Monday, July 20, 2009
1 - സംശയങ്ങളും ചോദ്യങ്ങളും
ഹാർഡ്‌വെയറായാലും, സോഫ്റ്റ്‌വെയറായാലും, ധൈര്യമായി ചോദിച്ചോളൂ.
.
Sunday, July 19, 2009
കാർത്തികയും വരമൊഴിയും പിന്നെ ഞാനും
വരമൊഴിയുടെ എറ്റവും പുതിയ വേർഷൻ, 1.3.3 ആണെന്ന് ആരോ പറഞ്ഞ പ്രകാരം ടാസ്കിവിളിച്ച് ഞാൻ ബൂലോകം മൊത്തം കറങ്ങി, ഞാനും മിറ്ററും കറങ്ങിയതല്ലതെ അവനെ കിട്ടിയില്ല. പകരം പത്പ്പ് 1.07.01 കിട്ടി. അത് കൊള്ളാം. ഇത്തിരിക്കൂടി കറങ്ങിയപ്പോൾ പതിപ്പ് 1.08.02 കിട്ടി. പ്രശ്നം തുടങ്ങുന്നതും അവിടുന്ന്.
1.08.02- പ്രകാരം ടൈപ്പ് ചെയ്ത് അക്ഷരങ്ങളെ സുന്ദരികളാക്കി കയറ്റുമതിചെയ്തപ്പോൾ, മലയാളം തന്നെയായിരുന്നു. എന്നാൽ, അതിനെ ഞാൻ കോപ്പി ബ്ലോഗിൽ പേസ്റ്റ് ചെയ്തപ്പോൾ, ചൈനക്കാരൻ പോലും പേടിക്കുന്ന തരത്തിൽ അക്ഷരങ്ങൾകണ്ട്, ഞാനും എന്റെ മോണിറ്ററും ഞെട്ടിതരിച്ചു.
ആവേശം മൂത്ത്, എറ്റവും പുതിയതിനെ പിടിച്ച്‌കൊണ്ട്‌വന്ന ഞാൻ വിഡ്ഡിയായോ?.
മറ്റോരു പ്രശ്നം ഞാനും കാർത്തികയും തമ്മിലാണ്. കറുബിയുമായും ഉണ്ട്.
നെറ്റിൽ കയറി, മലയാളം യൂണികോഡ് ഫോണ്ട്, അജ്ഞലിയെയല്ലെതെ ആരെ കൊടുത്താലും, ചില്ലക്ഷരങ്ങൾ ശരിയാവുന്നില്ല. കാർത്തികയും, കറുബിയും, എന്തിന് രചന വരെ തോറ്റു. അജ്ഞലിയാണെങ്കിൽ ഒരു പ്രശ്നവുമില്ല.
ഇത്, എന്റെ സൈറ്റിന്റെ മാത്രം പ്രശ്നമാണെന്ന് കരുതി സങ്കടപ്പെട്ടിരിക്കവെ, സന്തോഷകരമായ ഒരു വാർത്ത, ഞാൻ കാർത്തിക ചേച്ചിയെ സിബുവിന്റെ ബ്ലോഗിലേക്ക് വിട്ടു. ഹാ ഹാ ഹാാാ സന്തോഷമ്‌കൊണ്ടെനിക്കിരിക്ക്യാൻ വയ്യെ, അവിടെം ചില്ലുകൾ, കുറച്ചല്ല നിറയെ.
വീണ്ടും രചനെയെ ഞാൻ വിശ്വേട്ടന്റെ ബ്ലോഗിലേക്ക് വിട്ടു.
ഞാനിപ്പം മാനത്ത് വലിഞ്ഞ്‌കേറും എന്ന് പറഞ്ഞ അവസ്ഥ, അവിടെം നിറയെ ചില്ലുകൾ.
--------------
ബൂലോകർ എല്ലവരും ഒന്ന് സഹകരിക്കണം. ഈ പ്രശ്നം നാം അറിയാതെ കിടക്കുവാൻ കാരണം, അജ്ഞലി ഓൾഡ് ലിപി സെറ്റ് ചെയ്താൽ ഒരു പ്രശ്നവും ചില്ലക്ഷരങ്ങൾക്കില്ല എന്നത്‌കൊണ്ടാണ്.
നിങ്ങളുടെ എക്സ്‌പ്ലോററിൽ കയറി, Tools -> internet options -> fonts ->
language script: Malayalam
web page font:അജ്ഞലി ഓൾഡ് ലിപിയാണെങ്കിൽ, കാർത്തികയോ, രചനയോ സെലക്റ്റ് ചെയ്ത് OK, OK അടിച്ച്, നിങ്ങളുടെ സ്വന്തം ബ്ലോഗ് സന്ദർശ്ശിക്കുക.
ചില്ലക്ഷരങ്ങളും ചതുരകട്ടയും ഉണ്ടെങ്കിൽ, ഞാൻ കൃതജ്ഞനായി.
പ്രശ്നം, യൂണികോഡ് ഫോണ്ട്, അജ്ഞലി മാത്രമാണോ?, രചനയും, കാർത്തികയും യൂണികോഡ് ഫോണ്ടായി, സെലക്റ്റ് ചെയ്തവർ, ചില്ലക്ഷരങ്ങൾ ഒഴിവാക്കുവാൻ എന്ത് ചെയ്യണം?ഇത് എന്റെ മാത്രം പ്രശ്നമാണെന്ന് പറയരുത്. (ഞാൻ അത്മഹത്യചെയ്യും)
മൊഴി കീമാപ്പ് 1.1.1 ഉപയോഗിച്ചു. ചില്ലക്ഷരങ്ങൾ അങ്ങനെതന്നെ കിടക്കുന്നു.
അജ്ഞലിയല്ലതെ മറ്റുള്ള യൂണികോഡ് ഫോണ്ടുകൾ ഉപയോഗിക്കുന്നവർ എന്ത്‌ചെയ്യണം?
എന്നെ എല്ലാവരും കൂടി തല്ലികൊല്ലരുത്. അപ്പുവേട്ടന്റെ ആദ്യക്ഷരിയിലും, സൈബര്‍ ജാലകത്തിലും ഈ പ്രശ്നമുണ്ട്.
