Saturday, June 27, 2009

8 - കമ്പ്യൂട്ടറും കുട്ടികളും

"ഡാ ആ കമ്പ്യൂട്ടറിൽ തൊട്ട്‌ കളിക്കല്ലെ, അത്‌ കേട്‌ വരും"

ഇന്നലെ നിങ്ങൾ പുതുതായി വാങ്ങിയ കമ്പ്യൂട്ടർ കൗതുകത്തോടെ വീക്ഷിക്കുന്ന, അതിനെ ഒന്ന് തൊട്ട്‌നോക്കുവാൻ ശ്രമിക്കുന്ന മകനോടാണ്‌ നിങ്ങളുടെ അരിശം, എങ്ങനെ അരിശപ്പെടാതിരിക്കും. കുടുംബ ബജറ്റിൽനിന്നും ഇറ്റിയെടുത്ത ഇവന്‌ വിലയെത്രയാണെന്ന് മകനുണ്ടോ അറിയുന്നു.

പക്ഷെ, നിങ്ങൾക്ക്‌ തെറ്റി, നിങ്ങൾ നിങ്ങളുടെ മകന്റെ മർമ്മത്താണ്‌ അടിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?.

കമ്പ്യൂട്ടർ കളിച്ച്‌ കുട്ടികൾ നാശമാവുന്നു എന്ന് ശപിക്കുന്ന മാതാപിതാകളെ, നിങ്ങൾ ജീവിക്കുന്നത്‌ ഈ ലോകത്ത്‌ തന്നെയാണോ?

മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനും ടൂഷ്യനും വാരികോരിചിലവഴിക്കുന്ന നിങ്ങൾതന്നെയാണ്‌ പറയുന്നത്‌, മകനെ, കമ്പ്യൂട്ടർ കളികരുതെന്ന്. കഷ്ടം.

കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്തുവാൻ എറ്റവും എളുപ്പമുള്ള മാർഗ്ഗം, അവർക്ക്‌ കമ്പ്യൂട്ടർ ഗെയിം കളിക്കുവനുള്ള അവസരം നൽകുക എന്നതിലൂടെയാണ്‌.

വളരെ പെട്ടെന്ന്, മോസും കീബോർഡും അവന്റെ കൈപിടിയിലോതുങ്ങും, അവൻ ഒതുക്കും.

ഇനി, നിങ്ങളുടെ പ്രശ്നത്തിലേക്ക്‌.

കുട്ടികൾ കമ്പ്യൂട്ടർ കളിച്ചാൽ, അവൻ അതിലെ സിസ്റ്റം ഫയൽ ഡിലീറ്റ്‌ ചെയ്യില്ലെ എന്ന്. ന്യയം. പക്ഷെ, അതിനുള്ള പരിഹാരം, അവനെ അകറ്റി നിർത്തലല്ലല്ലോ. ആണോ?.

കുട്ടികൾക്ക്‌ അവരുടെ പേരിൽ, ഒരു അക്കൗണ്ട്‌ തുറന്ന്‌കൊടുക്കൂ, വെറും യൂസറായി, അവൻ സിംസ്റ്റം ഫയലിൽ കയറില്ല. നിങ്ങളുടെ ഫയൽ കാണില്ല. ഡിലീറ്റ്‌ ചെയ്യുവാൻ കഴിയില്ല.

ഇനി, നിങ്ങളുടെ ഫയലുകൾ പ്രോട്ടക്റ്റ്‌ ചെയ്യുവാൻ എന്തെല്ലാം മാർഗ്ഗങ്ങൾ ഇന്നുണ്ട്‌. ഫോൾഡർ ലോക്ക്‌ ചെയ്യാം. ഫയലുകൾ ബാക്ക്‌ അപ്പ്‌ ചെയ്യാം. അങ്ങനെ പലതും, പല വഴികളും.

ഇനി, കുട്ടികൾ നിങ്ങളുടെ കമ്പ്യൂട്ടർ ഒരിക്കലും ഉപയോഗികരുതെന്നാണെങ്കിൽ, അവന്‌ ഒരു സെകൻഹൻഡ്‌ സിസ്റ്റം വാങ്ങികൊടുക്കൂ. ചിലവ്‌ അധികമില്ലല്ലോ ഇന്ന് സിസ്റ്റത്തിന്‌.

