Wednesday, June 24, 2009

5 - വലിയ പ്രശ്നം ചെറിയ പരിഹാരം

ചെറിയ ചെറിയ പ്രശ്നങ്ങൾക്ക്‌ ഒരു ചെറിയ പരിഹാരം.

നാം നിത്യവും ഉപയോഗിക്കുന്ന കമ്പ്യൂട്ടർ, പല ദിവസങ്ങളിലും നമ്മുടെ ഇഷ്ടത്തിനനുസരിച്ച്‌ പെരുമാറുന്നില്ലെന്ന പരാതി സർവ്വസാധാരണമാണ്‌. ഇന്നലെ വരെ ഒരു കുഴപ്പവുമില്ലായിരുന്നു. ഇന്ന് സിഡി കാണുന്നില്ല. ഫ്ലാഷ് കാണുന്നില്ല. എന്തിന്‌ ചിലപ്പോൾ കീബോർഡും മോസും വരെ കാണുന്നില്ലെന്ന് കമ്പ്യൂട്ടർ പറയും. അവനെ കുറ്റം പറഞ്ഞിട്ട്‌ കര്യമില്ല. 23-മുക്കാൽ മണിക്കുർ ബ്ലോഗിൽ കയറിയിരുന്നാൽ, ആരായാലും ദേഷ്യം പിടിക്കും. അത്‌ കമ്പ്യൂട്ടറായാലും ശരി.
ഉടനെ ഫോൺ ചെയ്യുന്നു സുഹൃത്തിന്‌,

മോനു, (അത്‌വരെ അവന്റെ ഭൂമിശാസ്ത്രം വിളിച്ച്‌പറഞ്ഞ നിങ്ങൾ എത്ര മാന്യമായി സംസാരിക്കുന്നു) എന്റെ കമ്പ്യൂട്ടറിൽ, സിഡി വർക്കുന്നില്ല. ഒന്ന് സഹായിക്കെടാ

ഉടനെ, ഞാനാണെങ്കിൽ പറയും (ആരായാലും പറയും) നീ ഓഫീസിലാണെങ്കിൽ, ഒരു ചിക്കൻ ടിക്ക, അല്ലെങ്കിൽ ഫഹം വാങ്ങിവെക്ക്‌, ഞാൻ ദാ എത്തി (വീട്ടിലാണെങ്കിൽ, രാത്രി AL BAIK or McDonald വാങ്ങി തരുമോ എന്ന ചോദ്യം)

ഒകെടാ എന്നാണ്‌ നിങ്ങളുടെ പ്രതികരണമെങ്കിൽ, 5 നിമിഷത്തിനകം, ഞാൻ വിമാനം പിടിച്ചെത്തും (ടാക്സിക്ക്‌ ഞാൻ 10-15 ചിലവഴിക്കും അത്‌ കാര്യം വേറെ)

ഞാൻ ദീർഘ ശ്വാസം വലിച്ച്‌ വിട്ട്‌, അവിടെം, ഇവിടെം പോയി നോക്കും. ഒരു അരമണിക്കുർ നിങ്ങളെ ഞാൻ വട്ടംകറക്കും. നിങ്ങൾ മുത്രമൊഴിക്കാൻ പോകുന്ന സമയത്ത്‌, ഞാൻ പതിയെ കമ്പ്യൂട്ടർ റീ സ്റ്റാർട്ട്‌ ചെയ്യും.

തിരിച്ച്‌ വരുന്ന നിങ്ങൾ കാണുന്നത്‌, കൂളായി വർക്ക്‌ ചെയ്യുന്ന എന്നെ. സിഡിയും, ഫ്ലാഷ്‌ ഡിസ്കും, മോസും, കീബോർഡും എല്ലാം ഒകെ.
-----

പി സിയുടെ Technical Problems and Software problems എല്ലാം അല്ല, ചിലതെല്ലാം, ഇങ്ങനെ വളരെ ഈസിയായി പരിഹരിക്കാം.

കമ്പ്യൂട്ടർ ടെക്നിഷ്യന്മാർ ആദ്യം ചെയ്യുന്ന First Aid ആണ് സിസ്റ്റം റീ സ്റ്റാർട്ട്‌ ചെയ്യുക എന്നത് .

പരീക്ഷിക്കുക, വിജയിച്ചാൽ വീണ്ടും വരിക.

2 comments:

Helper | സഹായി said...

ഇന്നലെ വരെ ഒരു കുഴപ്പവുമില്ലായിരുന്നു. ഇന്ന് സിഡി കാണുന്നില്ല. ഫ്ലാഷ് കാണുന്നില്ല. എന്തിന്‌ ചിലപ്പോൾ കീബോർഡും മോസും വരെ കാണുന്നില്ലെന്ന് കമ്പ്യൂട്ടർ പറയും. അവനെ കുറ്റം പറഞ്ഞിട്ട്‌ കര്യമില്ല.

അനീഷ് പുത്തലത്ത് said...

അളിയാ (ചുമ്മാ വിളിച്ചതാ....)... കാര്യങ്ങൾ ഇങ്ങനെ പച്ചയ്ക്ക് വിളിച്ചു പറഞ്ഞാൽ ഇരുട്ടടി പലവിധം പലകോണിൽ നിന്നും പാർസൽ ആയും വരുവേ...... :) എന്തായലും നല്ല ലേഖന