IT@School ഇന്ന് സ്കൂളുകളിൽ നിർബന്ധമായ പ്രോഗ്രാമാണ്. വിദ്യർത്ഥികൾ പ്രതേകിച്ച്, ഈ ലിനക്സ് ഒസിയെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ആദ്യം IT@School ലിനക്സ് ഗ്നു, http://www.itschool.gov.in/linux/linux3.8.iso ഇവിടെനിന്നും ഡൗൺലോഡ് ചെയ്യുക. ISO ഫയൽ ഫോർമേറ്റാണ്. അത് സീഡിയാക്കുക.
ഇവിടെ നാം വെർച്ച്യുൽ ഡ്രവിന് ഉപയോഗിക്കുന്നത്, VMware Player തന്നെയാണ്. അത് ഇവിടെനിന്നും ഇൻസ്റ്റാൾ ചെയ്യാം.
വിൻഡോ-XP യിലാണ്, നാം ഈ ലിനക്സ് ഗ്നു ഇൻസ്റ്റാൾ ചെയ്യുന്നത്.
VMware player എങ്ങനെ ഇൻസ്റ്റാൾചെയ്യാമെന്ന് ഇവിടെ വിശദീകരിച്ചിരിക്കുന്നു.
വിഎം പ്ലയർ തുറക്കുക. IT@School സീഡി, ഡ്രൈവിലിടുക. അപ്പോൾ വരുന്ന സ്ക്രീൻ. ഇവിടെ നിങ്ങൾ IT@School ലിനക്സ് സെറ്റപ് ഫയൽ സീഡി ആക്കിയിട്ടില്ലെങ്കിൽ, നേരെ ISO ഡിസ്ക് ഫയലിന്റെ ലോക്കെഷൻ സെലക്റ്റ് ചെയ്ത്‌കൊടുത്താൽ മതി.
വെർച്ച്യൂൽ മെഷിൻ പേര് (എന്തും നൽക്കാം) ഇവിടെ മാറ്റങ്ങൾ ആവശ്യമില്ല.
ആവശ്യമുള്ള ഡിസ്ക് സ്ഥലം 8 GB തന്നെയാണ്. അടുത്തത്...

Customize Hardware-ൽ ക്ലിക്കിയാൽ മെമ്മറി കൂടുതൽ കൊടുക്കുവാൻ സാധിക്കുമെങ്കിലും, ഇവിടെയും മാറ്റങ്ങൾ ആവശ്യമില്ല. അടുത്തത്....

ഇവിടെയും മാറ്റങ്ങൾ ആവശ്യമില്ല, അടുത്തത്...