പക്ഷെ, ഞാൻ അത്മാർത്ഥമായി പറയുകയാണ്‌, പിതാവെ, നിങ്ങളുടെ സിസ്റ്റം എല്ലാ അധികാരത്തോടെയും ഉപയോഗിക്കുവാൻ അവന്‌ കൊടുക്കുക. മാക്സിമം അവൻ ചെയ്യുക, വിൻഡോ ഡിലീറ്റ്‌ ചെയ്യും എന്നല്ലെ. അല്ലാതെ അവൻ കമ്പ്യൂട്ടർ തല്ലിപൊട്ടിച്ച്‌ കളയില്ലല്ലോ. അപ്പോഴും പരിഹാരം കൈയെത്തുന്ന ദൂരത്ത്‌ തന്നെ, ഒന്ന് ഫോർമേറ്റ്‌ ചെയ്ത്‌, വിൻഡോ റി ഇൻസ്റ്റാൾ ചെയ്താൽ പ്രശ്നം തീർന്നില്ലെ.

കമ്പ്യൂട്ടറിൽ, കാറോ, ബൈക്കോ ഓടിക്കുന്ന കൊച്ചുകുട്ടികളെ കണ്ടിരിക്കുന്നവന്റെ ജന്മം സഫലമായി എന്നാണെന്റെ അനുഭവം. അത്രക്ക്‌ ഫെർഫെക്റ്റായി, അവർ തിരിയുന്നതും, മറിയുന്നതും, കസേരയിൽനിന്ന് താഴെ വീഴുന്നതും കാണുക എന്നത്‌ തന്നെ, ഓർത്ത്‌ ചിരിക്കാൻ എനിക്കിപ്പോഴും വക നൽക്കുന്ന എന്റെ കുട്ടികളുടെ ചിത്രം.....

അത്‌കൊണ്ട്‌, ധൈര്യമായി, അവരെ കമ്പ്യൂട്ടർ ഉപയോഗിക്കുവാൻ അനുവദിക്കുക. നിങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള ഗെയിം തിരഞ്ഞെടുക്കുക.

അവർ വളരട്ടെ, പുസ്തകപുഴുകൾ മാത്രമല്ല കുട്ടികൾ, നാളെയുടെ വാഗ്ദാനങ്ങൾക്ക്‌ മുന്നിൽ, എന്തിന്റെ പേരിലായാലും, വാതിലുകൾ കൊട്ടിയടക്കാതിരിക്കുക.

NB നിയന്ത്രണം, അവശ്യത്തിന്‌ വേണം. അതോക്കെ നിങ്ങളുടെ ഇഷ്ടം.

ഞാൻ വീണ്ടും പറയുന്നു, കൊച്ചുകുട്ടികൾക്ക്‌ കമ്പ്യൂട്ടർ ഗെയിം വാങ്ങികൊടുക്കുക. അവരെ കളിക്കുവാൻ അനുവദിക്കുക. അവന്റെ സംശയങ്ങളെ സ്നേഹത്തോടെ ദൂരികരിക്കുക.

അവൻ വളരട്ടെ, ലോകം മുഴുവൻ വിരൽതുമ്പിലോതുകി.

Friday, June 26, 2009

7 - തലതിരിഞ്ഞ മോണിറ്റർ

തലതിരിഞ്ഞ മോണിറ്റർ.

ചില നേരത്ത്‌, എന്റെ കമ്പ്യൂട്ടർ ഡിസ്‌പ്ലേ തലതിരിഞ്ഞിരികാൻ കാരണം എന്ത്‌?ഇനി ഈ സ്ക്രിൻ വായിക്കണമെങ്കിൽ ഒന്നുകിൽ ഞാൻ ത കുത്തി നിൽക്കണം, അല്ലെങ്കിൽ മോണിറ്റർ തലകുത്തി നിൽക്കണം.

മറ്റാരെങ്കിലും തലകുത്തിനിന്നാൽ ഈ പ്രശ്നം വരിഹാരിക്കുവാൻ കഴിയുമോ?.

ആരും തലകുത്തി നിൽക്കരുത്‌.

ഈ പ്രശ്നം മോണിറ്ററിന്റെ റെഷലൂഷൻ അട്‌ജസ്റ്റ്‌ ചെയ്യുമ്പോൾ സംഭവിക്കുന്നതാണ്‌.മോണിറ്ററിന്റെ ഡ്രൈവർ അപ്ഡേറ്റ്‌ ചെയ്യാതിരുന്നാലും ഇങ്ങനെ സംഭവിക്കാം.

പരിഹാരം, തലകുത്തി നിൽകലല്ല എന്ന് മനസിലായല്ലോ.

വളരെ സിംപിളായി ഇത്‌ ശരിയാക്കാം.

കീബോർഡിൽ ALT + CTRL + UP അടിക്കുക. മുകളിലേക്കുള്ള ആരോ കീയാണ്‌ UPശരിയായില്ലെ. എങ്കിൽ VGA ഡ്രൈവർ ഡിസ്ക്‌ ഉപയോഗിച്ച്‌ അപ്ഡേഷൻ നടത്തുക.

