴിവാക്കാന്‍ എന്താന്ന് ചെയ്യേണ്ടത്.

    ReplyDelete
  27. വിൻഡോസ് 7 ലനോവോ ലാപ്പ്ടോപ്പിൽ എനിക്ക് നീറോ സാധാരണ സി.ഡി യിൽനിന്ന് ഇൻസ്റ്റാൾ ചെയ്യാൻ പറ്റുന്നില്ല. എന്തു ചെയ്യണം?

    ReplyDelete
  28. നൗഷാദ്,

    നിങ്ങൾ ഈയിടെ XP റിപ്പയർ ചെയ്യുകയോ, IE അപ്ഗ്രേഡ് ചെയ്യുകയോ ചെയ്തിട്ടുണ്ടോ?.

    എന്തായാലും നിങ്ങൾ IE - Internet Explorer അൺഇൻസ്റ്റാൾ ചെയ്യുക. എന്നിട്ട് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക.

    സാധരണ ഇത്തരം മേസേജ് വരുന്നത് നിങ്ങളുടെ എക്സ്സ്പ്ലോറർ ഫയൽ കറപ്റ്റെഡാവുമ്പോഴാണ്‌.

    വിവരം അറിയിക്കുമല്ലോ.

    ReplyDelete
  29. വിജയകുമാർ,

    വിൻഡോ 7-ൽ Nero യുടെ എറ്റവും പുതിയ വേർഷനുകൾ മാത്രമേ വർക്ക് ചെയ്യുകയുള്ളൂ.

    Mero Multimedia suite 10 മാത്രമേ ഇപ്പോൾ വിൻഡോ 7-ൽ വർക്ക് ചെയ്യുകയുള്ളൂ എന്നാണ്‌ ഒഫിഷ്യൽ വിവരം. ചിലർക്ക് Nero-9 വർക്ക് ചെയ്യുന്നു എന്ന് പറയുന്നു.

    നിങ്ങൾ ഏത് വേർഷനാണ്‌ ഉപയോഗിക്കുന്നത് എന്നറിയിക്കുക.

    ReplyDelete
  30. നന്ദി സഹായി

    xp റിപ്പയര്‍ ചെയ്തിരുന്നു.
    explorerഇന്‍സ്റ്റോള്‍ ചെയ്തോപ്പോള്‍ ശരിയായി.

    ReplyDelete
  31. പ്രിയ സഹായി,
    താങ്കള്‍ വളരെ വേഗം തന്നെ മറുപടി തന്നുവെങ്കിലും അത് പോലെ ഒരു നന്ദി വാക്ക് പറയാന്‍ പറയാന്‍ പെട്ടെന്ന് കഴിഞ്ഞില്ലാ. ക്ഷമിക്കുമല്ലോ.
    ഞാന്‍ IGI -Iam going on എന്നാ ഗെയിം ആണ് p2p ആയി ഡൌണ്‍ ലോഡ് ചെയ്തത്. ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞപ്പോള്‍ 769 MB യുടെ ISO ഫയല്‍. CD യില്‍ burn ചെയ്യാന്‍ സ്പേസ് പോര DVDയില്‍ burn ചെയ്യാന്‍ പറ്റുന്നുമില്ല. പിന്നെ നെറ്റില്‍ തപ്പി സോഫ്റ്റ്‌വെയര്‍ കണ്ടു പിടിച്ചു DVD യില്‍ burn ചെയ്തു. ഒരു PC (XP) യില്‍ ഇന്‍സ്റ്റോള്‍ ചെയ്തപ്പോള്‍ എങ്ങനെ ഒരു മെസ്സേജ് Fatal Erron:No D3D drivers with hardware acceleration found ഉടനെ അടുത്തതില്‍ pc (XP)ഇന്‍സ്റ്റോള്‍ ചെയ്തു പക്ഷെ CD ഡ്രൈവില്‍ ഇട്ടാലെ ഗെയിം കളിക്കാന്‍ പറ്റുന്നുള്ളൂ. അങ്ങനെയാണ് സഹായിയെ വിളിച്ചത്. താങ്കള്‍ പറഞ്ഞ പോലെ കോപ്പി ചെയ്യാന്‍ നോക്കി. നോ രക്ഷ. പിന്നെ അടുത്ത പരിപാടി. Nero ഇന്‍സ്റ്റോള്‍ ചെയ്തു (Nero Smart7) അത് ശരിയാകുന്നില്ല. അവസാനം പണിഞ്ഞു ശെരിയാക്കി അതിന്റെ സഹായത്താല്‍ ഒരു ഇമേജ് drive ഉണ്ടാക്കി ISO ഫയല്‍ അതില്‍ ലോഡ് ചെയ്തു കൊടുത്തു PC ക്കും സന്തോഷം (CD ഇവന്‍ ഡ്രൈവില്‍ ഇട്ടല്ലോ എന്ന്) നമുക്കും സന്തോഷം (CD ഇടാതെ കമ്പ്യൂട്ടര്‍ നെ പറ്റിച്ചല്ലോ എന്ന്) ഇപ്പോള്‍ കുഴപ്പമില്ല എല്ലാവര്ക്കും സന്തോഷം . സുഗമായി ഗെയിം കളിക്കുന്നു. അത് കൊണ്ടാണ് താമസിച്ചത്. നന്ദി സഹായി.

    ReplyDelete
  32. പ്രിയ സഹായി എന്‍റെ വിന്‍ഡോസ്‌7നില്‍ യാഹൂമെമേസേജറില്‍ വോയ്സ്കാള്‍ളും videocalllളും വര്‍ക്ക്ചെയ്യുന്നില്ല മെസ്സേജ്മാത്രം പോകും പുതിയവെര്‍ഷനും പഴയവെര്‍ഷനും ഇട്ടുനോക്കി നോരക്ഷ ഒന്നുസഹായിക്കാമോ.

    ReplyDelete
  33. സാജൻ,

    നിങ്ങൾ യാഹൂ ഏത് വേർഷനാണ്‌ ഉപയോഗിക്കുന്നതെന്ന് പറയുമോ? യാഹൂ 10 വിൻഡോ 7-ൽ ഒരു പ്രശ്നവും കൂടാതെ വർക്ക് ചെട്ടുന്നുണ്ട്.

    നിങ്ങൾക്ക് സൌണിന്റെ മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കരുതുന്നു. മൈക്കും വർക്ക് ചെയുന്നുണ്ട് എന്നുറപ്പ് വരുത്തുക.

    പഴയ യാഹൂ കമ്പ്ലീറ്റ് അൺഇൻസ്റ്റാൾ ചെയ്ത ശേഷം, കമ്പ്യൂട്ടർ റീ സ്റ്റാർട്ട് ചെയ്യുക. എന്നിട്ട് പുതിയത്, വേർഷൻ 10 ഇൻസ്റ്റാൾ ചെയ്യുക.

    മെസ്സെജർ തുറന്ന ശേഷം,
    Action menu --> Call setup തുറന്ന് സൌണ്ട് ചെക്ക് ചെയ്യുക.

    മൈക്കും, ഇയർ ഫോണും, ക്ലിയറായി വർക്ക് ചെയ്യുന്നു എന്നുറപ്പ് വരുത്തുക. ഇവിടെ മൈക്കിന്‌ പ്രശ്നമുണ്ടെങ്കിൽ നിങ്ങളുടെ സൗണ്ട് കാർഡിന്റെ പ്രശ്നമാണ്‌.

    വിവരം അറിയിക്കുമല്ലോ.

    ReplyDelete
  34. പ്രിയസഹായി താങ്കള്‍ പറഞ്ഞതുപോലെഞാന്‍meseger10 ഇന്‍സ്റ്റാള്‍ചെയ്തു ആക്ഷനില്‍ വോയ്സ്കാള്‍ വീഡിയോകാള്‍എന്നിവ സെലക്റ്റ് ആകുന്നില്ല ഓണ്‍ലൈനില്‍ഉള്ളവരുടെകാള്‍ വിളിക്കാന്‍നോക്കിയാലും ഇതുരണ്ടുംസെലക്ട ആകില്ല എവിടെയുള്ള4 laptopലും ഇതാണ്സ്ഥിതി അതില്‍ഒന്ന്xpയാന്അതും ഇതുപൊലതന്നെയാണ്പ്രശ്‌നം സഹായിക്കുക

    ReplyDelete
  35. സാജൻ,

    നിങ്ങളുടെ 4 ലാപ്പിലും, XP യിലും മെസെഞ്ചർ വോയ്പ്പ് കിട്ടുന്നില്ലെങ്കിൽ അത് കമ്പ്യൂട്ടറിന്റെ പ്രശ്നമല്ല. മറിച്ച്, നെറ്റ് വർക്കിന്റെ പ്രശ്നമാൺ.

    നിങ്ങൾ കമ്പനി നെറ്റ്വർക്കാണോ ഉപയോഗിക്കുന്നത്. അങ്ങിനെയെങ്കിൽ, നിങ്ങളുടെ സിസ്റ്റം അഡ്‌മിനിസ്റ്ററെ കാണുക. മിക്കവാറും, അയാൾ വോയ്പ് ബ്ലോക്ക് ചെയ്തിരിക്കും. മിക്ക കമ്പനികളിലും വോയ്പ് ബ്ലോക്ക് ചെയ്യാറുണ്ട്.

    ഇനി കമ്പനിയുടെ നെറ്റ്‌വർക്ക് അല്ലെങ്കിൽ, നിങ്ങൾ ഏത് കണക്‌ഷനാണ്‌ ഉപയോഗിക്കുന്നത് എന്നറിയിക്കുക. WiFi മോഡമാണെങ്കിൽ, ചിലപ്പോൾ വോയ്പ് ബ്ലോക്കാവാം.

    എന്തായാലും ഇത് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ പ്രശ്നമല്ല. മറിച്ച് നെറ്റ്‌വർക്കിന്റെതാണ്‌.

    ReplyDelete
  36. പ്രിയ സഹായി എന്‍റെ നെറ്റ്വര്‍ക്കിന്‍റെ പ്രോബ്ലംആയിരുന്നു ഞാന്‍ Etisalatത്തിന്‍റെനെറ്റ്വര്‍ക്കാണ് ഉപയോകിക്കുന്നത് അവരെവിളിച്ചുപറഞ്ഞപ്പോള്‍അവര്‍ ശരിയാക്കിതന്നു ഉടന്‍പ്രതികരിച്ചതിന്നന്ദി. മറ്റൊരുസംശയമുണ്ട്‌ എന്‍റെ ഹാര്‍ഡ്‌ഡിസ്ക് C.287gbയുണ്ട് മറ്റൊരുഡിസ്ക്10.9gbയുണ്ട് ഈ Cഡിസ്ക്ഒന്ന്പാര്‍ടിഷന്‍ ചെയ്യണമെന്നുണ്ട് അത്എങ്ങിനെഎന്ന്വിശതികരിക്കാമോ.

    ReplyDelete
  37. എണ്റ്റെ ഡെസ്ക്‌ ടോപ്പിലെ സിഡി ഡ്രൈവ്‌ എല്ലാത്തരം സിഡികളും റീഡു ചെയ്യുന്നില്ല.(പ്രത്യേകിച്ചും വിസിഡികള്‍) രണ്ടു മൂന്നുദിവസം മുമ്പ്‌ എല്ലാ സിഡികളും റീഡു ചെയ്തിരുന്നതാണ`. പുതുതായി പ്രോഗ്രാമ്മുകളൊന്നും ഇന്‍സ്റ്റാള്‍ ചെുതിട്ടില്ല. ഇതു സോഫ്റ്റ്വ്‌`വെയര്‍ പ്രോബ്ളമാണോ? ഫിക്സ്‌ ചെയ്യാന്‍ എന്താണു മാര്‍ഗ്ഗം സഹായീ/

    ReplyDelete
  38. സാജൻ,

    നിലവിലുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ ബാധിക്കാതെ, ഹാർഡ് ഡിസ്കുകൾ പാർട്ടിഷ്യൻ ചെയ്യുക വളരെ പ്രയാസമാണ്‌. വളരെ അപകടമാണ്‌. നിങ്ങളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം വീണ്ടും ഇൻസ്റ്റാൾ ചെയ്യുക എന്നത് മാത്രമാണ്‌ ഒരു പോംവഴി. ഇൻസ്റ്റലേഷൻ സമയത്ത്, നിങ്ങൾക്ക്, നിലവിലെ ഹാർഡ് ഡിസ്ക്, എത്ര പാർട്ടിഷ്യൻ വേണമെങ്കിലും ചെയ്യാം.

    ഇതിന്‌ സാധ്യമല്ലെങ്കിൽ, റിസ്കെടുക്കുവാൻ തയ്യാറാണെങ്കിൽ, Easeus Partition Manager എന്ന ടൂൾ ഉപയോഗിച്ച്, ഡാറ്റ നഷ്ടപ്പെടാതെ തന്നെ പാർട്ടിഷ്യൻ ചെയ്യുവാൻ കഴിയുമെന്ന് അവർ അവകാശപ്പെടുന്നു.

