ഇന്റർനെറ്റിന്റെ പ്രവർത്തനം വളരെ ലളിതമായി മനസിലാക്കുവാൻ ചെറിയ ഒരു ഉദാഹരണത്തിലൂടെ നമ്മുക്ക് ശ്രമിക്കാം.
നിങ്ങൾ സുഹൃത്തിന് ഒരു ഫയൽ, ഈമെയിൽ വഴി അയക്കുന്നു എന്ന് കരുതുക.
Transmission Control Protocol / Internet Protocol (TCP/IP) ആണ് അയക്കുവാനും സ്വീകരിക്കുവാനുമുള്ള ഡാറ്റയെ തയ്യാറാക്കുന്നത്. മെഷിന്റൊഷ് നെറ്റ്‌വർക്ക് വഴി, ഇത്തരം ഡാറ്റകളെ വിൻഡോ നെറ്റ്‌വർക്കിലേക്കോ, Unix നെറ്റ്‌വർക്കിലേക്കോ, അവിടുന്ന് തിരിച്ചും കൈമാറ്റം ചെയ്യാവുന്ന ഡാറ്റകളാണെന്ന് ഉറപ്പ്‌വരുത്തുക എന്ന ജോലി TCP/IP നിർവ്വഹിക്കുന്നു.
നിങ്ങൾ സുഹൃത്തിനയക്കുന്ന ഫയൽ, നേരെ സുഹൃത്തിന്റെ കമ്പ്യൂട്ടറിലെക്കല്ല അയക്കപ്പെടുന്നത്. ഒരുമിച്ച് അയക്കുകയുമല്ല. നിങ്ങളുടെ ഫയൽ ആദ്യം വിവിധ ഡാറ്റ പാക്കറ്റുകളാക്കി മാറ്റുന്നു. TCP/IP യുടെ IP സൈഡ്, അതായത് Internet Protocol സൈഡ്, ഈ ഡാറ്റ പാക്കറ്റുകളെ പ്രതേകമായ ഇന്റർനെറ്റ് അഡ്രസ് ഉപയോഗിച്ചോ, നിങ്ങളുടെ സുഹൃത്തിന്റെ IP Address ഉപയോഗിച്ചോ പേരിടുന്നു. Transmission Control Protocol - TCP സൈഡ്, ഇത്തരം ഓരോ പാക്കറ്റുകൾക്കും ഒരു ക്രമനമ്പർ നൽകുന്നു. ഈ ക്രമ നമ്പറുകളാണ് നിങ്ങളുടെ സുഹൃത്തിന്റെ കമ്പ്യൂട്ടറിൽ, TCP/IP യോട്, പാക്കറ്റുകൾ സ്വീകരിച്ച് എങ്ങനെ ക്രമീകരിക്കണമെന്നും, വിവിധ പാക്കറ്റുകളെ എങ്ങനെ ഫയലാക്കണമെന്നും പറയുന്നതും. ഇത്തരം പാക്കറ്റുകൾ വിവിധ റൂട്ടറുകൾ വഴി സഞ്ചരിച്ച്, നിങ്ങളുടെ സുഹൃത്തിന്റെ കമ്പ്യൂട്ടറിലെത്തുന്നു. ഇത്തരം അതിസങ്കീർണ്ണമായ TCP/IP യുടെ പ്രവർത്തനങ്ങളെല്ലാം മില്ലിസെക്കന്റുകൾക്കുള്ളിൽ നടത്തപ്പെടുന്നു.
നിങ്ങളുടെ കമ്പ്യൂട്ടറിൽനിന്നും പാക്കറ്റുകൾ വിവിധ റൂട്ടറുകൾ വഴി അയക്കുന്നു. ഒരോ റൂട്ടറും പാക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന IP Address വായിക്കുകയും, എറ്റവും വേഗതയുള്ള വഴി (Path) തിരുമാനിക്കുകയും ചെയ്യുന്നു. ഇന്റർനെറ്റിന്റെ വഴിയിൽ (Path) എപ്പോഴും ട്രാഫിക്ക് മാറികൊണ്ടിരിക്കുന്ന കാരണം, ഒരോ പാക്കറ്റുകളും വിവിധ വഴികൾ മുഖേനയും അയക്കപ്പെടുന്നു.