എന്നിട്ടും ശരിയാവുന്നില്ലെങ്കിൽ, മോണിറ്ററിന്റെ ഡ്രൈവർ ഡിസ്ക്‌ ഇൻസ്റ്റാൾ ചെയ്യൂ.

പെട്ടെന്ന് ഇതോന്നും ചെയ്യുവാൻ കഴിയാത്ത ഒരവസ്ഥയിലാണ്‌ നിങ്ങളെങ്കിൽ, തൽക്കാലം ഒരു പരിഹാരം പറയാം.

തിരിഞ്ഞിരിക്കുന്ന മോണിറ്ററിന്റെ ഡെസ്ക്ട്ടോപ്പിൽ, ബ്ലാങ്ക്‌ സ്ഥലത്ത്‌, Right Mouse ക്ലിക്കുക. അപ്പോൾ വരുന്ന മെനുവിൽനിന്നും Graphics Options സെലക്റ്റ്‌ ചെയ്യുക.

താഴെ, Rotation കാണുന്നില്ലെ, ക്ലിക്കുക.
Normal സെലക്റ്റ്‌ ചെയൂ.

ഇതിനെല്ലാം കൂടി മോസ്‌ ഉപയോഗ്ഗിക്കുന്നവൻ ഭാഗ്യവാൻ. കീ ബോർഡിൽ, UP or Down കീ ഉപയോഗിച്ചാൽ മതിയാവും. കാരണം മോസ്‌ തലതിരിഞ്ഞാണിരിക്കുക. അവനെ നിയന്ത്രിക്കുവാൻ പ്രയാസമാവും.

ഇനി, കുട്ടികൾക്ക്‌ ഒരു സർപ്പ്രൈസോ, കൂടെ ജോലിചെയ്യുന്നവനെ വടിയാക്കുവാനോ, ഈ ട്രിക്ക്‌ ഉപയോഗിക്കാം. നല്ല രീതിയിൽ നിൽക്കുന്ന മോണിറ്ററിൽ, വെറുതെ ALT + CTRL + UP അടിച്ച്‌നോക്കൂ.

Thursday, June 25, 2009

6 - regsvr.exe - ഇവനെ കാണ്മാനില്ല

Window cannot find 'regsvr.exe'. Make sure you typed name correctly, and then try again

രാവിലെ തന്നെ കമ്പ്യൂട്ടർ തുറക്കുമ്പോൾ കാണുന്നത്‌ ഈ ഫയൽ കാണുന്നില്ല എന്നാണ്‌. ഞാനറിയാതെ ആരാണ്‌ ഈ ഫയൽ ഡിലിറ്റിയത്‌ എന്ന് സംശയിക്കാൻ വരട്ടെ. നിങ്ങളറിയാതെ നിങ്ങളുടെ കമ്പ്യൂട്ടറിനകത്ത്‌ വൈറസുണ്ട്‌.

ഈ Startup message മൂന്ന് കാരണങ്ങൾക്കൊണ്ട്‌ വരാം.
1. നിങ്ങളുടെ കമ്പ്യൂട്ടറിൽ, വൈറസോ, ത്രൊജനോ ഉണ്ട്‌.
2. നിങ്ങളുടെ ആന്റി വൈറസ്‌ regsvr.exe എന്ന ഫയൽ ഡിലിറ്റ്‌ ചെയ്തിരിക്കുന്നു. കാരണം നിങ്ങളുടെ കമ്പ്യൂട്ടറിൽ, എതെങ്കിലും മലികിസ്‌ (എനിക്ക്‌ വയ്യ, malicious) പ്രോഗ്രാം ഉണ്ട്‌.
3. ഇത്‌ ചില Malicious പ്രോഗ്രാംസ്‌ നിങ്ങളെ തെറ്റിധരിപ്പിക്കുവനായി തരുന്ന false error message ആവാം.

എന്തായാലും ആദ്യത്തെ Solution
ഇത്‌ ഇൻസ്റ്റാൾ ചെയ്യൂ. എന്നിട്ട്‌ സ്കാൻ ചെയ്യൂ.

ഇതാ അതിന്റെ ലിങ്ക്

അതിന്‌ മുൻപ്‌ നിങ്ങളുടെ സിസ്റ്റത്തിൽ, എതെങ്കിലും malware അപ്ലിക്കേഷൻ ഉണ്ടെങ്കിൽ അത്‌ റിമൂവ്‌ ചെയ്യുക. ഈ വൈറസ്‌ റിമുവ്‌ ചെയ്ത ശേഷം വേണമെങ്കിൽ വീണ്ടും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്‌.

