Sunday, July 19, 2009

കാർത്തികയും വരമൊഴിയും പിന്നെ ഞാനും

എല്ലാ ഫ്രണ്ടുക്കളും, ഈ ഫ്രണ്ടിന്റെ ബാക്കിൽനിന്ന് ഒരു സഹായം ചെയ്യണം. (ക്രെഡിറ്റ്‌ കാർഡ്‌ എടുക്കരുത്‌, ഹെയ്‌, ഞാനാ ടൈപ്പല്ല)

വരമൊഴിയുടെ എറ്റവും പുതിയ വേർഷൻ, 1.3.3 ആണെന്ന് ആരോ പറഞ്ഞ പ്രകാരം ടാസ്കിവിളിച്ച്‌ ഞാൻ ബൂലോകം മൊത്തം കറങ്ങി, ഞാനും മിറ്ററും കറങ്ങിയതല്ലതെ അവനെ കിട്ടിയില്ല. പകരം പത്പ്പ്‌ 1.07.01 കിട്ടി. അത്‌ കൊള്ളാം. ഇത്തിരിക്കൂടി കറങ്ങിയപ്പോൾ പതിപ്പ്‌ 1.08.02 കിട്ടി. പ്രശ്നം തുടങ്ങുന്നതും അവിടുന്ന്.

1.08.02- പ്രകാരം ടൈപ്പ്‌ ചെയ്ത്‌ അക്ഷരങ്ങളെ സുന്ദരികളാക്കി കയറ്റുമതിചെയ്തപ്പോൾ, മലയാളം തന്നെയായിരുന്നു. എന്നാൽ, അതിനെ ഞാൻ കോപ്പി ബ്ലോഗിൽ പേസ്റ്റ്‌ ചെയ്തപ്പോൾ, ചൈനക്കാരൻ പോലും പേടിക്കുന്ന തരത്തിൽ അക്ഷരങ്ങൾകണ്ട്‌, ഞാനും എന്റെ മോണിറ്ററും ഞെട്ടിതരിച്ചു.

ആവേശം മൂത്ത്‌, എറ്റവും പുതിയതിനെ പിടിച്ച്‌കൊണ്ട്‌വന്ന ഞാൻ വിഡ്ഡിയായോ?.

മറ്റോരു പ്രശ്നം ഞാനും കാർത്തികയും തമ്മിലാണ്‌. കറുബിയുമായും ഉണ്ട്‌.

നെറ്റിൽ കയറി, മലയാളം യൂണികോഡ്‌ ഫോണ്ട്‌, അജ്ഞലിയെയല്ലെതെ ആരെ കൊടുത്താലും, ചില്ലക്ഷരങ്ങൾ ശരിയാവുന്നില്ല. കാർത്തികയും, കറുബിയും, എന്തിന്‌ രചന വരെ തോറ്റു. അജ്ഞലിയാണെങ്കിൽ ഒരു പ്രശ്നവുമില്ല.

ഇത്‌, എന്റെ സൈറ്റിന്റെ മാത്രം പ്രശ്നമാണെന്ന് കരുതി സങ്കടപ്പെട്ടിരിക്കവെ, സന്തോഷകരമായ ഒരു വാർത്ത, ഞാൻ കാർത്തിക ചേച്ചിയെ സിബുവിന്റെ ബ്ലോഗിലേക്ക്‌ വിട്ടു. ഹാ ഹാ ഹാാാ സന്തോഷമ്‌കൊണ്ടെനിക്കിരിക്ക്യാൻ വയ്യെ, അവിടെം ചില്ലുകൾ, കുറച്ചല്ല നിറയെ.

വീണ്ടും രചനെയെ ഞാൻ വിശ്വേട്ടന്റെ ബ്ലോഗിലേക്ക്‌ വിട്ടു.

ഞാനിപ്പം മാനത്ത്‌ വലിഞ്ഞ്‌കേറും എന്ന് പറഞ്ഞ അവസ്ഥ, അവിടെം നിറയെ ചില്ലുകൾ.
--------------
ബൂലോകർ എല്ലവരും ഒന്ന് സഹകരിക്കണം. ഈ പ്രശ്നം നാം അറിയാതെ കിടക്കുവാൻ കാരണം, അജ്ഞലി ഓൾഡ്‌ ലിപി സെറ്റ്‌ ചെയ്താൽ ഒരു പ്രശ്നവും ചില്ലക്ഷരങ്ങൾക്കില്ല എന്നത്‌കൊണ്ടാണ്‌.

