---------------------
പതിവ്പോലെ സ്കൂളിന് അവധിയുള്ള ഒരു ദിവസം. അലമാരയിൽനിന്നും ഏന്തിവലിഞ്ഞ്, മകൻ ക്യാമറ കൈയിലാക്കി. ഞാനെടുത്ത ഒരോ ഫോട്ടോയും സുക്ഷ്മമായി പരിശോധിക്കുകയായിരുന്നു. അത് ഞാൻ കണ്ടിരുന്നു. എന്നാൽ പിന്നിട് അവനെ കണാനില്ല. ഭക്ഷണത്തിന് വിളിച്ചപ്പോഴും അവൻ വരുന്നില്ല. എവിടെയാണവൻ എന്ന് ചോദ്യത്തിനുത്തരം പറഞ്ഞത് ഭാര്യ.
"നിങ്ങൾ അവനെ തല്ലരുത്. അവൻ നിങ്ങളുടെ ക്യാമറയിലെ ഫോട്ടോ മുഴുവൻ ഡിലീറ്റ് ചെയ്തു. അവൻ അറിയാതെ ചെയ്തത. ചീത്താ പറയരുത്".
അവളുടെ വെപ്രളവും, യാചനയും കേട്ടപ്പോൾ എനിക്ക് ചിരിക്കാതിരിക്കാനായില്ല.മകനെ വിളിച്ച്, നാലെണ്ണം പൊട്ടിക്കുമെന്ന് കരുതി, അതിൽ ഇടപ്പെടുവാൻ പാകത്തിൽ നിൽക്കുകയായിരുന്ന അവൾ അംബരന്നു. എന്റെ ചിരി കേട്ടിട്ടാവണം, ചീത്ത കേൾക്കുവാൻ തയ്യറായി നിൽക്കുന്ന മകൻ, വാതിൽപഴുതിലൂടെ എത്തിനോക്കി.
"സാലു, ഇവിടെ വാ" മടിയോടെ അവൻ അടുത്തെത്തി.
ഞാൻ മകനെ പിടിച്ച് അടുത്തിരുത്തി. എന്നിട്ടവനോട് പറഞ്ഞു.
"സാരല്ല്യാട്ടോ, ഡിലീറ്റ് ചെയ്തത് ഞാൻ തിരിച്ചെടുത്ത് തരാം". ശ്വാസം നേരെവീണ അവൻ, എങ്ങനെയാണ് ഡിലീറ്റ് ചെയ്തതെന്ന് പറഞ്ഞു. ആവേശത്തോടെ. ആസ്വാശത്തോടെ പുഞ്ചിരിച്ച്കൊണ്ട് ഭാര്യ നടന്നകന്നു. എല്ലാറ്റിനും സാക്ഷിയായി മകൾ, ഒന്നും മനസിലാവതെ ചോദിച്ചു "ഉമ്മ ചോറ് കൊണ്ട്വാ. എനിക്ക് വിശക്കുന്നു"
---------------
അവിചാരിതമായി കമ്പ്യൂട്ടറുകളിൽ നിന്നും, മെമ്മറി കാർഡുകളിൽനിന്നും നാം ഫയലുകൾ ഡിലീറ്റ് ചെയ്യറുണ്ട്. ചില ഫയലുകൾ അമൂല്യമാണ്.
ഇങ്ങനെ ഡിലിറ്റ് ചെയ്ത ഫയലുകൾ തിരിച്ചെടുക്കുവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?.
ഉണ്ട്. തീർച്ചയായും ഉണ്ട്. വളരെ ലളിതമായി ആർക്കും ഇങ്ങനെ ഡിലീറ്റ് ചെയ്ത ഫയലുകൾ തിരിച്ചെടുക്കാം.കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ, ഫ്ലോപ്പികൾ, യു.എസ്.ബി ഡ്രൈവുകൾ, എന്നിങ്ങനെയുള്ള അനവധി ഡാറ്റ സ്റ്റോറേജ് മിഡിയകളിൽ നിന്നും നാം ഡിലീറ്റ് ചെയ്ത ഫയലുകൾ, ഡാറ്റ ഫയലുകൾ, ചിത്രങ്ങൾ, വിഡിയോ, ഓഡിയോ, തുടങ്ങി 100 കണക്കിന് വിവിധ ഫോർമേറ്റുകളിലുള്ള ഫയലുകൾ, നമ്മുക്ക് നിഷ്പ്രയാസം തിരിച്ചെടുക്കാം.
