Showing posts with label മദർ ബോഡ്‌. Show all posts
Showing posts with label മദർ ബോഡ്‌. Show all posts

Wednesday, August 18, 2010

ഹാർഡ്‌ ഡിസ്ക്‌ ഘടിപ്പിക്കൽ.

ഹാർഡ്‌ ഡിസ്ക്‌ ഘടിപ്പിക്കൽ.

നിങ്ങളുടെ കമ്പ്യൂട്ടറിൽ ഹാർഡ്‌ ഡിസ്ക്‌ ഘടിപ്പിക്കുവാനോ, പഴയ ഹാർഡ്‌ ഡിസ്ക്‌ മാറ്റി പുതിയത്‌ ഘടിപ്പിക്കുവാനോ, മറ്റോരു ഹാർഡ്‌ ഡിസ്ക്‌ കൂടി ഘടിപ്പിക്കുവാനോ നിങ്ങൾ ആഗ്രഹിക്കുന്നുവോ?.

ഒരു സ്കൃൂ ഡ്രൈവർ, ഹാർഡ്‌ ഡിസ്ക്‌, ഇത്തിരി ധൈര്യം എന്നിവയുണ്ടെങ്കിൽ, ആർക്കും ഹാർഡ്‌ ഡിസ്ക്‌ ഫിറ്റ്‌ ചെയ്യാവുന്നതാണ്‌. ആർക്കും.

പെട്ടെന്ന് കേട്‌വരുന്നതോ, ഘടിപ്പിക്കുവാൻ പ്രയാസമുള്ളതോ ആയ ഒരു ഭാഗമല്ല ഹാർഡ്‌ ഡിസ്ക്‌. ഒരൽപ്പം ശ്രദ്ധയും, ധൈര്യവുമുണ്ടെങ്കിൽ ആർക്കും ഹാർഡ്‌ ഡിസ്ക്‌ ഘടിപ്പിക്കാവുന്നതാണ്‌.

പഴയ മദർ ബോഡുകളിൽ, രണ്ട്‌ IDE ഡ്രൈവ്‌ കണക്റ്ററുകളുണ്ടായിരിക്കും. മൊത്തം നാല്‌ IDE ഡ്രൈവുകൾ കണക്റ്റ്‌ ചെയ്യാം. IDE ഡ്രൈവുകളുടെ ന്യൂനത അതിൽ ജമ്പെറുകൾ സെറ്റ്‌ ചെയ്യാനുള്ള പ്രയാസം മാത്രമാണ്‌. SATA ഡ്രൈവുകളിൽ ജമ്പെറുകൾ ഇല്ല.



നിങ്ങൾ നിലവിലുള്ള ഹാർഡ്‌ ഡിസ്കിന്റെ കൂടെ മറ്റോരു ഹാർഡ്‌ ഡിസ്കാണ്‌ ഉപയോഗിക്കുവാൻ അഗ്രഹിക്കുന്നതെങ്കിൽ, ആദ്യത്തെ ഹാർഡ്‌ ഡിസ്കിൽ, ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ്‌ വരുത്തുക, അതിന്റെ ജമ്പെർ, മാസ്റ്ററിൽ സെറ്റ്‌ ചെയ്യുക. എങ്കിൽ മാത്രമേ, നിങ്ങളുടെ പുതിയ ഡ്രൈവ്‌ രണ്ടാമതായി സ്വീകരിക്കുകയുള്ളൂ. കമ്പ്യൂട്ടർ തുറന്ന്, ഹാർഡ്‌ ഡിസ്ക്‌ ബേയിൽ പുതിയത്‌ ഫിറ്റ്‌ ചെയ്യുക. ഡാറ്റ കേബിളും, പവർ കേബിളും ഉണ്ടായിരിക്കും. സാറ്റ ഹാർഡ്‌ ഡിസ്കാണെങ്കിൽ, നേരെ സാറ്റ 1, സാറ്റ 2 എന്ന ക്രമത്തിൽ കൊടുക്കുക.

ഡാറ്റ കേബിൾ പിന്നുകളും, പവർ കേബിൾ പിന്നുകളുമെല്ലാം വളരെ വിത്യസ്ഥമായാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. അത്‌കൊണ്ട്‌ തന്നെ, അവയുടെ ക്രമം മാറി പോകുവാൻ വഴിയില്ല.



IDE ഡ്രൈവുകളാണെങ്കിൽ, ജമ്പെറുകൾ ശ്രദ്ധിക്കണമെന്ന് മാത്രം. അവയുടെ ക്രമം, ഹാർഡ്‌ ഡിസ്കുകളുടെ മുകളിൽ വിവരിച്ചിരിക്കും.







13830