പരീക്ഷണം വിജയിക്കുന്നവർ, എങ്ങനെ എന്ന്‌പറഞ്ഞാൽ, വരും തലമുറക്ക്‌, സോറി, പിന്നാലെ വരുന്നവർക്ക്‌, പെട്ടെന്ന് പരിഹാരം കാണുവനാകും. പരിഹരിക്കുവാൻ കഴിയാത്ത പ്രശ്നങ്ങൾ വിശദമായി അറിയിക്കുക.

ഇമ്മിണു വല്ല്യ പ്രശനങ്ങൾ എഴുതുബോൾ ശ്രദ്ധിക്കേണ്ടത്‌:-
സിസ്റ്റം ഏത്‌? OS ഏത്‌? അന്റി വൈറസുകൾ ഏത്‌?. ഹോം പീസിയാണോ, ഓഫിസിലാണോ?, നെറ്റ്‌ ഉണ്ടോ?.പിന്നെ, പ്രശ്നം എപ്പോൾ എങ്ങനെ, എവിടുന്ന് തുടങ്ങി എന്നിവ, കഴിയുമെങ്കിൽ, നിങ്ങൾ അവസാനമായി ഇൻസ്റ്റാൾ ചെയ്ത പ്രോഗ്രാം എത്‌ എന്നിവ, ഒരു പരിധിവരെ, എന്നെ സഹായികലാവും.

ആയുഷ്‌മാൻ ഭാവ:
നിങ്ങൾക്കും കമ്പ്യൂട്ടറിനും.

Wednesday, June 24, 2009

5 - വലിയ പ്രശ്നം ചെറിയ പരിഹാരം

ചെറിയ ചെറിയ പ്രശ്നങ്ങൾക്ക്‌ ഒരു ചെറിയ പരിഹാരം.

നാം നിത്യവും ഉപയോഗിക്കുന്ന കമ്പ്യൂട്ടർ, പല ദിവസങ്ങളിലും നമ്മുടെ ഇഷ്ടത്തിനനുസരിച്ച്‌ പെരുമാറുന്നില്ലെന്ന പരാതി സർവ്വസാധാരണമാണ്‌. ഇന്നലെ വരെ ഒരു കുഴപ്പവുമില്ലായിരുന്നു. ഇന്ന് സിഡി കാണുന്നില്ല. ഫ്ലാഷ് കാണുന്നില്ല. എന്തിന്‌ ചിലപ്പോൾ കീബോർഡും മോസും വരെ കാണുന്നില്ലെന്ന് കമ്പ്യൂട്ടർ പറയും. അവനെ കുറ്റം പറഞ്ഞിട്ട്‌ കര്യമില്ല. 23-മുക്കാൽ മണിക്കുർ ബ്ലോഗിൽ കയറിയിരുന്നാൽ, ആരായാലും ദേഷ്യം പിടിക്കും. അത്‌ കമ്പ്യൂട്ടറായാലും ശരി.
ഉടനെ ഫോൺ ചെയ്യുന്നു സുഹൃത്തിന്‌,

മോനു, (അത്‌വരെ അവന്റെ ഭൂമിശാസ്ത്രം വിളിച്ച്‌പറഞ്ഞ നിങ്ങൾ എത്ര മാന്യമായി സംസാരിക്കുന്നു) എന്റെ കമ്പ്യൂട്ടറിൽ, സിഡി വർക്കുന്നില്ല. ഒന്ന് സഹായിക്കെടാ

ഉടനെ, ഞാനാണെങ്കിൽ പറയും (ആരായാലും പറയും) നീ ഓഫീസിലാണെങ്കിൽ, ഒരു ചിക്കൻ ടിക്ക, അല്ലെങ്കിൽ ഫഹം വാങ്ങിവെക്ക്‌, ഞാൻ ദാ എത്തി (വീട്ടിലാണെങ്കിൽ, രാത്രി AL BAIK or McDonald വാങ്ങി തരുമോ എന്ന ചോദ്യം)

ഒകെടാ എന്നാണ്‌ നിങ്ങളുടെ പ്രതികരണമെങ്കിൽ, 5 നിമിഷത്തിനകം, ഞാൻ വിമാനം പിടിച്ചെത്തും (ടാക്സിക്ക്‌ ഞാൻ 10-15 ചിലവഴിക്കും അത്‌ കാര്യം വേറെ)

ഞാൻ ദീർഘ ശ്വാസം വലിച്ച്‌ വിട്ട്‌, അവിടെം, ഇവിടെം പോയി നോക്കും. ഒരു അരമണിക്കുർ നിങ്ങളെ ഞാൻ വട്ടംകറക്കും. നിങ്ങൾ മുത്രമൊഴിക്കാൻ പോകുന്ന സമയത്ത്‌, ഞാൻ പതിയെ കമ്പ്യൂട്ടർ റീ സ്റ്റാർട്ട്‌ ചെയ്യും.