ഇത്തരത്തിൽ ഡാറ്റ തിരിച്ചെടുക്കുന്ന നിരവധി സോഫ്റ്റ്വെയറുകൾ ഇന്ന് സുലഭമായി ലഭിക്കും. എനിക്കേറ്റവും ഇഷ്ടപ്പെട്ടതും, ഉപയോഗിക്കുവാൻ വളരെ എളുപ്പമുള്ളതുമാണ് Recover my files എന്ന പ്രോഗ്രാം.
ഇതിന്റെ പ്രവർത്തനം വളരെ എളുപ്പമാണ്.
ഹാർഡ് ഡിസ്കോ, മെമ്മറിയോ യു.എസ്.ബി യോ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക. ഈ പ്രോഗ്രാം തുറക്കുക.
ഇതിൽ നാല് ഒപ്ഷനുകളുണ്ട്.
1. Fast File Search - നിങ്ങൾ ഫയൽ ഡിലീറ്റ് ചെയ്തത് ഇന്നാണെങ്കിൽ, അതിന് ശേഷം കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്തിട്ടില്ലെങ്കിൽ, പെട്ടെന്ന് കണ്ട്പിടിക്കാനുള്ള മാർഗ്ഗമാണിത്. ഈയടുത്ത സമയത്ത് ഡിലീറ്റ് ചെയ്ത ഫയലുകൾ ഇങ്ങനെ കണ്ട്പിടിക്കാം.
2.Complte File Search - നഷ്ടപ്പെട്ട ഫയലുകൾ ഹാർഡ് ഡിസ്കിന്റെ ക്ലസ്റ്റർ ലെവലിൽ പോയി കണ്ട്പിടിക്കാനുള്ള വഴി. ഈ രൂപത്തിൽ ഫയലുകൾ തിരയുമ്പോൾ കൂടുതൽ സമയമെടുക്കും.
3. Fast format Recover - അകസ്മികമായി നിങ്ങൾ ഹാർഡ് ഡിസ്ക് ഫോർമെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അതിൽനിന്നും ഡാറ്റ കണ്ട്പിടിക്കാനുള്ള മാർഗ്ഗം.
4. Complete format Recover - ഫോർമേറ്റ് ചെയ്ത പാർട്ടിഷനുകളിൽ നിന്നും ഫുൾ സെക്റ്റർ വഴി ഫയലുകൾ തിരഞ്ഞെടുക്കുന്ന രീതി. ഈ രൂപത്തിൽ ഫയലുകൾ തിരിച്ചെടുക്കുവാൻ കൂടുതൽ സമയമെടുക്കും.
പരീക്ഷണാർത്ഥം നമുക്ക് ഫാസ്റ്റായിട്ട് പോവാം.
ഈ സ്ക്രീനിൽ നിങ്ങളുടെ ഡ്രൈവ് ഏതാണൊ അത് തിരഞ്ഞെടുക്കുക.
ഇവിടെ നിങ്ങൾക്ക് വേണ്ട ഫയൽ ഏത് രൂപത്തിലാണെന്ന് സെലക്റ്റ് ചെയ്യുക. ഉദാ: ചിത്രമാണൊ, പാട്ടുകളാണോ. അതോ ഓഫീസ് ഫയലുകളിൽ ഏതെങ്കിലുമാണോ എന്ന് തിരുമാനിക്കുക. ഒരു പിടിയുമില്ലെങ്കിൽ എല്ലാം സെലക്റ്റ് ചെയ്യാം, പക്ഷെ സമയമെടുക്കും, സമയം കൂടുതലെടുക്കും.
ഹാവൂ കിട്ടിയല്ലോ, ചില ഫയലുകളുടെ രൂപം നിങ്ങൾക്ക് ഇവിടെ തന്നെ കാണുവാൻ കഴിയും. ഇനി, എത് ഫയലുകളാണ് നിങ്ങൾക്ക് വേണ്ടതെന്ന് തിരുമാനിക്കുക. പിന്നിട് ആ ഫയലുകൾ സെലക്റ്റ് ചെയ്ത് സേവ് ചെയ്യാം.
.
ശ്രദ്ധിക്കേണ്ട ഒരു കാര്യം. റിക്കവർ ചെയ്യുന്ന ഡ്രൈവിലേക്ക് തന്നെ തിരിച്ചെടുത്ത ഫയലുകൾ സേവ് ചെയ്യാതിരിക്കുക.
.
ചിലരോക്കെ നെറ്റി ചൂളിക്കുന്നുവല്ലോ, അതെ, നിങ്ങളുടെ മെമ്മറി കാർഡ്, എത്ര കാലം കഴിഞ്ഞാലും എത്ര ഫോർമേറ്റ് ചെയ്താലും, എന്ത്, എന്ത്, എന്ത് ചെയ്താലും, ആ ഫയലുകൾ തിരിച്ചെടുക്കാം.