.
Saturday, July 18, 2009
അജ്ഞലിക്ക് ഒരു സഹായം പ്ലീസ്



ചില്ലക്ഷരങ്ങൾ കമന്റ് ബോക്സിൽ മാത്രം, പോസ്റ്റിലോ, കമന്റ് പബ്ലിഷ് ചെയ്താലോ ഇല്ല.

എന്റെ ക്ലാസിൽ വരുന്ന കുട്ടികളോട്, വടിയെടുത്ത്, ഡാ, ഇങ്ങനെ, ഡാ അങ്ങിനെ, എന്ന് പറഞ്ഞ്, അവരുടെ ഫോണ്ട് ഞാൻ ശരിയാംവിധം സെറ്റുചെയ്യുവാൻ സഹായിക്കുന്ന സമയത്താണ്, ഒരുത്തൻ എണ്ണീറ്റ് നിന്നിട്ട്, ആയ്യെ, സാർ മുണ്ടുടുത്തിട്ടില്ല എന്ന് പറഞ്ഞത്.
കുട്ടികളുടെ മാത്രം മുന്നിൽ വെച്ചാണെങ്കിൽ, ഒ.കെ. അത് പ്രക്റ്റികലാണെന്ന് പറയാം. ഇതിപ്പോ, ഞാൻ ഒത്തിരി സ്നേഹിക്കുവാനും പിന്നെ പ്രേമിക്കുവാനും തയ്യറായി നിൽക്കുന്ന, ശ്രീമതി ടിച്ചർ പോലും എന്നെ ശ്രദ്ധിച്ച്‌കൊണ്ട് നിൽക്കുന്ന സമയത്തല്ലേ, ലവൻ അത് പറഞ്ഞത്. മാനം കപ്പല് കയറിയാൽ, സോമാലിയിലേക്ക് വിളിച്ച്‌പറഞ്ഞ്, ആ കപ്പല് റാഞ്ചിയാൽ മതിയായിരുന്നു. ഇതിപ്പോ, ബ്ലോഗിലിട്ട് ബൂലോകം മുഴുവൻ പരത്തിപറഞ്ഞില്ലേ.
ആ സമയത്തെങ്ങാനും സിബുവിനെയോ, പെരിങ്ങൻസിനെയോ കൈയിൽകിട്ടിയാൽ, അരച്ച്‌കലക്കി, ഞാൻ മിൽക്‌ഷെയ്ക് ആക്കുമായിരുന്നു.
പ്രശ്നം എന്താണെന്നല്ലേ, പറയാം.
ഞാൻ ദാ, ഇവിടെ പോയി. http://vfaq.blogspot.com/2005/02/blog-post.html വരമൊഴിയുടെ ഹെൽപ്പ്‌ലൈൻ. അവിടെനിന്നുമാണ്, എന്റെ ബ്ലോഗിലും ചില്ലുകൾ വിതറികിടക്കുന്നു എന്നറിഞ്ഞത്. പരിഹാരമായി, ഞാൻ പഴയ വരമൊഴിയും അജ്ഞലിയും ഡിലീറ്റ് ചെയ്തു.
ബെസ്റ്റ്, അത് വരെ മറ്റുള്ളവർക്കെ, ചില്ലക്ഷരങ്ങൾകൊണ്ട് പ്രശ്നമുണ്ടായിരുന്നുള്ളൂ. അതിപ്പോ എനിക്കായി. അവിടെ വരമൊഴിയുടെ ലേറ്റസ്റ്റ് വേർഷൻ 1.3.3 ആണെന്ന് പറയുന്നു സത്യമാണെങ്കിൽ, ഞാൻ തൂങ്ങിചാവും. ഞാൻ പലയിടത്തും പലവട്ടം തപ്പിയിട്ടും, 1.3.3 കിട്ടിയില്ല. പകരം 1.08.02 കിട്ടി. ഇനി ബ്ലോഗിൽ എഴുതിയപ്പോൾ ഒരു പൂജ്യം മറന്നതാണെങ്കിൽ, (അതിനാണ് സാധ്യത) പുജ്യത്തിനോക്കെ ഇപ്പോൾ ഭയങ്കര വിലയാണെന്ന് മാത്രം സിബുവിനെ ഓർമ്മപ്പെടുത്തുന്നു.
പഠിച്ചപണി പതിനെട്ടും, പിന്നെ, കൂടെകിടക്കുന്നവന്റെ ഒന്നും വാങ്ങിപ്രയോഗിച്ചിട്ടും, നോ രക്ഷ. ചില്ലക്ഷരങ്ങൾ ഒരു മാറ്റവുമില്ലാതെ അവിടെതന്നെ കിടക്കുന്നു.
ചില്ലക്ഷരങ്ങൾ കാലിൽതട്ടിയാൽ, ടിസി വാങ്ങിപോവുമെന്ന്, വാമഭാഗം മുന്നറിയിപ്പ് തന്നുകഴിഞ്ഞു. ആരെങ്കിലും എന്നെ രക്ഷിക്കൂ, പ്ലീസ്
സിബുചേട്ടന്റെയും, പെരിങ്ങൻചേട്ടന്റെയും പ്രതേക ശ്രദ്ധക്ക്.
ഞാൻ XP-യാണ്.
വരമൊഴി 1.08.02
അജ്ഞലി ഫോണ്ട് - 730, ഫോണ്ട് തിയതി വിത്യാസമുണ്ട്.
ഞാൻ അജ്ഞലി ഫോണ്ടിൽ, എന്റെ കമ്പ്യൂട്ടർ സറ്റ് ചെയ്താൽ പ്രശ്നമില്ല, ഭാര്യക്ക് ഭയങ്കര സ്നേഹം. പക്ഷെ കാർത്തികയെയോ, മറ്റോ ഞാൻ സറ്റ് ചെയ്താൽ, അപ്പോ പ്രശ്നം.
