Tuesday, July 7, 2009

14 - ആരാണ്‌ അനോനി?

എന്താണ്‌ അനോനിമിറ്റി? ആരാണ്‌ അനോനി?.


അറിയപ്പെടാത്ത, ഔദ്യോഗികമല്ലാത്ത ഒരു നാമത്തിനുടമ എന്നാണ്‌ അനോനിയുടെ അർത്ഥം. സൈബർ ലോകത്ത്‌, എഴാം കടലിനപ്പുറത്തിരിക്കുന്ന ഞാനും, കേരളകരയിൽ നിൽക്കുന്ന നിങ്ങളും തമ്മിലുള്ള അകലം വളരെ ചെറുതാണ്‌. നിങ്ങളുടെ വിരൽതുമ്പിൽ, കൺമുന്നിൽ ഞാനുണ്ട്‌. പിന്നെ എങ്ങനെ ഞാൻ അനോനിയാവും?.

ഔദ്യോഗികമായ എന്റെ പേര്‌ നിങ്ങൾക്കറിയില്ല, എന്നെ നിങ്ങൾക്ക്‌ നേരിട്ട്‌ കണ്ട്‌ പരിചയമില്ല, എങ്കിൽ, ഞാൻ അനോനി തന്നെയാണ്‌. നെറ്റിൽ, എന്റെ പേര്‌ ഹെൽപ്പറോ, റിപ്പറോ ആവാം. എന്നെ നേരിട്ട്‌ കാണുകയോ, എന്റെ ഔദ്യോഗികമായ നമം അറിയുകയോ ചെയ്യുന്ന വരെ, നെറ്റിൽ എല്ലാവരും അനോനികളാണ്‌. അത്‌കൊണ്ടാണ്‌, നെറ്റിൽ ചാറ്റുന്നതും, മെയിലുകൾക്ക്‌ മറുപടി അയക്കുമ്പോൾ ശ്രദ്ധിക്കണമെന്നും പറയുന്നത്‌.

ബ്ലോഗിലേക്ക്‌ തിരിച്ച്‌ വന്നാൽ, വർഷങ്ങളായി എനിക്ക്‌, നേരിട്ടുള്ള പരിചയം, ഏതാനും ചില (4-5) ബ്ലോഗേയ്സിനെ മാത്രം. അവർ എനിക്ക്‌ അനോനിയല്ല. ഞാനോരിക്കലും കണ്ടിട്ടില്ലാത്ത, 1000 കണക്കിന്‌ ബ്ലോഗർമാർ എനിക്ക്‌ അനോനികൾ തന്നെയാണ്‌. (ക്ഷമിക്കണം, അതാണ്‌ സത്യം)ചാറ്റിലൂടെ, മെയിലിലൂടെ പരിചയെപ്പെടുന്നവരുടെ പേര്‌ മാത്രം കേട്ട്‌, അവർ സനോനി യാണെന്ന് ധരിക്കരുത്‌. അങ്ങനെ അബദ്ധം പറ്റിയവർ, ബൂലോകത്ത്‌ നിരവധിയുണ്ട്‌. എന്റെ പേര്‌ ഞാൻ പറഞ്ഞാൽ ഞാൻ നിങ്ങൾക്ക്‌ സനോനിയാവില്ല. ഒന്നുകിൽ എന്നെ നേരിട്ട്‌ പരിചയം വേണം. അല്ലെങ്കിൽ എന്നെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ നിങ്ങൾക്ക്‌ ലഭിച്ചിരിക്കണം. എങ്കിൽ, ഞാൻ സനോനിയാണ്‌.

ആകെ, പ്രശ്നമായോ.

