Saturday, July 18, 2009

അജ്ഞലിക്ക്‌ ഒരു സഹായം പ്ലീസ്‌





ചില്ലക്ഷരങ്ങൾ കമന്റ് ബോക്സിൽ മാത്രം, പോസ്റ്റിലോ, കമന്റ് പബ്ലിഷ് ചെയ്താലോ ഇല്ല.






ഇത്, വരമൊഴിയിൽ matweb, നെറ്റിൽ, യൂണികോഡ് ഫോണ്ട് കാർത്തിക
---------------------------

അജ്ഞലിക്ക്‌ ഒരു സഹായം പ്ലീസ്‌,

എന്റെ ക്ലാസിൽ വരുന്ന കുട്ടികളോട്‌, വടിയെടുത്ത്‌, ഡാ, ഇങ്ങനെ, ഡാ അങ്ങിനെ, എന്ന് പറഞ്ഞ്‌, അവരുടെ ഫോണ്ട്‌ ഞാൻ ശരിയാംവിധം സെറ്റുചെയ്യുവാൻ സഹായിക്കുന്ന സമയത്താണ്‌, ഒരുത്തൻ എണ്ണീറ്റ്‌ നിന്നിട്ട്‌, ആയ്യെ, സാർ മുണ്ടുടുത്തിട്ടില്ല എന്ന് പറഞ്ഞത്‌.

കുട്ടികളുടെ മാത്രം മുന്നിൽ വെച്ചാണെങ്കിൽ, ഒ.കെ. അത്‌ പ്രക്റ്റികലാണെന്ന് പറയാം. ഇതിപ്പോ, ഞാൻ ഒത്തിരി സ്നേഹിക്കുവാനും പിന്നെ പ്രേമിക്കുവാനും തയ്യറായി നിൽക്കുന്ന, ശ്രീമതി ടിച്ചർ പോലും എന്നെ ശ്രദ്ധിച്ച്‌കൊണ്ട്‌ നിൽക്കുന്ന സമയത്തല്ലേ, ലവൻ അത്‌ പറഞ്ഞത്‌. മാനം കപ്പല്‌ കയറിയാൽ, സോമാലിയിലേക്ക്‌ വിളിച്ച്‌പറഞ്ഞ്‌, ആ കപ്പല്‌ റാഞ്ചിയാൽ മതിയായിരുന്നു. ഇതിപ്പോ, ബ്ലോഗിലിട്ട്‌ ബൂലോകം മുഴുവൻ പരത്തിപറഞ്ഞില്ലേ.

ആ സമയത്തെങ്ങാനും സിബുവിനെയോ, പെരിങ്ങൻസിനെയോ കൈയിൽകിട്ടിയാൽ, അരച്ച്‌കലക്കി, ഞാൻ മിൽക്‌ഷെയ്ക്‌ ആക്കുമായിരുന്നു.

പ്രശ്നം എന്താണെന്നല്ലേ, പറയാം.

ഞാൻ ദാ, ഇവിടെ പോയി. http://vfaq.blogspot.com/2005/02/blog-post.html വരമൊഴിയുടെ ഹെൽപ്പ്‌ലൈൻ. അവിടെനിന്നുമാണ്‌, എന്റെ ബ്ലോഗിലും ചില്ലുകൾ വിതറികിടക്കുന്നു എന്നറിഞ്ഞത്‌. പരിഹാരമായി, ഞാൻ പഴയ വരമൊഴിയും അജ്ഞലിയും ഡിലീറ്റ്‌ ചെയ്തു.

ബെസ്റ്റ്‌, അത്‌ വരെ മറ്റുള്ളവർക്കെ, ചില്ലക്ഷരങ്ങൾകൊണ്ട്‌ പ്രശ്നമുണ്ടായിരുന്നുള്ളൂ. അതിപ്പോ എനിക്കായി. അവിടെ വരമൊഴിയുടെ ലേറ്റസ്റ്റ്‌ വേർഷൻ 1.3.3 ആണെന്ന് പറയുന്നു സത്യമാണെങ്കിൽ, ഞാൻ തൂങ്ങിചാവും. ഞാൻ പലയിടത്തും പലവട്ടം തപ്പിയിട്ടും, 1.3.3 കിട്ടിയില്ല. പകരം 1.08.02 കിട്ടി. ഇനി ബ്ലോഗിൽ എഴുതിയപ്പോൾ ഒരു പൂജ്യം മറന്നതാണെങ്കിൽ, (അതിനാണ്‌ സാധ്യത) പുജ്യത്തിനോക്കെ ഇപ്പോൾ ഭയങ്കര വിലയാണെന്ന് മാത്രം സിബുവിനെ ഓർമ്മപ്പെടുത്തുന്നു.