ഇത് വായിച്ച്, ഒട്ടുമിക്ക ബ്ലോഗികളും, ബ്ലോഗിനികളും ഊറിച്ചിരിക്കേണ്ട. നിങ്ങൾക്കും ഈ പ്രശ്നമുണ്ട് എന്നുറപ്പ് വരുത്തുക. എങ്ങിനെ എന്നല്ലേ.
ഇവിടെ പോയി ഒന്ന് പരിശോധിക്കുക.
Goto internet explorer. Tools -> internet Options -> Fonts.
Language Script - Malayalam അവിടെ, കാർത്തികയോ, കറുമ്പിയോ സെലക്റ്റ് ചെയ്തശേഷം, തിരിച്ച് വരിക.
നിങ്ങളുടെ ബ്ലോഗ് തുറന്ന് നോക്കുമ്പോൾ, നിങ്ങളുടെ സ്വന്തം കണ്ണ് തള്ളി പോയാൽ, ഹഹഹ, വരിക, എന്റെ കൂടെ, നമുക്കൊരുമിച്ച് സമരംചെയ്യാം. അവകാശങ്ങൾ നേടിയെടുക്കുന്ന വരെ.
.
Wednesday, July 8, 2009
15 - ക്രോം - ഗൂഗിളിന്റെ പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം
മൈക്രോസോഫ്റ്റ് വിൻഡൊസിനെ വെല്ലുവാൻ, കമ്പ്യൂട്ടർ ഉപഭോക്തകളുടെ മുന്നിലേക്ക് ദാ വരുന്നു പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം, ഗൂഗിളിന്റെ ക്രോം.
ഇന്നോ, നാളെയോ ഗൂഗിൾ കമ്പനി ഇതിന്റെ വിശദവിവരങ്ങൽ പരസ്യപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഗൂഗിൾ ലിനക്സ് അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത ക്രോം, നോട്ട്‌ബുക്കിലും, ലാപ്പ്ടോപ്പ് കമ്പ്യൂട്ടറിലും, ടെക്സ്‌ടോപ്പ് കമ്പ്യൂട്ടറുകളിലും 2010 പകുതിയോടെ ലഭ്യമാവുമെന്ന് കരുതുന്നു.
വിത്യസ്ഥങ്ങളായ വിവിധയിനം മൈക്രോ പ്രോസസറുകളുമായി, ക്രോം യോജിച്ച് പ്രവർത്തിക്കുമെന്ന് അറിയുന്നു.
ലോകത്ത് എറ്റവും കൂടുതൽ ഉപഭോക്താകളുള്ള മൈക്രോസോഫ്റ്റിനെതിരെ, പല പുതിയ ഓപ്പറേറ്റിങ്ങ് സിസറ്റവും ഇറങ്ങിയെങ്കിലും, ആരും ഇത് വരെ വിജയിച്ചിട്ടില്ല. എന്നാൽ, ഗൂഗിളിനുള്ള പേര് ഉപയോഗപ്പെടുത്തി, വിപണി പിടിച്ചടക്കുവാൻ ഒരു പരിധിവരെ സാധിക്കുമെന്ന് കരുതപ്പെടുന്നു.
ഉപദോക്താവിന് ലളിതമായി ഉപയോഗിക്കുവാൻ കഴിയുന്ന, മറ്റോരു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് കൂടി സ്വാഗതം.
.
Tuesday, July 7, 2009
14 - ആരാണ് അനോനി?
അറിയപ്പെടാത്ത, ഔദ്യോഗികമല്ലാത്ത ഒരു നാമത്തിനുടമ എന്നാണ് അനോനിയുടെ അർത്ഥം. സൈബർ ലോകത്ത്, എഴാം കടലിനപ്പുറത്തിരിക്കുന്ന ഞാനും, കേരളകരയിൽ നിൽക്കുന്ന നിങ്ങളും തമ്മിലുള്ള അകലം വളരെ ചെറുതാണ്. നിങ്ങളുടെ വിരൽതുമ്പിൽ, കൺമുന്നിൽ ഞാനുണ്ട്. പിന്നെ എങ്ങനെ ഞാൻ അനോനിയാവും?.
ഔദ്യോഗികമായ എന്റെ പേര് നിങ്ങൾക്കറിയില്ല, എന്നെ നിങ്ങൾക്ക് നേരിട്ട് കണ്ട് പരിചയമില്ല, എങ്കിൽ, ഞാൻ അനോനി തന്നെയാണ്. നെറ്റിൽ, എന്റെ പേര് ഹെൽപ്പറോ, റിപ്പറോ ആവാം. എന്നെ നേരിട്ട് കാണുകയോ, എന്റെ ഔദ്യോഗികമായ നമം അറിയുകയോ ചെയ്യുന്ന വരെ, നെറ്റിൽ എല്ലാവരും അനോനികളാണ്. അത്‌കൊണ്ടാണ്, നെറ്റിൽ ചാറ്റുന്നതും, മെയിലുകൾക്ക് മറുപടി അയക്കുമ്പോൾ ശ്രദ്ധിക്കണമെന്നും പറയുന്നത്.
ബ്ലോഗിലേക്ക് തിരിച്ച് വന്നാൽ, വർഷങ്ങളായി എനിക്ക്, നേരിട്ടുള്ള പരിചയം, ഏതാനും ചില (4-5) ബ്ലോഗേയ്സിനെ മാത്രം. അവർ എനിക്ക് അനോനിയല്ല. ഞാനോരിക്കലും കണ്ടിട്ടില്ലാത്ത, 1000 കണക്കിന് ബ്ലോഗർമാർ എനിക്ക് അനോനികൾ തന്നെയാണ്. (ക്ഷമിക്കണം, അതാണ് സത്യം)ചാറ്റിലൂടെ, മെയിലിലൂടെ പരിചയെപ്പെടുന്നവരുടെ പേര് മാത്രം കേട്ട്, അവർ സനോനി യാണെന്ന് ധരിക്കരുത്. അങ്ങനെ അബദ്ധം പറ്റിയവർ, ബൂലോകത്ത് നിരവധിയുണ്ട്. എന്റെ പേര് ഞാൻ പറഞ്ഞാൽ ഞാൻ നിങ്ങൾക്ക് സനോനിയാവില്ല. ഒന്നുകിൽ എന്നെ നേരിട്ട് പരിചയം വേണം. അല്ലെങ്കിൽ എന്നെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ നിങ്ങൾക്ക് ലഭിച്ചിരിക്കണം. എങ്കിൽ, ഞാൻ സനോനിയാണ്.