ബ്ലോഗിൽ എഴുതുന്ന നമ്മുടെ പ്രിയപ്പെട്ടവർ, അവരിൽ ചിലരോക്കെ അനോനി നാമം സ്വികരിച്ചിരിക്കുന്നെങ്കിലും സനോനികളാണ്‌. അവരുടെ ചിത്രങ്ങൾ, യതാർത്ഥ നാമം എന്നിവ നിങ്ങളുടെ കൈയിലുണ്ടല്ലോ.
------------
നെറ്റിൽ ആരുമറിയാതെ ബ്ലോഗ്‌ എഴുതാമെന്നും, ആരെയും ചീത്തവിളിക്കാമെന്നും കരുതുന്നത്‌ തെറ്റ്‌. എല്ലാം, എല്ലാവർക്കുമറിയാം. ഐപി പിടിയനെ കേട്ടിട്ടില്ലെ, അവൻ തന്നെ.

എന്താണ്‌ ഐപി.?

ഡിജിറ്റൽ യുഗത്തിൽ, നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ന്യൂമറികൽ അഡ്രസാണ്‌ ഐപി അഡ്രസ്‌ എന്ന് പറയുന്നത്‌. (ലളിതമാണ്‌ ടെക്‌നിക്കൽ അല്ല) ഉദാ: 212.10.167.159 (ശരിയല്ല) എന്നത്‌ എന്റെ കമ്പ്യൂട്ടറിന്റെ ഡിജിറ്റൽ അഡ്രസാണ്‌. ഇത്‌ എന്റെ ഇന്റർനെറ്റ്‌ സർവ്വീസ്‌ തരുന്നവരിൽ നിന്നും എനിക്ക്‌ ലഭിക്കുന്ന ഒരു അഡ്രസാണ്‌. ഈ അക്കങ്ങൾ നിങ്ങൾക്ക്‌ ലഭിച്ചാൽ, എന്നെ കണ്ട്‌പിടിക്കുക വളരെ എളുപ്പമാണ്‌.

കമ്പനികളിലും, നെറ്റ്‌വർക്കിനകത്തിരുന്ന് ജോലിചെയ്യുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ഐപി കിട്ടില്ലെന്ന് കരുതിയെങ്കിൽ തെറ്റി. എന്റെ അടുത്തിരിക്കുന്ന മീര മലയാളിയാണ്‌. അത്‌കൊണ്ട്‌ ബ്ലോഗിൽ കയറി നാല്‌ ചീത്ത പറഞ്ഞാൽ, ഇനി ആരെങ്കിലും തപ്പി വന്നാൽ തന്നെ, മീരയെ പിടിക്കും എന്ന തോന്നൽ വെറുതെ. നിങ്ങൾ അയക്കുന്ന ഒരോ മെയിലും, നെറ്റിൽ സന്ദർശിക്കുന്ന ഒരോ സൈറ്റും, കമന്റുകൾ എഴുതുന്ന ഒരോ ബ്ലോഗും, എവിടെ എപ്പോൾ, എങ്ങിനെ, എന്നിത്യാധി വിവരങ്ങൾ വളരെ വിശദമായി, നിങ്ങളുടെ ISP രേഖപ്പെടുത്തിയിരിക്കും. അവിടെ, ഇന്റേണലായിട്ടുള്ള നിങ്ങളുടെ അഡ്രസ്‌ വരെ രേഖപ്പെടുത്തും.

അനോനിമസ്‌ സർഫിനുള്ള സൗകര്യമുണ്ടല്ലോ, രക്ഷപ്പെടാം അല്ലെ. നോ രക്ഷ.

ഒരോ രജ്യത്തെയും ഇന്റർനെറ്റ്‌ സംരക്ഷിക്കുന്നവരെയോ, അല്ലെങ്കിൽ നിങ്ങളുടെ ISPയെയോ തെറ്റിധരിപ്പിച്ചാണ്‌ അനോനി പ്രോക്സികൾ പ്രവർത്തിക്കുന്നത്‌. എന്നാൽ, നിങ്ങൾ എവിടെ, എപ്പോൾ എന്ത്‌ സന്ദർശിച്ചു എന്ന്, നിങ്ങളുടെ കമ്പ്യൂട്ടർ രേഖപ്പെടുത്തുന്നു. മാത്രമല്ല, അനോനിമസ്‌ സർഫിങ്ങിലൂടെ, അനോനി പ്രോക്സി ഉപയോഗിക്കുന്നതിലൂടെ, വളരെ അപകടകരമായ ഒരവസ്ഥയിലേക്കാണ്‌ നിങ്ങൾ ചെന്ന് ചാടുന്നത്‌. മിക്ക ആനോനിപ്രോക്സികളും നിങ്ങൾ എന്താണ്‌ ടൈപ്പ്‌ ചെയ്യുന്നതെന്നും, പാസ്‌വേഡ്‌, കാർഡ്‌ നമ്പർ, മറ്റു വിലപ്പെട്ട വിവരങ്ങൾ, ശേഖരിക്കുകയും, ക്രിമിനലുകൾ അത്‌ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌. (കാശ്‌ കൊട്‌ത്ത്‌ കടിക്കുന്ന പട്ടിയെ വാങ്ങരുത്‌)

