ഇനി കമ്പ്യൂട്ടർ ബൂട്ട് ചെയ്യുന്ന സമയത്ത്, വിൻഡോ വെൽക്കം സ്ക്രീൻ വന്നശേഷം, വിൻഡോ തുറക്കുവാൻ വളരെയധികം സമയമെടുക്കുന്നു എന്ന പരാതിയുണ്ടോ നിങ്ങൾക്ക്?.
എങ്കിൽ, നിങ്ങളുടെ കമ്പ്യൂട്ടർ ബൂട്ട് ചെയ്യുന്ന സമയത്ത്, വിൻഡോ മാത്രമല്ല, നിരവധി അനുബന്ധ പ്രോഗ്രാമുകളും ഒട്ടോമാറ്റിക്കായി സ്റ്റാർട്ടാവുകയും മെമ്മറിയിൽ തങ്ങി നിൽക്കുകയും ചെയ്യുന്നുണ്ടാവും.
സത്യത്തിൽ, വിൻഡോ തുറന്നാൽ, മറ്റോരു പ്രോഗ്രാമും ഒട്ടോമാറ്റിക്കായി വിൻഡോയുടെ കൂടെ അത്യവശ്യമുള്ളതല്ല. ചുരുക്കം ചിലയവസരങ്ങളിൽ അന്റിവൈറസ് പ്രോഗ്രാമുകൾ ഒട്ടോമാറ്റിക്കായി സ്റ്റാർട്ട് ചെയ്യേണ്ടിവരും. ചില പ്രോഗ്രാമുകൾ ബാഗ്രണ്ടിൽ വിൻഡോയോടോപ്പം സ്റ്റാർട്ടാവുകയും അങ്ങനെ കമ്പ്യൂട്ടർ ക്രാഷാകുവാൻ വരെ സാധ്യതയുണ്ട്. അത്യവശ്യമില്ലാത്ത ഇത്തരം പ്രോഗ്രാമുകളെ ഒട്ടോമാറ്റിക്കായി സ്റ്റാർട്ട് ചെയ്യുന്നതൊഴിവാക്കിയാൽ, കമ്പ്യൂട്ടറിന്റെ ബൂട്ട് അപ്പ് സമയം വളരെയധികം കുറയുന്നതാണ്.
ഇതിന്, മൈക്രോസോഫ്‌റ്റ് വിൻഡോയുടെകൂടെതന്നെ വരുന്ന ഒരു പ്രോഗ്രാം നമ്മുക്കുപയോഗിക്കാം. അതാണ് MSCONFIG - Microsoft System Configuration Utility.
MSCONFIG-ൽ പോയി ഒട്ടോമാറ്റിക്കായി പ്രോഗ്രാമുകൾ തുറക്കുന്നതൊഴിവാക്കുവാൻ:-
go to Start > Run - അവിടെ MSCONFIG എന്ന് ടൈപ്പ് ചെയ്യുക. എന്റർ അടിക്കുക, അല്ലെങ്കിൽ OK ക്ലിക്കുക.
ഇപ്പോൾ, Microsoft's System Configuration Utility പ്രോഗ്രാം തുറന്ന് വന്നിരിക്കും. അവിടെ Startup റ്റാബിൽ ക്ലിക്കുക.(ഇത്, XP-SP2-ൽ അവസാനത്തെ റ്റാബും, SP-3 അവസാനത്തെ രണ്ടാമത്തെയുമാണ്.

ഇവിടെ സ്റ്റാർട്ട് അപ്പ് ചെയ്യുന്ന പ്രോഗ്രാമുകളുടെ വലിയൊരു ലിസ്റ്റ് കാണാം. അതിൽ ടിക്ക് മാർക്കുള്ള എല്ലാ പ്രോഗ്രാമുകളും വിൻഡോയുടെ കൂടെ ഒട്ടോമാറ്റിക്കായി തുറന്ന്‌പ്രവർത്തിക്കുന്നു എന്ന് കാണുബോൾ അത്ഭുതം തോന്നുന്നു, അല്ലെ.

വിൻഡോ XP യുടെ കൂടെ, വിൻഡോ പ്രവർത്തിക്കുവാൻ അവശ്യമായ എല്ലാ അനുബന്ധ പ്രോഗ്രാമുകളും തുറന്ന്‌വരുന്നത്, Windows Services എന്ന കോഡിലൂടെയാണ്. അതായത്, ഇവിടെ കാണുന്ന ഒരു പ്രോഗ്രാമും വിൻഡോ പ്രവർത്തിക്കുവാൻ ആവശ്യമുള്ളതല്ല. എങ്കിലും നിങ്ങൾ നെറ്റ്‌വർക്ക് അന്തരീക്ഷത്തിലാണെങ്കിൽ, ഓഫീസിലാണെങ്കിൽ, ചില പ്രോഗ്രാമുകൾ വിൻഡോയുടെ കൂടെതന്നെ തുറക്കുന്നത് ആവശ്യമായി വരും. അത്‌പോലെ അന്റിവൈറസ് പ്രോഗ്രാമുകളും. ബാക്കിയുള്ള എല്ലാ പ്രോഗ്രാമുകളും നിങ്ങൾക്ക് ഒഴിവാക്കാം. (നിങ്ങളുടെ കമ്പ്യൂട്ടറിൽ കാണുന്ന പ്രോഗ്രാമുകളെക്കുറിച്ച് സംശയമുണ്ടെങ്കിൽ ചോദിക്കുക)
ഇവിടെ നിങ്ങൾക്കാവശ്യമില്ലാത്ത എല്ലാ പ്രോഗ്രാമുകളും ഒഴിവാക്കി (ടിക്ക് മാർക്ക് ഒഴിവാക്കുക) Apply ക്ലിക്കുക. OK ക്ലിക്കുക
ഇപ്പോൾ നിങ്ങളോട് കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യുവാൻ പറയും. ചെയ്യുക.
വീണ്ടും ഒരിക്കൽ ഇങ്ങനെ സിസ്റ്റം കോൺഫിഗർ ചെയ്യണമെങ്കിൽ, ഇതെ വഴികൾ തുടരാം
സൂക്ഷിക്കുക.
നിങ്ങൾക്കറിയാത്ത പ്രോഗ്രാമാണെങ്കിൽ ഒഴിവാക്കാതിരിക്കുക. അറിയുന്നവരോട് ചോദിക്കുക. (എന്റെ സഹായം ആവശ്യമെങ്കിൽ, Startup item എന്താണെന്നും, command -ൽ പ്രോഗ്രാം വഴി എന്താണെന്നും ഇവിടെ കമന്റായി നൽകിയാൽ, സഹായിക്കുന്നതാണ്)
വിൻഡോ XP-2 ന്റെ സ്ക്രീൻ ഷോട്ടുകളാണ് ഇവിടെയുള്ളത്.
മറ്റു വേർഷനുകളും മറ്റു വിൻഡോകളെയുംകുറിച്ച് അറിയണമെങ്കിൽ ചോദിക്കുക.
7132