Wednesday, June 24, 2009

4 - വൈറസുകൾ എന്നാലെന്ത്?

വൈറസുകൾ, വൈറസുകൾ,

നിങ്ങളുടെ കമ്പ്യൂട്ടറിൽ USB ഉപയോഗിക്കുവാൻ കഴിയുമോ?.

നിങ്ങളുടെ കമ്പ്യൂട്ടറിൽ നെറ്റ്‌ കണക്‌ഷനുണ്ടോ?.

എങ്കിൽ ഉറപ്പിച്ചോളൂ, 99%വും നിങ്ങളുടെ കമ്പ്യൂട്ടറിൽ വൈറസുണ്ട്‌.

കമ്പ്യൂട്ടർ വൈറസുകൾ എന്നാലെന്ത്‌?.

കമ്പ്യൂട്ടർ വൈറസുകൾ എന്നാൽ ഒരു കമ്പ്യൂട്ടർ പ്രോഗ്രമാണ്‌. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവന്റെ അനുമതിയോ അറിവോ ഇല്ലാതെ തന്നെ സ്വയം കോപ്പി ചെയ്യുന്ന പ്രോഗ്രാം.

ഇന്ന്, malware, adware and spyware എന്നിത്യാധി പ്രോഗ്രാമുകൾക്ക്‌ മുഴുവൻ വൈറസ്‌ എന്ന് പറയപ്പെടുന്നു.

ഇതിൽ ചിലത്‌ നിരുപദ്രവകാരികളും, ചിലത്‌ വളരെ അപകടകാരികളുമാണ്‌.

എറ്റവും പുതിയ വൈറസ്‌, confilcker ലോകത്ത്‌ മില്യൺ കണക്കിന്‌ കമ്പ്യൂട്ടറുകളെ ബാധിച്ചിട്ടുണ്ടെന്നാണ്‌ കണക്ക്‌. മൈക്രോസോഫ്റ്റ്‌ വിൻഡോ ഉപയോഗിക്കുന്നവരെയാണ്‌, വൈറസ്‌ അധികവും ബാധിക്കുന്നത്‌.

വൈറസുകളെ എങ്ങനെ പ്രതിരോധിക്കാം?

എറ്റവും നല്ല അന്റിവൈറസ്‌ പ്രോഗ്രാമുകൾ ഉപയോഗിക്കുക.

സംശയാസ്പദമായ രീതിയിൽ ചുറ്റികറങ്ങുന്ന USB, CD, DVD എന്നിവ സ്വന്തം കമ്പ്യൂട്ടറിൽ ഉപയോഗിക്കാതിരിക്കുക.

അന്റിവൈറസ്‌ പ്രോഗ്രാമുകൾ ലേറ്റസ്റ്റ്‌ അപ്ഡേഷൻ നടത്തുക.

ഇവയോക്കെ ഒരു പരിധിവരെ, വൈറസുകളെ പ്രതിരോഷിക്കുവാൻ സഹായിക്കുമെങ്കിലും, പൂർണ്ണമായും തടയും എന്ന് പറയുക വയ്യ.

Conflicker വൈറസിനെ പിടിക്കുവാൻ ഇത്‌വരെ കഴിഞ്ഞിട്ടില്ല. ചില പഴയ വേർസൺ പിടിക്കുന്നുണ്ടെങ്കിലും, ഓരോദിവസവും, ഇവന്റെ പുതിയ രൂപം വരുന്നുണ്ട്‌.മൈക്രോസോഫ്റ്റ്‌ നെറ്റ്‌വർക്ക്‌ അക്രമിക്കുവാൻ പര്യപ്തമായ ഇവനെ നിർമ്മിച്ച വിദക്തനെ കണ്ട്‌പിടിച്ചാൽ 250,000.00 ഡോളർ മൈക്രോസോഫ്റ്റ്‌ ഇനാം പ്രഖ്യപ്പിച്ചിരിക്കുന്നു.

(എല്ലാവരും അവിടെയിരിക്കുക, ഇപ്പോൾ പോകരുത്‌, ക്ലാസ് കഴിഞ്ഞിട്ട് പോകാം)

ഇവനെ തടയുവാൻ ഇന്ന് തഴെപറയുന്ന മാർഗ്ഗങ്ങളുണ്ട്‌.
1. Miscrosoft Malware Tool
2. NOD32 Antivirus
3. Bitdefender
4. Norton Antivirus
5. Kaspersky

ഇതിൽ ഒന്നാമൻ ചിലതിനെ മാത്രമേ പിടികൂടുകയുള്ളൂ.രണ്ടമൻ മറ്റു ചിലതിനെയും.