    EASEUS Partition Manager - ഇവിടെനിന്നും ഡൌൺലോഡ് ചെയ്യാം.

    ശ്രദ്ധിക്കുക. ഡാറ്റ പോയാൽ ഞാൻ ഉത്തരവാദിയല്ല. എന്തെങ്കിലും തകരാറ്‌ സംഭവിച്ചാൽ, നിങ്ങളുടെ വിൻഡോ വർക്ക് ചെയ്യില്ല.

    ഏറ്റവും നല്ലത്, വിൻഡോ, പുതുതായി ഇൻസ്റ്റാൾ ചെയ്യുകയാണ്‌.

    ReplyDelete
  39. വി എസ്

    നിങ്ങളുടെ ഒ എസ് ഏതാണെന്ന് പറഞ്ഞില്ല. സിഡി ഡ്രൈവ്‌ ഏതാണെന്നും പറഞ്ഞില്ല.

    എന്തായാലും വിൻഡോ XPയാണ്‌ ഉപയോഗിക്കുന്നെതെന്ന് കരുതുന്നു.

    മൈക്രോസോഫ്റ്റിന്റെ സിഡി/ഡിവിഡി ഫിക്സ് ടൂൾ ഉപയോഗിച്ച്, നിങ്ങളുടെ പ്രശ്നം പരിഹരിക്കുവാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.

    മൈക്രോസോഫ്റ്റിന്റെ സിഡി/ഡിവിഡി ഫിക്സ് ടൂൾ ഇവിടെനിന്നും ഡൗൺലോഡ് ചെയ്യാം.

    മാത്രമല്ല, സിഡി ഡമെജ്ജല്ല, ബെന്റില്ല, സ്ക്രച്ചില്ല എന്നുറപ്പ് വരുത്തുക.

    പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, കൂടുതൽ വിവരങ്ങൾ നൽകുക

    ReplyDelete
  40. പ്രിയ സഹായീ,മൈക്രോസോഫ്റ്റിണ്റ്റെ വെബ്സൈറ്റില്‍ വാലിഡേഷന്‍ പാസ്സാകുന്നില്ല. എണ്റ്റെ സിഡി ഡ്രൈവ്‌ വര്‍ക്കു ചെയ്യാന്‍ മറ്റെന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ. ഓ എസ്‌ എക്സ്പി ഡിവിഡി ഡ്രൈവ്‌ HL-DT-ST DVD RAM-GH15N

    ReplyDelete
  41. വി എസ്‌,

    നിങ്ങളുടെ സിഡി/ഡിവിഡി ഡ്രൈവിന്റെ Firmware അപ്ഡേറ്റ്‌ ചെയ്യുക എന്നതാണ്‌ ഒരു ഓപ്ഷൻ. പക്ഷെ, നിർഭാഗ്യവശാൽ, നിങ്ങളുടെ മോഡലിന്‌ ഫേംവയർ എൽജിയുടെ സൈറ്റിൽ കാണുന്നില്ല.

    മറ്റോരു മാർഗ്ഗം, നിങ്ങളുടെ ഡിവിഡി ഡ്രൈവറുകൾ പൂർണ്ണമായും, കളയുക. അതിന്‌, കണ്ട്രോൾ പാനലിൽ പോയി,

    Control Pnael -> System properties -> Hardware -> Device Manager

    ഇവിടെ

    DVD/CD-ROM drives എന്നതിൽ ക്ലിക്കിയാൽ, നിങ്ങളുടെ ഡിവിഡി കാണാം.

    അതിൽ റൈറ്റ്‌ മോസ്‌ ക്ലിക്കി, Uninstall എന്ന് ക്ലിക്കുക. OK, OK, OK

    കമ്പ്യൂട്ടർ റീസ്റ്റാർട്ട്‌ ചെയ്യുക.

    കഴിയുമെങ്കിൽ, ഡിവിഡി യുടെ പവർ കേബിളും, ഡാറ്റ കേബിളും ഒന്ന് ഡിസ്കണക്‌റ്റ്‌ ചെയ്ത്‌, വീണ്ടും കൊടുക്കുവാൻ ശ്രമിക്കുക.

    ശ്രദ്ധിക്കേണ്ടത്‌, ഈ ഡിവിഡി പുതിയതാണെങ്കിൽ, അത്‌ മാറ്റി വാങ്ങുക. LG യുടെ ഡിവിഡികളിൽ പഴയ മോഡലാണ്‌ ഇത്‌. ഈ മോഡലുകൾക്ക്‌ പരാതി കൂടുതലുമാണ്‌.

    വിവരം അറിയിക്കുമല്ലോ.

    ReplyDelete
  42. പ്രിയ സഹായീ
    അവസാനം ഞാന്‍ ഡ്രൈവ്‌ മാറ്റി പ്രശ്നം പരിഹരിച്ചു. സഹകരിച്ചതിനു നന്ദി.

    ReplyDelete
  43. m s dos ന്റെ ഉപയോഗങ്ങള്‍ എന്തൊക്കെയാണ്? അതു ഉപയോഗിച്ച് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നമുക്ക്‌
    ചെയ്യാന്‍ പറ്റും ? അത് പഠിച്ചാല്‍ എന്തോക്കെയാണ് പ്രയോജനം? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.

    ReplyDelete
  44. അബ്ദുൽ,

    MS DOS - Microsoft Disk operating system നോൺ ഗ്രഫികൽ കമൻഡ് ലൈൻ ഒപ്പറേറ്റിങ്ങ് സിസ്റ്റമാണ്‌. ഇത് 1981 ആഗസ്റ്റിൽ IBM കമ്പ്യൂട്ടറുകൾക്ക് വേണ്ടി നിർമ്മിച്ചതാണ്‌. പേഴ്സണൽ കമ്പ്യൂട്ടറുകളുടെ വിജയത്തിന്റെ ഒരു പ്രധാനഘടകം ഡോഡ് ആണ്‌.

    ഡോസ്, 1994 ലാണ്‌ അവസാനമായി അപ്‌ഡേറ്റ് ചെയ്തത്. ഇതിനർഥം, ഡോസ് ഇന്ന് എല്ലാവരും ഉപയോഗിക്കുന്നില്ല എന്നാണ്‌.

    എതാനും കമൻഡുകൾ മാത്രം ഉൾകൊള്ളുന്ന ഡോസ് പഠിക്കുക പ്രയാസമുള്ള കാര്യമല്ല. എങ്കിലും, ഡോസിന്‌, ഇന്ന് പ്രതേകിച്ച്, പ്രയോജനം ഒന്നുമില്ല. കാരണം, ഈ കമൻഡുകൾ എല്ലാം, ഇന്ന് ഗ്രഫിക്ക് മോഡിൽ, നമ്മുക്ക് ലഭ്യമാണ്‌. വിൻഡോ, ലിനക്സ്, എന്നിവയെല്ലാം, ഇന്ന്, ഗ്രഫിക്ക് യൂസർ ഇൻസ്റ്റർഫെസ് ആണ്‌.

    ഡോസ് കമൻഡുകൾ മുഴുവൻ ഞാൻ മെയിൽ ചെയ്തിട്ടുണ്ട്. പഠിക്കുക.

    ReplyDelete
  45. അബ്ദുൽ,

    എനിക്ക് ഒരു മെയിൽ അയക്കൂ. നിങ്ങളുടെ മെയിൽ ഐഡി ഇല്ല.

    ReplyDelete
  46. സഹായി,

    ഞാന്‍ windows 7 os ആണ് ഉപയോഗിക്കുനത് .ഒരു software open with ഇല്‍ open ചെയ്തതില്‍ പിനെ എല്ലാ
    exe കളും ആ software ആയിട്ടാണ് open ആകുന്നത്‌. ഇതിനൊരു പരിഹാരം പ്രേതെഷിക്കുന്നു.......

    ReplyDelete
  47. വിഷാൽ,

    നിങ്ങളുടെ രജിസ്ട്രി കറപ്‌റ്റെഡായിട്ടാണ്‌ തോന്നുന്നത്.

    നിങ്ങൾ എതെങ്കിലും ഫയൽ തുറന്ന്, അതിൽ റൈറ്റ് മോസ് ക്ലിക്കി, open with എന്നത്, ഈ സൊഫ്റ്റ് വെയറാവാം കൊടുത്തിരിക്കുന്നത്.

    Exe ഫയലുകൾ ഇങ്ങനെ ഒരു പ്രതേക സോഫ്റ്റ്‌വെയറിൽ സാധരണ തുറന്ന്‌വരാറില്ല.

    വിഷാലിന്റെ exe ഫയലുകൾ ഏത് സോഫ്റ്റ്‌വെയറിലാണ്‌ തുറന്ന് വരുന്നതെന്ന് അറിയിക്കുമല്ലോ.

    ഇങ്ങനെ exe ഫയലുകൾ മറ്റു സോഫ്റ്റ്‌വെയറുകളിൽ തുറന്ന് വന്നാലും, അത് ഉപയോഗിക്കുവാൻ കഴിയില്ലല്ലോ.

    ReplyDelete
  48. സഹായി,
    അതെ ഒരു സോഫ്റ്റ്‌വെയര്‍ താനെ യാണ് open ച്യ്തത് . ഞാന്‍ opwith ഇല്‍ തുറനത് media player ആണ് എന്ന് തോനുന്നു . അത് work ച്യ്തിരുന്നു......
    ഞാന്‍ ആ സിസ്റ്റം format ചയ്തു. same complaint ഒന്നില്‍ കുടുതല്‍ machin ഇല്‍ കണ്ടു അതാണ് ചോതിക്കാന്‍ കാരണം

    windows7 user password crack ചെയാന്‍
    എന്താണ് മാര്‍ഗം ..

    ReplyDelete
  49. വിഷാൽ,

    നിങ്ങൾ ഉപയോഗിച്ച സോഫ്റ്റ്‌വെയർ ഏതാണെന്നറിയാതെ പരിഹാരം നിർദ്ദേശിക്കുക പ്രയാസമാണ്‌. ക്ഷമിക്കുക. മാത്രമല്ല, മിഡിയ പ്ലയറിൽ, ഇങ്ങനെ exe ഫയലുകൾ തുറന്ന് വരില്ല. ഒന്നുകിൽ, മിഡിയ ഫയലുകൾ, exe extension ആക്കിയിരിക്കാം. അല്ലെങ്കിൽ, exe ഫയലുകൾ മിഡിയ ഫയലുകളാണെന്ന് നിങ്ങളുടെ കമ്പ്യൂട്ടർ തെറ്റിധരിച്ചിരിക്കാം. രണ്ടായാലും, നിങ്ങൾ ഉപയോഗിച്ച സോഫ്റ്റ്‌വെയർ ഏതാണെന്നറിയണം.

    ഇത്‌ സാധരണ സംഭവിക്കുന്ന ഒരു പ്രശ്നമല്ല. ഇങ്ങനെ സംഭവിച്ചാൽ, പിന്നെ, നിങ്ങൾക്ക്‌ മറ്റുള്ള പ്രോഗ്രാമുകൾ തുറക്കുക പ്രയാസമാവുകയും ചെയ്യുമല്ലോ.

    പുതിയ പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്തപ്പോൾ കിട്ടിയ മാൾവയറോ, തോർജനോ, നിങ്ങളുടെ സിസ്റ്റം കറപ്റ്റ്‌ ചെയ്യുന്നു എന്ന്‌വേണം കരുതാൻ.

    ------------
    വിൻഡോസ്‌ 7 ന്റെ യൂസർ പാസ്‌വേഡ്‌ മാറ്റുവാൻ എളുപ്പമാണ്‌. നിങ്ങളുടെ കമ്പ്യൂട്ടറിൽ, അഡ്മിൻ പവറുള്ള യൂസർ ലോഗിൻ ചെയ്യുക. കണ്ട്രോൾ പാനലിൽ പോയി, യൂസർ അക്കൗണ്ട്‌, അവിടെ നിങ്ങൾക്കാവശ്യമുള്ള യൂസറുടെ പാസ്‌വേഡ്‌ മാറ്റാം.

    ഇനി അഡ്‌മിൻ പാസ്‌വേഡ്‌ മറുന്നു എങ്കിൽ, സാധരണ, അഡ്‌മിൻ പാസ്‌വേഡ്‌ ബ്ലാങ്കായിരിക്കും, ശ്രമിക്കുക.

    അഡ്‌മിൻ പാസ്‌വേഡ്‌ റീസെറ്റ്‌ ചെയ്യുക, എളുപ്പമുള്ള കാര്യമല്ല. എങ്കിലും സാധിക്കും. അതിന്‌, ophcrack എന്ന ഫ്രീ സോഫ്‌റ്റ്‌ വെയർ ഉപയോഗിക്കുക.

    ophcrack for winodws 7 ഇവിടെനിന്നും ഡൗൺലോഡ്‌ ചെയ്യാം.