പഠിച്ചപണി പതിനെട്ടും, പിന്നെ, കൂടെകിടക്കുന്നവന്റെ ഒന്നും വാങ്ങിപ്രയോഗിച്ചിട്ടും, നോ രക്ഷ. ചില്ലക്ഷരങ്ങൾ ഒരു മാറ്റവുമില്ലാതെ അവിടെതന്നെ കിടക്കുന്നു.

ചില്ലക്ഷരങ്ങൾ കാലിൽതട്ടിയാൽ, ടിസി വാങ്ങിപോവുമെന്ന്, വാമഭാഗം മുന്നറിയിപ്പ്‌ തന്നുകഴിഞ്ഞു. ആരെങ്കിലും എന്നെ രക്ഷിക്കൂ, പ്ലീസ്‌

സിബുചേട്ടന്റെയും, പെരിങ്ങൻചേട്ടന്റെയും പ്രതേക ശ്രദ്ധക്ക്‌.

ഞാൻ XP-യാണ്‌.
വരമൊഴി 1.08.02
അജ്ഞലി ഫോണ്ട്‌ - 730, ഫോണ്ട്‌ തിയതി വിത്യാസമുണ്ട്‌.

ഞാൻ അജ്ഞലി ഫോണ്ടിൽ, എന്റെ കമ്പ്യൂട്ടർ സറ്റ്‌ ചെയ്താൽ പ്രശ്നമില്ല, ഭാര്യക്ക്‌ ഭയങ്കര സ്നേഹം. പക്ഷെ കാർത്തികയെയോ, മറ്റോ ഞാൻ സറ്റ്‌ ചെയ്താൽ, അപ്പോ പ്രശ്നം.

ഇത്‌ വായിച്ച്‌, ഒട്ടുമിക്ക ബ്ലോഗികളും, ബ്ലോഗിനികളും ഊറിച്ചിരിക്കേണ്ട. നിങ്ങൾക്കും ഈ പ്രശ്നമുണ്ട്‌ എന്നുറപ്പ്‌ വരുത്തുക. എങ്ങിനെ എന്നല്ലേ.

ഇവിടെ പോയി ഒന്ന് പരിശോധിക്കുക.

Goto internet explorer. Tools -> internet Options -> Fonts.
Language Script - Malayalam അവിടെ, കാർത്തികയോ, കറുമ്പിയോ സെലക്റ്റ്‌ ചെയ്തശേഷം, തിരിച്ച്‌ വരിക.

നിങ്ങളുടെ ബ്ലോഗ്‌ തുറന്ന്‌ നോക്കുമ്പോൾ, നിങ്ങളുടെ സ്വന്തം കണ്ണ്‌ തള്ളി പോയാൽ, ഹഹഹ, വരിക, എന്റെ കൂടെ, നമുക്കൊരുമിച്ച്‌ സമരംചെയ്യാം. അവകാശങ്ങൾ നേടിയെടുക്കുന്ന വരെ.
.

18 comments:

Helper | സഹായി said...

ആ സമയത്തെങ്ങാനും സിബുവിനെയോ, പെരിങ്ങൻസിനെയോ കൈയിൽകിട്ടിയാൽ, അരച്ച്‌കലക്കി, ഞാൻ മിൽക്‌ഷെയ്ക്‌ ആക്കുമായിരുന്നു.

അരുണ്‍ കരിമുട്ടം said...

ഹ..ഹ..ഹ

നന്ദി:)

ശ്രീ said...

:)

Viswaprabha said...

ഇതു വായിക്കുക

Helper | സഹായി said...