ആകെ, പ്രശ്നമായോ.
ബ്ലോഗിൽ എഴുതുന്ന നമ്മുടെ പ്രിയപ്പെട്ടവർ, അവരിൽ ചിലരോക്കെ അനോനി നാമം സ്വികരിച്ചിരിക്കുന്നെങ്കിലും സനോനികളാണ്. അവരുടെ ചിത്രങ്ങൾ, യതാർത്ഥ നാമം എന്നിവ നിങ്ങളുടെ കൈയിലുണ്ടല്ലോ.
------------
നെറ്റിൽ ആരുമറിയാതെ ബ്ലോഗ് എഴുതാമെന്നും, ആരെയും ചീത്തവിളിക്കാമെന്നും കരുതുന്നത് തെറ്റ്. എല്ലാം, എല്ലാവർക്കുമറിയാം. ഐപി പിടിയനെ കേട്ടിട്ടില്ലെ, അവൻ തന്നെ.
എന്താണ് ഐപി.?
ഡിജിറ്റൽ യുഗത്തിൽ, നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ന്യൂമറികൽ അഡ്രസാണ് ഐപി അഡ്രസ് എന്ന് പറയുന്നത്. (ലളിതമാണ് ടെക്‌നിക്കൽ അല്ല) ഉദാ: 212.10.167.159 (ശരിയല്ല) എന്നത് എന്റെ കമ്പ്യൂട്ടറിന്റെ ഡിജിറ്റൽ അഡ്രസാണ്. ഇത് എന്റെ ഇന്റർനെറ്റ് സർവ്വീസ് തരുന്നവരിൽ നിന്നും എനിക്ക് ലഭിക്കുന്ന ഒരു അഡ്രസാണ്. ഈ അക്കങ്ങൾ നിങ്ങൾക്ക് ലഭിച്ചാൽ, എന്നെ കണ്ട്‌പിടിക്കുക വളരെ എളുപ്പമാണ്.
കമ്പനികളിലും, നെറ്റ്‌വർക്കിനകത്തിരുന്ന് ജോലിചെയ്യുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ഐപി കിട്ടില്ലെന്ന് കരുതിയെങ്കിൽ തെറ്റി. എന്റെ അടുത്തിരിക്കുന്ന മീര മലയാളിയാണ്. അത്‌കൊണ്ട് ബ്ലോഗിൽ കയറി നാല് ചീത്ത പറഞ്ഞാൽ, ഇനി ആരെങ്കിലും തപ്പി വന്നാൽ തന്നെ, മീരയെ പിടിക്കും എന്ന തോന്നൽ വെറുതെ. നിങ്ങൾ അയക്കുന്ന ഒരോ മെയിലും, നെറ്റിൽ സന്ദർശിക്കുന്ന ഒരോ സൈറ്റും, കമന്റുകൾ എഴുതുന്ന ഒരോ ബ്ലോഗും, എവിടെ എപ്പോൾ, എങ്ങിനെ, എന്നിത്യാധി വിവരങ്ങൾ വളരെ വിശദമായി, നിങ്ങളുടെ ISP രേഖപ്പെടുത്തിയിരിക്കും. അവിടെ, ഇന്റേണലായിട്ടുള്ള നിങ്ങളുടെ അഡ്രസ് വരെ രേഖപ്പെടുത്തും.
അനോനിമസ് സർഫിനുള്ള സൗകര്യമുണ്ടല്ലോ, രക്ഷപ്പെടാം അല്ലെ. നോ രക്ഷ.
ഒരോ രജ്യത്തെയും ഇന്റർനെറ്റ് സംരക്ഷിക്കുന്നവരെയോ, അല്ലെങ്കിൽ നിങ്ങളുടെ ISPയെയോ തെറ്റിധരിപ്പിച്ചാണ് അനോനി പ്രോക്സികൾ പ്രവർത്തിക്കുന്നത്. എന്നാൽ, നിങ്ങൾ എവിടെ, എപ്പോൾ എന്ത് സന്ദർശിച്ചു എന്ന്, നിങ്ങളുടെ കമ്പ്യൂട്ടർ രേഖപ്പെടുത്തുന്നു. മാത്രമല്ല, അനോനിമസ് സർഫിങ്ങിലൂടെ, അനോനി പ്രോക്സി ഉപയോഗിക്കുന്നതിലൂടെ, വളരെ അപകടകരമായ ഒരവസ്ഥയിലേക്കാണ് നിങ്ങൾ ചെന്ന് ചാടുന്നത്. മിക്ക ആനോനിപ്രോക്സികളും നിങ്ങൾ എന്താണ് ടൈപ്പ് ചെയ്യുന്നതെന്നും, പാസ്‌വേഡ്, കാർഡ് നമ്പർ, മറ്റു വിലപ്പെട്ട വിവരങ്ങൾ, ശേഖരിക്കുകയും, ക്രിമിനലുകൾ അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. (കാശ് കൊട്‌ത്ത് കടിക്കുന്ന പട്ടിയെ വാങ്ങരുത്)
സൂക്ഷിക്കുക, ഡിജിറ്റൽ യുഗത്തിൽ, നിങ്ങൾ ഒരിക്കലും അനോനിയല്ല. ഒരിക്കലും. പേര് അനോനിയാണെങ്കിലും, നിങ്ങൾ എവിടെയാണെന്ന്, GPS വെച്ച് കണ്ട്പിടിക്കുവാൻ, വിത്തിൻ എ സെക്കന്റ്, കമ്പ്യൂട്ടർ പരിജ്ഞാനം ലഭിച്ചവർക്കാവും.