തിരിച്ച്‌ വരുന്ന നിങ്ങൾ കാണുന്നത്‌, കൂളായി വർക്ക്‌ ചെയ്യുന്ന എന്നെ. സിഡിയും, ഫ്ലാഷ്‌ ഡിസ്കും, മോസും, കീബോർഡും എല്ലാം ഒകെ.
-----

പി സിയുടെ Technical Problems and Software problems എല്ലാം അല്ല, ചിലതെല്ലാം, ഇങ്ങനെ വളരെ ഈസിയായി പരിഹരിക്കാം.

കമ്പ്യൂട്ടർ ടെക്നിഷ്യന്മാർ ആദ്യം ചെയ്യുന്ന First Aid ആണ് സിസ്റ്റം റീ സ്റ്റാർട്ട്‌ ചെയ്യുക എന്നത് .

പരീക്ഷിക്കുക, വിജയിച്ചാൽ വീണ്ടും വരിക.

4 - വൈറസുകൾ എന്നാലെന്ത്?

വൈറസുകൾ, വൈറസുകൾ,

നിങ്ങളുടെ കമ്പ്യൂട്ടറിൽ USB ഉപയോഗിക്കുവാൻ കഴിയുമോ?.

നിങ്ങളുടെ കമ്പ്യൂട്ടറിൽ നെറ്റ്‌ കണക്‌ഷനുണ്ടോ?.

എങ്കിൽ ഉറപ്പിച്ചോളൂ, 99%വും നിങ്ങളുടെ കമ്പ്യൂട്ടറിൽ വൈറസുണ്ട്‌.

കമ്പ്യൂട്ടർ വൈറസുകൾ എന്നാലെന്ത്‌?.

കമ്പ്യൂട്ടർ വൈറസുകൾ എന്നാൽ ഒരു കമ്പ്യൂട്ടർ പ്രോഗ്രമാണ്‌. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവന്റെ അനുമതിയോ അറിവോ ഇല്ലാതെ തന്നെ സ്വയം കോപ്പി ചെയ്യുന്ന പ്രോഗ്രാം.

ഇന്ന്, malware, adware and spyware എന്നിത്യാധി പ്രോഗ്രാമുകൾക്ക്‌ മുഴുവൻ വൈറസ്‌ എന്ന് പറയപ്പെടുന്നു.

ഇതിൽ ചിലത്‌ നിരുപദ്രവകാരികളും, ചിലത്‌ വളരെ അപകടകാരികളുമാണ്‌.

എറ്റവും പുതിയ വൈറസ്‌, confilcker ലോകത്ത്‌ മില്യൺ കണക്കിന്‌ കമ്പ്യൂട്ടറുകളെ ബാധിച്ചിട്ടുണ്ടെന്നാണ്‌ കണക്ക്‌. മൈക്രോസോഫ്റ്റ്‌ വിൻഡോ ഉപയോഗിക്കുന്നവരെയാണ്‌, വൈറസ്‌ അധികവും ബാധിക്കുന്നത്‌.

വൈറസുകളെ എങ്ങനെ പ്രതിരോധിക്കാം?

എറ്റവും നല്ല അന്റിവൈറസ്‌ പ്രോഗ്രാമുകൾ ഉപയോഗിക്കുക.

സംശയാസ്പദമായ രീതിയിൽ ചുറ്റികറങ്ങുന്ന USB, CD, DVD എന്നിവ സ്വന്തം കമ്പ്യൂട്ടറിൽ ഉപയോഗിക്കാതിരിക്കുക.

അന്റിവൈറസ്‌ പ്രോഗ്രാമുകൾ ലേറ്റസ്റ്റ്‌ അപ്ഡേഷൻ നടത്തുക.

ഇവയോക്കെ ഒരു പരിധിവരെ, വൈറസുകളെ പ്രതിരോഷിക്കുവാൻ സഹായിക്കുമെങ്കിലും, പൂർണ്ണമായും തടയും എന്ന് പറയുക വയ്യ.

Conflicker വൈറസിനെ പിടിക്കുവാൻ ഇത്‌വരെ കഴിഞ്ഞിട്ടില്ല. ചില പഴയ വേർസൺ പിടിക്കുന്നുണ്ടെങ്കിലും, ഓരോദിവസവും, ഇവന്റെ പുതിയ രൂപം വരുന്നുണ്ട്‌.മൈക്രോസോഫ്റ്റ്‌ നെറ്റ്‌വർക്ക്‌ അക്രമിക്കുവാൻ പര്യപ്തമായ ഇവനെ നിർമ്മിച്ച വിദക്തനെ കണ്ട്‌പിടിച്ചാൽ 250,000.00 ഡോളർ മൈക്രോസോഫ്റ്റ്‌ ഇനാം പ്രഖ്യപ്പിച്ചിരിക്കുന്നു.