വിശ്വേട്ടാ,
വരമൊഴിയുടെ സൈറ്റില്‍നിന്നും ലേറ്റസ്റ്റ് ഞാന്‍ ഡൌണ്‍ ചെയ്തു. 1.08.02. അജ്ഞലി ഫോണ്ടും അവിടെനിന്നും ഡൌണ്‍ലോഡ് ചെയ്തു 1.03.02.

പക്ഷെ, ഇപ്പോഴും, ഞാന്‍ ഇന്റെര്‍നെറ്റില്‍ യൂണികോഡ് ഫോണ്ട്, കാര്‍ത്തികയോ, കറുമ്പിയോ ആക്കിയാല്‍, ഉടനെ ചില്ലക്ഷരങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

യൂണികോഡ്, അജ്ഞലി ഓള്‍ഡ് ലിപിയാണെങ്കില്‍, പ്രശ്നം ഒന്നുമില്ല.

പരിഹാരമാര്‍ഗ്ഗം എന്തെങ്കിലുമുണ്ടോ?.

മാത്രമല്ല, വരമൊഴി പുതിയതിന് ചില പ്രശ്നങ്ങളും കാണുന്നു. വിശദമായി ഞാന്‍ എഴുതാം.

ഈ പാവം ഞാന്‍ said...

സാറ് മുണ്ടുടുത്തിട്ടില്ലെന്നു ഞാന്‍ പറഞ്ഞില്ല, പാന്റിന്റെ സിബ് ഇട്ടിട്ടില്ലെന്നേ പറഞ്ഞുള്ളു. എന്തായാലും തൊട്ടു മുന്‍പത്തെ കമന്റില്‍ ചില്ലും കല്ലും ഒന്നും കുഴപ്പമില്ലല്ലോ. പുതിയ പാന്റ് തയിപ്പിച്ചോ?...

Helper | സഹായി said...

uv uv, ipol ake kolamaayi, chillum, chiilum unnum illa. malayalam thanne poyi.
ninak njaan vechittund.

Helper | സഹായി said...

നോട്ട് പാഡില്‍ കീമാന്‍ 1.1.1 ഉപയോഗിച്ച് ടൈപ്പിയാല്‍ ദാ, ഇങ്ങനെ വരുന്നു. വരമൊഴിയില്‍നിന്നും കയറ്റുമതിചെയ്ത മലയാളം, ചൈനക്കാരന്‍ പോലും മനസിലാവില്ല.

Helper | സഹായി said...

പാവത്തിന്റെ രണ്ട് പാന്റിലും മൊത്തം ചീള് കിടക്കുന്നു.

Cibu C J (സിബു) said...

ഒന്നാമത്‌, varamozhi.sf.net ലാണ്‌ ഇപ്പോൾ ഡോക്യുമെന്റേഷൻ സൂക്ഷിക്കുന്നത്‌. പിന്നെ, ഒരു സ്ക്രീൻ ഷോട്ടുണ്ടെങ്കിൽ പലപ്രശ്നങ്ങൾക്കും പെട്ടെന്നുത്തരം പറയാനാവും.

Helper | സഹായി said...

സിബുവേട്ടാ,

ഒന്നല്ല, അഞ്ചെണ്ണം, വരിവരിയായി സ്ക്രീൻ ഷോട്ട്, ദാ കിടക്ക്‌ണ്.

Cibu C J (സിബു) said...

ഈ സ്ക്രീൻഷോട്ടുകൾ കാണുന്നതെല്ലാം എക്സ്പെക്റ്റഡ് റിസൾട്ടുകൽ മാത്രമാണ്‌.

ഇവയാണ്‌ സജഷൻസ്:
മാറ്റ്വെബ് ഫോണ്ട് നിവൃത്തിയുണ്ടെങ്കിൽ ഉപയോഗിക്കാതിരിക്കുക. അഞ്ജലിയിൽ എഴുതുക; എക്സ്പോർട്ട് ചെയ്യാതെതന്നെ, വലതുവശത്തുകാണുന്നത്‌ കോപ്പി പേസ്റ്റ് ചെയ്യുക.

