Sunday, July 5, 2009

13 - File Shredder - സുരക്ഷിതമായി ഫയല്‍ ഡിലീറ്റ് ചെയ്യാം

ഫയലുകള്‍ ഡിലീറ്റ്‌ ചെയ്താല്‍ മാത്രം മതിയാവില്ലെന്നും, കൂടുതല്‍ സുഷ്മത മെമ്മറിയുടെ കാര്യത്തില്‍ വേണമെന്നും ഞാന്‍ പറഞ്ഞിരുന്നു.പലരും ഭയപ്പാടോടെ, കൈയിലുള്ള മൊബൈല്‍ ക്യാമറയും USB ഡ്രൈവും, വലിച്ചെറിയാനുള്ള തെയ്യറെടുപ്പിലാണ്‌. ഒരു നിമിഷം. ഹാര്‍ഡ്‌ ഡിസ്കുകളും, മെമ്മറി കാര്‍ഡുകളും, യു.എസ്‌.ബി ഡ്രൈവുകളും വലിച്ചെറിയാന്‍ വരട്ടെ.

ഇന്ന് ലഭ്യമായ ഫയല്‍ റിക്കവറി പ്രോഗ്രമുകള്‍ ഉപയോഗിച്ച്‌ എത്ര പഴയ ഫയലുകളും ചിത്രങ്ങളും ഡിലീറ്റ്‌ ചെയ്യാമെന്ന് നാം കണ്ടു.

പക്ഷെ, ഇങ്ങനെ ആര്‍ക്കും ഒരികലും ലഭിക്കാതെ നമ്മുടെ ഫയലുകള്‍ എങ്ങനെ ഡിലീറ്റ്‌ ചെയ്യാം. അതിന്‌ വല്ല മാര്‍ഗ്ഗവുമുണ്ടോ എന്ന് ചില സുഹൃത്തുകള്‍ ചോദിച്ചിരുന്നു. ഭയപ്പെടെണ്ട. അതിനും മാര്‍ഗ്ഗമുണ്ട്‌.

ചില ഫയലുകള്‍, രഹസ്യ ഡോക്യുമെന്റുകള്‍, ചിത്രങ്ങള്‍ വിഡിയോകള്‍ എന്നിവ നമുക്ക്‌ ഒരികളും തിരിച്ചെടുക്കുവാന്‍ കഴിയാത്ത രൂപത്തില്‍ ഡിലീറ്റ്‌ ചെയ്യാം.

അമേരിക്കന്‍ മിലിറ്ററി ഉപയോഗിച്ചിരുന്ന അതീവ രഹസ്യ പ്രോഗ്രാം, ഡാറ്റ ഒരിക്കലും തിരിച്ചെടുക്കുവാന്‍ കഴിയാത്തവിധം എന്നെന്നെക്കുമായി ഡിലീറ്റ്‌ ചെയ്യുന്ന വിദ്യയും പ്രോഗ്രാമും ഇന്ന് സാധരണക്കാരന്റെ കൈകളിലെത്തിയിട്ടുണ്ട്‌.


അവയില്‍ ഒന്നാണ്‌ File Shredder

ഈ പ്രോഗ്രാം GNU ലൈസെന്‍സ്‌ അനുസരിച്ച്‌ സൗജന്യമായി ഉപയോഗിക്കാം.

http://www.fileshredder.org/files/file_shredder_setup.exe> File Shredder Download from here


വളരെ ലളിതമായി ആര്‍ക്കും ഈ പ്രോഗ്രാം ഉപയോഗിക്കാം.

നിങ്ങള്‍ക്ക്‌ ഡിലീറ്റ്‌ ചെയ്യേണ്ട ഫയലുകള്‍ ഇതില്‍ സെലക്റ്റ്‌ ചെയ്ത്‌ ചേര്‍ക്കാം. ഫയലുകള്‍ മുഴുവന്‍ ചേര്‍ത്താല്‍ പിന്നിട്‌ Shred files now എന്ന ബട്ടന്‍ ക്ലിക്ക്‌ ചെയ്യുക. അത്ര തന്നെ.



നേരിട്ട്‌ വിന്‍ഡോ എക്സ്‌പ്ലോറെറില്‍നിന്നും ഫയലുകള്‍ ഇങ്ങനെ ഡിലീറ്റ്‌ ചെയ്യം. അതിന്‌ റൈറ്റ്‌ മോസ്‌ ക്ലിക്ക്‌ ചെയ്തശേഷം, File Shredder -> secure delete files എന്നത്‌ ക്ലിക്കുക.ഇനി എല്ലാവരും മൊബൈലുമായി പോയി സുഖമായി കിടന്നുറങ്ങുക.
.
നിങ്ങളുടെ ഡാറ്റ, ഫയലുകള്‍, ചിത്രങ്ങള്‍ വിഡിയോകള്‍ എന്നിവ സുരക്ഷിതമാണ്‌. യാദൃഷ്ചികമായി ഡിലീറ്റ്‌ ചെയ്താല്‍ തിരിച്ചെടുക്കാം. ഒരിക്കലും തിരിച്ചെടുക്കുവാന്‍ പറ്റാത്ത രൂപത്തില്‍ മായ്ച്ചു കളയാം.



.

6 comments:

Helper | സഹായി said...

ഫയലുകള്‍ ഡിലീറ്റ്‌ ചെയ്താല്‍ മാത്രം മതിയാവില്ലെന്നും, കൂടുതല്‍ സുഷ്മത മെമ്മറിയുടെ കാര്യത്തില്‍ വേണമെന്നും ഞാന്‍ പറഞ്ഞിരുന്നു.പലരും ഭയപ്പാടോടെ, കൈയിലുള്ള മൊബൈല്‍ ക്യാമറയും USB ഡ്രൈവും, വലിച്ചെറിയാനുള്ള തെയ്യറെടുപ്പിലാണ്‌. ഒരു നിമിഷം. ഹാര്‍ഡ്‌ ഡിസ്കുകളും, മെമ്മറി കാര്‍ഡുകളും, യു.എസ്‌.ബി ഡ്രൈവുകളും വലിച്ചെറിയാന്‍ വരട്ടെ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Thanks for the continued info sharing

Ashly said...

Man...ur doing great !!!! Keep publishing !!!

..:: അച്ചായന്‍ ::.. said...

മാഷെ ഇത് ഒരു സാദാരണ അല്ല എങ്കില്‍ കുറച്ചൂടെ സിസ്റ്റം അറിയാവുന്നവര്‍ക്ക് ഉപകരിക്കും ... എന്നാല്‍ എങ്ങനെ ഒകെ ഡിലീറ്റ് ചെയിതലും ഇന്ന് ഫയല്‍സ് മൊത്തം എടുക്കാന്‍ പറ്റും .. മാഷിന് അറിയമാരിക്കും എന്തിനു പൊട്ടിയ Platteril നിന്ന് പോലും ഡേറ്റ എടുക്കുന്ന വിരുതന്മാര് ഉണ്ട് ... സേഫ് അല്ല എന്ന് തോന്നിയാല്‍ ആ മെമ്മറി കാര്‍ഡ്‌ ഓടിച്ചു പറക്കി കളയുന്നത സേഫ് ...

asees said...

ഫയല്‍ റികവറ് ചെയ്യാന്‍ പയ്സ മുടക്കണം.അസീസ്

╰» נєвιη k.j said...

super

www.jebinkjoseph.co.cc