ഇനിയും മരുന്ന്‌ കണ്ടെത്തിയിട്ടില്ലാത്ത, Conflicker.aeയെ എന്ത്‌ ചെയ്യണം എന്ന് ലോകത്തിന്‌ തന്നെ അറിയില്ല.

നിങ്ങളുടെ നെറ്റ്‌വർക്ക്‌ സിസ്റ്റം സ്ലോ അണോ?

നെറ്റ്‌ കണക്‌ഷൻ സ്ലോ ആണോ?

എങ്കിൽ സൂക്ഷിക്കുക.

ഇവന്റെ പ്രധാന പരിപാടി, DNS സെർവ്വർ അഡ്രസുകൾ ഡുപ്ലിക്കേറ്റ്‌ ചെയ്ത്‌, പലഭാഗത്തേക്കും നിങ്ങളുടെ നെറ്റിനെ വഴിതിരിച്ച്‌വിടുക എന്നതാണ്‌.

8 comments:

Helper | സഹായി said...

കമ്പ്യൂട്ടർ വൈറസുകൾ എന്നാലെന്ത്‌?.

വൈറസുകൾ, വൈറസുകൾ,

വീകെ said...

സുഹൃത്തെ,
നല്ല അറിവു തരുന്ന ഈ പരിപാടി തുടരുക..

ആശംസകൾ

യാരിദ്‌|~|Yarid said...

ഒരു മെയിൽ ചെയ്യുമൊ സഹായി..

yaridmr at gmail dot com

hi said...

thanks. :)
i am uing uptodate bitdefender.
appo pedikkendi varilla alle ?

Helper | സഹായി said...

അബ്‌കാരി,

ഇത്തിരി സന്തോഷം നല്ലതാ, കമ്പ്യൂട്ടറിൽ നെറ്റില്ലെങ്കിൽ, വളരെയധികം സന്തോഷിക്കാം, നെറ്റുണ്ടെങ്കിൽ....

ഒരോ ദിവസവും 100 കണക്കിന്‌ വൈറസുകളും, ത്രോസനുകളും മാൾവയറുകളും നെറ്റിലൂടെ പുതുതായെത്തുന്നു. പഴയ കോഡുകളാണെങ്കിൽ, ചില അന്റിവൈറസുകൾ പിടിക്കും, ഇല്ലെങ്കിൽ, നമ്മുടെ ഗതി ....

ഈയിടെ Conflicker വൈറസുകളെ എങ്ങനെ പിടിച്ച്‌കെട്ടാമെന്ന്, അവൻ എന്റെ കൈയിൽപെട്ടപ്പോൾ ചിന്തിച്ചു. പലതും ചെയ്തു, അവസാനം NOD32 ആണവനെ പിടിച്ച്‌കെട്ടിയിരിക്കുന്നത്‌. ഈ വൈറസിന്റെ ആദ്യ പതിപ്പായ Conflicker.a, b, c, സീരിസുകൾ പിടിക്കാൻ മൈക്രോസോഫ്റ്റിന്റെ മാൽവെയർ റിമൂവൽ മതിയാവും. പക്ഷെ എന്റെ കൈയിൽ വന്നവൻ, conflicker.ae ആയിരുന്നു, രണ്ട്‌ ദിവസം എന്നെ വട്ടം കറക്കി. ഇനി ഇവന്റെയും ചേട്ടൻ എപ്പോ വരുമെന്ന് നോക്കിയിരിക്കുവാ.

നെറ്റ്‌ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അന്റി വൈറസുകൾ ലേറ്റസ്റ്റ്‌ അപ്ഡേഷൻ നടത്തുക എന്ന പരസെറ്റമോൾ കഴിച്ച്‌ തൽക്കാലം നമ്മുക്ക്‌ ആശ്വസിക്കാം.

ഉള്ള കാര്യം ഉള്ളത്‌ പോലെ പറയണമല്ലോ, ലിനക്സ്‌, ഒരു പരിധിവരെ വൈറസിനെ സ്വയം പ്രതിരോധിക്കുന്നുണ്ട്‌, അതിന്റെ ഗുട്ടൻസ്‌ ആരെങ്കിലും പറയുവോ?.

Unknown said...

ഹെൽ‌പ്പർ സാറെ....