Sunday, July 5, 2009
13 - File Shredder - സുരക്ഷിതമായി ഫയല്‍ ഡിലീറ്റ് ചെയ്യാം
ഇന്ന് ലഭ്യമായ ഫയല്‍ റിക്കവറി പ്രോഗ്രമുകള്‍ ഉപയോഗിച്ച് എത്ര പഴയ ഫയലുകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്യാമെന്ന് നാം കണ്ടു.
പക്ഷെ, ഇങ്ങനെ ആര്‍ക്കും ഒരികലും ലഭിക്കാതെ നമ്മുടെ ഫയലുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം. അതിന് വല്ല മാര്‍ഗ്ഗവുമുണ്ടോ എന്ന് ചില സുഹൃത്തുകള്‍ ചോദിച്ചിരുന്നു. ഭയപ്പെടെണ്ട. അതിനും മാര്‍ഗ്ഗമുണ്ട്.
ചില ഫയലുകള്‍, രഹസ്യ ഡോക്യുമെന്റുകള്‍, ചിത്രങ്ങള്‍ വിഡിയോകള്‍ എന്നിവ നമുക്ക് ഒരികളും തിരിച്ചെടുക്കുവാന്‍ കഴിയാത്ത രൂപത്തില്‍ ഡിലീറ്റ് ചെയ്യാം.
അമേരിക്കന്‍ മിലിറ്ററി ഉപയോഗിച്ചിരുന്ന അതീവ രഹസ്യ പ്രോഗ്രാം, ഡാറ്റ ഒരിക്കലും തിരിച്ചെടുക്കുവാന്‍ കഴിയാത്തവിധം എന്നെന്നെക്കുമായി ഡിലീറ്റ് ചെയ്യുന്ന വിദ്യയും പ്രോഗ്രാമും ഇന്ന് സാധരണക്കാരന്റെ കൈകളിലെത്തിയിട്ടുണ്ട്.
അവയില്‍ ഒന്നാണ് File Shredder
ഈ പ്രോഗ്രാം GNU ലൈസെന്‍സ് അനുസരിച്ച് സൗജന്യമായി ഉപയോഗിക്കാം.
http://www.fileshredder.org/files/file_shredder_setup.exe> File Shredder Download from here
വളരെ ലളിതമായി ആര്‍ക്കും ഈ പ്രോഗ്രാം ഉപയോഗിക്കാം.


നേരിട്ട് വിന്‍ഡോ എക്സ്‌പ്ലോറെറില്‍നിന്നും ഫയലുകള്‍ ഇങ്ങനെ ഡിലീറ്റ് ചെയ്യം. അതിന് റൈറ്റ് മോസ് ക്ലിക്ക് ചെയ്തശേഷം, File Shredder -> secure delete files എന്നത് ക്ലിക്കുക.ഇനി എല്ലാവരും മൊബൈലുമായി പോയി സുഖമായി കിടന്നുറങ്ങുക.
12 - നിങ്ങൾ ഒരോരുത്തരും സൂക്ഷിക്കുക.
---------------------
പതിവ്‌പോലെ സ്കൂളിന് അവധിയുള്ള ഒരു ദിവസം. അലമാരയിൽനിന്നും ഏന്തിവലിഞ്ഞ്, മകൻ ക്യാമറ കൈയിലാക്കി. ഞാനെടുത്ത ഒരോ ഫോട്ടോയും സുക്ഷ്മമായി പരിശോധിക്കുകയായിരുന്നു. അത് ഞാൻ കണ്ടിരുന്നു. എന്നാൽ പിന്നിട് അവനെ കണാനില്ല. ഭക്ഷണത്തിന് വിളിച്ചപ്പോഴും അവൻ വരുന്നില്ല. എവിടെയാണവൻ എന്ന് ചോദ്യത്തിനുത്തരം പറഞ്ഞത് ഭാര്യ.
"നിങ്ങൾ അവനെ തല്ലരുത്. അവൻ നിങ്ങളുടെ ക്യാമറയിലെ ഫോട്ടോ മുഴുവൻ ഡിലീറ്റ് ചെയ്തു. അവൻ അറിയാതെ ചെയ്തത. ചീത്താ പറയരുത്".
അവളുടെ വെപ്രളവും, യാചനയും കേട്ടപ്പോൾ എനിക്ക് ചിരിക്കാതിരിക്കാനായില്ല.മകനെ വിളിച്ച്, നാലെണ്ണം പൊട്ടിക്കുമെന്ന് കരുതി, അതിൽ ഇടപ്പെടുവാൻ പാകത്തിൽ നിൽക്കുകയായിരുന്ന അവൾ അംബരന്നു. എന്റെ ചിരി കേട്ടിട്ടാവണം, ചീത്ത കേൾക്കുവാൻ തയ്യറായി നിൽക്കുന്ന മകൻ, വാതിൽപഴുതിലൂടെ എത്തിനോക്കി.
"സാലു, ഇവിടെ വാ" മടിയോടെ അവൻ അടുത്തെത്തി.
ഞാൻ മകനെ പിടിച്ച് അടുത്തിരുത്തി. എന്നിട്ടവനോട് പറഞ്ഞു.
"സാരല്ല്യാട്ടോ, ഡിലീറ്റ് ചെയ്തത് ഞാൻ തിരിച്ചെടുത്ത് തരാം". ശ്വാസം നേരെവീണ അവൻ, എങ്ങനെയാണ് ഡിലീറ്റ് ചെയ്തതെന്ന് പറഞ്ഞു. ആവേശത്തോടെ. ആസ്വാശത്തോടെ പുഞ്ചിരിച്ച്‌കൊണ്ട് ഭാര്യ നടന്നകന്നു. എല്ലാറ്റിനും സാക്ഷിയായി മകൾ, ഒന്നും മനസിലാവതെ ചോദിച്ചു "ഉമ്മ ചോറ് കൊണ്ട്‌വാ. എനിക്ക് വിശക്കുന്നു"
---------------
അവിചാരിതമായി കമ്പ്യൂട്ടറുകളിൽ നിന്നും, മെമ്മറി കാർഡുകളിൽനിന്നും നാം ഫയലുകൾ ഡിലീറ്റ് ചെയ്യറുണ്ട്. ചില ഫയലുകൾ അമൂല്യമാണ്.