സുക്ഷിക്കുക, വളരെയധികം സൂക്ഷിക്കുക, സ്വകാര്യ നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയവർ, അത് കമ്പ്യൂട്ടറിലേക്ക് പകർത്തിയവർ, നിങ്ങളുടെ മെമ്മറിയോ, ഹാർഡ് ഡിസ്കോ കൈവിട്ട് പോവുന്നത് സൂക്ഷിക്കുക. ആർക്കും നിഷ്പ്രയാസം അത്ര പഴക്കമുള്ള ഫയലും തിരിച്ചെടുക്കാം. മൊബൈൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ കാലഘട്ടത്തിൽ, പല കുടുംബങ്ങളും തകരുകയും, പലരും അത്മഹത്യ ചെയ്യുകയും ചെയ്തതിനു പിന്നിൽ ഈ ടെക്നോളജിയുടെ കരങ്ങളുണ്ട്.
-------------------
ഞാൻ ഇതിന്റ് പേര് ആദ്യം "അയ്യോ ഫയൽ ഡിലീറ്റ് ചെയ്തു" എന്നാണിട്ടിരുന്നത്. എന്നാൽ അവസാനം, ഇതിന്റെ ഭവിഷ്യത്ത് നിങ്ങളെ ബോധ്യപ്പെടുത്തണമെന്ന് തോന്നിയതിനാലാണ് ഇതിന്റെ പേര് മാറ്റിയത്.
.
Disclaimer:- ഒരു ടെക്നോളജി പരിചയപ്പെടുത്തുക മാത്രമാണ് എന്റെ ഉദേശം. അതിന്റെ ദുരുപയോകത്തിന് ഞാന്‍ ഉത്തരവാദിയല്ല.
.
ഈ സോഫ്റ്റ്വെയര് ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്യാം. RecovermyFiles
ഈ ടെക്നോളജിയുടെ പിന്നിലെ പ്രവര്‍ത്തനം, വിന്‍ഡൊസ് ഫയലുകള്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ കമ്പ്രസ് ചെയ്ത് വളരെ ചെറിയ ഒരു ഫയലാക്കി വെക്കുന്നു എന്നതാണ്. പക്ഷെ, ഇപ്പോള്‍ ലിനക്സിലും ഈ വിദ്യ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്തായാലും ഒന്നറിയാം. നാം ഡിസ്കുകള്‍ ഫോര്‍മേറ്റ് ചെയ്യുമ്പോള്‍, ഒരു ഡിസ്കിന്റെ കപ്പാസിറ്റി മുഴുവന്‍ കാണിക്കാറില്ല. ബാക്കി ഇങ്ങനെ നീക്കിവെക്കുന്നതാവാം.
23 comments:
സുക്ഷിക്കുക, വളരെയധികം സൂക്ഷിക്കുക, സ്വകാര്യ നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയവർ, അത് കമ്പ്യൂട്ടറിലേക്ക് പകർത്തിയവർ, നിങ്ങളുടെ മെമ്മറിയോ, ഹാർഡ് ഡിസ്കോ കൈവിട്ട് പോവുന്നത് സൂക്ഷിക്കുക. ആർക്കും നിഷ്പ്രയാസം അത്ര പഴക്കമുള്ള ഫയലും തിരിച്ചെടുക്കാം. മൊബൈൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ കാലഘട്ടത്തിൽ, പല കുടുംബങ്ങളും തകരുകയും, പലരും അത്മഹത്യ ചെയ്യുകയും ചെയ്തതിനു പിന്നിൽ ഈ ടെക്നോളജിയുടെ കരങ്ങളുണ്ട്.
പ്രിയ സുഹൃത്തെ ആദ്യമേ പോസ്റ്റിനു നന്ദി.
പണ്ട് എവിടെയോ വായിച്ചതോര്‍ക്കുന്നു ഫോര്‍മാറ്റ് ചെയ്യുമ്പോള്‍ ഫയല്‍ പേരിന്റെ ആദ്യത്തെ അക്ഷരങ്ങള്‍ എല്ലാം മറ്റൊരക്ഷരമാക്കി മാറ്റുകയാണ് ചെയ്യുന്നത് എന്നും ആ അക്ഷര്മ ഫയല്‍ നയിം ആയി ഉപയോഗിച്ച് അത് റിക്കവര്‍ ചെയ്യാമെന്നു. പക്ഷെ വീണ്ടും ഏതെങ്കിലും ഒരു പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്താല്‍ റിക്കവറി പറ്റിക്കൊള്ളണം എന്നില്ല എന്നും.