VMware പ്ലയർ ലിനക്സ് വേർഷൻ ഡൗൺലോഡ് ചെയ്യുവാനുള്ള മേസേജ് , Remind me later ക്ലിക്കുക. കാരണം ഇപ്പോൾ ലിനക്സ് വേർഷൻ നമുക്ക് ആവശ്യമില്ല. അടുത്തത്...
Debian IT@School GNU/Linux ഇൻസ്റ്റാൾ ചെയ്യുവാനുള്ള ഒപ്ഷനാണ് ഈ സ്ക്രീനിൽ, Install എന്നത് ക്ലിക്കുക. അടുത്തത്...
ഭാഷ ഇഗ്ലീഷ്,
കീലോഡ് ലേഔട്ട്.
ലിനക്സ് ഗ്നൂ ഇൻസ്റ്റാൾ ചെയ്യുന്നു.
ഹോസ്റ്റ് പേര്, അതായത്, നെറ്റ്‌വർക്കിൽ നമ്മുടെ കമ്പ്യൂട്ടരിന്റെ പേര്. അടുത്തത്...
ഡോമിൻ പേര്. (ഇവിടെയും സാധരണ മാറ്റം ആവശ്യമില്ല) അടുത്തത്.
ഇവിടെ, Guided use entire disk എന്ന് സെലെക്റ്റ് ചെയ്യുക.
അടുത്തത്.
Finish paritioning and write changes to disk എന്നത് സെലക്റ്റ് ചെയ്യുക. അടുത്തത്...
ഇപ്പോൾ വരുത്തിയ മാറ്റങ്ങളോക്കെ ഡിസ്കിലേക്ക് എഴുതുകയാണെന്ന മുന്നറിയിപ്പാണ്. Yes എന്ന് ക്ലിക്കുക. അടുത്തത്...
Root പാസ്‌വേഡ്, ഇത് സിസ്റ്റം അഡ്‌മിൻ പാസ്‌വേഡാണ്. ഇത് മറക്കാതിരിക്കുക. തൽക്കാലം പെട്ടെന്ന് ഒർമ്മിക്കുന്ന ഒരു പാസ്‌വേഡ് മതിയാവും.
ഇവിടെ പുതിയ യൂസർ അക്കൗണ്ട് ഉണ്ടാക്കാം.
സീഡിയിൽ കൂടുതൽ ലിനക്സ് പ്രോഗ്രാമുകളുണ്ടെങ്കിലോ, നിങ്ങളുടെ കൈയിൽ ലിനക്സിന്റെ കൂടുതൽ പ്രോഗ്രാം സിഡിയുണ്ടെങ്കിലോ, അത് ഒട്ടോമാറ്റിക്കായി സെർച്ച് ചെയ്ത് ഇൻസ്റ്റാൾ ചെയ്യും. അത് വേണോ എന്നാണ് ചോദ്യം, നമ്മൾ വെറും ടെസ്റ്റല്ലെ നടത്തുന്നത്. No എന്ന് സെലക്റ്റ് ചെയ്യുക. അടുത്തത്...

ലിനക്സിന്റെ പ്രോഗ്രാമുകൾ നെറ്റ്‌വർക്കിൽനിന്നും ഡൊൺലോഡ് ചെയ്യണോ എന്നാണ് ചോദ്യം. സൂക്ഷിക്കുക, യ്യെസ് എന്നാണുത്തരമെങ്കിൽ, നിരവധി ഫയലുകൾ ഡൗൺലോഡ് ചെയ്യും. ഇന്റർനെറ്റ് ഡാറ്റ കൂടുതലാവും. അത്‌കൊണ്ട്, No, അടുത്തത്...
ഇവിടെ നമുക്ക് Desktop environment, IT@School GNU/Linux, Standard system എന്നീ മൂന്ന് വിദാഗങ്ങൾ സെലക്റ്റ് ചെയ്യാം. അടുത്തത്...
ദാറ്റ്‌സ് ആൾ. ഇൻസ്റ്റാലേഷൻ കഴിഞ്ഞു. ഇനി സീഡി എടുത്തൊഴിവാക്കാം. അടുത്തത്...

ബൂട്ട് സ്ക്രീൻ. ആദ്യത്തെ ഐറ്റം സെലക്റ്റ് ചെയ്യുക. എന്റർ അടിക്കുക.

വൗ, നാം ലിനക്സ് ഗ്നൂ IT@School എന്ന ഒപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ്. യൂസർ നെയിം, പാസ്‌വേഡ് എന്നിവ കൊടുക്കുക. (ഇത് രണ്ടും നാം ആദ്യം നിർമ്മിച്ചിട്ടുണ്ട്)
മലയാളം ചില്ലക്ഷരങ്ങൾ കാണിക്കുന്നതിൽ ഇപ്പോഴും യൂണികോഡ് വിവേചനം കാണിക്കുന്നു എന്നാണ് മനസിലാവുന്നത്. എന്തായാലും IT@School - ലുള്ള Iceweasel എന്ന ബ്രൗഷറിൽ, മലയാളം യൂണികോഡ് ഫോണ്ട് അജ്ഞലിക്ക് പകരം രചനയെ തിരഞ്ഞെടുക്കുക.
പുതിയ രചന ഇവിടെനിന്നും ഇൻസ്റ്റാൾ ചെയ്യാം.
എങ്ങനെ സെറ്റ് ചെയ്യണമെന്നറിയാൻ ഈ ഷോട്ടുകൾ സഹായകരമാവും.


(അടുത്ത പരീക്ഷണം, ........)
9623