ഇങ്ങനെ ഡിലിറ്റ് ചെയ്ത ഫയലുകൾ തിരിച്ചെടുക്കുവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?.
ഉണ്ട്. തീർച്ചയായും ഉണ്ട്. വളരെ ലളിതമായി ആർക്കും ഇങ്ങനെ ഡിലീറ്റ് ചെയ്ത ഫയലുകൾ തിരിച്ചെടുക്കാം.കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ, ഫ്ലോപ്പികൾ, യു.എസ്.ബി ഡ്രൈവുകൾ, എന്നിങ്ങനെയുള്ള അനവധി ഡാറ്റ സ്റ്റോറേജ് മിഡിയകളിൽ നിന്നും നാം ഡിലീറ്റ് ചെയ്ത ഫയലുകൾ, ഡാറ്റ ഫയലുകൾ, ചിത്രങ്ങൾ, വിഡിയോ, ഓഡിയോ, തുടങ്ങി 100 കണക്കിന് വിവിധ ഫോർമേറ്റുകളിലുള്ള ഫയലുകൾ, നമ്മുക്ക് നിഷ്പ്രയാസം തിരിച്ചെടുക്കാം.
ഇത്തരത്തിൽ ഡാറ്റ തിരിച്ചെടുക്കുന്ന നിരവധി സോഫ്റ്റ്‌വെയറുകൾ ഇന്ന് സുലഭമായി ലഭിക്കും. എനിക്കേറ്റവും ഇഷ്ടപ്പെട്ടതും, ഉപയോഗിക്കുവാൻ വളരെ എളുപ്പമുള്ളതുമാണ് Recover my files എന്ന പ്രോഗ്രാം.
ഇതിന്റെ പ്രവർത്തനം വളരെ എളുപ്പമാണ്.
ഹാർഡ് ഡിസ്കോ, മെമ്മറിയോ യു.എസ്.ബി യോ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക. ഈ പ്രോഗ്രാം തുറക്കുക.

ഇതിൽ നാല് ഒപ്‌ഷനുകളുണ്ട്.
1. Fast File Search - നിങ്ങൾ ഫയൽ ഡിലീറ്റ് ചെയ്തത് ഇന്നാണെങ്കിൽ, അതിന് ശേഷം കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്തിട്ടില്ലെങ്കിൽ, പെട്ടെന്ന് കണ്ട്‌പിടിക്കാനുള്ള മാർഗ്ഗമാണിത്. ഈയടുത്ത സമയത്ത് ഡിലീറ്റ് ചെയ്ത ഫയലുകൾ ഇങ്ങനെ കണ്ട്‌പിടിക്കാം.
2.Complte File Search - നഷ്ടപ്പെട്ട ഫയലുകൾ ഹാർഡ് ഡിസ്കിന്റെ ക്ലസ്റ്റർ ലെവലിൽ പോയി കണ്ട്‌പിടിക്കാനുള്ള വഴി. ഈ രൂപത്തിൽ ഫയലുകൾ തിരയുമ്പോൾ കൂടുതൽ സമയമെടുക്കും.
3. Fast format Recover - അകസ്മികമായി നിങ്ങൾ ഹാർഡ് ഡിസ്ക് ഫോർമെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അതിൽനിന്നും ഡാറ്റ കണ്ട്‌പിടിക്കാനുള്ള മാർഗ്ഗം.
4. Complete format Recover - ഫോർമേറ്റ് ചെയ്ത പാർട്ടിഷനുകളിൽ നിന്നും ഫുൾ സെക്റ്റർ വഴി ഫയലുകൾ തിരഞ്ഞെടുക്കുന്ന രീതി. ഈ രൂപത്തിൽ ഫയലുകൾ തിരിച്ചെടുക്കുവാൻ കൂടുതൽ സമയമെടുക്കും.
പരീക്ഷണാർത്ഥം നമുക്ക് ഫാസ്റ്റായിട്ട് പോവാം.

ഇവിടെ നിങ്ങൾക്ക് വേണ്ട ഫയൽ ഏത് രൂപത്തിലാണെന്ന് സെലക്റ്റ് ചെയ്യുക. ഉദാ: ചിത്രമാണൊ, പാട്ടുകളാണോ. അതോ ഓഫീസ് ഫയലുകളിൽ ഏതെങ്കിലുമാണോ എന്ന് തിരുമാനിക്കുക. ഒരു പിടിയുമില്ലെങ്കിൽ എല്ലാം സെലക്‌റ്റ് ചെയ്യാം, പക്ഷെ സമയമെടുക്കും, സമയം കൂടുതലെടുക്കും.

ഹാവൂ കിട്ടിയല്ലോ, ചില ഫയലുകളുടെ രൂപം നിങ്ങൾക്ക് ഇവിടെ തന്നെ കാണുവാൻ കഴിയും. ഇനി, എത് ഫയലുകളാണ് നിങ്ങൾക്ക് വേണ്ടതെന്ന് തിരുമാനിക്കുക. പിന്നിട് ആ ഫയലുകൾ സെലക്റ്റ് ചെയ്ത് സേവ് ചെയ്യാം.
ഈ ടെക്‌നോളജിയുടെ പിന്നിലെ പ്രവര്‍ത്തനം, വിന്‍ഡൊസ് ഫയലുകള്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ കമ്പ്രസ് ചെയ്ത് വളരെ ചെറിയ ഒരു ഫയലാക്കി വെക്കുന്നു എന്നതാണ്. പക്ഷെ, ഇപ്പോള്‍ ലിനക്സിലും ഈ വിദ്യ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്തായാലും ഒന്നറിയാം. നാം ഡിസ്കുകള്‍ ഫോര്‍മേറ്റ് ചെയ്യുമ്പോള്‍, ഒരു ഡിസ്കിന്റെ കപ്പാസിറ്റി മുഴുവന്‍ കാണിക്കാറില്ല. ബാക്കി ഇങ്ങനെ നീക്കിവെക്കുന്നതാവാം.