പുതിയ വെർഷനിൽ മാറ്റ്വെബിനുപകരം എംഎൽ-കാർത്തിക കാണും. എഡിറ്റ് ചെയ്യുന്ന സമയത്തു മാത്രം അതുപയോഗിക്കാവുന്നതാണ്‌. ഒരിക്കലും എക്സ്പോർട്ട് ചെയ്യാനും കോപ്പി പേസ്റ്റ് ചെയ്യാനും ഉപയോഗിക്കരുത്‌. അതിനു അഞ്ജലി മാത്രം. എക്സ്പോർട്ട് സത്യത്തിൽ ഒരിക്കലും ആവശ്യമുണ്ടാവില്ല.

പിന്നെ, IE-ൽ കമന്റ് ബോക്സിൽ ചില്ലക്ഷരങ്ങൾക്ക് പകരം ബോക്സ് കാണുന്നത്‌ മൈക്രോസൊഫ്റ്റിന്റെ കാർത്തിക(ഇതു വേറെ കാർത്തിക) ഫോണ്ടിൽ സ്റ്റാന്റേഡ് അനുസരിക്കുന്ന ചില്ലക്ഷരങ്ങൾ ഇല്ലാത്തതാണ്‌. ആ ബോക്സിന്റെ ഫോണ്ട് അഞ്ജലിയാക്കാൻ എനിക്ക്‌ വഴിയറിയില്ല; ഫയർഫോക്സ് ഉപയോഗിക്കാൻ പറയുകയല്ലാതെ.

Viswaprabha said...

കമന്റ് ബോക്സിൽ മാത്രമായി ചതുരം വരുന്ന പ്രശ്നത്തിനു്:

IE വലരെക്കാലമായി ഉപയോഗിക്കാറില്ല. അതുകൊണ്ട് താഴെപ്പറയുന്നതു് എത്ര കൃത്യമാണോ ഫലപ്രദമാണോ എന്നറിയില്ല:

1.Goto/open Registry Editor
2. Find the branch
HKEY_CURRENT_USER\Software\Microsoft\Internet Explorer\International\Scripts\18

(The ScriptID for Malayalam is 18)

3. You will find at least two string values under this keyname:
IEFixedFontName
and
IEPropFontName

Double Click on each of these two. And type in
AnjaliOldLipi

4. Close registry editor and restart IE.

This is what I used to do during my IE era. Even now, this comment is being sent from IE 7 after some verifications and seems to be working all right.

Helper | സഹായി said...

താങ്ക്യൂ സിബു,

ചുരുക്കിപറഞ്ഞാൽ, ഞാൻ രണ്ട്‌ ദിവസം ടെൻഷനടിച്ചത്‌ വെറുതെയായി എന്നർത്ഥം.

ഇപ്പോൾ എല്ലാം വളരെ വ്യക്തമാണ്‌. എന്റെ ബ്ലോഗ്‌, എന്റേത്‌ മാത്രമല്ല, ബ്ലോഗുകൾ വായിക്കണമെങ്കിൽ, ചില്ലുകളിൽ കാല്‌ തട്ടാതിരിക്കണമെങ്കിൽ, അജ്ഞലി ചേച്ചിയെ മാത്രം കൂട്ട്‌പിടിക്കുക.

ഇനി, ഈ പോസ്റ്റുകൾ രണ്ടും, ഡിലീറ്റ്‌ ചെയ്യാമെന്ന് കരുതുന്നു, അതോ സൂക്ഷിച്ച്‌വെക്കണോ???

ഒരിക്കൽ കൂടി, സിബുവിനും വിശ്വേട്ടനും നന്ദി.

Viswaprabha said...

പ്രത്യേകിച്ചു് ഗുരുതരമായ പ്രശ്നങ്ങളോ കാരണങ്ങളോ ഒന്നുമില്ലെങ്കിൽ ഒരു ബ്ലോഗിലേയും ഒരു പോസ്റ്റും ഡീലിറ്റ് ചെയ്യരുത് എന്നാണു് എന്റെ വിനീതമായ അഭ്യർത്ഥന/ ആഗ്രഹം. എന്നെങ്കിലും ഇതേ പ്രശ്നവുമായി വരുന്ന വായനക്കാർക്കു് ഗൂഗിളമ്മാവൻ ഇതെല്ലാം വെറുതെ ഒന്നുകാണിച്ചുകൊടുത്തോട്ടെ.

