എല്ലാവർക്കും ഒരു കമ്പ്യൂട്ടർ ഫ്രീയായിട്ട് തന്നാലോ എന്ന് ചിന്തിക്കുകായണ്.
എല്ലാവരും റെഡിയല്ലെ.
ഈ ഹോം സിസ്റ്റത്തിൽ നമ്മൾ ഇൻസ്റ്റാൾ ചെതിരിക്കുന്നത്, Windows Vista, Windows XP, Windows 98 അങ്ങനെ നിങ്ങൾക്കിഷ്ടമുള്ള ഏത് ഓപ്പറേറ്റിങ്ങ് സിസ്റ്റവുമാകാം.
കൂടതെ Microsoft Office 2007 മുതൽ തഴെ Office-98 വരെയുള്ള ഓഫീസ് അപ്ലിക്കേഷൻസും, വലയെറിയുവാൻ, ഇന്റർനെറ്റ് Explorer, മറ്റു അത്യവശ്യ പ്രോഗ്രാമുകൾ എന്നിവയുണ്ട്.
ഈ സിസ്റ്റവുമായി നമ്മുക്ക് മുന്നോട്ട് നടന്നാലോ?.
ഒരു കാര്യം, ഓഫീസിലിരുന്ന് കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. ബ്ലോഗ് വായിച്ച്ക്‌കൊണ്ടിരിക്കുന്ന നിങ്ങളുടെ പിന്നിലൂടെ മനേജർ വന്നാൽ എന്ത് ചെയ്യും? കൺചിമ്മി തുറക്കുന്ന നേരംകൊണ്ട് മനേജറെ പറ്റിക്കുവാൻ എന്താണ് മാർഗ്ഗം?
ഉണ്ട്, മാർഗ്ഗമുണ്ട്.
നിങ്ങൾ സാധരണ ഉപയോഗിക്കുന്ന ഓഫീസ് പ്രോഗ്രാമുകളിൽ എതെങ്കിലും ഒന്ന് തുറന്ന്‌വെക്കുക. ഒന്നും തുറക്കാനില്ലാത്തവർ, ഒരു Excel ഫയലോ Word ഫയലോ തുറന്ന് വെക്കൂ പ്ലീസ്.
ഇനി, നെറ്റ് തുറന്ന്, ധൈര്യമായി ബ്ലോഗ് തുറക്കാം. വായിക്കാം, പക്ഷെ ചിരിക്കരുത്. ചിരിച്ചാൽ അത് പെട്ടെന്ന് മറച്ച്‌പിടിക്കുവാൻ പ്രയാസമാണ്.
ബ്ലോഗ് വായിച്ച്‌കൊണ്ടിരിക്കവെ, മനേജർ വരുന്നു. കാൽപെരുമാറ്റം കേട്ടയുടനെ നിങ്ങൾ കീ ബോർഡിൽ Alt + Tab അടിക്കുക, മനേജർ നോക്കുബോൾ, നിങ്ങൾ ഓഫീസിലെ ജോലിയിലാണ്, മനേജർ ഹാപ്പി, നിങ്ങളും ഹാപ്പി. പക്ഷെ ഒരു പ്രശ്നമുണ്ട്. കമന്റുകളിലൂടെ അഭിപ്രായങ്ങളും നീർദ്ദേശങ്ങളും കിട്ടിയില്ലെങ്കിൽ ഞാൻ ഹാപ്പിയാവില്ല.
എങ്ങനെ?, എങ്ങനെ?, എങ്ങനെ?,
മോസില്ലാതെ കീബോർഡ് മാത്രം ഉപയോഗിച്ച് എങ്ങനെ അത്യാവശ്യം കാര്യങ്ങൾ നടത്താം?.
കമ്പ്യൂട്ടർ ഫോർമേറ്റ് ചെയ്യുമ്പോൾ ജോലി പോകുന്നതെന്ത്‌കൊണ്ട്?
സിഡിയിലെ ഡാറ്റയോ, മൂവിയോ, റീഡ് ചെയ്യുന്നിലെങ്കിലോ, സിഡി ഡമേജാണെങ്കിലോ, ഡാറ്റ എങ്ങനെ റിക്കവര്‍ ചെയ്യാം?.
എറ്റവും പുതിയ വൈറസ്, എങ്ങനെ റിമൂവ് ചെയ്യാം?