Saturday, July 4, 2009
11 - ആദ്യകാല ഹാര്‍ഡ് ഡിസ്കുകളും ഫ്ലോപ്പികളും


RAMAC Dual Arms- ഡിസ്കിന്റെ അകത്തുള്ള രൂപം

ഒക്‌ടോബർ 11 1962 - IBM 1311




നവമ്പർ 14, 1989 IBM 3390



1981-ലാണ് 3.5" ഫ്ലോപ്പികൾ കണ്ട്‌പിടിക്കുന്നത്, ആദ്യം 360 കിലോബൈറ്റ്, ഒരു ഭാഗവും, പിന്നിട് 720 കിലോബൈറ്റ് രണ്ട് ഭാഗവും കണ്ട്‌പിടിച്ചു.1987-ൽ 3.5" high density ഫ്ലോപ്പികൾ കണ്ട്‌പിടിച്ചു. കപ്പാസിറ്റി 1440 കിലോബൈറ്റായി വർദ്ധിച്ചു.
Friday, July 3, 2009
10 - Hard Disk - സ്റ്റോറേജ് മിഡിയ

Linearly ആയിട്ടാണ് ഡാറ്റകൾ വായിക്കപ്പെടുന്നത് എന്നതാണിതിന്റെ ന്യൂനത. മാത്രമല്ല, ഒരു ടാപ്പിന്റെ ഒരറ്റത്ത്‌നിന്നും മറ്റോരറ്റത്തേക്ക് പോകണമെങ്കിൽ, നിമിഷങ്ങളോളം കത്തിരിക്കേണ്ടി വരികയും ചെയ്യുന്നു. ഇന്ന് നമുക്ക് ലഭിക്കുന്ന Random Access ആസാദ്യമായിരുന്നു.
Wednesday, July 1, 2009
9 - എന്താണ് തോറന്റ് - Torrent
മറ്റെന്ത് വഴി?. വഴിയുണ്ട്. തോറന്റ് എന്ന് കേട്ടിട്ടില്ലെ. ഇന്ന്, എറ്റവും പുതിയ ഫിലീമുകൾ, പാട്ടുകൾ, പ്രോഗ്രമുകൾ, ഗെയിമുകൾ, അങ്ങനെ, എന്തും തോറന്റിൽ ലഭിക്കും.
എന്താണ് തോറന്റ്?
തോറന്റ് (Torrent) എന്നാൽ BitTorrent ടെക്നോളജി ഉപയോഗിച്ച്, ഫയലുകൾ പീർ റ്റു പീർ നെറ്റ്‌വർക്ക് (P2P) ഡൗൺലോഡിങ്ങിനും ഷെയറിങ്ങിനും ഉപയോഗിക്കുന്ന ഒരു കുഞ്ഞു ഫയലാണ്. തോറന്റിന്റെ ഫയൽ എക്സ്റ്റെൻഷൻ .torrent എന്നാണ്. ഒരു തോറന്റിൽ, അതിൽ ഒറിജിനൽ ഫയലിന്റെ പേര്, സൈസ്, എവിടെനിന്നു ലഭിക്കും എന്നിത്യാധി നിരവധി വിവരങ്ങൾ ശേഖരിച്ചിരിക്കും.
ഇന്ന്, തോറന്റുകൾ, വളരെ വലിയ ഫയലുകളും, സിനിമ, ഗെയിം തുടങ്ങിയവ, ഡൗൺലോഡ് ചെയ്യുവാൻ, വളരെ പ്രസിദ്ധമാണ്.
ഡൗൺലോഡിങ്ങിന് തോറന്റുകൾ ഉപയോഗിക്കുന്നത് വളരെയധികം ഗുണകരമാണ്, കാരണം, ഒന്ന്, തോറന്റുകൾ വളരെ പെട്ടെന്ന് നെറ്റിൽനിന്നും കണ്ട്‌പിടിക്കാം. മറ്റോന്ന്, തോറന്റ് ടെക്‌നോളജി ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യുമ്പോൾ, ഡൗൺലോഡ് സ്പീഡ് കൂടുതൽ ലഭിക്കുന്നു.
തോറന്റ് ഫയലുകൾ ഡൗൺലോഡ് ചെയ്യുവാൻ BitTorrent P2P client-പ്രോഗ്രാമുകൾ വേണം. ഈ ക്ലയ്ന്റ് പ്രോഗ്രാമുകളാണ്, റ്റോറന്റ് ഫയലുകളിലുള്ള യതാർത്ഥ ഫയലുകളെ ഡൗൺലോഡ് ചെയ്യുന്നത്.
തോറന്റ് ഒരു ഫയലാണ്.
തോറന്റ് ഉപയോഗിച്ച് എന്തും നെറ്റിൽനിന്നും നമ്മുക്ക് ഡൗൺലോഡ് ചെയ്യാം.
തോറന്റ് ഉപയോഗിച്ച് ഫയലുകൾ ഡൗൺലോഡ് ചെയ്യണമെങ്കിൽ, തോറന്റ് ക്ലയ്ന്റ് പ്രോഗ്രാമുകൾ വേണം.
എന്താണ് തോറന്റിന്റെ തത്ത്വം?.
