Friday, June 26, 2009

7 - തലതിരിഞ്ഞ മോണിറ്റർ

തലതിരിഞ്ഞ മോണിറ്റർ.

ചില നേരത്ത്‌, എന്റെ കമ്പ്യൂട്ടർ ഡിസ്‌പ്ലേ തലതിരിഞ്ഞിരികാൻ കാരണം എന്ത്‌?ഇനി ഈ സ്ക്രിൻ വായിക്കണമെങ്കിൽ ഒന്നുകിൽ ഞാൻ ത കുത്തി നിൽക്കണം, അല്ലെങ്കിൽ മോണിറ്റർ തലകുത്തി നിൽക്കണം.

മറ്റാരെങ്കിലും തലകുത്തിനിന്നാൽ ഈ പ്രശ്നം വരിഹാരിക്കുവാൻ കഴിയുമോ?.

ആരും തലകുത്തി നിൽക്കരുത്‌.

ഈ പ്രശ്നം മോണിറ്ററിന്റെ റെഷലൂഷൻ അട്‌ജസ്റ്റ്‌ ചെയ്യുമ്പോൾ സംഭവിക്കുന്നതാണ്‌.മോണിറ്ററിന്റെ ഡ്രൈവർ അപ്ഡേറ്റ്‌ ചെയ്യാതിരുന്നാലും ഇങ്ങനെ സംഭവിക്കാം.

പരിഹാരം, തലകുത്തി നിൽകലല്ല എന്ന് മനസിലായല്ലോ.

വളരെ സിംപിളായി ഇത്‌ ശരിയാക്കാം.

കീബോർഡിൽ ALT + CTRL + UP അടിക്കുക. മുകളിലേക്കുള്ള ആരോ കീയാണ്‌ UPശരിയായില്ലെ. എങ്കിൽ VGA ഡ്രൈവർ ഡിസ്ക്‌ ഉപയോഗിച്ച്‌ അപ്ഡേഷൻ നടത്തുക.

എന്നിട്ടും ശരിയാവുന്നില്ലെങ്കിൽ, മോണിറ്ററിന്റെ ഡ്രൈവർ ഡിസ്ക്‌ ഇൻസ്റ്റാൾ ചെയ്യൂ.

പെട്ടെന്ന് ഇതോന്നും ചെയ്യുവാൻ കഴിയാത്ത ഒരവസ്ഥയിലാണ്‌ നിങ്ങളെങ്കിൽ, തൽക്കാലം ഒരു പരിഹാരം പറയാം.

തിരിഞ്ഞിരിക്കുന്ന മോണിറ്ററിന്റെ ഡെസ്ക്ട്ടോപ്പിൽ, ബ്ലാങ്ക്‌ സ്ഥലത്ത്‌, Right Mouse ക്ലിക്കുക. അപ്പോൾ വരുന്ന മെനുവിൽനിന്നും Graphics Options സെലക്റ്റ്‌ ചെയ്യുക.

താഴെ, Rotation കാണുന്നില്ലെ, ക്ലിക്കുക.
Normal സെലക്റ്റ്‌ ചെയൂ.

ഇതിനെല്ലാം കൂടി മോസ്‌ ഉപയോഗ്ഗിക്കുന്നവൻ ഭാഗ്യവാൻ. കീ ബോർഡിൽ, UP or Down കീ ഉപയോഗിച്ചാൽ മതിയാവും. കാരണം മോസ്‌ തലതിരിഞ്ഞാണിരിക്കുക. അവനെ നിയന്ത്രിക്കുവാൻ പ്രയാസമാവും.

ഇനി, കുട്ടികൾക്ക്‌ ഒരു സർപ്പ്രൈസോ, കൂടെ ജോലിചെയ്യുന്നവനെ വടിയാക്കുവാനോ, ഈ ട്രിക്ക്‌ ഉപയോഗിക്കാം. നല്ല രീതിയിൽ നിൽക്കുന്ന മോണിറ്ററിൽ, വെറുതെ ALT + CTRL + UP അടിച്ച്‌നോക്കൂ.

5 comments:

Helper | സഹായി said...

ചില നേരത്ത്‌, എന്റെ കമ്പ്യൂട്ടർ ഡിസ്‌പ്ലേ തലതിരിഞ്ഞിരികാൻ കാരണം എന്ത്‌?

ഇനി ഈ സ്ക്രിൻ വായിക്കണമെങ്കിൽ ഒന്നുകിൽ ഞാൻ ത കുത്തി നിൽക്കണം, അല്ലെങ്കിൽ മോണിറ്റർ തലകുത്തി നിൽക്കണം.

മറ്റാരെങ്കിലും തലകുത്തിനിന്നാൽ ഈ പ്രശ്നം വരിഹാരിക്കുവാൻ കഴിയുമോ?.

ആരും തലകുത്തി നിൽക്കരുത്‌.

ഘടോല്‍കചന്‍ said...

അല്ല മാഷെ. ഇന്റലിന്റെ ഗ്രാഫിക് കണ്ട്രോളര്‍ ആണെങ്കില്‍ മാത്രമല്ലെ ഈ ഷോര്‍ട്ട്കട്ട് കീ പ്രവര്‍ത്തിക്കു. അതൊ എല്ലാത്തിലും പ്രവര്‍ത്തിക്കുമൊ??

Helper | സഹായി said...

ഘടോല്‍കചന്‍,

പരീക്ഷണം നടത്തുവാൻ ഞാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാരണം, ഇവിടെ മുഴുവൻ INtel Chipset തന്നെയാണ്‌. മാത്രമല്ല, പുതിയ മദർ ബോർഡിൽ, ബിൽഡ്‌ ഇൻ ആയി വരുന്ന ഗ്രഫിക്ക്‌ കാർഡിൽ അധികവും Intel chipset തന്നെയാണ്‌. അതല്ലാത്തവർ പരീക്ഷിച്ച്‌ ഫലം അറിയിക്കുമല്ലോ.

നന്ദി , ഘടോല്‍കചന്‍

പി.സി. പ്രദീപ്‌ said...

പോകുന്ന പോക്കില്‍ ഒരു പാരയൂടെ പണിതിട്ടാ പോകുന്നത് അല്ലേ. ഇനി എപ്പൊ തലതിരിഞ്ഞൂന്ന് ചോദിച്ചാ മതി:)

jamal|ജമാൽ said...

:)