നിങ്ങളുടെ എക്സ്‌പ്ലോററിൽ കയറി, Tools -> internet options -> fonts ->
language script: Malayalam
web page font:അജ്ഞലി ഓൾഡ്‌ ലിപിയാണെങ്കിൽ, കാർത്തികയോ, രചനയോ സെലക്റ്റ്‌ ചെയ്ത്‌ OK, OK അടിച്ച്‌, നിങ്ങളുടെ സ്വന്തം ബ്ലോഗ്‌ സന്ദർശ്ശിക്കുക.

ചില്ലക്ഷരങ്ങളും ചതുരകട്ടയും ഉണ്ടെങ്കിൽ, ഞാൻ കൃതജ്ഞനായി.

പ്രശ്നം, യൂണികോഡ്‌ ഫോണ്ട്‌, അജ്ഞലി മാത്രമാണോ?, രചനയും, കാർത്തികയും യൂണികോഡ്‌ ഫോണ്ടായി, സെലക്റ്റ്‌ ചെയ്തവർ, ചില്ലക്ഷരങ്ങൾ ഒഴിവാക്കുവാൻ എന്ത്‌ ചെയ്യണം?ഇത്‌ എന്റെ മാത്രം പ്രശ്നമാണെന്ന് പറയരുത്‌. (ഞാൻ അത്മഹത്യചെയ്യും)

മൊഴി കീമാപ്പ്‌ 1.1.1 ഉപയോഗിച്ചു. ചില്ലക്ഷരങ്ങൾ അങ്ങനെതന്നെ കിടക്കുന്നു.

അജ്ഞലിയല്ലതെ മറ്റുള്ള യൂണികോഡ് ഫോണ്ടുകൾ ഉപയോഗിക്കുന്നവർ എന്ത്‌ചെയ്യണം?

എന്നെ എല്ലാവരും കൂടി തല്ലികൊല്ലരുത്. അപ്പുവേട്ടന്റെ ആദ്യക്ഷരിയിലും, സൈബര്‍ ജാലകത്തിലും ഈ പ്രശ്നമുണ്ട്.


.

10 comments:

Helper | സഹായി said...

ഇത്‌, എന്റെ സൈറ്റിന്റെ മാത്രം പ്രശ്നമാണെന്ന് കരുതി സങ്കടപ്പെട്ടിരിക്കവെ, സന്തോഷകരമായ ഒരു വാർത്ത, ഞാൻ കാർത്തിക ചേച്ചിയെ സിബുവിന്റെ ബ്ലോഗിലേക്ക്‌ വിട്ടു. ഹാ ഹാ ഹാാാ സന്തോഷമ്‌കൊണ്ടെനിക്കിരിക്ക്യാൻ വയ്യെ, അവിടെം ചില്ലുകൾ, കുറച്ചല്ല നിറയെ.

വീണ്ടും രചനെയെ ഞാൻ വിശ്വേട്ടന്റെ ബ്ലോഗിലേക്ക്‌ വിട്ടു.

ഞാനിപ്പം മാനത്ത്‌ വലിഞ്ഞ്‌കേറും എന്ന് പറഞ്ഞ അവസ്ഥ, അവിടെം നിറയെ ചില്ലുകൾ.

Helper | സഹായി said...

എല്ലാ ബ്ലോഗര്‍മാരും അവര്‍ക്ക് ഈ പ്രശ്നമുണ്ടോ എന്ന് പരിശോധിക്കുകയും, വിവരം അറിയിക്കുകയും ചെയ്യുക. ഹാപ്പി ബ്ലോഗിങ്ങ്

Viswaprabha said...

സുഹൃത്തേ,
യുണികോഡ് വേർഷൻ 5.0, 5.1 എന്നിങ്ങനെ രണ്ടുതരമുണ്ട്. ഇവയിൽ 5.1 എന്നതിൽ ചില്ലക്ഷരങ്ങൾക്കു് പ്രത്യേകം സ്വതന്ത്രസ്ഥാനങ്ങൾ കൊടുത്തിട്ടുണ്ടു്.

ഇപ്പോഴുള്ളവയിൽ അഞ്ജലി ഓൾഡ് ലിപി മാത്രമാണു് 5.1 അനുസരിക്കുന്നത്. രചനയും മറ്റുഫോണ്ടുകളും ഇതുവരെ 5.0ത്തിൽനിന്നും 5.1ലേക്കു് പുതുക്കിയിട്ടില്ല.

