"ഡാ ആ കമ്പ്യൂട്ടറിൽ തൊട്ട് കളിക്കല്ലെ, അത് കേട് വരും"
ഇന്നലെ നിങ്ങൾ പുതുതായി വാങ്ങിയ കമ്പ്യൂട്ടർ കൗതുകത്തോടെ വീക്ഷിക്കുന്ന, അതിനെ ഒന്ന് തൊട്ട്നോക്കുവാൻ ശ്രമിക്കുന്ന മകനോടാണ് നിങ്ങളുടെ അരിശം, എങ്ങനെ അരിശപ്പെടാതിരിക്കും. കുടുംബ ബജറ്റിൽനിന്നും ഇറ്റിയെടുത്ത ഇവന് വിലയെത്രയാണെന്ന് മകനുണ്ടോ അറിയുന്നു.
പക്ഷെ, നിങ്ങൾക്ക് തെറ്റി, നിങ്ങൾ നിങ്ങളുടെ മകന്റെ മർമ്മത്താണ് അടിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?.
കമ്പ്യൂട്ടർ കളിച്ച് കുട്ടികൾ നാശമാവുന്നു എന്ന് ശപിക്കുന്ന മാതാപിതാകളെ, നിങ്ങൾ ജീവിക്കുന്നത് ഈ ലോകത്ത് തന്നെയാണോ?
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനും ടൂഷ്യനും വാരികോരിചിലവഴിക്കുന്ന നിങ്ങൾതന്നെയാണ് പറയുന്നത്, മകനെ, കമ്പ്യൂട്ടർ കളികരുതെന്ന്. കഷ്ടം.
കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്തുവാൻ എറ്റവും എളുപ്പമുള്ള മാർഗ്ഗം, അവർക്ക് കമ്പ്യൂട്ടർ ഗെയിം കളിക്കുവനുള്ള അവസരം നൽകുക എന്നതിലൂടെയാണ്.
വളരെ പെട്ടെന്ന്, മോസും കീബോർഡും അവന്റെ കൈപിടിയിലോതുങ്ങും, അവൻ ഒതുക്കും.
ഇനി, നിങ്ങളുടെ പ്രശ്നത്തിലേക്ക്.
കുട്ടികൾ കമ്പ്യൂട്ടർ കളിച്ചാൽ, അവൻ അതിലെ സിസ്റ്റം ഫയൽ ഡിലീറ്റ് ചെയ്യില്ലെ എന്ന്. ന്യയം. പക്ഷെ, അതിനുള്ള പരിഹാരം, അവനെ അകറ്റി നിർത്തലല്ലല്ലോ. ആണോ?.
കുട്ടികൾക്ക് അവരുടെ പേരിൽ, ഒരു അക്കൗണ്ട് തുറന്ന്കൊടുക്കൂ, വെറും യൂസറായി, അവൻ സിംസ്റ്റം ഫയലിൽ കയറില്ല. നിങ്ങളുടെ ഫയൽ കാണില്ല. ഡിലീറ്റ് ചെയ്യുവാൻ കഴിയില്ല.
ഇനി, നിങ്ങളുടെ ഫയലുകൾ പ്രോട്ടക്റ്റ് ചെയ്യുവാൻ എന്തെല്ലാം മാർഗ്ഗങ്ങൾ ഇന്നുണ്ട്. ഫോൾഡർ ലോക്ക് ചെയ്യാം. ഫയലുകൾ ബാക്ക് അപ്പ് ചെയ്യാം. അങ്ങനെ പലതും, പല വഴികളും.
ഇനി, കുട്ടികൾ നിങ്ങളുടെ കമ്പ്യൂട്ടർ ഒരിക്കലും ഉപയോഗികരുതെന്നാണെങ്കിൽ, അവന് ഒരു സെകൻഹൻഡ് സിസ്റ്റം വാങ്ങികൊടുക്കൂ. ചിലവ് അധികമില്ലല്ലോ ഇന്ന് സിസ്റ്റത്തിന്.