സൂക്ഷിക്കുക, ഡിജിറ്റൽ യുഗത്തിൽ, നിങ്ങൾ ഒരിക്കലും അനോനിയല്ല. ഒരിക്കലും. പേര്‌ അനോനിയാണെങ്കിലും, നിങ്ങൾ എവിടെയാണെന്ന്, GPS വെച്ച്‌ കണ്ട്പിടിക്കുവാൻ, വിത്തിൻ എ സെക്കന്റ്‌, കമ്പ്യൂട്ടർ പരിജ്ഞാനം ലഭിച്ചവർക്കാവും.

14 comments:

Helper | സഹായി said...

സൂക്ഷിക്കുക, ഡിജിറ്റൽ യുഗത്തിൽ, നിങ്ങൾ ഒരിക്കലും അനോനിയല്ല. ഒരിക്കലും. പേര്‌ അനോനിയാണെങ്കിലും, നിങ്ങൾ എവിടെയാണെന്ന്, GPRS വെച്ച്‌ കണ്ട്പിടിക്കുവാൻ, വിത്തിൻ എ സെക്കന്റ്‌, കമ്പ്യൂട്ടർ പരിജ്ഞാനം ലഭിച്ചവർക്കാവും.

അരവിന്ദ് :: aravind said...

GPRS വെച്ചു കണ്ട് പിടിക്കാനോ? അത് എങ്ങനെ?

Helper | സഹായി said...

അരവിന്ദേട്ടാ സോ സോറി, തെറ്റിയതാണ്‌. GPS എന്നാണ്‌ ഞാൻ ഉദേശിച്ചത്‌.

അരുണ്‍ കരിമുട്ടം said...

യെസ്സ്, ഞാനും ഞെട്ടിപോയി GPRS എന്ന് കേട്ടപ്പോള്‍
ഇതെല്ലാം ശരിയാ, എനിക്ക് തോന്നുന്നത് അധികം അറിയാത്തവരാ ഇങ്ങനെ ചെയ്യുന്നതെന്നാ, ഇതിന്‍റെ ഫലം അറിയാവുന്ന ആരെങ്കിലും ഇങ്ങനെ ഇറങ്ങി തിരിക്കുമോ?

ചാണക്യന്‍ said...

Helper | സഹായി ,

82.178.133.179 ഈ ഐ പി യെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ തപ്പി തന്ന് സഹായിക്കാമോ?:)

ഇവിടെ കമന്റായി ഇടണം എന്നില്ല

sajipsla@gmail.com ഇതിലേക്ക് മെയില്‍ അയച്ചാലും മതി.:)

Helper | സഹായി said...

ചേട്ടായി,

നല്ല മൂർച്ചയുള്ള മലപ്പുറം കത്തി കൈയിൽ തന്നിട്ട്‌ കുത്തെടാ എന്നാരെങ്കിലും പറയുമോ?

എന്തായാലും ഇതാ ഒരു ലിങ്ക്‌,

അത്യാവശ്യവിവരങ്ങൾ ഇവിടെ കിട്ടും.

What is my IP

ചാണക്യന്‍ said...

Helper | സഹായി ,

നന്ദി...

തന്ന ലിങ്കില്‍ ഞാന്‍ നേരത്തെ കുറച്ച് വിവരങ്ങള്‍ എടുത്തിട്ടുണ്ട്....:)

അതില്‍ കൂടുതല്‍ വേണമെങ്കില്‍ എന്ത് ചെയ്യണം?:)

Helper | സഹായി said...