Office 2007- ലെ ഫയലുകള്‍ എങ്ങനെ office 2003-ല്‍ തുറക്കാം?
കുറുക്കുവഴികളും നുറുങ്ങ് വിദ്യകളുമായി ഞാനും നിങ്ങളുടെ കൂടെയുണ്ട്.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ഈ സിസ്റ്റം വീട്ടിലെത്തിച്ചിട്ട്, പവർ നോക്കതെ കുത്തരുത്. അങ്ങനെകുത്തി ജോലി പോയവരിൽ ഈ പാവം ഞാനും ഉൾപ്പെടുന്നു.
മനേജർ ഒരു ദിവസം അയാളുടെ വീട്ടിലെ ഉണക്ക കമ്പ്യൂട്ടറുമായി വന്നു. ഇതോന്ന് ഫോർമേറ്റ് ചെയ്യ്. ഫോർമേറ്റ് എന്ന് കേട്ടതും ഞാൻ ചാടി എഴുന്നേറ്റ്, എന്റെ കമ്പ്യൂട്ടറിന്റെ കേബിൾ വലിച്ചൂരി, അതിന് കൊടുത്തു. അന്നോക്കെ, കമ്പ്യൂട്ടറെന്ന് പറയുന്നതെ തന്നെ മഹാസംഭവം. അപ്പോ ഫോർമേറ്റോ? അതിലും വല്യ സംഭവം. ഞാനാണെങ്കിൽ അന്ന് കമ്പനിയിലെ ഒരു പ്രസ്ഥാനവും.
കൈയിലെപൊടിയോക്കെ തട്ടികളഞ്ഞ്, സിറ്റിലിരുന്ന്, കമ്പ്യൂട്ടർ ഓണാക്കി. "ഠെ" ഒരു ചെറിയ ശബ്ദം. പിന്നെ കമ്പ്യൂട്ടറിന്റെ പിന്നിൽനിന്നും കരിയും പുകയും. കബാബ് വിൽക്കുന്ന കടയില്ലെന്നപോലെ. എല്ലാം 8-10 സെക്കന്റ് മാത്രം. എന്റെ ഹാർഡിസ്ക് അപ്പോഴും സ്ലീപിങ്ങ് മോഡിൽതന്നെ. മെമ്മോറി ഇല്ലാത്ത കാലമാണ് (എനിക്കും കമ്പ്യൂട്ടറിനും) എന്റെ ഹാർഡിസ്ക് ചൂടായി, ഓണായി വന്നപ്പോഴെക്കും, മുന്നാലാളുകൾ ഓടിവന്നു. എന്താ, എന്ത് പറ്റി എന്ന് ചോദിച്ച്‌കൊണ്ട്.
ഒരു ദിവസം രണ്ട് ചായയിൽ കൂടുതൽ ചോദിച്ചു എന്ന ഒരു കുറ്റം മാത്രം ചെയ്തതിന്, ഓഫീസ് ബോയി എന്നെ പിരിച്ച്‌വിടാൻ കാത്തിരുന്ന അവസരം കിട്ടിയ സന്തോഷത്തിൽ ഉറക്കെ പ്രഖ്യാപിച്ചു.
"കമ്പ്യൂട്ടർ അടിച്ച്‌പോയി"
-------------------
പിന്നിട്, ഏത് കമ്പനിയിൽ ചെന്നാലും, അവിടുത്തെ ഇലക്ട്രികൾ എഞ്ചിനിയർ ഇവിടെ മുഴുവൻ 220-ആണ് എന്ന സർട്ടിഫിക്കറ്റ് തന്നാലും, ഞാൻ അറിയാതെ സിസ്റ്റം തിരിച്ച്‌വെച്ച് നോക്കും, ഇത് 110 ആണോ അതോ 220 ആണൊ എന്ന്.
9 comments:
എങ്ങനെ?, എങ്ങനെ?, എങ്ങനെ?,
മോസില്ലാതെ കീബോർഡ് മാത്രം ഉപയോഗിച്ച് എങ്ങനെ അത്യാവശ്യം കാര്യങ്ങൾ നടത്താം?.
കമ്പ്യൂട്ടർ ഫോർമേറ്റ് ചെയ്യുമ്പോൾ ജോലി പോകുന്നതെന്ത്‌കൊണ്ട്?