പക്ഷെ, ഞാൻ അത്മാർത്ഥമായി പറയുകയാണ്, പിതാവെ, നിങ്ങളുടെ സിസ്റ്റം എല്ലാ അധികാരത്തോടെയും ഉപയോഗിക്കുവാൻ അവന് കൊടുക്കുക. മാക്സിമം അവൻ ചെയ്യുക, വിൻഡോ ഡിലീറ്റ് ചെയ്യും എന്നല്ലെ. അല്ലാതെ അവൻ കമ്പ്യൂട്ടർ തല്ലിപൊട്ടിച്ച് കളയില്ലല്ലോ. അപ്പോഴും പരിഹാരം കൈയെത്തുന്ന ദൂരത്ത് തന്നെ, ഒന്ന് ഫോർമേറ്റ് ചെയ്ത്, വിൻഡോ റി ഇൻസ്റ്റാൾ ചെയ്താൽ പ്രശ്നം തീർന്നില്ലെ.
കമ്പ്യൂട്ടറിൽ, കാറോ, ബൈക്കോ ഓടിക്കുന്ന കൊച്ചുകുട്ടികളെ കണ്ടിരിക്കുന്നവന്റെ ജന്മം സഫലമായി എന്നാണെന്റെ അനുഭവം. അത്രക്ക് ഫെർഫെക്റ്റായി, അവർ തിരിയുന്നതും, മറിയുന്നതും, കസേരയിൽനിന്ന് താഴെ വീഴുന്നതും കാണുക എന്നത് തന്നെ, ഓർത്ത് ചിരിക്കാൻ എനിക്കിപ്പോഴും വക നൽക്കുന്ന എന്റെ കുട്ടികളുടെ ചിത്രം.....
അത്കൊണ്ട്, ധൈര്യമായി, അവരെ കമ്പ്യൂട്ടർ ഉപയോഗിക്കുവാൻ അനുവദിക്കുക. നിങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള ഗെയിം തിരഞ്ഞെടുക്കുക.
അവർ വളരട്ടെ, പുസ്തകപുഴുകൾ മാത്രമല്ല കുട്ടികൾ, നാളെയുടെ വാഗ്ദാനങ്ങൾക്ക് മുന്നിൽ, എന്തിന്റെ പേരിലായാലും, വാതിലുകൾ കൊട്ടിയടക്കാതിരിക്കുക.
NB നിയന്ത്രണം, അവശ്യത്തിന് വേണം. അതോക്കെ നിങ്ങളുടെ ഇഷ്ടം.
ഞാൻ വീണ്ടും പറയുന്നു, കൊച്ചുകുട്ടികൾക്ക് കമ്പ്യൂട്ടർ ഗെയിം വാങ്ങികൊടുക്കുക. അവരെ കളിക്കുവാൻ അനുവദിക്കുക. അവന്റെ സംശയങ്ങളെ സ്നേഹത്തോടെ ദൂരികരിക്കുക.
അവൻ വളരട്ടെ, ലോകം മുഴുവൻ വിരൽതുമ്പിലോതുകി.
16 comments:
കമ്പ്യൂട്ടറും കുട്ടികളും.
"ഡാ ആ കമ്പ്യൂട്ടറിൽ തൊട്ട് കളിക്കല്ലെ, അത് കേട് വരും"
ഇന്നലെ നിങ്ങൾ പുതുതായി വാങ്ങിയ കമ്പ്യൂട്ടർ കൗതുകത്തോടെ വീക്ഷിക്കുന്ന, അതിനെ ഒന്ന് തൊട്ട്നോക്കുവാൻ ശ്രമിക്കുന്ന മകനോടാണ് നിങ്ങളുടെ അരിശം, എങ്ങനെ അരിശപ്പെടാതിരിക്കും. കുടുംബ ബജറ്റിൽനിന്നും ഇറ്റിയെടുത്ത ഇവന് വിലയെത്രയാണെന്ന് മകനുണ്ടോ അറിയുന്നു.