Helper | സഹായി said...

വിശ്വേട്ടാ‍ാ‍ാ

വണ്ടർഫുൾ

കമന്റ്‌ ബോക്സിലെ ചില്ലുകൾ പടിപുരക്ക്‌ പുറത്തായി.

രെജിസ്റ്റ്രി എഡിറ്ററിൽ, IEFixedFontName എന്നത്‌ ബ്ലാങ്കായിരുന്നു. അത്‌ AnjaliOldLipi എന്നാക്കി മാറ്റിയപ്പോൾ കമന്റ്‌ ബോക്സ്‌ വളരെ ക്ലിയറായി.

IEPropFontName എന്നത്‌ AnjaliOldLipi തന്നെയായിരുന്നു ഉണ്ടായിരുന്നത്‌. അത്‌ ഇല്ലാത്തവർ, അത്‌കൂടി AnjaliOldLipi എന്നാക്കുക. അത്രതന്നെ.

തങ്ക്യൂ വിശ്വേട്ടാ, (ഇനി വിനീത കഞ്ചുക കുഞ്ചുകനാവാൻ വയ്യാ) എന്നാലും നന്ദി. ഇത്തരം നൂലാമാലകൾ പിടിച്ച വലിയ വലിയ കാര്യങ്ങൾക്കുത്തരം തന്നതിന്‌.

വിശ്വേട്ടന്റെ ആഗ്രഹപ്രകാരം, ഈ പോസ്റ്റ്‌ ഞാൻ ചില്ലിട്ട്‌ സൂക്ഷിക്കാം. വരുന്നവർക്ക്‌ വഴിക്കാട്ടിയാവട്ടെ.

യൂനുസ് വെളളികുളങ്ങര said...

ലിങ്ക്‌ തന്ന്‌ സഹായിക്കാമോ

ഒര്‌ വ്യാപാരസ്ഥാപനത്തിന്‌ എാറെ പ്രയാസകരമായ ഒര്‌ കാര്യമാണ്‌ അവിടെയുളള സാധനങ്ങളുടെ സ്‌റ്റോക്ക്‌ കൃത്യമായി രേഖപ്പെടുത്തുക എന്നത്‌. സ്ഥാപനത്തില്‍ തന്നെ computerised accounting software ഉപയോഗിക്കുന്നുണ്ടെങ്കിലും സ്‌റ്റോക്കിന്റെ കാര്യത്തില്‍ അത്‌ അത്ര അക്കുറസിയായി പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ ഒര്‌ സ്ഥാപനത്തില്‍ ഒര്‌ സ്‌റ്റോകീപ്പര്‍ തരുന്ന information പോലെ

സ്‌റ്റോക്കിന്റെ വിവരങ്ങള്‍ ഡെയ്‌റ്റ്‌ വൈയ്‌സ്‌ തരുന്ന free software ലിങ്ക്‌ തന്ന്‌ സഹായിക്കാമോ

ബ്ലോഗില്‍ accounting സംബന്ധമായ സോഫറ്റ്‌ വെയറിനെ കുറിച്ചുളള ലേഖനങ്ങള്‍ കുറവാണ്‌ ഇത്തരം വിഷയങ്ങളെ കുറിച്ചുളള പോസ്റ്റ്‌കള്‍ പ്രതീക്ഷിക്കുന്നു.

Helper | സഹായി said...

യൂനുസ് ഭായി,
നിങ്ങള്‍ക്ക് ക്ര്‌ത്യമായി എന്താണ് വേണ്ടത്?

Inventory with sales and purchase or more with sales and purchase order?.

ഏത് അക്കൌണ്ടിങ്ങ് സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നതെന്ന് കൂടി വ്യക്തമാക്കുമോ?.

ഇന്‍‌വെന്ററിക്ക് മാത്രമായി ഒരു പ്രോഗ്രാമാണോ ഉദേശിക്കുന്നത്. അങ്ങിനെയെങ്കില്‍ അത് പര്‍ച്ചേസുമായും സെയിത്സുമായും ലിങ്ക്‌ വേണ്ടേ?.

വിശദമായി അറിയിക്കുക.