    ഈ സോഫ്‌റ്റ്‌ വെയർ, സിഡിയിലേക്ക്‌ ബേൺ ചെയ്യുക. എന്നിട്ട്‌, ആ സിഡി ഉപയോഗിച്ച്‌, നിങ്ങളുടെ കമ്പ്യൂട്ടർ ബൂട്ട്‌ ചെയ്യുക. ophcrack സ്വയം തുറന്ന്, വിൻഡോ യൂസറുടെ അക്കൗണ്ട്‌ കണ്ടെത്തി, അത്‌ ക്രക്ക്‌ ചെയ്യും എല്ലാം ആട്ടോമാറ്റിക്ക്‌.

    ReplyDelete
  50. സഹായി,

    ഇത്ര പെട്ടന്നു പ്രതികരിച്ചതിനു നന്ദി.. താങ്കള്‍
    അയച്ച iso ഫയല്‍ നെയിം vista live cd എന്നാന്നെലോ ഇത് vista യിലും 7 ലും വര്‍ക്ക്‌
    ചേയുമോ......
    ഞാന്‍ ഉദേശിച്ചത്‌ admin password break ചെയുന്ന കാര്യം താനെ ആണ് ......

    ReplyDelete
  51. വിഷാൽ,

    വിസ്തകും, വിൻഡോസ്‌ 7 നും ഒരുമിച്ചുള്ള ലൈവ്‌ സിഡിയാണിത്‌. ഇത്‌ തന്നെ ഡൗൺലോഡ്‌ ചെയ്യുക. അഡ്‌മിൻ പവർ ബ്രേക്ക്‌ ചെയ്യാം.

    ReplyDelete
  52. വിന്‍-7activate ചെയ്യുവാന്‍ 7Loader Release 5.exeഎന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ പറ്റുമോ ? ഒറിജിനല്‍ CD ഇല്ലെങ്കില്‍ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് activate ചെയ്യാമോ?

    ReplyDelete
  53. അബ്ദുൽ,

    വിൻഡോ 7 ക്രാക്ക്‌ ചെയ്യുവാൻ നിരവധി സോഫ്റ്റ്‌വെയറുകൾ ലഭ്യമാണ്‌. അവയിലോന്നാണ്‌ 7 ലോഡർ.

    ഇതുപയോഗിച്ച്‌, വിൻഡോ സെവൻ അക്റ്റിവേറ്റ്‌ ചെയ്യുവാൻ കഴിയും.

    ReplyDelete
  54. എന്‍റെ എക്സ് പി ടെസ്ക്ടോപിലെ പെയിന്റ്‌, calculator എന്നീ പ്രോഗ്രാമുകള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഇതെന്തു പറ്റിയതാവും ?

    ReplyDelete
  55. ശ്രീജിത്ത്‌,

    സാധരണ ഡെസ്‌ൿടോപ്പിൽനിന്നും പ്രോഗ്രാമുകളുടെ ഷോർട്ട്‌കട്ട്‌, ചിലപ്പോൾ ഡിലീറ്റ്‌ ചെയ്തതാവാം, അല്ലെങ്കിൽ, ഡെസ്‌ൿടോപ്പ്‌ ക്ലീനർ പോലെയുള്ള പ്രോഗ്രമുകൾ കളഞ്ഞതാവാം.

    എന്തായാലും, ആദ്യം ട്രാഷ്ബിനിൽ ചെക്ക്‌ ചെയ്യുക ഷോർട്ട്‌കട്ട്‌ ഉണ്ടെങ്കിൽ അത്‌ റീസ്റ്റോർ ചെയ്യുക. ലഭ്യമല്ലെങ്കിൽ,
    Start - > All programs - Accessories ൽ പോയി, അവശ്യമുള്ള പ്രോഗ്രാമുകളുടെ ഷോർട്ട്‌കട്ട്‌ ഡെസ്‌ൿടോപ്പിൽ വരുത്താവുന്നതാണ്‌. റൈറ്റ്‌ മോസ്‌ ക്ലിക്കിയാൽ Send to Desktop എന്ന് കാണാം.

    ഇനി ഈ പ്രോഗ്രാമുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ലഭ്യമല്ലെങ്കിൽ,

    Start -> Control panel -> Add or remove programs - > Add/Remove Windows Components എന്നത്‌ ക്ലിക്കുക, Accessories and Utilities എന്നത്‌ സെലക്റ്റ്‌ ചെയ്ത്‌, Details ക്ലിക്കുക.

    ഇവിടെ Accessories സെലക്റ്റ്‌ ചെയ്ത്‌ വീണ്ടും Details ക്ലിക്കുക.

    ഇപ്പോൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന മുഴുവൻ വിൻഡോ പ്രോഗ്രാമുകളും കാണാം. ടിക്ക്‌ മാർക്ക്‌ ഉള്ളത്‌, നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു എന്നർത്ഥം. ടിക്ക്‌ മാർക്ക്‌ ഇല്ലാത്തത്‌ ഇൻസ്റ്റാൾ ചെയ്തിട്ടില്ല. ആവശ്യമുള്ള പ്രോഗ്രാമുകൾ ഇവിടെ ടിക്ക്‌ ചെയ്ത്‌, OK, OK എന്നടിക്കുക. വിൻഡോയുടെ സിഡി ആവശ്യമായി വരും.

    ReplyDelete
  56. നമസ്കാരം സഹായി ,
    ഞാന്‍ വീണ്ടും വന്നു.എന്റെ ആന്റി വയറസ് ലൈസന്‍സ് ഡേറ്റ് കഴിയാറായി .ഞാന്‍ ഉപയോഗിച്ചിരുന്നത് Norton Antivirus Antispyware ആയിരുന്നു. Antivirus internet security ,normal Antivirus എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു . അതുപോലെ Norton ആണോ Kaspersky ആണോ നല്ലത് ?

    ReplyDelete
  57. രഞ്ഞിത്,

    മിക്കവാറും ആളുകൾ തെറ്റിധരിക്കുന്ന രണ്ട് വാക്കുകളാണ്‌ അന്റിവൈറസും, ഇന്റെർനെറ്റ് സെക്യൂരിറ്റിയും.

    ഇന്റർനെറ്റ് സെക്യൂരിറ്റി, നെറ്റ് പ്രോട്ടക്ഷന്‌ മാത്രമല്ലെന്ന് പലർക്കും അറിയില്ല. സത്യത്തിൽ, അന്റിവൈറസ് പ്രോട്ടക്‌ഷനെക്കാൾ പവർഫുൾ ആയതും, അന്റിവൈറസിന്റെ എല്ലാ ഗുണങ്ങൾ അടങ്ങിയതും, മാത്രമല്ല, നിങ്ങളുടെ സിസ്റ്റത്തെ, ഓൺലൈൻ അക്രമണത്തിൽനിന്ന് രക്ഷപ്പെടുത്തുവാനുള്ള എല്ലാ പ്രതേക ടൂൾസും അടങ്ങിയതാണ്‌, ഇന്റെർനെറ്റ് സെക്യൂരിറ്റി.

    Anti-spam, Anti-phishing, Firewall, Parental controls, Real time Email scanning, Wireless Network security എന്നിവ ഇന്റെർനെറ്റ് സെക്യുരിറ്റിയുടെ പ്രതേകതകളാണ്‌.

    Norton or Kaspersky ഏതാണ്‌ നല്ലത് എന്നത്, ബുദ്ധിമുട്ടുള്ള ചോദ്യമാണ്‌. എങ്കിലും, സെക്യൂരിറ്റി വിദ്ധഗ്തരുടെ അഭിപ്രായത്തിൽ, കസ്പിക്ക് തന്നെയാണ്‌ ഒരിത്തിരി മുൻതൂക്കം.

    ReplyDelete
  58. സഹായി,
    വിന്‍ഡോസ്‌ 7 ഇല്‍ ക്ലാസിക്കല്‍ ലോഗോണ്‍ സ്ക്രീന്‍ വരാന്‍ എന്താണ് ചെയണ്ടത്.(xp യില്‍
    alt+ctrl+del അടികുമ്പോള്‍ കിട്ടുനത് പോലെ ) എന്നിക്ക് അഡ്മിന്‍ ഇല്‍ ലോഗോന്‍ ചെയാന്‍ വേണ്ടി ആണ് .

    ReplyDelete
  59. വിഷാൽ,

    വിൻഡോ 7 - Professional, Enterprise, Ultimate എന്നിവയിൽ ഒന്നാണ്‌ ഉപയോഗിക്കുന്നതെന്ന് കരുതുന്നു.

    Click Start - > search അവിടെ secpol.msc എന്ന് ടൈപ്പ്‌ ചെയ്യുക.

    തുറന്ന് വരുന്ന വിൻഡോയിൽനിന്നും, local policies ക്ലിക്കുക Security Options ക്ലിക്കുക.

    അവിടെ, Interactive logon: Do not display last username: എന്ന് കാണാം. അത്‌ ഡിസേബിൾഡ്‌ എന്നല്ലെ. അത്‌ Enable ചെയ്യുക.

    പിന്നിട്‌, Interactive logon: Do not require CTRL + ALT + DEL എന്ന് താഴെ കാണുന്നില്ലെ. അതിൽ ഡബിൾ ക്ലിക്ക്‌ ചെയ്യുക. ഇത്‌ ഡിസേബിൾ ചെയ്യുക.

    എല്ലാ സെറ്റിങ്ങുകളും അപ്ലേ ചെയ്യുക.

    ഇനി നിങ്ങൾ ലോഗിൻ ചെയ്യുമ്പോൾ, ക്ലാസിക്ക്‌ ലോഗിൻ സ്ക്രീൻ കാണാം.

    ReplyDelete
  60. സഹായി,
    os ഇല്‍ കയറാതെ എങ്ങനെ administrator ആയി ലോഗോണ്‍ ചെയാം എന്നാണ് ഞാന്‍ ഉദേശിച്ചത് . ഇപ്പോഴത്തെ stage password മറന്നു ലോഗിന്‍ സ്ക്രീന്‍ ഇല്‍ നില്‍കുക ആണ് . ഇനി അട്മിനില്‍ കയറണം.

    ReplyDelete
  61. വിഷാൽ,

    ഇപ്പോഴും ഏത്‌ വിൻഡോ 7 ആണെന്ന് പറഞ്ഞില്ല.

    എന്തായാലും, കമ്പ്യൂട്ടർ റീസ്റ്റാർട്ട്‌ ചെയ്യുക. F8 അടിക്കുക.

    എന്നിട്ട്‌ safe mode with networking സെലക്റ്റ്‌ ചെയ്യുക. ഇപ്പോൾ നിങ്ങളുടെ വിൻഡോ സേഫ്‌ മോഡിൽ സ്റ്റാർട്ടായി വരും. ലോഗിൻ സ്ക്രീനിൽനിന്നും അഡ്മിൻ സെലക്റ്റ്‌ ചെയ്യുക (സാധരണ അഡ്മിൻ പാസ്‌വേഡ്‌ ബ്ലാങ്ക്‌ ആയിരിക്കും).

    കൂടുതൽ സഹായം ആവശ്യമെങ്കിൽ, വിവരം അറിയിക്കുമല്ലോ.

    ReplyDelete
  62. സഹായി,
    windows version അനുസരിച്ച് എന്തെങ്കിലും
    വെത്യാസം ഉണ്ടോ. ഞാന്‍ ഒരു കമ്പ്യൂട്ടര്‍ ഷോപ്പ് ഇല്‍ വര്‍ക്ക്‌ ചെയുക ആണ്. എല്ലാ വേര്‍ഷന്‍
    detail സും അറിഞ്ഞാല്‍ കൊള്ളം.ഇപ്പൊ
    പ്രശ്നം ഉള്ളത് windows 7 ultimate നു ആണ്.

    ReplyDelete
  63. വിഷാൽ,

    വിൻഡോയുടെ വിവിധ വേർഷനുകളിൽ, ഗ്രൂപ്പ്‌ പോളിസി എഡിറ്റ്‌ ചെയ്യുന്നതിന്‌ വിത്യസ്ഥ മാർഗ്ഗങ്ങളാണുള്ളത്‌. എന്നാൽ അഡ്മിൻ പാസ്‌വേഡിൽ കയറുവാൻ സേഫ്‌ മോഡ്‌ എന്ന സേഫായ ഒരു മാർഗ്ഗം മാത്രം.

    ReplyDelete
  64. സഹായി,

    വളരെ നന്ദി.

    ReplyDelete
  65. സഹായി
    http://www.blogger.com തുറക്കുമ്പോള്‍

    Warning: Visiting this site may harm your computer!
    The website at www.blogger.com contains elements from the site infution.com, which appears to host malware – software that can hurt your computer or otherwise operate without your consent. Just visiting a site that contains malware can infect your computer.
    For detailed information about the problems with these elements, visit the Google Safe Browsing diagnostic page for infution.com.
    Learn more about how to protect yourself from harmful software online.
    ഇങ്ങനെയുള്ള ഒരു മെസ്സേജ് ആണ് വരുന്നത് .എന്ത് ചെയ്യണം ?

    ReplyDelete
  66. രഞ്ജിത്‌,

    ഇങ്ങനെയുള്ള മേസേജുകൾ വരുന്നതിന്‌ പലകാരണങ്ങളുണ്ട്‌.