“കമ്പ്യൂട്ടറിൽ, കാറോ, ബൈക്കോ ഓടിക്കുന്ന കൊച്ചുകുട്ടികളെ കണ്ടിരിക്കുന്നവന്റെ ജന്മം സഫലമായി എന്നാണെന്റെ അനുഭവം. അത്രക്ക് ഫെർഫെക്റ്റായി, അവർ തിരിയുന്നതും, മറിയുന്നതും, കസേരയിൽനിന്ന് താഴെ വീഴുന്നതും കാണുക എന്നത് തന്നെ, ഓർത്ത് ചിരിക്കാൻ എനിക്കിപ്പോഴും വക നൽക്കുന്ന എന്റെ കുട്ടികളുടെ ചിത്രം.....“
അത് കലക്കി....:):)
സഹായീ,
ലേഖനംവായിച്ചു. കുട്ടികൾക്ക് കമ്പ്യൂട്ടർ കൊടുക്കുന്നതിനോട് ഞാനും യോജിക്കുന്നു. അതിൽ നിന്ന് അവരെ തടയേണ്ട ഒരു കാര്യവുമില്ല. പക്ഷേ കമ്പ്യുട്ടറിന്റെ ഉപയോഗം പഠിപ്പിക്കുവാനായി ഗെയിം കളീപ്പിക്കുക എന്ന ആശയത്തോട് പൂർണ്ണമായും വിയോജിക്കുന്നു. പ്രത്യേകിച്ച് കൊച്ചുകുട്ടികളാണെങ്കിൽ അവരെ വളരെയധികം അഡിക്ഷനുവിധേയമാക്കുന്ന ഒന്നാണ് ഗെയിം എന്ന് പലരുടെ അനുഭവത്തിൽ നിന്നറിയാം. ഒരു കാരണവശാലും കുട്ടിയുടെ നിർബന്ധം നടക്കട്ടെ എന്നുകരുതി ഗെയിം (കാറോട്ടം, ഫൈറ്റിംഗ്) കളിക്കുവാൻ അനുവദിക്കേണ്ടതില്ല. എന്നാൽ എഡ്യൂക്കേഷനലായ എത്രയോ കൊച്ചു കൊച്ചു പ്രോഗ്രാമുകൾ ഫ്ലാഷ് വീഡിയോവിൽ ഇന്റ്ര്നെറ്റിൽ ലഭ്യമാണ്. അല്ലാതെ സോഫ്റ്റ്വെയറായും.അതൊക്കെ നൽകാം. അതുപോലെ പഠിക്കുന്ന കുട്ടിയെ ഭംഗിയായി പഠിക്കുവാൻ സഹായിക്കുന്ന വലിയൊർ ലൈബ്രറി തന്നെയാ് ഇന്റർനെറ്റും, ഗൂഗിൾ സേർച്ചും ചേർന്നൊരുക്കുന്നത്. പാഠപ്പുസ്തകങ്ങൾ ഒരു മാർഗ്ഗരേഖയായി ഉപയോഗിച്ചു കൊണ്ട് എന്തെല്ലാം അറിവുകൾ അതുവഴിനേടാം. മൌസും കീബോർഡും ഉപയോഗിക്കുവാൻ ഗെയിം വേണ്ട സഹായീ. ആകെ ആരോ കീകളും സ്പെയ്സ് ബാറും ഉപയോഗിക്കുവാനേ ഗെയിം സഹായിക്കൂ. ബുദ്ധി തളരാനും!! ആശംസകൾ
അപ്പൂവേട്ടാ,
തെറ്റിധരിച്ചൂലോ,
ചെറിയകുട്ടികളുടെ കാര്യമാണ് ഞാൻ പറഞ്ഞത്, വലിയ കുട്ടികൾ നിമ്മൾ കൊടുത്തില്ലെങ്കിലും അടിച്ചേടുത്തോളും.
കുഞ്ഞുകുട്ടികൾക്കുള്ള ഗെയിം, അതിൽ കാറും ബൈക്കും ഒരുദാഹരണം മാത്രം. കൊച്ചുകുട്ടികളെ കമ്പ്യൂട്ടർ അഡിൿറ്റെടാക്കുവാൻ, എറ്റവും നല്ല മാർഗ്ഗം ഗെയിം തന്നെയാണ് എന്ന് എന്റെ അനുഭവം. ഇച്ചിരികൂടി വലുതായാൽ, ചിത്രം വരയും. പിന്നെ മുന്നോട്ട്.
ആരോ കീ മാത്രമല്ല ഇന്നത്തെ ഗെയിമിൽ, മോസ്റ്റ് ഫംങ്ങ്സൻ കീ അവർ ഉപയോഗിക്കുന്നു.
നിയന്ത്രണം വേണമെന്ന് ഞാൻ പറഞ്ഞല്ലോ. അടിയും ഇടിയും ഓഴിവാക്കണം. എങ്കിലും ക്രിയേറ്റിവിറ്റി വളർത്തുന്നു നിരവധി കളികൾ ഇന്ന് സുലഭമാണ്.