അതുകൊണ്ടു് താങ്കൾ ഇതുവരെ ഉപയോഗിക്കുന്ന (മുൻപോസ്റ്റുകളിലൊക്കെ കാണുന്ന) 5.1 അനുസരിക്കുന്ന ഫോണ്ടും വരമൊഴി വേർഷനും തന്നെ തുടർന്നുപയോഗിക്കുക എന്നാണു് എന്റെ അഭിപ്രായം.
അതായതു് ഇപ്പോൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള 1.08.02 തന്നെ തുടർന്നുപയോഗിക്കുക.

(വേർഷൻ നമ്പർ 1.3.3 എന്നതിനേക്കാൾ പുതിയതാണു് 1.08.02. ) ഇവിടെ 1.08.02 എന്നതിനെ 1.8.02 എന്നുവായിച്ചാൽ മതി. കാലക്രമേണ ഇടയ്ക്കുവെച്ചു് സബ്‌വേർഷൻ നമ്പറിൽ ഒരു പൂജ്യം കൂട്ടിച്ചേർത്തതുകൊണ്ടാണു് ഈ ആശയക്കുഴപ്പം വന്നതു്.)



അഞ്ജലി തെരഞ്ഞെടുക്കാതെ, മറ്റുഫോണ്ടു സെറ്റ് ചെയ്തുവെച്ചിട്ടു് വായിക്കുമ്പോൾ കാണുന്ന ആ ചതുരങ്ങൾ യഥാർത്ഥത്തിൽ സ്വതന്ത്രമായി നിൽക്കുന്ന ചില്ലുകളാണു്. ആ ചില്ലുകളെ കാണിക്കാൻ അത്തരം ഫോണ്ടുകൾക്കുള്ള കഴിവുകേടാണു് ചതുരങ്ങളായി തെളിഞ്ഞുനിൽക്കുന്നതു്.


വായിൽ തോന്നിയതു് കോതയ്ക്കുപാട്ടു് എന്നതാണു് മലയാളഭാഷയുടെ “സ്റ്റാൻഡേർഡ്“ എന്നറിയാമല്ലോ. അതുകൊണ്ടു് ആത്യന്തികമായി ഇഷ്ടമുള്ള വേർഷൻ വെച്ച് ഇഷ്ടമുള്ളതുപോലെ എഴുതുക. ഒടുവിൽ ഇപ്പോഴത്തെ വ്യവഹാരഅറബിപോലെയോ തമിൾ പോലെയോ അങ്ങനെ വേണമെങ്കിൽ അങ്ങനെയും ഇങ്ങനെ വേണമെങ്കിൽ ഇങ്ങനെയും എങ്ങനേയും വേണമെങ്കിൽ പിന്നങ്ങനേയും വായിക്കാം. അക്ഷരത്തെറ്റും മറ്റും നോക്കി കഷ്ടപ്പെടേണ്ട കാര്യം വരില്ല. പരൂഷയിൽ എങ്ങനെ എയ്തിയാലും ഫുൾ മാർക്ക് സ്കോറാനും പോസ്സിബിളാവും. പിന്നെന്താപ്പൊ?

Helper | സഹായി said...

വിശ്വേട്ടാ, തങ്ക്യൂ തങ്ക്യൂ (വിനീത കഞ്ചുക കുഞ്ചകനാ‍വുന്നു, കഷ്ടപ്പാട്: രസികൻ)

ഇതാണ് ഞാൻ ചോദിച്ച ചോദ്യവും, ക്ര്‌ത്യമായ ഉത്തരവും.
(കഴുത്തിലെ കയറഴിച്ച്, കുരുക്ക് നിവർത്തി)
അപ്പോ, ഇതോന്നും എന്റെ പ്രശ്നമല്ല. വെറുതെ ഞാൻ എന്നെ തന്നെ തെറ്റിധരിച്ചു.

വിശ്വേട്ടാ, ഇപ്പോൾ എല്ലാ സംശയവും തീർന്നു. രചനയും, കാർത്തികയും നമ്മുക്ക് പറ്റിയ ഫണ്ടൂസ് അല്ലെന്ന്, അല്ലെ.

പിന്നെ, വരമൊഴിയിൽ ചില പ്രശ്നങ്ങളുണ്ട്. എന്തായാലും വിശ്വേട്ടൻ എന്റെ ഇല്ലത്ത് കയറി വന്നതല്ലെ. എന്നാപിന്നെ ഇരിക്ക്യ.