    നിങ്ങൾ ഉപയോഗിക്കുന്ന ആന്റിവൈറസ്‌.
    നിങ്ങൾ ഫയർവ്വാൾ എനാബിൾ ചെയ്തിട്ടുണ്ടാവാം.
    നെറ്റ്‌ സെക്യൂരിട്ടി ലെവൽ സോൺ ഹൈ അയിരിക്കാം.

    അങ്ങനെ നിരവധി കാരണങ്ങൾകൊണ്ട്‌ ഇത്തരം മേസേജ്‌ വരാം.

    നിങ്ങൾ സന്ദർശ്ശിക്കുന്ന സൈറ്റ്‌ സുരക്ഷിതമാണെന്ന് തോന്നുന്നുവെങ്കിൽ, ഇത്തരം മേസേജുകൾ ശ്രദ്ധിക്കാതിരിക്കുക.

    പറ്റുമെങ്കിൽ ഒരു സ്ക്രീൻ ഷോട്ട്‌ അയച്ച്‌തരിക.

    ReplyDelete
  67. നന്ദി സഹായി .സ്ക്രീൻ ഷോട്ട്‌ ഇവിടെ ഉണ്ട്

    ReplyDelete
  68. സഹായി,
    എനിക്കെന്‍റെ കൂട്ടുകാരന്‍റെ കയ്യില്‍ ഒരു ബാര്‍ട്ട്പിയുടെ ഒരു സിഡിയുണ്ട് അതില്‍ ആരോ ഒരാള്‍ മാനുവലായി ഒരുപാട് ആവശ്യമുട്ട് ടൂളുകള്‍ എഡിറ്റ് ചെയ്തിട്ടുണ്ട് പക്ഷേ അത് കോപ്പി ചെയ്യാന്‍ ശ്രമിക്കുംപോള്‍ 87% ആയി അത് സ്റ്റക്ക് ആയി നില്‍ക്കുന്നു ഇതേ സഹായി പറഞ്ഞപോലെ ഞാന്‍ ISO Buster യൂസ് ചെയ്തു പക്ഷേ അതു 87% ആയപ്പോള്‍ omit the sector, or replace it with zeros or dummy data തുടങ്ങിയ മെസ്സേജാണ് എനിക്ക് കിട്ടിയത് എല്ലാ രീതിയും നോക്കി പക്ഷേ ഒരു പ്രോഗ്രസ്സും കണ്ടില്ല. ഞാന്‍ ഇത് ഇമേജായും, ഫയാലുകളായും കോപ്പി ചെയ്യാന്‍ നോക്കി പറ്റിയില്ല ഇത് ബൂട്ടബിള്‍ ആയത് കൊണ്ട് ഇമേജ് ആയി കിട്ടിയിട്ടേ കാര്യമുള്ളൂ, ഇത് അവന്‍റെ കൂട്ടുകാരന്‍ അങ്ങിനെ കോപ്പി ചെയ്യാതിരിക്കാന്‍ വേണ്ടി ക്രിയേറ്റ് ചെയ്താണെന്ന് പറഞ്ഞു. എങ്ങിനയാണ് അങ്ങിനെ ക്രിയേറ്റ് ചെയ്യുക, നമുക്കതെങ്ങിനെ കോപ്പി ചെയ്യാന്‍ പറ്റും

    ReplyDelete
  69. സഹായി,
    നമ്മുക്കെങ്ങിനെ നമ്മളുടെ യുഎസ്ബി റീഡ് ഓണ്‍ലി ആക്കി വെക്കാന്‍ പറ്റും, അതോ റൈറ്റ് പ്രൊട്ടക്റ്റഡ് നോച്ചുള്ള യുഎസ്ബി ഉണ്ടോ, ഉണ്ടെങ്കില്‍ ആ കംപനിയുടെ പേര്, പറഞ്ഞു തരുമോ, ആവശ്യമുള്ള കാര്യങ്ങള്‍ നമ്മളുടെ യു.എസ്.ബിയില്‍ കയറ്റിയതിനുശേഷം അത് റീഡ് ഓണ്‍ലി ആക്കിയാല്‍ പിന്നെ ഏത് സിസ്റ്റത്തിലും നമുക്ക് കണക്ട് ചെയ്യാമല്ലോ, പ്രത്യകിച്ച് നമ്മളുടെ കയ്യിലുള്ള വസ്തുക്കള്‍ കോപ്പി ചെയ്ത് മറ്റുള്ളവയിലേക്ക് പേസ്റ്റ് ചെയ്യാനാണെങ്കില്‍,
    മറുപടിക്കായി കാത്തിരിക്കുന്നു.

    ReplyDelete
  70. ബൈജൂ,

    നിങ്ങളുടെ കൈയിലുള്ള സിഡി സ്ക്രാച്ച്‌ ഇല്ലെന്ന് ഉറപ്പാണോ?. സാധരണ സിഡി സ്ക്രാച്ച്‌ വീണാൽ, അല്ലെങ്കിൽ സിഡി കൈകാര്യം ചെയ്യുന്നതിൽ അശ്രദ്ധ വരുത്തിയാൽ, സിഡി ബെൻഡായാൽ, പിന്നീട്‌ ആ സിഡി കോപ്പി ചെയ്യുവാൻ പ്രയാസമുണ്ടാവാറുണ്ട്‌.

    സിഡി കോപ്പി പ്രോട്ടക്ഷന്‌, നിരവധി പ്രോഗ്രാമുകളും ആസുത്രണ പരിപടികളും ലഭ്യമാണ്‌. പക്ഷെ, സാധരണ ലോക്ക്‌ ചെയ്ത സിഡികൾ എളുപ്പത്തിൽ റിക്കവർ ചെയ്യാം. എന്നാൽ, ഏറ്റവും പുതിയ ടെക്‌നോളജിയിൽ, മോൾഡിൽ പരിപാടി അത്ര ഈസിയല്ല.

    ബാർട്ട്‌ പിഇ യുടെ ഒറിജിനൽ നെറ്റിൽ ലഭ്യമാണല്ലോ. മാത്രമല്ല ചെറിയ ഫയലുമാണ്‌. ഇതാ ലിങ്ക്‌.

    ഇനി നിങ്ങളുടെ കൈയിലെ സിഡി തന്നെ കോപ്പി ചെയ്യണം എന്ന് നിർബന്ധമാണെങ്കിൽ, BadCopy Pro എന്ന ഒരു പ്രോഗ്രാം ലഭ്യമാണ്‌. സാധരണ റീഡ്‌ ചെയ്യാതെപോവുന്ന സിഡികൾ, യു.എസ്‌.ബികൾ, മെമ്മറി കാർഡുകൾ, സ്ക്രാച്ച്‌ വന്നവ തുടങ്ങി, മിക്കസമയത്തും, ഇവൻ എനിക്ക്‌ ആശ്വാസം തന്നിട്ടുണ്ട്‌.

    Badcopy ഇവിടെ.

    ReplyDelete
  71. ബൈജൂ,

    USB റൈറ്റ്‌ പ്രോട്ടക്ഷൻ ചെയ്യുവാൻ നിരവധി പ്രോഗ്രാമുകൾ നെറ്റിൽ ലഭ്യമാണ്‌.

    അതിലോന്നാണ്‌ USB Write Protect ഇവിടെ

    ReplyDelete
  72. സഹായി,
    വളരെ നന്ദി, എന്‍റെ യു.എസ്.ബി. പ്രോബ്ളം പരിഹരിച്ചു,
    ഞാന്‍ പറഞ്ഞ ആ സി.ഡി. ബൂട്ടബിള്‍ ആയതു കൊണ്ട് എനിക്ക് അത് ഇമേജ് ആയി കിട്ടിയെങ്കില്‍ മാത്രമേ മറ്റ് സി.ഡി.യിലേക്ക് പകര്‍ത്തി ബൂട്ടബിള്‍ ആക്കാന്‍ പറ്റു എന്നാണ് വിചാരിക്കുന്നത്. ഇതില്‍ അങ്ങിനെ ഒരു ഒപ്ഷന്‍ കാണാന്‍ പറ്റുന്നില്ല,
    മാത്ര മല്ല അത് ഫയല്‍ ആയി മാത്രമേ കോപ്പി ചെയ്യാന്‍ അനുവദിക്കുന്നുള്ളൂ എന്ത് ചെയ്യും ?

    ReplyDelete
  73. വിന്‍ഡോസ്‌ x p ,വിന്‍ 7 ,64 ബിറ്റ് ഇന്‍സ്റ്റോള്‍ ചെയ്ത ഡെല്‍ ഇന്സ്പിരോണ്‍ ലാപ്ടോപില്‍ 7 ലോഡ് ചെയ്താല്‍ മാത്രം സ്ക്രീന്‍ നന്നായി ബ്ലിങ്കുന്നു.x p പ്രശ്നമില്ല.ഹെല്പുമല്ലോ?

    ReplyDelete
  74. @dale

    (ഉത്തരം വൈകിയതിൽ ക്ഷമ ചോദിക്കുന്നു)

    ലാപ്പിന്റെ സ്ക്രീൻ ബ്ലിങ്കുന്നു എന്ന പരാതിക്ക്‌ കാരണങ്ങൾ പലതാവാം.

    നിങ്ങളുടെ വിൻ-7 ൽ ഗ്രാഫിക്ക്‌ കാർഡിന്റെ ഡ്രൈവർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ?

    ലാപ്പ്‌ പഴയതാണെങ്കിൽ, വിൻ-7 ന്റെ പ്രവർത്തനത്തിനുള്ള പവർ കിട്ടാത്തതാവാം. പഴയ ലാപ്പാണെങ്കിൽ, മോണിറ്ററിലേക്ക്‌ വരുന്ന കേബിൾ ലൂസ്സായതാവാം (അങ്ങിനെയെങ്കിൽ എങ്ങിനെ XP പ്രശ്നമില്ലാതെ വർക്കുന്നു എന്നാവും. :))

    വിൻഡോ-7 അപ്‌ഗ്രേഡ്‌ ചെയ്യുവാൻ ശ്രമിക്കുക.

    ഇതിൽ മിക്കവാറും ഗ്രാഫിക്ക്‌ കാർഡിന്റെ ഡ്രൈവർ ഇല്ലെന്നാണ്‌ തോന്നുന്നത്‌.

    ReplyDelete
  75. ബൈജൂ.

    ബാർട്ട്‌ പി.ഇ യുടെ സിഡി നേരിട്ട്‌ നിങ്ങൾക്ക്‌ സിഡി റ്റു സിഡി കോപ്പി ചെയ്യുവാൻ കഴിയില്ലെ. അതാണല്ലോ നല്ല മാർഗ്ഗം. അങ്ങിനെ സാധിക്കാത്തിടത്താണ്‌ മറ്റു മാർഗ്ഗങ്ങൾ അന്വേഷിക്കേണ്ടത്‌.

    ഫയലുകൾ കോപ്പി ചെയ്താൽ, മിക്കവാറും ഈ സിഡി പ്രവർത്തനക്ഷമമാവില്ലെന്നാണ്‌ എന്റെ വിശ്വാസം. കാരണം, കോപ്പി ചെയ്യുന്ന സമയത്ത്‌, ഹിഡൻ ഫയലുകൾ കോപ്പി ചെയ്യുവാൻ കഴിയില്ല.

    അവസാന ശ്രമമെന്ന നിലയിൽ, നിങ്ങൾ ഒസി മാറ്റി ശ്രമിക്കൂ. ലിനക്സിലോ മറ്റോ ഈ സിഡി, സിഡി റ്റു സിഡി കോപ്പി ചെയ്യുവാൻ ശ്രമിക്കൂ. അല്ലെങ്കിൽ, സിഡി കടകളിൽ, സിഡി ട്രിപ്ലിക്കേറ്റർ ഉണ്ടാവും. അവർക്കും കോപ്പി ചെയ്യുവാൻ സാധിക്കും.

    ReplyDelete
  76. പ്രിയ സഹായി ,
    umax astra 3600 scnner driver download ചെയ്യാന്‍ നുള്ള link പറഞ്ഞുതരാമോ ............ ?

    ReplyDelete
  77. original windows 7 വരുന്ന lpatop ഇല്‍
    അതിന്റെ harddisk ഇല്‍ ഉള്ള recovery എങ്ങനെ install ചെയും . (windows complaint ആയതിനു ശേഷം) .

    ReplyDelete
  78. വിഷാൽ,

    വിൻഡോ കമ്പ്ലീറ്റ്‌ കറപ്റ്റേഡാണെങ്കിൽ, ഇനി റിക്കവറി ഇൻസ്റ്റാൾ ചെയ്യുക എന്നത്‌ പ്രയോഗികമല്ല.

    റിക്കവറി പ്രോഗ്രാമുകൾ ലാപ്പിന്റെ മോഡലനുസരിച്ച്‌ വിത്യസ്ഥമാണ്‌. നിങ്ങളുടെ ലാപ്പ്‌ ഏതാണെന്ന് അറിയിക്കുമല്ലോ?.