വിവാദമാക്കരുത് പ്ലീസ്. ഞാൻ കുട്ടികളെ കമ്പ്യൂട്ടറിനോട് അടുപ്പിക്കുവാൻ മാത്രം പറഞ്ഞതാണ്. പല വീടുകളിലും, കമ്പ്യൂട്ടർ കുട്ടികൾക്ക് കിട്ടാകനിയാണ് എന്ന അനുഭവത്തിൽനിന്നുമാണ് ഞാൻ ഇങ്ങനെ എഴുതിയത്. സാമുഹ്യവശം മുതിർന്നവർക്കല്ലെ?. അവിടെ നിയന്ത്രണത്തിന്റെയും സൂഷ്മമായ വിശകലനത്തിന്റെയും ആവശ്യം നിർബന്ധമാണ്.
Microsoft Fligh Simulator അപ്പുവേട്ടൻ കണ്ടിട്ടുണ്ടോ?. എത്ര പരിജ്ഞാനിയായ ഒരു കമ്പ്യൂട്ടർ വിദ്വാനും ഒന്ന് പകച്ച് പോകും. എന്നാൽ രണ്ട് ദിവസംകൊണ്ട്, എങ്ങനെ ഒരു വിമാനം ടേക്ക് ഒഫ് - ലന്റിങ്ങ് നടത്താമെന്ന് ഇന്നത്തെ കുട്ടികൾ കാണിച്ച്തരും. ഒരു സഹായവും ഇല്ലാതെ, ഞാനോക്കെ മനുവൽ തപ്പി തടയുമ്പോൾ, കുട്ടികൾ വിമാനം തിരിച്ചിറക്കിയിരിക്കും.
ആശങ്കകൾ പങ്ക്വെച്ചതിന് നന്ദി. ഞാൻ അപ്പുവേട്ടന്റെ അഭിപ്രായത്തെ മാനിക്കുന്നു.
എനിക്ക് ആശങ്കയൊന്നുമല്ല സഹായീ. ഒരു നാലുവയസുകാരനെ താങ്കള്‍ പറഞ്ഞ ഉദേശത്തില്‍ ഞാന്‍ കമ്പ്യൂട്ടറില്‍ ഡോറയും, ഡിയാഗോയും, ബെന്‍ ടെനും ഒക്കെ കളിക്കുവാന്‍ പഠിപ്പിച്ചതാണ്. അതൊക്കെ അവന് പെട്ടന്നു പഠിക്കുകയും ചെയ്തു. പക്ഷേ ഇപ്പോള്‍ കെ.ജി ടു വിലായപ്പോള് സര്‍വ്വത്ര പുലിവാല്. ഗെയിമല്ലാതെ ഒന്നും ചെയ്യുന്നില്ല. അതേ സമയം ഗെയിം കളിക്കുവാന്‍ അനുവദിക്കാതെ ഗൂഗിളും, ഗൂഗിള്‍ എര്‍ത്തും, വിക്കി പീഡിയയും, ഉപയോഗിക്കുവാന്‍ പഠിപ്പിച്ചു കൊടുത്ത മകള്‍, ഏറ്റവും ഭംഗിയായി പഠനകാര്യങ്ങള്‍ക്ക് ഇതൊക്കെ ഉപയോഗിക്കുന്നുണ്ട്. അഞ്ചാം ക്ലാസുകാരി. ഇതേ പ്രായത്തിലുള്ള എന്റെ കൂട്ടുകാരന്റെ മകനെ കമ്പ്യൂട്ടര്‍ ഗെയിം കളിയില്‍നിന്ന് മാറ്റിയെടൂക്കുവാന് അവന് പെടുന്ന പാട്.!!! ടീനേജ് ആയ കുട്ടിയെ കമ്പ്യൂട്ടര്‍ ഗെയിം എന്ന പിശാചില്‍ നിന്ന് മാറ്റിയെടുക്കാന്‍ പ്രയാസമാണ്. ചെറുപ്പത്തില്‍ തന്നെ ഈ അഡിക്ഷന് ഉണ്ടാക്കിയെടുക്കാതിരികുകയാന് ഏറ്റവും നല്ല വഴി.
സഹായിയെ,
കുട്ടികള്‍ക്ക് കളിക്കാന്‍ സ്വതന്ത്രമായി കമ്പ്യൂട്ടര്‍ വിട്ടുകൊടുക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. മൂന്നു വയസ്സുമുതല്‍ മോള്‍ക്ക് അതു കൊടുക്കുകയും ചെയ്തു.