ഒന്നും മനസിലായില്ലെങ്കിൽ, ഒരു ചെറിയ ഉദാഹരണം.
നിങ്ങൾ അയക്കുവനുദ്ദേശിച്ച് ഫയൽ, നിങ്ങളുടെ കമ്പ്യൂട്ടർ a,b,c,d എന്നീ പാക്കറ്റുകളാക്കുകയും, അവയ്ക് 1,2,3,4 എന്നീ ക്രമനമ്പർ നൽക്കുകയും ചെയ്യുന്നു. നിങ്ങളുടെ റൂട്ടറിൽനിന്നും a ഒരു വഴിക്കും, b മറ്റോരു വഴിക്കും പോവുന്നു. നിങ്ങൾ ഉപയോഗിക്കുന്ന ISP യുടെ സൗകര്യങ്ങളും നിങ്ങൾ നിൽക്കുന്ന രാജ്യത്തിന്റെ സൗകര്യങ്ങളും കണക്കിലെടുത്ത്, ഏറ്റവും വേഗതയിൽ, ഏത് വഴിയാണ് ഈ പാക്കറ്റുകൾ അയക്കുവാൻ കഴിയുക എന്ന് നിങ്ങളുടെ റൂട്ടർ തീരുമാനിക്കുന്നു. ട്രാഫിക്ക് കുറവുള്ള വഴിയാണ് a യും b യും പോയതെങ്കിൽ, അടുത്ത സെക്കന്റിൽ ആ വഴിയുള്ള ട്രഫിക്ക് കൂടുതലായാൽ, ബാക്കിയുള്ള പാക്കറ്റുകൾ, അതായത് c യും d യും മറ്റോരു വഴിയാവും റൂട്ടർ അയക്കുക. ഒരു റൂട്ടറിൽനിന്ന് മറ്റോന്നിലേക്ക് ഈ പാക്കറ്റുകൾ കൈമാറുംബോൾ, പാക്കറ്റുകളിൽ രേഖപ്പെടുത്തിയ IP Address റൂട്ടർ വായിക്കുകയും, മറ്റോരു ട്രാഫിക്ക് കുറഞ്ഞ വഴിയിലൂടെ ഈ പാക്കറ്റുകൾ അയക്കുകയും ചെയ്യുന്നു.
ഈ പക്കറ്റുകളോക്കെ, നിങ്ങളുടെ സുഹൃത്തിന്റെ കമ്പ്യൂട്ടർ സ്വീകരിക്കുകയും, ക്രമനമ്പർ അനുസരിച്ച്, ഫയലാക്കുകയും ചെയ്യുന്നു. അങ്ങിനെ നിങ്ങൾ അയച്ച ഫയൽ, അതേപോലെ സുഹൃത്തിന് കാണുവാൻ സാധിക്കുന്നു.
-----------------
ടെക്‌നിക്കൽ വിഷയങ്ങൾ മലയാളത്തിലാക്കുവാൻ വളരെ പ്രയാസമുണ്ട്. കഴിവതും ഞാൻ നീതി പുലർത്തിയെന്ന് വിശ്വസിക്കുന്നതോടോപ്പം, ഇത് പൂർണ്ണമാണ് എന്നവകാശപ്പെടാൻ ഒരിക്കലും സാധിക്കില്ല. ന്യൂനതകളും, മറ്റു വിവരങ്ങളും എല്ലാവരും അറിയിക്കുക. തീർച്ചയായും കൂട്ടിചേർക്കലുകൾ നടത്താവുന്നതാണ്.
.