സിഡിയിലെ ഡാറ്റയോ, മൂവിയോ, റീഡ് ചെയ്യുന്നിലെങ്കിലോ, സിഡി ഡമേജാണെങ്കിലോ, ഡാറ്റ എങ്ങനെ റിക്കവര്‍ ചെയ്യാം?.
എറ്റവും പുതിയ വൈറസ്, എങ്ങനെ റിമൂവ് ചെയ്യാം?
Office 2007- ലെ ഫയലുകള്‍ എങ്ങനെ office 2003-ല്‍ തുറക്കാം?
കുറുക്കുവഴികളും നുറുങ്ങ് വിദ്യകളുമായി ഞാനും നിങ്ങളുടെ കൂടെയുണ്ട്.
ഈ വിവരണങ്ങള്‍ക്ക് നന്ദി...
കൂടുതല്‍ അറിവുകള്‍ക്കായി കാത്തിരിക്കുന്നു...തുടരുക...ആശംസകള്‍...
Office 2007- ലെ ഫയലുകള്‍ എങ്ങനെ office 2003-ല്‍ തുറക്കാം?
എനിക്കിപ്പൊ അറിയണം എങ്ങനെ ആണെന്ന്...........:)
മലയാളി ചേട്ടാ,
ഒരു പോസ്റ്റിനുള്ള വകുപ്പാരുന്നു.
എന്നാലും ചേട്ടന്റെ ആകംക്ഷ കാരണം എന്റെ അഗ്രഹം ദെ, ആ റോട്ടിലിട്ട് പൊട്ടിച്ചു.
ഇതാ അതിന്റെ ലിങ്ക്
ഇവനെ ഇൻസ്റ്റാൽ ചെയ്യുക.
മൈക്രോസോഫ്റ്റിന്റെ ഫയൽ കൺവെർട്ടറാണ്.
ഇത് ആരോടും പറയല്ലെ. ഞാൻ ഒരു പോസ്റ്റായിട്ട് വിടാം.
സ്ലോ കണക്ഷനാണെങ്കിൽ, അമ്മച്ചിയാണെ രണ്ട് ദിവസം കാത്തിരിക്കേണ്ടിവരും. 27.5 MB യാണ് ഈ ഫയൽ.
ചാത്തനേറ്: അതു അമേരിക്കന്‍ കമ്പ്യൂട്ടര്‍ ആയിരുന്നോ 110 ല്‍ മാത്രം വര്‍ക്കുചെയ്യുന്നത്?
കുട്ടിച്ചാത്തോ,
ഇവിടെ സൗദിയിൽ മിക്കയിടത്തും 110-220 എന്നിവ രണ്ടും ഉണ്ട്.
എന്റെ നല്ല കാലത്തിന്, അവന്റെ കമ്പ്യൂട്ടർ 110-ൽ ആയിരുന്നു.
അന്ന് ടെർമ്മിനേഷൻ കിട്ടിയതുമായി ചെന്ന് കയറിയത്, പ്രമോഷൻ വിത്ത് ഡബിൾ സലറിയിൽ... ഹാ, അതോക്കെ ഒരു കഥ.
കറണ്ട് പോയപ്പോള്‍ കംപ്യൂട്ടര്‍ ഓഫായിപോയി,സേവ് ചെയ്ത സ്പ്രെഡ്ഷീറ്റി ഫയല്‍ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുന്നില്ല. ഫയലില്‍ ഡബ്ള്‍ ക്ലിക് ചയ്യുമ്പോള്‍ Filter selection window വരുന്നു. തലേദിവസം സേവ് ചെയ്തതിന്റെ തുടര്‍ച്ചയായി ചെയ്തതാണ്.
ഈ ഫയല്‍ റെക്കവര്‍ ചെയ്യാന്‍ കഴിയുമോ ?
അജിത് ലാല്‍. പി
റിക്കവര്‍ ചെയ്യാന്‍ പറ്റും പക്ഷേ നിനക്ക് പറഞ്ഞ് തരില്ല.നീ ദുഷ്ട്ടനാ..., ഞാനും !
റിക്കവര്‍ ചെയ്യാന്‍ പറ്റും പക്ഷേ നിനക്ക് പറഞ്ഞ് തരില്ല.നീ ദുഷ്ട്ടനാ..., ഞാനും !
Post a Comment