    മിക്കവാറും വിൻഡോ പ്രീ ഇൻസ്റ്റാൾ സിസ്റ്റമാണെങ്കിൽ അതിൽ റിക്കവറിയും ഇൻസ്റ്റാൾ ചെയ്തിരിക്കും. അത്‌ ബൂട്ട്‌ ചെയ്യുന്ന സമയത്ത്‌, പ്രതേക മെനു ആയിട്ട്‌ കണുവാൻ സാധിക്കും.

    ReplyDelete
  79. സഹായി

    എന്റെ system sony vaio vpcf series ഇല്‍ ഉള്ളതാണ്. വിന്‍ഡോസ്‌ preinstalled ആണ് system ത്തിന്റെ ഹാര്‍ഡ്‌ ഡിസ്ക് ഇല്‍ recovery എന്നൊരു partition കാണുന്നു ഉണ്ട്.

    ReplyDelete
  80. വിഷാൽ,

    ഈ ലാപ്പിന്റെ കൂടെതന്നെ ഒരു റിക്കവറി സിഡി വരുന്നുണ്ടല്ലോ.?. അത്‌ കൈയിലുണ്ടെങ്കിൽ, സിഡിയിൽനിന്നും ബൂട്ട്‌ ചെയ്താൽ നിങ്ങളുടെ സിസ്റ്റം റിക്കവർ ചെയ്യാം.

    ഈ മോഡൽ ലാപ്പിന്റെ ഹാർഡ്‌ ഡിസ്കുകൾ പാർട്ടിഷ്യൻ ചെയ്ത്‌, ഒരു ഭാഗം റിക്കവറി പാർട്ടിഷ്യൻ എന്ന് ലാബൽ ചെയ്തിരിക്കും. സത്യത്തിൽ അതിൽ റിക്കവറി ഫയലുൾ ഉണ്ടോ എന്നറിയില്ല. റിക്കവറി പ്രോസസ്‌ നിങ്ങൾ ആദ്യം നടത്തിയിരിക്കണം. ഡ്രൈവർ ഫയലുകളും മറ്റും സ്റ്റോർ ചെയ്യുവാനാണ്‌ ഈ പാർട്ടിഷ്യൻ ഉപയോഗിക്കുന്നത്‌. കമ്പ്യൂട്ടറിന്‌ എന്തെങ്കിലും സംഭവിക്കുന്നതിന്‌ മുൻപെ, റിക്കവറി പ്രോസസിന്റെ ആദ്യ സ്റ്റേജ്‌ നിങ്ങൾ ചെയ്തിരിക്കണം. എങ്കിലല്ലെ, രണ്ടാം ഭാഗം, റിക്കവർ ചെയ്യുക എന്ന ഭാഗം പ്രവർത്തിക്കൂ.

    റിക്കവർ സിഡി കൈയിലുണ്ടെങ്കിൽ, നിങ്ങൾക്ക്‌ തന്നെ റിക്കവർ ചെയ്യാവുന്നതാണ്‌. അല്ലെങ്കിൽ ഒരു കമ്പ്യൂട്ടർ ടെക്‌നിഷ്യനെ കാണിക്കുകയോ, ഒരു നല്ല കമ്പ്യൂട്ടർ സുഹൃത്തിന്റെ ഉപദേശം തേടുകയോ ചെയ്യുക.

    കൂടുതൽ സഹായം ചെയ്യുവാൻ കഴിയുന്നില്ലല്ലോ എന്ന വിഷമത്തോടെ, ക്ഷമചോദിക്കുന്നു.

    ReplyDelete
  81. ഹലോ സഹായി... കുറച്ചു സംശയങ്ങളുമായിട്ടാണ് ഞാന്‍ വന്നത്.
    1. വിന്‍ഡോസ്‌ എക്സ്പിയും ..വിന്‍ഡോസ്‌ സെവേനും ഒരു കമ്പ്യൂട്ടറില്‍ രണ്ടും ഒന്നിച്ചു ഇന്സ്ടാല്‍ ചെയാന്‍ സാധിക്കുമോ ?
    2. പുതിയ കമ്പ്യൂട്ടര്‍ ഷോപ്പില്‍ പോയാല്‍ കാണാം .. പ്രോസസ്സര്‍ .pentium .,atom., dual core., core2du എന്നൊക്കെ. ഇവ ഒക്കെ തമ്മിലുള്ള വ്യത്യാസം എന്താണ്.
    3.ഉബുണ്ടു ഇന്സ്ടാല്‍ ചെയ്താല്‍ എന്തങ്കിലും ഗുണം ഉണ്ടോ ?

    ReplyDelete
  82. പ്രിയ സഹായി ..
    എത്ര ശ്രമിച്ചിട്ടും u max driver download ചെയ്യാന്‍ കഴിയുന്നില്ല എപ്പോഴും page load error എന്നാ message വരുന്നു .

    ReplyDelete
  83. Srekanth,

    Sorry for the dead link, here is the working link for Umax Astra 3600 Scanner. Please Click Here...
    .

    ReplyDelete
  84. @ alakkadan,

    ഉത്തരം നമ്പർ 1: വിൻഡോ 7 ഉം, വിൻഡോ XP എന്നിവ ഒരു സിസ്റ്റത്തിൽ ഡ്യുവൽ ബുട്ട് പ്രകാരം ഇൻസ്റ്റാൾ ചെയ്യാം. പ്രശ്നങ്ങളോന്നുമില്ല.

    ഉത്തരം രണ്ട്: ഇത് വലിയ ഒരു വിഷയമണ്‌. ഒരു സെപ്പറേറ്റ് പോസ്റ്റിനുള്ള വകുപ്പ് തന്നതിന്‌ നന്ദി. ഉടനെ പ്രതീക്ഷിക്കുക.

    ഉത്തരം മുന്ന്: ഉബുണ്ടു ഫ്രീ സോഫ്റ്റ് വെയറണ്‌. സാധരണ പിസി യുസർക്ക് പ്രതേക ഗുണം ഇപ്പോഴും വിൻഡോ തന്നെയാണ്‌. ഉബുണ്ടുവിലെ മറ്റു പ്രോഗ്രമുകൾ ഇപ്പോഴും 100% ആയി എന്ന് പറയറായിട്ടില്ല.
    .

    ReplyDelete
  85. മാഷേ.. നന്ദി.....................

    ReplyDelete
  86. i`m using windows7 64bit.malayalam fonts are not showing properly.
    eg: awante showing "awanu-te", ellaam showing "el-laam".hope u hav recognized the problem.

    ReplyDelete
  87. @nabieel.

    വിൻഡോ 7 നും, മലയാളം യൂണികോഡും തമ്മിൽ ചില്ലറ പ്രശ്നങ്ങൾ ഇനിയും പരിഹരിക്കുവാൻ ബാക്കിയുണ്ട്‌. നിങ്ങൾ ഏത്‌ രൂപത്തിലാണ്‌ മലയാളം എഴുതുന്നത്‌ എന്നറിഞ്ഞാൽ കൊള്ളാം.

    മാത്രമല്ല, ഇന്റർനെറ്റ്‌ എക്‌സ്‌പ്ലോറരിനു പകരം, ക്രോമോ, മോസില്ലയോ ഫയർഫോക്സോ ഉപയോഗിക്കുക. പരിഹാരം കാണാം.

    ReplyDelete
  88. sahayee, I`m using firefox 3.6.12. & my font problem is for reading malayalam blogs and websites & not related to creating documents using malayalam fonts.
    I tried chrome, but it doesn`t help.

    ReplyDelete
  89. പ്രിയ സഹായീ, എണ്റ്റെ ഒാ എസ്‌ എക്സ്പിയാണ്‌. ഈയിടെ എക്സല്‍ ഒാപ്പണ്‍ ആകുന്നില്ല. സിസ്റ്റം റീസ്റ്റോര്‍ ചെയ്യാന്‍ നോക്കിയിട്ട്‌ നടക്കുന്നില്ല. റീസ്റ്റോര്‍ പോയിണ്റ്റുകള്‍ മാറ്റിക്കൊടുത്ത്തിട്ടും സാധിയ്ക്കുനില്ലാ എന്നാണ്‌ പറയുന്നത്‌. ഈയിടെ ഞാന്‍ ബ്രൌസര്‍ തീക്കുറുക്കനാക്കിയിരുന്നു. കൂടതെ കണ്ട്രോള്‍ പാനലിലെ പല ഒാപ്ഷനും തുറക്കാനാവുന്നില്ല. എന്തെങ്കിൊലും മാര്‍ഗ്ഗമുണ്ടോ? ഏകസല്‍ ഓപ്പന്‍ ചെയ്യുമ്പോള്‍installation file error
    A unique installation file SKU011.CAB could not be found. Original installation source required എന്നാണ് കാനിക്ക്‌ുന്നത്

    ReplyDelete
  90. @ vstherakkal

    നിങ്ങളുടെ വിൻഡോ രെജിസ്ട്രി കറപ്റ്റേഡായിട്ടുണ്ട്‌. സിസ്റ്റത്തിൽ വൈറസ്‌ പിടിച്ചിരിക്കാനുള്ള സാധ്യത കൂടുതലാണ്‌. ഒരു നല്ല വൈറസ്‌ സ്കാനർ ഉപയോഗിച്ച്‌, വൈറസ്‌ റിമൂവ്‌ ചെയ്യുക.

    തഴെ പറയുന്ന പരിഹാരം തൽക്കാലം നിങ്ങളുടെ ഓഫീസ്‌ പ്രശ്നത്തിന്‌ സഹായിക്കും.

    Start -> Run -> "regedit" എന്ന് ടൈപ്പ്‌ ചെയ്യുക. OK അടിക്കുക.
    രെജിസ്റ്റ്രി എഡിയറ്റർ തുറന്നാൽ HKEY_LOCAL_MACHINE -> Software->Microsoft -> Office -> 11.0 -> Delivery. എന്നത്‌ ക്ലിക്കുക.
    Delivery എന്ന എന്റ്രിക്ക്‌ താഴെ,മിക്കവാറും ഇത്‌പോലെ ഒരു എന്റ്രി കാണാം, ഉദാഹരണത്തിന്‌ {91E30409-6000-11D3-8CFE-0150048383C9 ) അതിൽ ക്ലിക്കുക. വലത്‌ ഭാഗത്ത്‌, CDCache എന്നതിൽ റൈറ്റ്‌ മോസ്‌ ക്ലിക്കി, Modify ക്ലിക്കുക.
    ഇപ്പോൾ Edit String എന്ന വിൻഡോ തുറന്നിരിക്കും. അവിടെ Value Data എന്നത്‌ 0 - പൂജ്യം - എന്നാക്കുക. OK ക്ലിക്കുക. രെജിസ്റ്റ്രി എഡിറ്റർ ക്ലോസ്‌ ചെയ്യുക.

    ഇത്‌ നിങ്ങളുടെ SKU011.CAB കാണുന്നില്ല എന്ന പ്രശ്നത്തിനുള്ള പരിഹാരമാണ്‌. എങ്കിലും, ഒന്നുകിൽ ഒരു കമ്പ്ലീറ്റ്‌ സിസ്റ്റം റീ ഫോർമ്മേറ്റിങ്ങ്‌, അല്ലെങ്കിൽ, ഒരു നല്ല വൈറസ്‌ സ്കാനർ ഉപയോഗിച്ച്‌, കമ്പ്ലീറ്റ്‌ സിസ്റ്റം സ്കാൻ എന്നിവയാണ്‌ എന്റെ അഭിപ്രായം.

    കൂടുതൽ സഹായം ആവശ്യമെങ്കിൽ, വിവരം അറിയിക്കുമല്ലോ

    ReplyDelete
  91. എന്റെ കമ്പ്യൂട്ടെര്‍ ഫോര്‍മാറ്റ് ചെയ്യാന്‍ ബൂട്ട് മെനു എടുക്കുമ്പോള്‍'enter current password'എന്നു കാണിക്കുന്നു.ഞാന്‍ യാതൊരു പാസ്വേഡും ഉപയോഗിച്ചിട്ടില്ല.എന്തായിരിക്കാം കരണം..സഹായിക്കു മെന്ന പ്രതീക്ഷയോടെ.അസീസ്

    ReplyDelete
  92. അസീസ്‌,

    എന്റെ കമ്പ്യൂട്ടെര്‍ ഫോര്‍മാറ്റ് ചെയ്യാന്‍ ബൂട്ട് മെനു എടുക്കുമ്പോള്‍'

    നിങ്ങളുടെ സംശയം വ്യക്തമല്ല. നിങ്ങൾ വിൻഡോ XP യാണോ ഫോർമ്മേറ്റ്‌ ചെയ്യുവാൻ ശ്രമിക്കുന്നത്‌. അങ്ങിനെയെങ്കിൽ, നിങ്ങളുടെ കൈയിൽ XP യുടെ സീഡിയുണ്ടോ? എവിടെനിന്നാണ്‌ ബൂട്ട്‌ ചെയ്യുവാൻ ശ്രമിക്കുന്നത്‌?.