(എല്ലാവരും അവിടെയിരിക്കുക, ഇപ്പോൾ പോകരുത്‌, ക്ലാസ് കഴിഞ്ഞിട്ട് പോകാം)

ഇവനെ തടയുവാൻ ഇന്ന് തഴെപറയുന്ന മാർഗ്ഗങ്ങളുണ്ട്‌.
1. Miscrosoft Malware Tool
2. NOD32 Antivirus
3. Bitdefender
4. Norton Antivirus
5. Kaspersky

ഇതിൽ ഒന്നാമൻ ചിലതിനെ മാത്രമേ പിടികൂടുകയുള്ളൂ.രണ്ടമൻ മറ്റു ചിലതിനെയും.

ഇനിയും മരുന്ന്‌ കണ്ടെത്തിയിട്ടില്ലാത്ത, Conflicker.aeയെ എന്ത്‌ ചെയ്യണം എന്ന് ലോകത്തിന്‌ തന്നെ അറിയില്ല.

നിങ്ങളുടെ നെറ്റ്‌വർക്ക്‌ സിസ്റ്റം സ്ലോ അണോ?

നെറ്റ്‌ കണക്‌ഷൻ സ്ലോ ആണോ?

എങ്കിൽ സൂക്ഷിക്കുക.

ഇവന്റെ പ്രധാന പരിപാടി, DNS സെർവ്വർ അഡ്രസുകൾ ഡുപ്ലിക്കേറ്റ്‌ ചെയ്ത്‌, പലഭാഗത്തേക്കും നിങ്ങളുടെ നെറ്റിനെ വഴിതിരിച്ച്‌വിടുക എന്നതാണ്‌.

3 - വിവിധയിനം വീഡിയോ ഫയലുകൾ എങ്ങനെ കാണാം

വിവിധയിനം വീഡിയോ ഫയലുകൾ എങ്ങനെ കാണാം?.

ശരിയാ, ന്യായമായ ചോദ്യം.

സാധരണ വിഡിയോ ഫയലുകൾ, DVD, MPEG, ram, wma, quick player, AMR അങ്ങനെ, മൊബൈലിലുള്ള അപ്പുർവ്വയിനം ഫയലുകൾ, എന്നിവക്ക്‌ പുറമെ, ഷക്കില ചേച്ചിയുടെ എതെങ്കിലും ഒരു പാർട്ട്‌ (ഏല്ലാ പാർട്ട്സുകളും എന്തായാലും 19" മോണിറ്ററിൽ കൊള്ളില്ല) യൂട്യൂബിൽനിന്നും കഷ്ടകാലത്തിന്‌ ഡൗൺലോഡ്‌ ചെയ്താൽ ദെ കെടക്ക്‌ണ്‌, അത്‌ FLV ഫോർമാറ്റിൽ.

ഭക്ഷണംകഴിക്കാതെയിരുന്ന് ഡൗൺ ചെയ്തതാ, കണാതിരിക്കാൻ നിർവ്വാഹവുമില്ല.

എന്ത്‌ ചെയ്യും?

മൊബൈലിലെ AMR ഫോർമാറ്റിൽ ഒരു സൗണ്ട്‌ ക്ലിപ്പ്‌ കിട്ടി. സാധരണഗതിയിൽ ഇത്‌ കേൾക്കുവാൻ ശ്രമിക്കുന്നവന്റെ ഗതി അധോഗതി, കേട്ടവന്റെയും.

എന്ത്‌ ചെയ്യും?

ഹംബിൾ ആൻഡ്‌ സിംപിൾ

ദാ, ഇവനെ ഡൗൺലോഡ്‌ ചെയ്യുക.

ഇതാ അതിന്റെ ലിങ്ക്

ഒരു ചെറിയ ഫയലാണ്‌, ഫ്രീയാണ്‌. ഇവന്‍ ഇന്ന് അവയ്‌ലബിളായ എല്ലാ (എല്ലാം ഇല്ല, എങ്കിലും നോര്‍മല്‍) ഫോര്‍മേറ്റിലും, വിഡിയോയും ആഡിയോയും തുറക്കും.

അഭിപ്രായങ്ങൾ, ങ്ങട്‌ പോരട്ടെ.

Tuesday, June 23, 2009

2 - കമ്പ്യൂട്ടർ അടിച്ച്‌പോയി

എല്ലാവർക്കും ഒരു കമ്പ്യൂട്ടർ ഫ്രീയായിട്ട്‌ തന്നാലോ എന്ന് ചിന്തിക്കുകായണ്‌.