ചേട്ടായി,

ഇതിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുവാൻ കഴിവുള്ള ലളിതമായ പ്രോഗ്രാമുകൾ ഇന്ന് ലഭ്യമാണ്‌.

അതിനെക്കുറുച്ച്‌ വിശദമായി എഴുതേണ്ടിവരും. (ക്ഷമിക്കണം സമയക്കുറവുണ്ട്‌)

എങ്കിലും ചില പ്രോഗ്രമുകളും അവയുടെ ഉപയോഗരീതിയും ഞാൻ പറയാം.

വ്യക്തമായി ഒരാളെ, അയാളുടെ കമ്പ്യൂട്ടറിനെ കണ്ടെത്തുവാൻ കഴിയുന്ന പ്രോഗ്രാമുകൾ ഇന്ന് ലഭ്യമാണെങ്കിലും, അവയെക്കുറിച്ചെഴുതുവാൻ എനിക്ക്‌ ഭയമുണ്ട്‌.

എല്ലാവിഷയത്തിനും, നല്ലതും ചീത്തയുമുണ്ട്‌.

എഴുതുന്നത്‌കൊണ്ട്‌ എനിക്ക്‌ വിഷമം ഒന്നുമില്ല. പക്ഷെ, ബ്ലോഗിലെ ഗുരുസ്ഥാനരീയരായവർ മൗനം പാലിക്കുന്നുവെങ്കിൽ ഞാൻ അശക്തനാണ്‌.

(സോറി, ഇതെന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം, ആരെങ്കിലും (പഴയ പുലികളോക്കെ ഇവിടെതന്നെയുണ്ട്‌) പറാഞ്ഞാൽ, ശ്രമിക്കാം)

ചാണക്യന്‍ said...

Helper | സഹായി,

താങ്കളുടെ പ്രതികരണങ്ങള്‍ക്ക് നന്ദി...:):)

chithrakaran:ചിത്രകാരന്‍ said...

ഉപകാരപ്രദമായ വിവരങ്ങള്‍.
സഹായിയുടെ സഹായം ബൂലോകത്തിന് വളരെ പ്രധാനപ്പെട്ടതാണ്:)

Anil cheleri kumaran said...

ningal aalu puli thanne.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഉപകാരപ്രദമായ വിവരങ്ങൾ..നിങ്ങളെപ്പോലുള്ളവർ ഇതൊക്കെ ഇനിയും എഴുതണം.ഞാനൊക്കെ ഈ വിഷയത്തിൽ തീരെ അജ്ഞനാണ്.പലതും അറിയണമെന്നുണ്ട്.

എഴുതുമല്ലോ അല്ലേ?

ആശംസകൾ....സുനിൽ

Ashly said...

Blistering barnacles!!!! അപ്പം, IP address ആണ്‌ ഫുള്‍ കുഴപ്പകാരൻ!!!!!

ഇനി മുതൽ IP address പകരം, പിൻ code ഉപയൊഗിക്കാൻ തീരുമാനിച്ചു.....ഇതാ മാറ്റിയിരിക്കുന്നു !!!ഹ ഹ ഹ....

ഞാന്‍ ഫുള്‍ അന്നോണി ആയീ .......ഇനി എങ്ങനെ എന്നെ കണ്ടുപിടിക്കും ?


lol..fun apart- nice article !!! Keep it up!!!

അങ്കിള്‍ said...

പ്രീയ സഹായി,

ചാണക്ക്യനു കൊടുത്ത What is my IP യില്‍ ഞാനും ഒന്നു ക്ലിക്കി. എന്റെ ലൊക്കേഷന്‍ Calicut എന്നാണു കാണിക്കുന്നത്. പക്ഷേ ഞാന്‍ തിരുവനന്തപുരത്തിരുന്നാണല്ലോ ബ്ലോഗുന്നത്?.

ആ സോഫ്റ്റ്വെയര്‍ തിരുവനന്തപുരം എന്നു കാണിക്കാത്തതെന്താ?