    സാധരണ XP ഇൻസ്റ്റാൾ ചെയ്യുവനാണെങ്കിൽ, സിഡിയിട്ട്‌ ബൂട്ട്‌ ചെയ്യുക. അവിടെ നിങ്ങൾക്ക്‌ ഹാർഡ്‌ ഡിസ്ക്‌ ഫോർമ്മേറ്റ്‌ ചെയ്യാം. പുതിയ XP ഇൻസ്റ്റാൾ ചെയ്യാം.

    നിങ്ങളുടെ ഹാർഡ്‌ ഡിസ്കിൽ നിലവിൽ ഏതെങ്കിലും ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, അതിനകത്ത്‌നിന്ന്, ആ ഡ്രൈവ്‌ ഫോർമ്മേറ്റ്‌ ചെയ്യുക സാധ്യമല്ല.

    മാത്രമല്ല, നിങ്ങൾ ബൂട്ട്‌ മെനു എന്നുദേശിക്കുന്നതെന്താണെന്നും മനസ്സിലായില്ല.

    വിശദമായി എഴുതുക. സഹായം തീർച്ചയായും പ്രതീക്ഷിക്കാം.

    ഇനി മറ്റു വല്ല പ്രോഗ്രാമും ഉപയോഗിച്ചാണ്‌ ഫോർമ്മേറ്റിങ്ങ്‌ നടത്തുന്നതെങ്കിൽ, വിൻഡോ XP യുടെ പാസ്‌വേഡ്‌ ഒന്നുകിൽ ബ്ലാങ്ക്‌ ആയിരിക്കും, അല്ലെങ്കിൽ admin എന്നായിരിക്കും.

    ReplyDelete
  93. പ്രിയ സഹായി,
    പ്രശ്നം പരിഹരിക്കപ്പെട്ടു. നന്ദി.

    ReplyDelete
  94. പ്രിയ സഹായി എന്‍റെ മൊബൈലില്‍ ഇടുന്ന മെമ്മറികാര്‍ഡില് ഫോര്‍മാറ്റ്‌ ചെയ്യുവാന്‍ കഴിയുന്നില്ല ഇതുഫോര്‍മാറ്റ്‌ ചെയ്യുവാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ ഇ

    ReplyDelete
  95. സാജൻ,

    ചില മൊബൈൽ ഫോനുകളിലെ മെമ്മറി പാസ്‌വേഡ് പ്രോട്ടക്‌ഷൻ ഉണ്ടായിരിക്കും. അത് ഫോർമേറ്റ് ചെയ്യുവാനോ, കമ്പ്യൂട്ടറിൽനിന്ന് അക്‌സസ് ലഭിക്കുവാനോ സധിക്കില്ല.

    ഈ മെമ്മറി ഏത് ഫോണിലാണോ ഉപയോഗിച്ചത്, ആ ഫോണിലിറ്റ് ഫോർമേറ്റ് ചെയ്യുവൻ സാധിക്കും.

    ഇല്ലെങ്കിൽ, മെമ്മറി വിശദമയി പരിശോധിക്കുക. കേട്‌വന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തുക.

    സാധരണ SD കർഡുകൾക്കാണ്‌ ഇത്തരം പ്രശ്നം കണുന്നത്. mini SD കർഡുകൾക്ക് ഈ പ്രശ്നമില്ല.

    ReplyDelete
  96. സഹായി...
    ഗൂഗിള്‍,ഫേസ്ബുക്ക് പ്രൊഫൈലുകള്‍ എങ്ങേനയാണ്‌ invisble ആകുക?

    ReplyDelete
  97. നഷാദ്‌,

    എല്ലാവരിൽനിന്നും എല്ലാ വിവരങ്ങളും മറച്ച്‌വെക്കുക എന്നത്‌ ഒരു സോഷ്യൽനെറ്റ്‌വർക്ക്‌ സൈറ്റുകളിലും ലഭ്യമല്ല. ചില വിവരങ്ങൾ നിങ്ങൾക്ക്‌ മറച്ച്‌വെക്കാം. ഫേസ്‌ബുക്ക്‌ പോലുള്ളവ നമ്മുടെ സുഹൃത്തുകളുമായി ഇടപഴകാനാണല്ലോ.

    എങ്കിലും ചില വിവരങ്ങൾ നിങ്ങൾക്കിഷ്ടമുള്ളവരുമായി മാത്രം പങ്ക്‌വെക്കുവാൻ കഴിയും. അതിന്‌

    Logon your profile, go to Account > Privacy Settings > Customize Settings ഇവിടെ നിങ്ങൾക്കിഷ്ടമുള്ള വിവരങ്ങൾ മാത്രം പബ്ലിക്ക്‌ ആക്കാം. നിങ്ങൾക്കിഷ്ടമുള്ള ഫ്രൺസിനെ കാണിക്കാം.

    ഗൂഗിളിലും ഇത്‌ പോലെ പ്രവസി സെറ്റിങ്ങ്‌സ്‌ ഉണ്ട്‌. അവിടെ നിങ്ങളുടെ ഇഷ്ടമനുസരിച്ച്‌ വിവരങ്ങൾ കാണിക്കാം, കാണിക്കാതിരിക്കാം.

    ReplyDelete
  98. asees has left a new comment on your post "1- Question and answers":

    പ്രിയ സഹായി,താങ്കള്‍ നല്‍കുന്ന വിലപ്പെട്ട സഹായങള്‍ക്ക് നന്ദി.എന്റെ ഡൌട്ട് വ്യക്തമാക്കാം.നിലവില്‍XP2 ഉപയോഗിക്കുന്നു.വൈറസ് പ്രശ്നമുള്ളതു കൊന്ട് ഫോര്‍മാറ്റ് ചെയ്യണം.xp cd ഡ്രയ്‌വില്‍ ഇട്ടു.സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്തു വരുമ്പൊള്‍ delete ബട്ടണ്‍ അമര്‍തുന്നു.for select first boot device.ഈസമയത്ത് enter current password എന്ന മെസ്സേജ് വരികയും മുമ്പോട്ട് പോകാന്‍ പറ്റാതെ വരികയും ചെയ്യുന്നു.(AMD ATHLON 64).അടുത്ത കാലത്ത് തുടങ്ങിയ പ്രശ്നമാണിത്.സഹായിക്കുമെന്ന പ്രതീക്ഷയോടെ.അസീസ്

    Posted by asees to Help In Blog at November 20, 2010 7:57 AM

    ReplyDelete
  99. അസീസ്‌
    AMD ATHLON 64 എന്നത്‌ പ്രോസസറിന്റെ പേരാണ്‌ നിങ്ങൾ നൽകിയ വിവരമനുസരിച്ച്‌, നിങ്ങൾ ലാപ്പ്‌ടോപ്പാണ്‌ ഉപയോഗിക്കുന്നതെന്ന് കരുതട്ടെ.

    ഏറ്റവും പുതിയ ലാപുകളിലെ ഹാർഡ്‌ ഡിസ്ക്‌ ഫോർമ്മേറ്റ്‌ ചെയ്യുവാനോ അനുവദിക്കില്ല. ഇത്തരം സിസ്റ്റത്തിൽ ബയോസ്‌ റീസെറ്റ്‌ ചെയ്യുകയാണ്‌ പതിവ്‌.

    നിങ്ങളുടെ പ്രശ്നമെന്താണെന്ന് പൂർണ്ണമായും മനസിലായിട്ടില്ലെങ്കിലും, നിങ്ങൾക്ക്‌ സിഡിയിൽനിന്നും ബൂട്ട്‌ ചെയ്യുവാൻ സാധിക്കുന്നില്ലെന്ന അനുമാനത്തിൽ പരിഹാരം നിർദ്ദേശിക്കുക പ്രയാസമാണ്‌. സിസ്റ്റം ഒരു നല്ല ടെക്‌നീഷ്യനെ കാണിക്കുക.

    വൈറസ്‌ ബാധ ഹാർഡ്‌ ഡിസ്കുകളിലെ മാസ്റ്റർ സെക്‌ടറിനെ ബാധിച്ചിരിക്കുവാൻ സാധ്യതകാണുന്നു. ബയോസ്‌ സെറ്റപ്പുകളിലും വൈറസ്‌ കാണുവാനുള്ള സാധ്യതയുണ്ട്‌.

    ഒരു ക്ലീൻ ഇൻസ്റ്റലേഷൻ മാത്രമാണ്‌ പോംവഴി. അതിന്‌, സിസ്റ്റം ബയോസ്‌ റീസെറ്റ്‌ ചെയ്യുക. ടെസ്ക്‌ടോപ്പാണെങ്കിൽ, മദർബോഡിലെ ബാറ്ററി റിമൂവ്‌ ചെയ്യുക. പിന്നീട്‌ ഇൻസ്റ്റാൾ ചെയ്യുക. ബയോസ്‌ റീസെറ്റ്‌ ജമ്പറും കാണാം.

    ലാപ്പിലാണെങ്കിൽ ബയോസ്‌ റീസെറ്റ്‌ ചെയ്യുക എന്നത്‌ ഇത്തിരി പ്രയാസമാണ്‌. സഹാസികനാണെങ്കിൽ, ലാപ്പിന്റെ വിവരങ്ങൾ അറിയിക്കുക. സഹായി സഹായവുമായി അരികിലുണ്ട്‌.

    ReplyDelete
  100. സഹായി....
    എന്റെ user name ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ പ്രൊഫൈല്‍ ലിസ്റ്റ് ചെയ്യുന്നു.
    അത് എങ്ങെനെ ഒഴിവാക്കാം എന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്

    ReplyDelete
  101. പ്രിയ, സഹായി
    windows 7 ന്‍റെ activation key ലെഭികുവാന്‍ windows 7 loader എന്നാ സോഫ്റ്റ്‌വെയര്‍ അല്ലെ ഉപയോഗികുന്നത് .
    ഇത് കുടാതെ വേറെ സോഫ്റ്റ്‌വെയര്‍ ഉണ്ടോ ....
    ഉണ്ടങ്കില്‍ അത് download ചെയ്യാന്‍ ഉള്ള link ദേയവായി പറഞ്ഞു തരാമോ........ ?

    ReplyDelete
  102. റിജോ തോമസ്‌ സണ്ണി,

    സാധനങ്ങൾ എവിടുന്ന് വാങ്ങി എന്നതനുസരിച്ച്‌, നല്ല കമ്പനികളാണെങ്കിൽ, തിരിച്ചയക്കാം. അല്ലെങ്കിൽ, GOD Bless You.

    ReplyDelete
  103. ശ്രീകാന്ത്‌,

    വിൻഡോ 7 അക്റ്റിവേഷൻ ചെയ്യുവാൻ വിൻഡോ 7 ലോഡർ എന്ന പ്രോഗ്രാം തന്നെയാണ്‌ നല്ലത്‌. മറ്റുനിരവധി പ്രോഗ്രാമുകൾ ലഭ്യമാണെങ്കിലും, കൂടുതൽ സുരക്ഷിതം, ലോഡറിന്‌ തന്നെയാണ്‌. ലോഡർ ഉപയോഗിച്ച്‌, എന്തെങ്കിലും പ്രശ്നം ഉണ്ടോ?.

    ReplyDelete
  104. എക്സെല്‍ പാസ്സ്‌വേര്‍ഡ്‌ റിക്കവറി ചെയ്യുന്നതിനുള്ള എന്തെങ്കിലും ഫ്രീ സോഫ്റ്റ്‌വെയര്‍ ഉണ്ടോ സഹായീ ..........

    ReplyDelete
  105. സഹായി,

    ----------http://login.live.com.web-test.powa.fr/?wa=singnin1.0&id=37445&lc=1025-------------

    അലിഭായിയുടെ അതെ ഭയങ്കര പ്രശ്നം എനിക്കും! പഠിച്ച പണീ മുപ്പത്താറും കാട്ടിയിട്ടും ഒരു രക്ഷയുമില്ല. പുതിയ ഒന്നു ഇപ്പോ വേറെയും. വിഡോസ് ഓപണ്‍ ആയാല്‍ ആദ്യം കാണിക്കുന്ന മെസ്സെജ് ഇപ്പോ ഇതാണ് ----:\windows\system32\winjpg.jpg ,------- missing ആണെന്ന്.

    spybot സ്കാനും ഫിക്സും ഒക്കെ കഴിഞ്ഞാലും എല്ലാം പഴയപടിതന്നെ!

    ആന്റിവൈറസ് NOD ആണു. എന്നിട്ടും....


    എന്തെങ്കിലും ഒരു സഹായം.

    ReplyDelete
  106. ഞാന്‍ എന്റെ ലാപ്ടോപ് പാസ് വേറ്ഡ് മറന്നു ഇനി എന്താ ചെയ്യുക സിസ്റ്റം തുറക്കാന്‍... വിണ്ടോസ് സെവന്‍ ആണ്‍ ഓപറേറ്റിങ് സിസ്റ്റം

    ReplyDelete
  107. പ്രിയ സഹായി ,
    എന്‍റെ കയ്യില്‍ dell inspiron n5010 എന്നാ മോഡല്‍ ലാപ്‌ ഉണ്ട്. ഇതില്‍ ഞാന്‍ windows 7 64bit install ചെയ്യ്‌തു...
    പഷേ ഇതിന്‍റെ website ല്‍ ക്യാമറ യുടെ driver ഇല്ല.. ഈ driver മറ്റു website ല്‍ ഉണ്ടാകില്‍ അതു download ചെയ്യാന്‍ നുള്ള ലിങ്ക് ദേയവായി കാണിച്ചു തരാമോ .......?