എല്ലാവരും റെഡിയല്ലെ.




ഈ ഹോം സിസ്റ്റത്തിൽ നമ്മൾ ഇൻസ്റ്റാൾ ചെതിരിക്കുന്നത്‌, Windows Vista, Windows XP, Windows 98 അങ്ങനെ നിങ്ങൾക്കിഷ്ടമുള്ള ഏത്‌ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റവുമാകാം.

കൂടതെ Microsoft Office 2007 മുതൽ തഴെ Office-98 വരെയുള്ള ഓഫീസ്‌ അപ്ലിക്കേഷൻസും, വലയെറിയുവാൻ, ഇന്റർനെറ്റ്‌ Explorer, മറ്റു അത്യവശ്യ പ്രോഗ്രാമുകൾ എന്നിവയുണ്ട്‌.

ഈ സിസ്റ്റവുമായി നമ്മുക്ക്‌ മുന്നോട്ട്‌ നടന്നാലോ?.

ഒരു കാര്യം, ഓഫീസിലിരുന്ന് കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. ബ്ലോഗ്‌ വായിച്ച്ക്‌കൊണ്ടിരിക്കുന്ന നിങ്ങളുടെ പിന്നിലൂടെ മനേജർ വന്നാൽ എന്ത്‌ ചെയ്യും? കൺചിമ്മി തുറക്കുന്ന നേരംകൊണ്ട്‌ മനേജറെ പറ്റിക്കുവാൻ എന്താണ്‌ മാർഗ്ഗം?

ഉണ്ട്‌, മാർഗ്ഗമുണ്ട്‌.

നിങ്ങൾ സാധരണ ഉപയോഗിക്കുന്ന ഓഫീസ്‌ പ്രോഗ്രാമുകളിൽ എതെങ്കിലും ഒന്ന് തുറന്ന്‌വെക്കുക. ഒന്നും തുറക്കാനില്ലാത്തവർ, ഒരു Excel ഫയലോ Word ഫയലോ തുറന്ന് വെക്കൂ പ്ലീസ്‌.

ഇനി, നെറ്റ്‌ തുറന്ന്, ധൈര്യമായി ബ്ലോഗ്‌ തുറക്കാം. വായിക്കാം, പക്ഷെ ചിരിക്കരുത്‌. ചിരിച്ചാൽ അത്‌ പെട്ടെന്ന് മറച്ച്‌പിടിക്കുവാൻ പ്രയാസമാണ്‌.

ബ്ലോഗ്‌ വായിച്ച്‌കൊണ്ടിരിക്കവെ, മനേജർ വരുന്നു. കാൽപെരുമാറ്റം കേട്ടയുടനെ നിങ്ങൾ കീ ബോർഡിൽ Alt + Tab അടിക്കുക, മനേജർ നോക്കുബോൾ, നിങ്ങൾ ഓഫീസിലെ ജോലിയിലാണ്‌, മനേജർ ഹാപ്പി, നിങ്ങളും ഹാപ്പി. പക്ഷെ ഒരു പ്രശ്നമുണ്ട്‌. കമന്റുകളിലൂടെ അഭിപ്രായങ്ങളും നീർദ്ദേശങ്ങളും കിട്ടിയില്ലെങ്കിൽ ഞാൻ ഹാപ്പിയാവില്ല.

എങ്ങനെ?, എങ്ങനെ?, എങ്ങനെ?,

മോസില്ലാതെ കീബോർഡ്‌ മാത്രം ഉപയോഗിച്ച്‌ എങ്ങനെ അത്യാവശ്യം കാര്യങ്ങൾ നടത്താം?.

കമ്പ്യൂട്ടർ ഫോർമേറ്റ്‌ ചെയ്യുമ്പോൾ ജോലി പോകുന്നതെന്ത്‌കൊണ്ട്‌?

സിഡിയിലെ ഡാറ്റയോ, മൂവിയോ, റീഡ് ചെയ്യുന്നിലെങ്കിലോ, സിഡി ഡമേജാണെങ്കിലോ, ഡാറ്റ എങ്ങനെ റിക്കവര്‍ ചെയ്യാം?.

എറ്റവും പുതിയ വൈറസ്, എങ്ങനെ റിമൂവ് ചെയ്യാം?

Office 2007- ലെ ഫയലുകള്‍ എങ്ങനെ office 2003-ല്‍ തുറക്കാം?

കുറുക്കുവഴികളും നുറുങ്ങ്‌ വിദ്യകളുമായി ഞാനും നിങ്ങളുടെ കൂടെയുണ്ട്‌.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഈ സിസ്റ്റം വീട്ടിലെത്തിച്ചിട്ട്‌, പവർ നോക്കതെ കുത്തരുത്‌. അങ്ങനെകുത്തി ജോലി പോയവരിൽ ഈ പാവം ഞാനും ഉൾപ്പെടുന്നു.