എങ്കില്‍ പലതവണ ഫോര്‍മാറ്റും , റി ഇന്‍സ്റ്റാളും ചെയ്തു കഴിഞ്ഞാല്‍ പഴയ ഫയല്‍ തിരികെ കിട്ടുമൊ?
മറ്റൊരു സംശയം - ചെറിയ ഫയല്‍ ആക്കി സൂക്ഷിക്കുന്നു എങ്കില്‍, ഞാന്‍ എന്റെ ഹാര്‍ഡ് ഡിസ്ക് ഇപ്പോള്‍ എത്ര തവണ ഫോര്‍മാറ്റും റി ഇന്‍സ്റ്റലേഷനും ചെയ്തിട്ടുണ്ടെന്നു എനിക്കു തന്നെ ഓര്‍മ്മയില്ല. പക്ഷെ size കാര്യമായി വ്യത്യാസം കാണിക്കുന്നില്ല
താങ്കള്‍ തന്ന ലിങ്കില്‍ നിന്നും ആ പ്രോഗ്രാം download ചെയ്തു കൊണ്ടിരിക്കുകയാണ്
പ്രൊഗ്രാമിന്റെ size >7mb, ഇതുവരെ 50 mb download കാണിക്കുന്നു എന്നിട്ടും ഈ പ്രൊഗ്രാം 80% ആയിട്ടെ ഉള്ളു ഇനി എനിക്കിട്ടു വല്ല പാരയുമാണോ വരുന്നത്?
ചേട്ടായി,
ഇതിന്റെ പിന്നിലെ ടെക്നോളജിയെക്കുറിച്ച് എത്ര ചിന്തിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല.
എത്രതവണ ഫോർമേറ്റ് ചെയ്താലും, പഴയ ഫയലുകൾ തിരികെ കിട്ടും. എത്ര തവണ പാർട്ടിഷ്യൻ ചെയ്തതായാലും ഫയലുകൾ തിരിച്ചെടുക്കുവാൻ കഴിയും.
മെമ്മറി നശിപ്പിച്ച് കളയുക എന്ന്ത് മാത്രമാണ് ഫയലുകൾ തിരികെ കിട്ടാതിരിക്കാനുള്ള മാർഗ്ഗം.
പിന്നെ, ഹാർഡ് ഡിസ്ക്കുകൾ ക്രാക്കായാൽ പോലും, ഹർഡ്വെയർ പ്രവർത്തിക്കുന്നില്ലെങ്കിൽ പോലും ഇന്ന്, അതിലെ ഡാറ്റ നമ്മുക്ക് തിരിച്ചെടുക്കുവാൻ കഴിയും. (ചിലവ് കൂടും)
India Heritage,
No, never, its working fine for me.
May i doubt that you made something wrong. sounds like any virus in your computer?. please clarify? which program you are using for downloading?.
പോസ്റ്റിന് നന്ദി.
ഈ സൊഫ്റ്റ് വെയര്‍ ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാമോ?
പ്രദീപ് ചേട്ടാ,
സ്വകാര്യം പറയേണ്ട കാര്യങ്ങൾ സ്റ്റേജിൽ കയറി നിന്ന് പറയല്ലെ ചേട്ട.
ഈ ലിങ്കിൽ ക്ലിക്കി ഡൗൺ ലോഡ് ചെയ്യൂ. (ബാക്കി ആരെങ്കിലും സഹായിക്കാതിരിക്കില്ല, ആരും വന്നില്ലെങ്കിൽ ഞാൻ വരാവെ, മെയിൽ ചെയ്യൂ)
പ്രിയ സഹായി, ഞാനും ഡൌണ്‍ലോഡ് ചെയ്തു വച്ചിട്ടുണ്ടേ. angkil.consumer@gmail.com
പടച്ചോനെ ങ്ങളെ സമ്മതിച്ചു തന്നീക്ക്ണ്, എന്റെ ഒരു പെന്‍ ഡ്രൈവ് സ്കാന്‍ ചെയ്തു നോക്കി ജാംബവാന്റെ കാലത്തെ ഫയല്‍ വരെ ഉണ്ട്.
ഇവന് കൊള്ളാം അപ്പൊ നിങ്ങളും സൂക്ഷിച്ചൊ ട്ടോ
വളരെ ഉപകാരം ബോസ്സ്.ഒരു ടെന്‍ഷന്‍ ഒഴിഞ്ഞ് കിട്ടി.നേരത്തെ കേട്ടിട്ടുണ്ടങ്കിലും പ്രവര്‍ത്തന രീതി ഇപ്പോഴാ മനസിലായത്
ഞാനും ഡൌൺലൊഡ് ചെയ്തു....