ചിലകാര്യങ്ങളില്‍ അല്പം ജനാധിപത്യപരമല്ലാത്ത തീരുമാനം എടുക്കേണ്ടി വരും, വീട്ടില്‍. അതിലൊന്നാണ് ഗെയിം.നടക്കില്ല എന്ന് തീര്‍ത്ത് പറഞ്ഞ് തീരുമാനമായതിനാല്‍ ആ പ്രശ്നവും ഇല്ല. ആദ്യമൊക്കെ കുറെ കരയുകയും വാശിപിടിക്കുകയും ചെയ്യുമെങ്കിലും നമ്മള് സ്റ്റേണാണെങ്കില് കാര്യം നടക്കുക തന്നെ ചെയ്യും.
കമ്പ്യൂട്ടർ പരിജ്ഞാനം മാത്രമല്ല ഗെയിം കളിക്കുമ്പോൾ കിട്ടുന്നത്. ഗെയിമിലൊക്കെ മുഴുകിയിരിക്കുമ്പോൾ ശരിക്കും ഏകാഗ്രത കിട്ടും. പിഴവുകളൊന്നുമില്ലാതെ ഗെയിം ഫിനിഷ് ചെയ്യാനായി മുഴുവൻ ശ്രദ്ധയും അതിൽ തന്നെ കൊടുക്കുന്നത് കൊണ്ട് അത് പിന്നീട് ഉപയോഗപ്പെടും. എൻ എഫ് എസും ഫിഫയും പോലുള്ള ഗെയിമുകൾ കളിക്കുമ്പോഴൊക്കെ കൃത്യം അതിൽ തന്നെ ശ്രദ്ധിച്ചിരിക്കും. ഇല്ലെങ്കിൽ തോറ്റു പോയാലൊ. ;)
പ്രശ്നം മറ്റു ഗെയിമുകൾ ഉദാഹരണത്തിനു സാൻആൻഡ്രിയൂസ് പോലുള്ള ഗെയിമുകളാണു കളിക്കുന്നതെങ്കിൽ ലേശം സൂക്ഷിക്കണം...!
യാരിദേ, നിങ്ങളെപ്പോലുള്ള ബാച്ചികൾക്ക് ഇതുപറയാം... :-)
പിള്ളേരിതിന്റെ പിന്നിലായിപ്പോയാലത്തെ പൊല്ലാപ്പ് അതനുഭവിച്ചിട്ടുള്ളവർക്കേ അറിയൂ. അനിൽ മാഷ് പറഞ്ഞതാണ് എന്റെയും അഭിപ്രായം. കമ്പ്യൂട്ടർ കുട്ടിലൾക്ക് കൊടുക്കണം. പക്ഷേ ഗെയിം .. മാഫി!
ഞാൻ ചെറുപ്പകാലത്ത് കമ്പ്യൂട്ടർ ഗെയിം പോയിട്ട് കമ്പ്യൂട്ടർ പോലും കണ്ടിട്ടില്ല. എനിക്കെന്തെങ്കിലും ( എന്റെ സമപ്രായക്കാർക്കും) അതുകൊണ്ട് എന്തെങ്കിലും ഏകാഗ്രതക്കുറവുള്ളതായി തോന്നിയിട്ടില്ല :-)...
കാലത്തിനനുസരിച്ച് കോലം മാറണ്ടെ എന്റപ്പൂട്ടാ...:)
പിള്ളാരു പഠിച്ചാൽ മാത്രം മതി എന്നു മാത്രം കടും പിടീത്തം പിടിക്കരുത് അപ്പൂട്ടാ. അത്യാവശ്യം അവരുടെ സ്വാതന്ത്ര്യത്തിനു കൂടെ വിട്ട് കൊടുക്കണം. ഇല്ലെങ്കിൽ കുറെ നാളു കഴിഞ്ഞ് പ്രാക്റ്റിക്കൽ ലൈഫിലോട്ട് ഇറങ്ങുമ്പോൾ അങ്കും പുങ്കും തിരിച്ചറിയാതായി പോകും.
ഒരു ചരടീട്ട് പിടിച്ചോണം. ആ ചരടിന്റെ നീളം എത്രയാണെന്ന് തീരുമാനിക്കണം.നീളം കുറഞ്ഞാലും പ്രശ്നം, കൂടീയാലും പ്രശ്നം...;)
വളരെ സത്യമാ:)
yes, helper bhai...U r absolutely right !! I am with you !!