    ReplyDelete
  108. ഫ്രൺസ്,

    സഹായിക്കുവാൻ വൈകിയതിൽ ക്ഷമചോദിക്കുന്നു. മാപ്പ്

    സൈബർ ലോകത്ത് നിന്നും വേറിട്ട്, കുട്ടികളോടോത്ത് ഒരു മാസത്തെ അവധികാലത്തിന്റെ ആലസ്യത്തിലാണ്‌ ഞാൻ.

    എങ്കിലും പരിമിതമായ സൗകര്യത്തിൽ പരമാവധി സഹായം നൽകുവാൻ ഞാൻ ബാധ്യസ്ഥനാണ്‌. പരിമിതികൾ ക്ഷമിക്കുക.

    അബ്ദുൽ,

    എക്സെൽ പാസ് വേഡ് റിക്കവർ ചെയ്യുവാൻ നിരവധി സോഫ്റ്റ് വെയറുകൾ നെറ്റിൽ ലഭ്യമാണ്‌. ഏറ്റവും എളുപ്പമുള്ള മാർഗ്ഗം.
    ഇതാണ്‌.

    ReplyDelete
  109. ചെറിയപാലം

    Open task manager and kill process wscript.exe

    Delete Anti.vbs file if u have find in system32 folder.

    It is super hidden so first go to Folder Options and check show hidden and check boxes.

    Please go to start> RUN and type the REGEDIT.

    Go to HKEY_LOCAL_ MACHINE\Software\Microsoft\Windows NT\CurrentVersion\Winlogon
    On the right side look for Shell which should have value of just explorer.exe.
    delete anything at right side of explorer.exe if there is anything.

    Under same key Winlogon also look for Userinit which should have value of
    c:\WINDOWS\system32\userinit.exe,
    Delete all after the comma.

    ReplyDelete
  110. ഷാനി,

    വിൻഡോ 7 പാസ്‌വേഡ് റിക്കവർ ചെയ്യുക പ്രയാസമാണ്‌. എങ്കിലും,

    നിങ്ങളുടെ അഡ്മിൻ പാസ്‌വേഡ് അറിയുമോ? സാധരണ അത് admin എന്ന് തന്നെയാവും.

    രണ്ട്, ഏതെങ്കിലും തേഡ് പാർട്ടി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പാസ്‌വേഡ് ക്രാക്ക് ചെയ്യാം.

    മൂന്ന്, റിക്കവർ പാസ്‌വേഡ് ഡിസ്ക് ഉണ്ടെങ്കിൽ അതുപയോഗിച്ച്, റിക്കവർ ചെയ്യാം.

    നാല്‌, വിൻഡോ 7 ന്റെ ഇൻസ്റ്റലേഷൻ ഡിസ്ക് കൈയിലുണ്ടെങ്കിൽ അതുപയോഗിച്ച്, വീണ്ടും ഇൻസ്റ്റാൾ ചെയ്യുക. റിപ്പയർ ചെയ്യുക.

    ReplyDelete
  111. ശ്രീ,

    Dell n5010 യുടെ വെബ് ക്യാമറ ഡ്രൈവർ നെറ്റിൽ ലഭ്യമല്ല. അത് ഡെലിന്റെ സൈറ്റിലും ലഭ്യമല്ല. പക്ഷെ, ഒരു ട്രിക്ക് ഉപയോഗിച്ച് ഈ ക്യമറ പ്രവർത്തിപ്പിക്കാം.

    സാധരണ വിൻഡോ 7 നിൽ പ്രതേകിച്ച് ഡ്രൈവർ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഈ ക്യമറ പ്രവർത്തിക്കും.

    ഇനി മറ്റെന്തെങ്കിലും പ്രോഗ്രമുമായി ഈ ക്യമറയെ ബന്ധിപ്പിക്കണമെങ്കിൽ തഴെ പറയുന്ന രണ്ട് സോഫ്റ്റ്‌വെയറുകളും ഇൻസ്റ്റാൾ ചെയ്യുക.

    yawcam

    nchsoftware

    ReplyDelete
  112. പ്രിയ സഹായി താങ്കള്‍ ചെയ്യുന്ന വിലപ്പെട്ട സേവനങള്‍ക്ക് ആദ്യമേനന്ദി..ചില സംശയങള്‍ കൂടി ചോദിച്ചോട്ടെ.ഞാന്‍ ടോരന്റ് വഴി ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യാറുണ്ട്.ഇങനെ ചെയ്യുമ്പോള്‍ വൈറസുകള്‍ കയറാതിരിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും.Torrent വഴികിട്ടുന്ന സെറ്റപ്ഫയലുകള്‍ മാത്രം സെലക്റ്റ് ചെയ്താല്‍ വൈറസുകള്‍ ഉണ്ടാകുമോ.ഓണ്‍ ലൈന്‍ ആന്റിവൈറസ് മതിയോ.gprs കണക്ഷന്‍ ഉപയോഗിക്കുമ്പോള്‍ ടോറന്റ് ഡൌണ്‍ലോഡ് സ്പീഡ് കൂട്ടാന്‍ എന്തൊക്കെ ചെയ്യാന്‍ പറ്റും.സിസ്റ്റം മെമ്മറിയും ഇന്റെര്‍നെറ്റ് സ്പീഡും തമ്മില്‍ ബന്ദമുണ്ടോ.[gprs 2g]സ്പീഡ് കൂട്ടാന്‍ വല്ല വഴിയുമുണ്ടോ.[docomo connection].നന്ദിയോടെ.അസീസ്

    ReplyDelete
  113. അസീസ്,

    ടോറന്റുകളെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് ഇവിടെയുണ്ട്. സംശയങ്ങൾ ദൂരികരിക്കുവാൻ അവ പര്യപ്തമാണ്‌.

    ടോറന്റ് വഴി വൈറസുകൾ കയറാതിരിക്കുവാൻ, ടോറന്റ് സോഴ്സ് സുരക്ഷിതമാണ്‌ എന്ന് ഉറപ്പ് വരുത്തുക. ടോറന്റ് വഴി പ്രോഗ്രാമുകളും അവയുടെ അക്റ്റിവേഷൻ കീ ക്രക്ക് ചെയ്യുന്ന പ്രോഗ്രാമുകളും ചില അന്റിവൈറസുകൾ വൈറസുകളായി കണക്കാക്കുന്നു. പ്രതേക സുരക്ഷ അവശ്യമില്ലെങ്കിലും, ഒരു നല്ല അന്റിവൈറസ് ഉപയോഗിക്കുക. അവശ്യമുള്ള സമയത്ത് മാത്രം ടോറന്റ് ഉപയോഗിക്കുക.

    ഡൌൺലോഡ് സ്പീഡ് കൂട്ടുവാൻ ഒരു നല്ല, സ്പീഡുള്ള നെറ്റ്‌വർക്ക് സെലക്റ്റ് ചെയ്യുക. GPRS കണക്‌ഷൻ റൂമിനകത്ത് റേഞ്ച് കുറവായിരിക്കും. ടെറസിലോ, റേഞ്ച് കൂടുതലുള്ള സ്ഥലങ്ങളിലോ ഉപയോഗിക്കുക. അല്ലാതെ പ്രതേക സെറ്റിങ്ങ് അവശ്യമില്ല.

    സിസ്റ്റം സ്പീഡും, ഇന്റെർനെറ്റ് സ്പീഡും തമ്മിൽ ബന്ധമില്ലെന്ന് പറയുവാൻ കഴിയില്ല. പ്രതേകിച്ച്, മെമ്മറി കൂടുതൽ അവശ്യമായ ഫ്ലാഷ് സൈറ്റുകൾ ഉപയ്യോഗിക്കുമ്പോൾ, ഡൌൺലോഡിന്‌, അങ്ങിനെ, സിസം മെമ്മറി അത്യവശ്യമായ ചില ഘട്ടങ്ങളുണ്ട്. എന്നാൽ വെറും സർഫിങ്ങ് മാത്രമാണെങ്കിൽ, സിസ്റ്റം മെമ്മറി നെറ്റ് സ്പീഡിനെ ബാധിക്കില്ല. അവറേജ് നല്ല സിസ്റ്റം മെമ്മറി, അവശ്യമായി വരും. കൂടുതൽ മെമ്മറി വേണം എന്നല്ല.

    DOCOMO കണക്‌ഷൻ Tata യുടെ നല്ല റേഞ്ചുള്ള സ്ഥലത്താണ്‌ ഉപയോഗിക്കുന്നതെന്നുറപ്പ് വരുത്തുക. അല്ലാതെ സെറ്റിങ്ങുകൾ മാറ്റിയാൽ അത് സെക്യൂരിറ്റി പ്രശ്നമാവും.

    നന്ദിയോടെ സഹായി

    ReplyDelete
  114. പ്രിയസഹയി എനിക്ക് bsnlന്‍റെലാന്‍ കണക്ഷനാനുള്ളത് അത്ഡസ്ക്ടോപപിലാണ് കണക്ട്ചെയ്തിരിക്കുന്നത് അതില്‍നിന്നും ബ്ലുടൂത്ത്‌വഴി ലാപ്ടോപില്‍ കണക്ട്ചെയ്യുവാന്‍ നോക്കിയിട്ട്പറ്റുന്നില്ല അതില്‍ എന്തകിലും സെറ്റിംഗ്‌സ് ചെയ്യാന്നുണ്ടോ സഹായിക്കുമോ

    ReplyDelete
  115. സഹായി,
    താങ്കളുടെ Processor കളെ കുറിച്ചുള്ള പോസ്റ്റ്‌ ഇതുവരെയും കണ്ടില്ല.

    ReplyDelete
  116. സാജൻ,

    നിങ്ങളുടെ ലാപ്പും പിസിയും തമ്മിൽ ബ്ലൂടുത്ത് വഴി വിനിമയം സാധ്യമാണോ?. അത് ഉറപ്പ് വരുത്തുക. ഇവ രണ്ടും തമ്മിൽ വിനിമയം നടത്തുണ്ടെങ്കിൽ, മറ്റു പ്രതേക സെറ്റിങ്ങുകൾ ഒന്നും ആവശ്യമില്ല. കൈയിലുള്ള മൊബൈലിൽ ബ്ലൂടുത്ത് ഓൺ ചെയ്ത്, ഇവ രണ്ടും ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. പിന്നീട് ഇവ തമ്മിൽ വിനിമയം നടത്തുന്നുണ്ടോ എന്നും പരിശോധിക്കാം.

    നിങ്ങളുടെ ലാപ്പിന്റെ മോഡൽ കിട്ടാതെ കൂടുതൽ പറയുവാൻ സാധ്യമല്ല. പിസിയിൽ ഏത് തരം ബ്ലൂടൂത്ത് ഡിവൈസാണെന്നും അറിയിക്കുമല്ലോ.

    മറ്റോരു കാര്യം, BSNL ന്റെ 3G നിങ്ങളുടെ ലോക്കാലിറ്റിയിൽ ലഭ്യമാണെങ്കിൽ, ഏറ്റവും നല്ലത്, BSLN - USB DONG - DATA CARD ഉപയോഗിക്കുന്നതാണ്‌. 260 രൂപക്ക്, ഞാൻ അൺലിമിറ്റെഡായി ഈ ഡോങ്ക് ഉപയോഗിക്കുന്നു. അത്യവശ്യം സ്പീഡും പോർട്ടബിലിറ്റിയും എനിക്ക് കിട്ടുന്ന സൗകര്യമാണ്‌. മിക്കവാറും സമയങ്ങളിൽ ഞാൻ ഓഫീസ് പിസിയുമായി റിമോട്ട് ഉപയോഗിക്കുന്നു. ബെറ്റർ ആണെന്ന് പറയാം.

    അബ്ദുൽ,

    പ്രോസസറുകളെക്കുറിച്ചുള്ള പോസ്റ്റ് ഇത് വരെ തയ്യാറാക്കിയിട്ടില്ലെന്ന് ഖേദപൂർവ്വം അറിയിക്കട്ടെ. ഞാനിപ്പോൾ നാട്ടിലാണ്‌, തിരിച്ച് വരുന്നവരെ ക്ഷമിക്കുമല്ലോ. വന്നാലുടനെ പോസ്റ്റ് ചെയ്യാം.