മനേജർ ഒരു ദിവസം അയാളുടെ വീട്ടിലെ ഉണക്ക കമ്പ്യൂട്ടറുമായി വന്നു. ഇതോന്ന് ഫോർമേറ്റ്‌ ചെയ്യ്‌. ഫോർമേറ്റ്‌ എന്ന് കേട്ടതും ഞാൻ ചാടി എഴുന്നേറ്റ്‌, എന്റെ കമ്പ്യൂട്ടറിന്റെ കേബിൾ വലിച്ചൂരി, അതിന്‌ കൊടുത്തു. അന്നോക്കെ, കമ്പ്യൂട്ടറെന്ന് പറയുന്നതെ തന്നെ മഹാസംഭവം. അപ്പോ ഫോർമേറ്റോ? അതിലും വല്യ സംഭവം. ഞാനാണെങ്കിൽ അന്ന് കമ്പനിയിലെ ഒരു പ്രസ്ഥാനവും.

കൈയിലെപൊടിയോക്കെ തട്ടികളഞ്ഞ്‌, സിറ്റിലിരുന്ന്, കമ്പ്യൂട്ടർ ഓണാക്കി. "ഠെ" ഒരു ചെറിയ ശബ്ദം. പിന്നെ കമ്പ്യൂട്ടറിന്റെ പിന്നിൽനിന്നും കരിയും പുകയും. കബാബ്‌ വിൽക്കുന്ന കടയില്ലെന്നപോലെ. എല്ലാം 8-10 സെക്കന്റ്‌ മാത്രം. എന്റെ ഹാർഡിസ്ക്‌ അപ്പോഴും സ്ലീപിങ്ങ്‌ മോഡിൽതന്നെ. മെമ്മോറി ഇല്ലാത്ത കാലമാണ്‌ (എനിക്കും കമ്പ്യൂട്ടറിനും) എന്റെ ഹാർഡിസ്ക്‌ ചൂടായി, ഓണായി വന്നപ്പോഴെക്കും, മുന്നാലാളുകൾ ഓടിവന്നു. എന്താ, എന്ത്‌ പറ്റി എന്ന് ചോദിച്ച്‌കൊണ്ട്‌.

ഒരു ദിവസം രണ്ട്‌ ചായയിൽ കൂടുതൽ ചോദിച്ചു എന്ന ഒരു കുറ്റം മാത്രം ചെയ്തതിന്‌, ഓഫീസ്‌ ബോയി എന്നെ പിരിച്ച്‌വിടാൻ കാത്തിരുന്ന അവസരം കിട്ടിയ സന്തോഷത്തിൽ ഉറക്കെ പ്രഖ്യാപിച്ചു.

"കമ്പ്യൂട്ടർ അടിച്ച്‌പോയി"
-------------------
പിന്നിട്‌, ഏത്‌ കമ്പനിയിൽ ചെന്നാലും, അവിടുത്തെ ഇലക്ട്രികൾ എഞ്ചിനിയർ ഇവിടെ മുഴുവൻ 220-ആണ്‌ എന്ന സർട്ടിഫിക്കറ്റ്‌ തന്നാലും, ഞാൻ അറിയാതെ സിസ്റ്റം തിരിച്ച്‌വെച്ച്‌ നോക്കും, ഇത്‌ 110 ആണോ അതോ 220 ആണൊ എന്ന്.

0 - കം‌പ്യൂട്ടര്‍ സഹായി

സുഹ്ര്‌ത്തുക്കളെ,

കമ്പ്യൂട്ടര്‍ സംബന്ധമായ, എന്റെ അറിവുകളും, പൊടി കൈകളും പങ്ക്‌വെക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ സംശയങ്ങളും നിര്‍ദേശങ്ങളും അറിയിക്കുക.

ഇതിന്റെ ഒപ്പറേറ്റിങ്ങ് സിസറ്റം:-
1. Windows Vista
2. Windows XP
3. Windows 98

ഇതില്‍ ഇന്‍സ്റ്റാല്‍ ചെയ്തിരിക്കുന്ന പ്രോഗ്രാമുകള്‍:-
1. Microsoft Office 2007
2. Office - 2003

ഇന്റര്‍ നെറ്റ് എക്സ്പ്ലോറര്‍, മറ്റു നിര്‍ബന്ധ പ്രോഗ്രാമുകള്‍.
അപ്പോള്‍, നമ്മുക്ക് യാത്ര തുടരാം, അല്ലെ.

സഹകരിക്കുക, സഹായിക്കുക.