അയ്യോ, (അപ്പുവേട്ടാ, ഇതെന്റെ കൈയീന്ന് പോകുവോ)
ഞാൻ കൊച്ചുകുട്ടികളുടെ കാര്യമാണ് പറഞ്ഞത്. കമ്പ്യൂട്ടറിൽ ചാടികയറി, ചുമ്മാ നാല് കീ അടിച്ചിട്ട്, പപ്പ, ഇപ്പോ എന്റെ പേര് വന്നോ എന്ന് ചോദിച്ച കുട്ടികളുടെ പ്രായം. പതിയെ, കണക്കിലെ കളികളും ചേരും പടി ചേർക്കലും, പസ്സൽസും ഒക്കെകൊടുത്ത് വളർത്തുക.
നിരവധി പാഠ്യ/പഠന കളികൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.
"നീ പോഡാ", എന്ന് പറയുവാൻ പ്രയാമാകുന്ന കുട്ടികളെ നിയന്ത്രികണം. (അതിന് വല്ല്യ പ്രായാം ഒന്നും വേണ്ട എന്നത് അനുഭവം കുരു).
ഗെയിമിൽ മാത്രമല്ല, കമ്പ്യൂട്ടർ ഉപയോഗിക്കുന്നത്, അതെന്തിനായാലും, കൂടുന്നത് ശ്രദ്ധിക്കണം, കുട്ടികൾ അന്തർമ്മുഖരാവും, വലിയവരും.
നമുക്ക് ചുറ്റുമുള്ള ലോകത്തെ മറന്ന്, ഒരു സൈബർ ലോകം പടുതുയർത്തുക പ്രയാസകരമാണ്. അവിടെ ജീവനില്ല, ജീവിതമില്ല. ഒരു ഐഡി മാത്രം.
അനില്‍ @ ബ്ലോഗ് പറഞ്ഞതിനടിയില്‍ ഒരു ഒപ്പ്.
ഞാനും അത് പ്രാവര്ത്തികമാക്കിയതാ. ഗെയിമും കൊടുക്കാറുണ്ട്. പക്ഷെ അര മണിക്കൂര്‍ അല്ലെങ്കില്‍ 20 മിനിറ്റ് എന്നൊക്കെ സമയവും വെക്കും. അതുകൊണ്ടെന്താ 5 വയസ്സുള്ളപ്പോഴേ നാന്നായി സമയം നോക്കാനും പഠിച്ചു.
ചേട്ടന്മാരെ, ഇതെല്ലാം പഴയ കഥകള്‍... keyloggers ഉപയോഗിക്കാനും web filters നെ മറികടക്കാനും ഇപ്പോഴത്തെ കൂട്ടികള്‍ക്കു നന്നായി അറിയാം. അതുകൊണ്ട് parents സൂക്ഷിക്കുക... Windows 7 il Parental controls option ഉണ്ട്. Time limitations set ചെയ്യാം...web filters ഉം ഉണ്ട്. അത് വല്ലതും ട്രൈ ചെയ്യുന്നത ബുദ്ധി. ഞാനും ഒരു teenager ആണ് കേട്ടോ.
ഞാന്‍ നിങ്ങളുടെയെല്ലാം ശ്രദ്ധ വേറൊരു വഴിക്കു തിരിച്ചു വിടുകയാണ്. ഇന്നു നമ്മുടെ കുട്ടികള്‍ കമ്പ്യൂട്ടറില്‍ കളിക്കുന്ന “കളികള്‍” ഇനിയും മനസ്സിലാവാത്ത പല രക്ഷിതാക്കളും നമ്മുടെയിടയില്‍ ഉണ്ട്. ഇവിടെ പ്രിന്‍സ് എന്ന ടീനേജര്‍ പറഞ്ഞ പോലെ മുതിര്‍ന്നവര്‍ കുറെ കൂടെ കമ്പ്യൂട്ടര്‍ സാക്ഷരത നേടേണ്ടതുണ്ട്. അതു പോലെ കമ്പ്യൂട്ടര്‍ വീട്ടില്‍ പൊതുവായ സ്ഥലത്ത് സ്ഥാപിക്കുകയും വേണം. “സംഭവം” പിടി കിട്ടി കാണുമല്ലൊ?
Post a Comment