വരമൊഴിയിൽ, മലയാളത്തിൽ ടൈപ്പാൻ ഞാ‍ൻ ആദ്യം‌മുതൽ ഉപയോഗിക്കുന്ന ഫോണ്ട് matweb ആണ്. ഇപ്പോൾ വരമൊഴി 1.08.02 പ്രകാരം അതുപയോഗിക്കുബോൾ ചില പ്രശ്നങ്ങൾ.

പ്രശ്നം നമ്പർ 1. ന്റെ നെ തുടങ്ങിയ വിസർഗങ്ങളുടെ സ്ഥാനം ശരിയാംവിധം കാണിക്കുന്നില്ല.

2. എക്സ്പോർട്ട് ചെയ്യുമ്പോൾ, അജ്ഞലിയാണെങ്കിൽ ഒരു പ്രശ്നവും ഇല്ല. അജ്ഞലിയല്ലാതെ മറ്റേത് ഫോണ്ടാണെങ്കിലും മലയാളമല്ലാത്ത ലിപികൾ വരുന്നു. കാരണം എന്താവും?.

3. ബ്ലോഗിൽ അക്ഷരങ്ങൾ ശരിയാം വിധം കാണിക്കുന്നുണ്ടെങ്കിലും, കമന്റ് ബോക്സ് തുറന്നാൽ, അക്ഷരങ്ങളിൽ ചിലത്, ചില്ലക്ഷരങ്ങളും, ചതുരകട്ടകളുമാവുന്നു.

എന്തായാലും എനിക്ക് സമധാനമായി, ഇനി ഇത്തിരി ഉറങ്ങട്ടെ.

Helper | സഹായി said...

വിശ്വേട്ടാ,

സ്ക്രീൻ ഷോട്ടുകൾ ഇവിടെയുണ്ട്.

Helper | സഹായി said...

അങ്ങനെ, അജ്ഞലിയുടെയും, വരമൊഴിയുടെയും എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു (എന്റെ പ്രശ്നങ്ങൾ)

ഇനി പുതിയ പ്രശ്നങ്ങൾ ഉണ്ടാവുന്നവരെ, സഹായസ്ഥവുമായി, ഓടിവന്ന, വിശ്വേട്ടനും, സിബുവിനും നന്ദി, നന്ദി, നന്ദി.

ഇന്റർനെറ്റ്‌ എക്സ്‌പ്ലോററിൽ കമന്റ്‌ ബോക്സിൽ ചില്ലക്ഷരങ്ങൾ ഉണ്ടെങ്കിൽ, എങ്ങിനെ ഒഴിവാക്കാം എന്ന് വളരെ ലളിതമായി, വിശ്വേട്ടൻ വിവരിച്ചിരിക്കുന്നു.

വിശ്വേട്ടന്റെയും, സിബുചേട്ടന്റെയും വിലയേറിയ നിർദ്ദേശങ്ങൾ ഇവിടെയുണ്ട്‌.
.

Anil cheleri kumaran said...

അതേ... എന്താപ്പോ ഈട പ്രശ്നം..?
ഒരു തോക്ക് കിട്ടീട്ടുണ്ട്...

ബഷീർ said...

ഇതാണോ പ്രശ്നം ..ഇതൊക്കെ നമ്മളുൻ അനുഭവിച്ചതല്ലേ.. :)

ഒരു ഓഫടിക്കട്ടെ സഹായി ഭായ് :

ജാലകം എന്ന ഫോണ്ടുപയോഗിച്ച് പണ്ട് കാലത്ത് പടച്ചു വെച്ചിട്ടുള്ള ഫയലുകൾ യൂണികോഡ് ആക്കി മാറ്റാൻ വല്ല സൂത്ര വിദ്യയും ആർക്കെങ്കിലും അറിയുമോ പ്ലീ‍ീസ്

ബഷീർ said...

just for tracking

Helper | സഹായി said...

ബഷീര്‍ ഭായ്,

ആ ഫോണ്ട് കൈയിലുണ്ടെങ്കില്‍, സിബുവിന് മെയില്‍ ചെയ്യുമോ?? ഞാന്‍ പലയിടത്തും വലവിരിച്ചിട്ടും അത് കണ്ടില്ല. ഈ ഫോണ്ട് കിട്ടിയാല്‍ ചിലപ്പോള്‍ സിബുവിന് നിങ്ങളെ സഹായിക്കുവാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

cibucj അറ്റ് gmail ഡോട്ട് com