നിങ്ങൾ തോറന്റ് ഉപയോഗിച്ച് ഒരു ഫയൽ ഡൗൺലോഡ് ചെയ്യുമ്പോൾ, നിങ്ങൾ ഡൗൺലോഡ് ചെയ്തതിന്റെ ഒരു ഭാഗം നിങ്ങളുടെ കമ്പ്യൂട്ടറും ഷെയർ ചെയ്യുന്നു. നിങ്ങൾ ഡൗൺലോഡ് ചെയ്യുവാൻ തുടങ്ങുമ്പോൾ, തോറന്റ് പ്രോഗ്രാം ട്രാക്കർ (tracker) സെർവറുമായി ബന്ധപ്പെടുന്നു. ഈ ട്രാക്കറാണ് എല്ലാവരുടെയും തോറന്റ് ക്ലയ്ന്റ് അപ്ലിക്കേഷനെ നിയന്ത്രിക്കുന്നത്. ട്രാക്കറിൽ നിന്നുമാണ്, നമ്മുടെ പ്രോഗ്രാം എവിടെനിന്നാണ് നമ്മുക്കുള്ള ഫയൽ ലഭിക്കുക, മറ്റുള്ളവർ ഈ ഫയലിന്റെ ഏത് ഭാഗം ഡൗൺലോഡ് ചെയ്യുന്നു എന്നീ വിവരങ്ങൾ നിയന്തിക്കുന്നതും നിർദ്ദേശിക്കുന്നതും. നമ്മുടെ ക്ലയ്ന്റ് പ്രോഗ്രാം, അപ്പപ്പോൾ, നാം ഏത് ഭാഗം ഇത്‌വരെ ഡൗൺലോഡ് ചെയ്തു എന്നുള്ള വിവരം കൈമാറുന്നു. നാം ഡൗൺലോഡ് ചെയ്തത്, മറ്റോരാൾക്ക് കൊടുക്കുവാൻ.
തോറന്റ് ക്ലയ്ന്റ് പ്രോഗ്രാമുകൾ ഇന്ന് വളരെയധികം സുലഭമാണ്. ആർക്കും ഉപയോഗിക്കുവാൻ പാകത്തിലാണ്. സാധരണ ഗതിയിൽ, പ്രതേകിച്ച് പരിജ്ഞാനം ആവശ്യമില്ല.
ഇവർ പ്രധാനികളായ മൂന്ന് പേർ താഴെ പറയുന്നവരാണ്:-
1. uTorrent - ഇതാ അതിന്റെ ലിങ്ക്
2. Azureus - ഇതാ അതിന്റെ ലിങ്ക്
3. BitSpirit - ഇതാ അതിന്റെ ലിങ്ക്
തോറന്റ് പ്രോഗ്രാം ഉപയോഗിക്കുമ്പോൾ ചില വാക്കുകൾ പരിചിതമല്ല അല്ലെ.
അങ്ങിനെയുള്ള ചില വാക്കുകൾ:-
Seed എന്നാൽ, ഒരു ഉപഭോക്താവാണ്, ഫയൽ മുഴുവൻ ഡൗൺലോഡ് ചെയ്യുകയും, അത് മറ്റുള്ളവർക്ക് ഷെയർ ചെയ്യുകയും ചെയ്യുന്ന ഒരാൾ.
Peer - എന്നാൽ ഇപ്പോൾ ഫയൽ ഡൗൺലോഡ് ചെയ്ത്കൊണ്ടിരിക്കുന്നവർ, എന്നാൽ മുഴുവനായും ഡൗൺലോഡ് ചെയ്തിട്ടില്ലാത്തവർ. ഡൗൺലോഡ് മുഴുവനായാൽ, ഇയാൾ ഒരു Seed ആവും.
Leech - എന്നാൽ പ്രയോഗികമായി ഒരു Seed ആണ്. ചിലസമയത്ത് ഇത് ഒരു വളരെ ചെറിയ UD ratio യിലുള്ള Peer-ന്റെ പേരായി മാറും.
UD ratio - എന്നാൽ നിങ്ങൾ സ്വീകരിക്കുന്നതും കൊടുക്കുന്നതുമായ ഡാറ്റയുടെ അനുപാതമാണ്. Up and Down. കഴിവതും ഇതിന്റെ വില 1-ൽ തന്നെ നിർത്തുക.
Tracker എന്നാൽ എല്ലാ ഉപയോക്താക്കളെയും കൂട്ടിച്ചേർക്കുന്ന സെർവർ.
Swarm എന്നാൽ എല്ലാ Seed-കളുടെയും peer-കളുടെയും ചുരുക്കമാണ്. (അതായത്, ട്രാക്കറുമായി ബന്ധമുള്ള എല്ലാവരും ചേർന്ന് ഒരു swarm ആവുന്നു.
---------------------------
ടെക്‌നിക്കൽ വിവരങ്ങൾ മലയാളത്തിലേക്ക് മാറ്റുവാനുള്ള പ്രയാസം അങ്ങനെ ഞാനും അനുഭവിച്ചു. എന്റെ അപ്പുവേട്ടാ, എങ്ങനെ സാധിക്കുന്നു ഇതോക്കെ. നമിച്ചൂട്ടോ.
തോറന്റിനെക്കുറിച്ചുള്ള, എവിടെയുമെത്താത്ത ഈ വിവരങ്ങൾ സ്വീകരിക്കുക. അഭിപ്രായങ്ങളും നിർദ്ദേശങ്ങളൂം, പോരായ്മകളും അറിയിക്കുക. എന്തെങ്കിലും ഞാൻ വിട്ട്‌പോയെങ്കിൽ, അത് എന്റെ ശ്രദ്ധയിൽപ്പെടുത്തുക.
മുന്നറിയിപ്പ്:-
ടോറന്റിൽനിന്നും ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ, വറസുകൾ ഫ്രീയായി കിട്ടുവാനുള്ള സാധ്യതയുണ്ട്. എന്തെങ്കിലും ഡൗൺലോഡ് ചെയ്യുന്നുണ്ടെങ്കിൽ, അത് എന്റെ റിസ്കിൽ ചെയ്യരുത്. സൂക്ഷിക്കുക.
---------------
ഇത് എഴുതി പോസ്റ്റിയ ശേഷമാണ് യരീദ്, വളരെ വിശദമായി ടോറന്റുകളെക്കുറിച്ചെഴുതിയിരിക്കുന്നത് ശ്രദ്ധിച്ചത്. ഈ ലേഖനം പൂർണ്ണമാവണമെങ്കിൽ, യരീദിന്റെ ലേഖനം കൂടി വായിക്കണമെന്ന് അപേക്ഷിക്കുന്നു.
കുതറ തിരിമേനി, ടെക്‌നിക്കൽ വശങ്ങളില്ലാതെ, വളരെ സിമ്പിളായി ടോറന്റ് , ഇവിടെ വിശദീകരിക്കുന്നു