ഞാനും ഡൌണ്‍ ലോഡ് ചെയ്തു, നന്ദി, ഇത്തരം പോസ്റ്റുകള്‍ ബൂലോഗത്തിന്റെ മുതല്‍ക്കൂട്ടാണ്. നല്ല അറിവ് പകര്‍ന്നുകൊടുക്കുന്നത് നന്മയാണ് അതും യാതൊരു പ്രതിഫലേച്ഛയില്ലാതെ..
അപ്പോള്‍ കമ്പ്യൂട്ടര്‍, മൊബൈല്‍ നന്നാക്കാന്‍ കൊടുക്കുമ്പോള്‍ എന്താണ് നാം ചെയ്യേണ്ടത്? എന്തെല്ലാം മുന്‍കരുതല്‍ എടുക്കണം..?
കുഞ്ഞൻജീ
ഒത്തിരിനാളായല്ലോ ബൂലോകത്ത് കണ്ടിട്ട്, മുങ്ങിയതായിരുന്നോ?.
വന്നതിന് നന്ദി,
മൊബൈൽ ക്യാമറ നന്നാക്കുവാൻ ഷോപ്പിൽ കൊടുക്കുന്നവർ സൂക്ഷിക്കുക. നിങ്ങളുടെ സ്വകാര്യ ഫോട്ടോകൾ നിങ്ങൾ ഡിലീറ്റ് ചെയ്താലും അവർ തിരിച്ചെടുക്കും.
ക്യാമറ നന്നാക്കുവാൻ കൊടുക്കുമ്പോൾ, മെമ്മറി കൊടുക്കാതിരിക്കുക എന്നത് മാത്രമാണ് ഒരു പോംവഴി.
ഇതൂടെ നോക്കിക്കോളു. പഴയതാണ്. എന്നാലും യൂസ് ഫുൾ ആയിരിക്കുമെന്ന് തോന്നുന്നു..:)
http://cyberloakam.blogspot.com/2008/03/1digital-evidence.html
ഇതൊന്നു നോക്കൂ
http://www.dban.org/
ഫയലുകള്‍ ഡിലീറ്റ് ചെയ്താല്‍ മാത്രം മതിയാവില്ലെന്നും, കൂടുതല്‍ സുഷ്മത മെമ്മറിയുടെ കാര്യത്തില്‍ വേണമെന്നും ഞാന്‍ പറഞ്ഞിരുന്നു.പലരും ഭയപ്പാടോടെ, കൈയിലുള്ള മൊബൈല്‍ ക്യാമറയും USB ഡ്രൈവും, വലിച്ചെറിയാനുള്ള തെയ്യറെടുപ്പിലാണ്. ഒരു നിമിഷം. ഹാര്‍ഡ് ഡിസ്കുകളും, മെമ്മറി കാര്‍ഡുകളും, യു.എസ്.ബി ഡ്രൈവുകളും വലിച്ചെറിയാന്‍ വരട്ടെ.
കുഞ്ഞന്‍ വഴിയുണ്ട്. സുരക്ഷിതമായി ഫയല്‍ ഡിലീറ്റ് ചെയ്യുവാന്‍ മാര്‍ഗമുണ്ട്.
Helper | സഹായി,
നന്ദീണ്ട്..നന്ദീണ്ട്.....ഡൌണ്ലോഡി...വര്‍ക്ക് ചെയ്യുന്നുണ്ട്...
നിങ്ങളുടെ സ്വകാര്യ ഫോട്ടോകൾ നിങ്ങൾ ഡിലീറ്റ് ചെയ്താലും അവർ തിരിച്ചെടുക്കും.
അയ്യോ പേടിപ്പിക്കല്ലേ
ഉപകാരപ്രദമായ പോസ്റ്റുകള്‍ക്ക് നന്ദി.. തുടരുക. പുതിയ പുതിയ ട്രിക്കുകള്‍ ഇനിയും പോരട്ടെ.
വളരെ ഉപകാരപ്രദമായ പോസ്റ്റ്.ഇത്തരം പോസ്റ്റുകൾ എല്ലാവർക്കും സഹായകരം തന്നെ.
ee post ippozhaanu kandathu. valare upakaarapradham. software download cheythu, run cheythu, pakshe FREE allallo. please help
rejeevmry@gmail.com
photorec എന്ന software ഉപയോഗിച്ച് Pen drive,Memory card, Hard disc ഇവയിലെ delete ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാം. ഒരു Memory card ല്‍ നിന്നും delete ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കുന്ന രീതി ഇവിടെ വിശദീകരിക്കുന്നു.
Post a Comment