    ReplyDelete
  117. ഞാന്‍ പിസിയിലും ലാപ്പിലും ഉപയോഗിക്കുന്നത്‌ CSR bluetooth radio എന്ന ചെറിയ അടാപ്റ്റെര്‍ ടൈപ്പപാണ് പിസി xpയും ലാപ്പ് 7നുംആണ് ഇതു രണ്ടും തമ്മില്‍ വിനിമയം നടക്കുന്നുണ്ട് പക്ഷേ നെറ്റ് കണക്ട്ആകുന്നില്ല മൊബൈല്‍ വഴി gprsരണ്ടിലും കണക്ട്ആകുന്നുമുണ്ട് ലാപ്പ് hpG60 പിസിയും HPതന്നെയാണ്

    ReplyDelete
  118. >>>>>>>>>>>BSNL ന്റെ 3G നിങ്ങളുടെ ലോക്കാലിറ്റിയിൽ ലഭ്യമാണെങ്കിൽ, ഏറ്റവും നല്ലത്, BSLN - USB DONG - DATA CARD ഉപയോഗിക്കുന്നതാണ്‌. 260 രൂപക്ക്, ഞാൻ അൺലിമിറ്റെഡായി ഈ ഡോങ്ക് ഉപയോഗിക്കുന്നു. അത്യവശ്യം സ്പീഡും പോർട്ടബിലിറ്റിയും എനിക്ക് കിട്ടുന്ന സൗകര്യമാണ്>>>>>>>>>>>>

    സഹായി ഈ പ്ലാന്‍ വിശദാംശങ്ങള്‍ നല്‍കാമോ ?
    കഴിയുമെങ്കില്‍ പ്ലാനിന്‍റെ വെബ്‍ലിങ്കും ..
    നന്ദി .

    ReplyDelete
  119. Theater ല്‍ ഉപയോഗിക്കുന്ന digital video cd computer ല്‍ ഇട്ടു കാണാന്‍ കഴിയുമോ ........?
    കഴിയുമെങ്ങില്‍ ഏതു software ആണ് ഇത്നെ ഉപയോഗികുന്നത് ....

    ReplyDelete
  120. സഹായി.
    ഇപ്പോഴാണ് താങ്കളുടെ ബ്ലോഗ്‌ കാണാനിടയായത് ആദ്യാമായി ഈസന്മനസ്സിനു നന്ദി പറയട്ടെ.സഹായിക്കും എന്ന പ്രതീക്ഷയോടെ ഞാനും ഒരു സംശയവുമായാണ് വന്നിരിക്കുന്നത്
    ഞാന്‍ കംബിയൂട്ടര്‍ ഫോര്‍മാറ്റ് ചെയ്യുന്നത് ഇങ്ങിനെയാണ് ആദ്യം XPCD ഡ്രൈവില്‍ ഇട്ട്‌ സിസ്റ്റം റീ സ്ടാട്ട് ചെയ്യും boot from cd press any key തുടങ്ങി ഫോളോ ചെയ്ത് പാര്ടീഷനും കഴിഞ്ഞാല്‍ C ഇല്‍ XP install ചെയ്യും പിന്നീട് എല്ലാം കഴിഞ്ഞതിനുശേഷം My computer തുറന്ന്‌ അതില്‍നിന്നാണ് റൈറ്റ് ക്ലിക്ക് ചെയ്തു മറ്റു ഡ്രൈവുകള്‍ ഫോര്‍മാറ്റ് ചെയ്യാറ് ഇങ്ങിനെ തന്നെയാണോ ശരിയായ രീതി അല്ലെങ്കില്‍ ഒന്ന് വിശദമാക്കുമോ?ഫോര്മാട്ടിങ്ങിന്റെ യഥാര്‍ത്ഥ രീതി വഴിക്ക്‌ വഴി യായി (A to Z)വിവരിക്കുമോ ഒപ്പം ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങളും
    സഹായിക്കും എന്ന വിശ്വാസത്തോടെ

    ReplyDelete
  121. ശ്രീകാന്ത്‌, pns,

    ആദ്യമായി, പ്രിയപ്പെട്ട എന്റെ സുഹൃത്തുകളോടും, വായനക്കാരോടും ക്ഷമ ചോദിക്കുന്നു.

    ജീവിതത്തിലും നമ്മുക്ക്‌ പുതിയ പ്രോഗ്രാമുകൾ ആവശ്യമാണല്ലോ, അല്ലെ. ഞാനും അത്തരം ചില പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്തു പരീക്ഷിക്കുകയാണ്‌, വിജയിക്കും എന്ന വിശ്വാസത്തോടെ. തിരക്കിനിടയിൽ ബ്ലോഗ്‌ മറന്ന് പോയി, മനപ്പൂർവ്വം തന്നെ. ക്ഷമിക്കുക.

    ശ്രീയുടെ ചോദ്യത്തിന്‌ കൃത്യമായി ഒരുത്തരം പറയാൻ ഞാൻ അശക്തനാണ്‌. കാരണം, തീയേറ്റർ സിഡി എന്ന് പറഞ്ഞത്‌ എനിക്ക്‌ മനസ്സിലായില്ല. മാസ്റ്റർ പ്രിന്റ്‌ എന്നാണുദേശിച്ചതെങ്കിൽ, അതും ഒരു നല്ല ഒറിജിനൽ പ്രിന്റും തമ്മിൽ വിത്യാസമില്ല. പിന്നെ, HDMI വിഡിയോകളാണുദേശിച്ചതെങ്കിൽ അത്‌ മിക്ക പുതിയ പ്ലയറുകളിലും ഉണ്ടല്ലോ.

    pns

    ഒരു സിസ്റ്റം ഫോർമ്മേറ്റ്‌ ചെയ്യുന്നതിന്‌ മുൻപ്‌ അത്‌ എന്തിന്‌ ചെയ്യുന്നു എന്നതും പ്രധാനമാണ്‌. വൈറസ്‌ പിടിച്ചതാണെങ്കിൽ, സാധരണ, ഹാർഡ്‌ ഡിസ്ക്‌ മുഴുവൻ പാർട്ടീഷ്യൻ കളഞ്ഞ്‌, ഫോർമ്മേറ്റ്‌ ചെയ്യുകയാണ്‌ പതിവ്‌.

    അതല്ല, സ്ലോ തോന്നുമ്പോൾ ചുമ്മ ഫോർമ്മേറ്റ്‌ ചെയ്തതാണെങ്കിൽ, (ഞാൻ ആ ടൈപ്പ) സി ഡ്രൈവ്‌ മാത്രം ഫോർമ്മേറ്റ്‌ ചെയ്താൽ മതിയാവും.

    നിങ്ങൾ വിവരിച്ച വഴികൾ തന്നെയാണ്‌ നല്ലത്‌.

    ഫോർമ്മേറ്റ്‌ ചെയ്യുന്നതിന്‌ മുൻപ്‌, ശ്രദ്ധിക്കുക, ഡിസ്കിൽ ഡാറ്റകൾ ഇല്ലെന്ന്, ഫയലുകൾ ബാക്‌ൿഅപ്പ്‌ ചെയ്തെന്ന്.

    ഫയലുകൾ ഇല്ലാത്ത ഡിസ്കുകൾ ആണെങ്കിൽ കണ്ണടച്ച്‌, പാർട്ടീഷ്യൻ പലതും ചെയ്ത്‌, വീണ്ടും കളഞ്ഞ്‌ കളിക്കുക, പഠിക്കുക.

    മറ്റോരു കാര്യം, സി ഡ്രൈവ്‌ മിനിമം 40 ജീബിയും, മാക്സിമം 80 ജീബിയും ആയിരിക്കണം. 80-ൽ കൂടരുതെന്നാണ്‌ അലിഖിത നിയമം.

    സംശയങ്ങളുമായി ഇനിയും വരിക. ഞാൻ ഇവിടെയുണ്ട്‌.

    ReplyDelete
  122. താങ്കളുടെ മറുപടിക്ക് നന്ദി ഫോര്‍മാറ്റ് ചെയ്തു കഴിഞ്ഞാല്‍ വിന്‍ഡോസ്‌ അപ്ടേറ്റ്‌ ചെയ്യാന്‍ വാണിംഗ് വരുന്നു മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ അത് ഒഴിവാക്കാന്‍ എന്താണ് മാര്‍ഗ്ഗം വിന്‍ഡോസ്‌ കോപ്പി ആണ് ഉപയോഗിക്കുന്നത്

    ReplyDelete
  123. എന്റെ മെയില്‍ address ല്‍ സ്പാം കള്‍ വരുന്നുണ്ട് . ഈയിടെ inbox ഇല്‍ കണ്ട ഒരു മെയില്‍ ഫ്രം അഡ്രസ്‌ എന്റെ തന്നെ .
    അതായത് from ഉം to ഉം same .
    sent folder ഇല്‍ ഇതില്ലതാനും
    എനി കമന്റ്‌ ?

    ReplyDelete
  124. സഹായി..
    ഞാന്‍ യാഹൂ മെസ്സെഞ്ചര്‍ ഒന്ന് ഇന്സ്ടാല്‍ ചെയ്തു . ഇപ്പോള്‍ അതില്‍ ഏതെങ്കിലും റൂം ജോയിന്‍ ചെയ്‌താല്‍ മാത്രമേ എന്റെ കമ്പുട്ടരിന്റെ സൌണ്ട് വരൂ .മെസ്സെന്ചെര്‍ അണ്‍ ഇന്സ്ടാല്‍ ചെയ്തു നോക്കി എന്നിട്ടും ഒരു രക്ഷയുമില്ലമെസ്സെഞ്ചര്‍ ഇല്‍ എതെങ്കിലു, റൂമില്‍ കയറി വോയിസ്‌ ചാറ്റ് എനബില്‍ ചെയ്‌താല്‍ ശബ്ദം വരും ,പക്ഷെ അത് ക്ലോസ് ചെയ്‌താല്‍ വീണ്ടും മൊത്തം സിസ്റ്റത്തിന്റെ ശബ്ദം പോകുന്നു എന്തെങ്കിലും ഐഡിയ ഉണ്ടോ

    ReplyDelete
  125. xp installetion സമയത്ത് flle \i386 \ntkrnlmp.exe could not be loaded. the error code is 7
    എന്ന error messege ലഭിക്കുന്നു.

    ReplyDelete
  126. അനിമേറ്റേഡ്‌ അക്ഷരങ്ങള്‍ മലയാളം ഫോണ്ട് കൊടുക്കാന്‍ പറ്റുമോ ? ഞാന്‍ ശ്രമിച്ചു പക്ഷെ അക്ഷരങ്ങള്‍ വരുന്നില്ല. സഹായിക്കാമോ???
    http://ishaqkunnakkavu.blogspot.com/

    ReplyDelete
  127. ഡിയർ സഹായി
    എന്റെ ഡെസ്ക്ടോപ് റാം 500mbആയിരുന്നു.1gbയുടെപുതിയൊരു റാം അടുത്ത സ്ലോട്ടിൽ ഫിറ്റുചെയ്തിട്ട് സിസ്റ്റം ഡിറ്റ്ക്റ്റുചെയ്യുന്നില്ല.ഏതെങ്കിലും ഒരുറാം മാത്രം ഉപയോഗിക്കുമ്പോൾ കുഴപ്പമില്ല.രണ്ടും ഒരുമിച്ച് ഉപയോഗിക്കാൻ എന്തു ചെയ്യണം.windos xp.ram ddr2.

    ReplyDelete
  128. mobile ഫോണ്‍ ല്‍ വരുന്ന normal radiation എത്രാ....? എല്ലാ phone ലും normal radiation ആണോ വരുന്നത്......?

    ReplyDelete
  129. Noushad,
    നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന റാമിന്റെ പ്രശ്നമാണ്‌. റാം മാറ്റിയാൽ ഈ പ്രശ്നം തീരും.

    ഇസ്ഹാഖ് കുന്നക്കാവ്‌,
    മലയാളം ഫോണ്ടുകൾ നേരിട്ട്‌ അനിമേഷൻ പ്രോഗ്രാമുകളിൽ ടൈപ്പ്‌ ചെയ്യുവാൻ സാധിക്കില്ല. പകരം മലയാള ഫോണ്ടുകളെ, ചിത്രങ്ങളാക്കി ചലിപ്പിക്കാം. അതിന്‌ ഫോട്ടോ ഷോപ്പ്‌ അറിഞ്ഞിരിക്കണം.

    Asees,
    റാമുകൾ വിത്യസ്ഥതരമുണ്ട്‌. വിവിധ തരം സ്പീഡിലുള്ളതുമുണ്ട്‌. നിങ്ങളുടെ രണ്ട്‌ റാമും ഒരേ സ്പീഡാണെന്ന് ഉറപ്പ്‌ വരുത്തുക. റാമിനുമുകളിൽ അത്‌ വ്യക്തമായി എഴുതിയിട്ടുണ്ടാവും. വിത്യസ്ഥ സ്പീഡിലുള്ള റമുകൾ ഒരുമിച്ച്‌ വർക്ക്‌ ചെയ്യില്ല.

    ReplyDelete
  130. കമന്റുകളുടെ എണ്ണം കൂടുന്നതിനാൽ, പുതിയ പോസ്റ്റിൽ നിങ്ങളുടെ സംശയങ്ങൾ എഴുതുക.

    ചോദ്യങ്ങൾ സംശയങ്ങൾ ഭാഗം നാല്‌.

    ReplyDelete