Saturday, July 4, 2009

11 - ആദ്യകാല ഹാര്‍ഡ് ഡിസ്കുകളും ഫ്ലോപ്പികളും

ഹാർഡ്‌ ഡിസ്കുകൾ കണ്ട്‌പിടിച്ച തിയ്യതിയും ഡിസ്കിന്റെ പേരും ക്രമത്തിൽ തഴെ ചേർക്കുന്നു.




സെപ്റ്റംബർ 13, 1956 - RAMAC - Random Access Method of Accounting and Control





ആദ്യകാല കമ്പ്യൂട്ടര്‍ ഒരു റൂമില്‍ സെറ്റ് ചെയ്ത രൂപം.



RAMAC Dual Arms- ഡിസ്കിന്റെ അകത്തുള്ള രൂപം







ഒക്‌ടോബർ 11 1962 - IBM 1311



എപ്രിൽ 22 1965 - IBM 2314

ജൂൺ 30, 1970 - IBM 3330


മാർച്ച്‌ 13, 1973 - IBM 3340



ജൂൺ 11, 1980 - IBM 3380




നവമ്പർ 14, 1989 IBM 3390





1971-ൽ ആദ്യമായി ഫ്ലോപ്പി ഡിസ്ക്‌ കണ്ട്‌പിടിച്ചു. IBM എഞ്ചിനിയർമാരാണ്‌ ഫ്ലോപ്പി ഡിസ്ക്‌ കണ്ട്‌പിടിച്ചത്‌. ആദ്യത്തെ ഫ്ലോപ്പി 8" വലിപ്പമുള്ളവയായിരുന്നു. ഇതിന്റെ കപ്പാസിറ്റി വെറും 80 കിലോബൈറ്റ്‌ മാത്രമായിരുന്നു. മാത്രമല്ല ഇത്‌ (read only) വായിക്കുവാൻ മാത്രം കഴിയുന്നവയായിരുന്നു.



1976-ൽ IBM എഞ്ചിനിയറായ Alan Shugart ആണ്‌, എഴുതാനും വായിക്കുവാനും കഴിയുന്ന ഫ്ലോപ്പി കണ്ട്‌പിടിച്ചത്‌. അതിന്റെ വലിപ്പം 5.25" 110 കിലോബൈറ്റ്‌ കപ്പസിറ്റി. സിംഗിൾ സൈഡ്‌.1978-ൽ 5.25" ഫ്ലോപ്പിയുടെ കപ്പാസിറ്റി 360 കിലോ ബൈറ്റയും, ഡബിൾ സൈഡായും വർദ്ധിച്ചു.



1981-ലാണ്‌ 3.5" ഫ്ലോപ്പികൾ കണ്ട്‌പിടിക്കുന്നത്‌, ആദ്യം 360 കിലോബൈറ്റ്‌, ഒരു ഭാഗവും, പിന്നിട്‌ 720 കിലോബൈറ്റ്‌ രണ്ട്‌ ഭാഗവും കണ്ട്‌പിടിച്ചു.1987-ൽ 3.5" high density ഫ്ലോപ്പികൾ കണ്ട്‌പിടിച്ചു. കപ്പാസിറ്റി 1440 കിലോബൈറ്റായി വർദ്ധിച്ചു.


ഡിസ്കുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയേണ്ടെ. (അത് അടുത്ത ഭാഗത്തില്‍...)
(തുടരും....)


ചിത്രങ്ങള്‍ക്ക് കടപ്പാട്‌: IBM Corporation - Archieve Department
.

9 comments:

Helper | സഹായി said...

ഹാർഡ്‌ ഡിസ്കുകൾ കണ്ട്‌പിടിച്ച തിയ്യതിയും ഡിസ്കിന്റെ പേരും ക്രമത്തിൽ തഴെ ചേർക്കുന്നു.

ചാണക്യന്‍ said...

വിജ്ഞാനപ്രദങ്ങളായ ഈ അറിവുകള്‍ പങ്ക് വെക്കുന്നതിനു നന്ദി....

പി.സി. പ്രദീപ്‌ said...

ഈ അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി.

Harisuthan Iverkala | ഹരിസുതന്‍ ഐവര്‍കാല said...

തുടരൻ പരിപാടി ശരിയായില്ല.. വിളിചുണർത്തിയിട്ടു അത്താഴമില്ലാന്ന് പറയണ മാതിരി..

Helper | സഹായി said...

hari
thudarum...

ആർപീയാർ | RPR said...

ഹെൽ‌പ്പറേ...

പടങ്ങളുടെ ഒരു കടപ്പാട് ലിങ്ക് കൂടി വെച്ചോളൂ...

Helper | സഹായി said...

RPR ചേട്ടാ,

എന്റെ ദൈവമെ, അത് ഞാന്‍ മറന്നതാണല്ലോ ചേട്ടാ, നന്ദിയുണ്ട്. ഒരു മുന്‍‌കൂര്‍ ജാമ്യം തന്നതിന്.

കടപ്പാട്‌ ഞാന്‍ എഴുതിയിട്ടുണ്ട്.

Ashly said...

ശോ എന്നെ ഫുള്‍ സെന്റി ആക്കി .... ഞാന്‍ 8' ഫ്ലോപ്പി ഉപയോഗിച്ചു IT ജീവിതം സ്റ്റാര്‍ട്ട്‌ ചെയ്തതാ.

കുറെ കാലം മുമ്പ് 20 MB വന്നപ്പോള്‍, ഈ 20 MB എന്ത് ചെയ്യും ? ഇപ്പം ഫുള്‍ ആകും ? ഇനി ജീവതത്തില്‍ മറൊരു ഹാര്‍ഡ് ഡിസ്ക് വേണ്ടി വരില്ല എനൊക്കെ കരുതി ഇരുന്നതാ. ഇപ്പം 250 GB തികയുന്നില്ല !!!


Thundering typhoons!!!! I am feeling nostalgic!!

Ashly said...

Till 4 years back, i was keeping 10 nos of thes 8' floppies with me. During one house shifting i lost that !!!!!!