എന്റെ സിസ്റ്റം ഹാങ്ങ ആകുന്നു...ഇതു പോലുള്ള ബ്ലോഗുകൾ എടുത്ത് ക്ലൊസ് ചെയ്യുംഭോൽ ഒരു പാട് പെജ് ഓപൺ ആകുന്നു. വളരെ സ്ലൊവ് ആണു സിസ്റ്റം...ഇതിലുണ്ടായിരുന്ന എ വി ജി ഞാൻ റിമൂവ് ചെയ്തു....ഇപ്പോ ക്ക്യക്ക് ഹീൽ ഇട്ടിട്ടുണ്ട്...ഇടക്കിട്ക്ക് ഡോണ്ട് സെന്റ് റിപ്പോർട്ട് വരുന്നു...

Helper | സഹായി said...

ബിജൂ,
ആദ്യം ഇത് ഉപയോഗിച്ച്‌ നോക്കൂ.

Spybot Seach & Destroy

പിന്നിട് NOD32 ഉപയോഗിച്ച് നോക്കൂ. ഇന്ന് ഏറ്റവും നല്ലത്, നോഡ് തന്നെയാണ്. അതിലും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍, സിസ്റ്റം ഫോര്‍മേറ്റ് ചെയ്യുക എന്ന ഒരു ഒപ്പറേഷന്‍ നടത്തൂ.

Helper | സഹായി said...

റിജോ തോമസ്‌ സണ്ണി,

ഉത്തരങ്ങൾ നൽക്കുവാൻ വൈകിയതിൽ ക്ഷമചോദിക്കുന്നു. ജോലിതിരക്ക്‌ കാരണം എനിക്കെത്തിനോക്കുവാൻ സാധിച്ചില്ല. ക്ഷമിക്കുമല്ലോ.

ഉത്തരങ്ങൾ:-
1. ഏറ്റവും നല്ല അന്റിവൈറസുകൾ, NOD32, Kaspersky, Norton.
2. ഒറിജിനൽ അന്റിവൈറസുകളാണല്ലോ എല്ലാം. ചിലത്‌ നാം, ക്രക്ക്‌ ചെയ്യുന്നു എന്ന് മാത്രം. അത്‌ പക്ഷെ അന്റിവൈറസുകളുടെ പ്രവർത്തനത്തെ ബാധിക്കില്ല. വൈറസുകളെ തടയുവാൻ 100% സാധിക്കില്ല.
3. ഏറ്റവും പുതിയ വൈറസുകളെ പിടിക്കുവാനുള്ള പ്രോഗ്രാമുകളും, അത്തരം വൈറസുകളുടെ വിവരങ്ങളും, ഏറ്റവും പുതിയ വൈറസ്‌ ഡെഫനിഷനുകളിലാണുണ്ടാവുക. അപ്‌ഡേറ്റ്‌ ചെയ്തില്ലെങ്കിൽ, നിങ്ങളുടെ കമ്പ്യൂട്ടറിൽ അത്തരം വിവരങ്ങൾ ലഭ്യമാവില്ല. അത്‌കൊണ്ട്‌ അപ്‌ഡേഷൻ നിർബന്ധമാണ്‌.
4. ഞാൻ ഇഷ്ടപ്പെടുന്നത്‌, NOD32 ആണ്‌. ഇത്‌വരെ പ്രശ്നങ്ങളോന്നുമില്ല.
5. അന്റിവൈറസ്‌, വൈറസുകളെ പിടിക്കുവാൻ മാത്രമുള്ളവയാണ്‌. ഇന്റർനെറ്റ്‌ സെക്യൂരിറ്റി, വൈറസുകളെ പിടിക്കുക മാത്രമല്ല, നെറ്റിലൂടെയുള്ള അക്രമണം തടയുകയും, സിസ്റ്റത്തെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യും.
6. വിൻഡോ വിസ്ത മൈക്രോസോഫ്റ്റിന്റെ പരാജയപ്പെട്ട ഒപ്പറേറ്റിങ്ങ്‌ സിസ്റ്റമാണ്‌. അതിനേക്കാൾ മികച്ചത്‌ വിൻഡോ 7 ആണ്‌. ഒറിജിനൽ അന്റിവൈറസ്‌ സിഡിയോ, സിഡികീയോ കൈയിലുള്ള കാലത്തോളം, നിങ്ങൾക്ക്‌ വീണ്ടും വീണ്ടും ഇൻസ്റ്റാൾ ചെയ്യാം. സാധരണ അന്റിവൈറസ്‌ ലൈസൻസ്‌ ഒരു വർഷത്തേക്കാണ്‌. അത്‌ കഴിഞ്ഞാൽ ലൈസൻസ്‌ കഴിഞ്ഞു എന്ന് കാണിക്കും. പിന്നിട്‌ എന്ന് പുതുക്കുന്നുവോ അന്ന് മുതൽ പുതിയ ലൈസൻസ്‌ കണക്കാക്കും.