Wednesday, October 6, 2010

35- Autorun Eater - ഒട്ടോറൺ വൈറസ്‌

സാധരണ, USB മെമ്മറികാർഡ്‌ എന്നിവ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ പെട്ടെന്ന് ബാധിക്കുന്ന ഒരു വൈറസാണ്‌, ഒട്ടോറൺ വൈറസ്‌.

ഒട്ടോറൺ വൈറസ്‌ ബാധിച്ചാൽ, താഴെ പറയുന്ന പ്രശ്നങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ കാണാം.

1. ഡിസ്ക്‌ ഡ്രൈവുകൾ ഡബിൾ ക്ലിക്ക്‌ ചെയ്ത്‌ തുറക്കുവാൻ സാധിക്കില്ല.
2. എതെങ്കിലും ഡ്രൈവിൽ ഡബിൾ ക്ലിക്ക്‌ ചെയ്താൽ, സെർച്ച്‌ വിൻഡോ തുറന്ന് വരും.
3. ഡിസ്ക്‌ ഡ്രൈവുകളിൽ ഡബിൾ ക്ലിക്ക്‌ ചെയ്താൽ Open with എന്ന ഡയലോഗ്‌ ബോക്സ്‌ തുറന്ന് വരും.
4. ഡിസ്ക്‌ ഡ്രൈവുകളിൽ ഡബിൾ ക്ലിക്ക്‌ ചെയ്താൽ പുതിയ ഒരു വിൻഡോയിൽ തുറന്ന് വരും.

ഇത്തരം പ്രശ്നങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടെങ്കിൽ, നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒട്ടോറൺ വൈറസ്‌ ഉണ്ടെന്ന് കരുതാം.

ഒട്ടോറൺ വൈറസ്‌ എങ്ങനെ കളയാമെന്നും ഇപ്പോൾ ഫ്രീയായിട്ട്‌ ലഭിക്കുന്ന Autorun Eater എന്ന പ്രോഗ്രാം എങ്ങനെ ഉപയോഗിക്കാമെന്നും വിവരിക്കുകയാണ്‌.

ഒട്ടോറൺ വൈറസ്‌ സാധരണ, USB ഡിവൈസുകൾ വഴിയാണ്‌ പകരുന്നത്‌. ഇന്ന് കമ്പ്യൂട്ടർ ലോകത്ത്‌ എറ്റവും കൂടുതൽ വേഗതയിൽ പടരുന്ന വൈറസും ഇത്‌ തന്നെയാണ്‌.

ഒരു യൂസർ, ഈ വൈറസ്‌ ബാധിച്ച്‌ പോർട്ടബിൾ ഡ്രൈവിൽ ഡബിൾ ക്ലിക്ക്‌ ചെയ്യുമ്പോൾ, ആ വൈറസ്‌, യൂസറുടെ കമ്പ്യൂട്ടറിലേക്കും ഒട്ടോമറ്റിക്കായി പടരുകയും, നിങ്ങലുടെ എല്ലാ ഡ്രൈവുകളിലും "autorun.inf" എന്ന ഒരു ഫയൽ ഉണ്ടാക്കുകയും ചെയ്യുന്നു.

ഈ വൈറസിന്റെ പ്രവർത്തനം മുഴുവൻ autorun.inf എന്ന ഫയലിനെ ആടിസ്ഥാനമാക്കിയാണ്‌. അത്‌കൊണ്ട്‌ ഈ ഫയൽ ഡിലീറ്റ്‌ ചെയ്താൽ പോരെ എന്നാവും നിങ്ങൾ ചോദിക്കുന്നത്‌. അതത്ര എളുപ്പമല്ല. ഈ വൈറസ്‌ ബാധിച്ച കമ്പ്യൂട്ടറുകളിൽനിന്നും ഈ ഫയൽ കണ്ട്‌പിടിക്കുക പ്രയാസമാണ്‌. ഈ ഫയൽ ഒളിഞ്ഞായിരിക്കും കിടക്കുന്നത്‌. ഇനി കണ്ട്‌പിടിച്ച്‌ ഡിലീറ്റ്‌ ചെയ്യുവാന്ന് ശ്രമിച്ചാൽ, അതും നടക്കില്ല. നിങ്ങൾക്ക്‌ ഇവനെ ഡിലീറ്റ്‌ ചെയ്യുവാനുള്ള പെർമ്മിഷൻ ഇല്ലെന്ന് പറയും.

"ശെടാ, എന്റെ കമ്പ്യൂട്ടറിൽനിന്നും ഫയൽ ഡിലീറ്റ്‌ ചെയ്യുവാൻ ഞാൻ നാട്ടുകരുടെ പെർമ്മിഷൻ വാങ്ങണോ" എന്ന് ചിന്തിക്കാൻ വരട്ടെ. ഇവൻ നിങ്ങളുടെ സിസ്റ്റത്തിൽ കയറി, നിങ്ങളറിയാതെ തന്നെ നിങ്ങളുടെ പെർമ്മിഷൻ മാറ്റിമറിക്കും.

മാത്രമല്ല, ഇവൻ സിസ്റ്റത്തിൽ ബാധിച്ചാൽ, Task Manager ഡിസേബിൾ ചെയ്യുക, Registry editing ഡിസേബിൾ ചെയ്യുക, Hidden Folder option കളയുക എന്നിത്യാധി തരികിട പരിപടികളും നടത്തും.

ഈ വൈറസ്‌ കളയുവാൻ, പലമാർഗ്ഗങ്ങളിൽ ഒരു മാർഗ്ഗം, ഒട്ടോറണിനെ തിന്നുന്ന Autorun Eater എന്ന ഫ്രീ സോഫ്റ്റ്‌വെയർ ഉപയോഗിക്കാം. വളരെ ചെറിയ ഒരു ഫയലാണ്‌ ഇത്‌. വെറും 1.33 MB മാത്രം.

Autorun Eater എന്ന പ്രോഗ്രാം ഇവിടെനിന്നും ഡൗൺലോഡ്‌ ചെയ്യാം.

ഈ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുമ്പോൾ, അവിറ യും മറ്റു ചില വൈറസ്‌ പ്രോഗ്രാമുകളും ഇത്‌ വൈറസാണ്‌ എന്ന് പറയും. അതും ഒട്ടോറൺ വൈറസിന്റെ കളിയാണ്‌.

വളരെ പോപ്പുലറായ Autorun Eater ഉപയോഗിക്കുക. സിസ്റ്റം സുരക്ഷിതമാക്കുക.


19390