അനിമേറ്റേഡ് ബ്ലോഗ് ടൈറ്റിൽ.
ബ്ലോഗ് ടൈറ്റിലുകളിൽ എങ്ങനെ അനിമേറ്റേഡ് ചിത്രങ്ങളും, അക്ഷരങ്ങളും നൽക്കാമെന്ന് ചില സുഹൃത്തുകൾ ചോദിക്കുകയുണ്ടായി. അവർക്കായി, ഇതാ, അനിമേറ്റേഡ് ബ്ലോഗ് ടൈറ്റിലുകൾ.
ആദ്യം, നിങ്ങൾക്കാവശ്യമുള്ള അനിമേറ്റേഡ് ടൈറ്റിലുകൾ നിർമ്മിക്കുക. ഇതിനായി നിരവധി സോഫ്റ്റ് വെയറുകൾ ഇന്ന് ലഭ്യമാണ്. അനിമേഷൻ അറിയാത്തവർ, നെറ്റിൽ ലഭ്യമായ ഫ്രീ സൈറ്റുകളുടെ സേവനം ഉപയോഗപ്പെടുത്തുക.
ഫ്രീയായി അനിമേഷൻ ടെക്സ്റ്റുകൾ നിർമ്മിച്ചുനൽക്കുകയും, നമ്മുടെ അനിമേഷൻ ഫയൽ സൂക്ഷിക്കുകയും ചെയ്യുന്ന അത്തരം ചില സൈറ്റുകൾ:-
http://h2.flashvortex.com/
http://mnsls.com/text
ഇവയിലോന്നിൽ, നിങ്ങൾക്കാവശ്യമുള്ള അനിമേഷൻ നിർമ്മിക്കുക. നിങ്ങളുടെ ഗ്രാഫിക്ക് ക്രിയേറ്റിവിറ്റി പരമാവധി പ്രയോജനപ്പെടുത്തുകയും, നയനമനോഹരമായ ടെക്സ്റ്റുകൾ നിർമ്മിക്കുകയും ചെയ്യുക.
ഇനി, നിങ്ങൾ നിർമ്മിച്ച അനിമേഷൻ ഫയലിന്റെ കോഡ് ഇവിടെ ലഭ്യമാണ്. അത് കോപ്പി ചെയ്യുക.
ബ്ലോഗ് തുറന്ന്, നിങ്ങളുടെ ഡാഷ് ബോഡിൽ കയറുക. ഡിസൈൻ ടാബ് ക്ലിക്കുക. ബ്ലോഗ് ലേഔട്ടിൽ Add a Gadget ക്ലിക്കുക. HTML/JavaScript ക്ലിക്കുക. ഇവിടെ, നിങ്ങളുടെ അനിമേഷൻ ഫയലിന്റെ കോഡ് പേസ്റ്റ് ചെയ്യുക. സേവ് ചെയ്യുക. തിരിച്ച് ഡിസൈൻ ടാബിലെത്തി, ഇപ്പോൾ നിങ്ങൾ ആഡ് ചെയ്ത് കോഡ്, നിങ്ങളുടെ ബ്ലോഗിന്റെ മുകൾ ഭാഗത്ത്, Navbar എന്ന ബാറിന് താഴെയുള്ള, Header എന്ന ഗഡ്‌ജെറ്റിനു താഴെയുള്ള സ്ഥലത്തേക്ക് വലിച്ചെടുത്തിടുക. ചില ടെബ്ലേറ്റുകൾ, ഇങ്ങനെ ഹെഡറിനു താഴെയുള്ള സ്ഥലത്ത് ഗഡ്‌ജറ്റ് ആഡ് ചെയ്യുവാൻ സമ്മതിക്കില്ല, അത് പ്രതേകം ശ്രദ്ധിക്കുക.
ഇനി പ്രിവ്യൂ ബട്ടൻ ക്ലിക്കിയാൽ നിങ്ങളുടെ അനിമേഷൻ ബ്ലോഗ് ടെറ്റിൽ കാണാം. നിങ്ങൾ സംതൃപ്തരാണെങ്കിൽ, സേവ് ചെയ്യുക.
നിലവിലുള്ള ബ്ലോഗ് ഹെഡിങ്ങ് എങ്ങനെ കളായമെന്നാണ് അടുത്തത്. ഇതിനായി ടെബ്ലേറ്റ് ഡിസൈനറിൽ പോവുക. അവിടെ Advanced ടാബിൽ ക്ലിക്കുക. Blog Title ക്ലിക്കുക. Font ന്റെ പേരും, അതിന് താഴെ, ഫോണ്ട് പിക്സലും കാണുന്നില്ലെ. അവിടെ, ഫോണ്ട് പിക്സൽ, 0px എന്ന് ടൈപ്പ് ചെയ്യുക. സേവ് ചെയ്യുക.
ഇപ്പോൾ നിങ്ങളുടെ നിലവിലുള്ള ഹെഡിങ്ങ് മറഞ്ഞിരിക്കും. നിലവിലുള്ള ഹെഡിങ്ങ് പൂർണ്ണമായും ഒഴിവാക്കുവാൻ, HTML കോഡിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാവും. എന്നാൽ ഇത് ചില സങ്കേതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് കാരണം, തൽക്കാലം നമ്മുക്ക്, നിലവിലുള്ള ഹെഡിങ്ങ് മറച്ച്‌വെക്കാം.
ഇനി നിങ്ങളുടെ ബ്ലോഗ് തുറന്ന് നോക്കൂ. സുന്ദരമായ അനിമേറ്റേഡ് ഹെഡിങ്ങ് കാണുന്നില്ലെ.
ശ്രദ്ധിക്കുക. ഇവിടെ ഞാൻ പറഞ്ഞ ക്രമപ്രകാരമുള്ള പ്രവർത്തികളും, ഡിസൈൻ വഴികളും, നിങ്ങളുടെ ടെബ്ലേറ്റുകൾക്കനുസരിച്ച് മാറിയിരിക്കും. പക്ഷെ, അടിസ്ഥാനപരമായി എല്ലാം ബ്ലോഗ് ടെബ്ലേറ്റ് ഡിസൈനറിൽ തന്നെയാണ്.
സംശയങ്ങളും ചോദ്യങ്ങളും, വിശദമായി എഴുതുക. സഹായി നിങ്ങൾക്കരിക്കിലുണ്ടാവും.
22617