Monday, May 10, 2010

1-ഇന്റർനെറ്റ്‌ - ആമുഖം

1960 കളിൽ, ശീതയുദ്ധകാലത്ത്‌, അതീവ രഹസ്യമായി, വളരെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒരു ആശയവിനിമയ സംവിധാനം എങ്ങിനെ നിർമ്മിക്കാം എന്ന അമേരിക്കൻ പട്ടാളത്തിന്റെ ഗവേഷണഫലമയാണ്‌, ഇന്റെനെറ്റിന്റെ അടിത്തറ രൂപം കൊള്ളുന്നത്‌. കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സംവിധാനം എന്ന ആശയമായിരുന്നു ഇതിൽ പ്രധാനം. നെറ്റ്‌ വർക്ക്‌ എന്ന സുന്ദര സ്വപ്നങ്ങളുടെ തുടക്കം.

തുടക്കത്തിൽ ഗവൺമെന്റും, ഏതാനും ചില സർവ്വകലാശാലകളും കമ്പ്യൂട്ടർ മുഖേന ബന്ധപ്പെടുത്തിയിരുന്ന് ഒരു പ്രോജക്റ്റായിരുന്നു ഇത്‌. ഇന്റർനെറ്റ്‌ അന്ന്, Department of Defense ന്റെ Advanced Research Project Agency (ARPA) നിയന്ത്രിക്കുന്ന, പട്ടാളം ഉപയോഗിക്കുന്ന എറ്റവും സുരക്ഷിതമായ ആശയവിനിമയ സംവിധാനമായി മാറുവാൻ താമസമുണ്ടായില്ല. ഇതിന്റെ മൊത്തം പ്രവർത്തന രീതിയെ ARPANET എന്നാണറിയപ്പെട്ടിരുന്നത്‌.

കാലക്രമേണ ARPANET കമ്പ്യൂട്ടറുകൾ പ്രതിരോധ മന്ത്രാലയം സഹയം നൽകുന്ന എല്ലാ യുണിവയ്സിറ്റികളിലും സ്ഥാപിച്ചു. പതിയെ ഇന്റർനെറ്റ്‌, പട്ടാളത്തിന്റെ കൈപിടിയിൽനിന്നും വഴുതി, ശാസ്ത്രജ്ഞരുടെ പ്രധാന ആശയവിനിമയ മാർഗ്ഗമായി മാറി. കൂടുതൽ ശാസ്ത്രജ്ഞന്മാർ ഓൺലൈനിൽ വന്ന് തുടങ്ങിയപ്പോൾ, ഈ സംവിധാനത്തിന്റെ നടത്തിപ്പ്‌ 1950-ൽ ARPA യിൽ നിന്നും National Science Foundation എന്ന എജൻസിക്ക്‌ കൈമാറി.

വർഷങ്ങൾ കടന്ന്‌ പോകവെ, വാണിജ്യവശ്യങ്ങൾക്ക്‌ ഇന്റർനെറ്റ്‌ ഉപയോഗിക്കുവാൻ തുടങ്ങിയതോടെ, ഇന്റർനെറ്റ്‌ നടത്തുന്നതും നിയന്ത്രിക്കുന്നതും പിന്നെയും പല എജൻസികളെയും മാറി മാറി എൽപ്പിക്കപ്പെട്ടു.

എന്നാൽ ഇന്റർനെറ്റ്‌ "പ്രവർത്തിപ്പിക്കുന്ന" ഒരു സംഘടനയോ, എജൻസിയോ, ഇന്ന് നിലവിലില്ല. മറിച്ച്‌, ഇന്റർനെറ്റിന്റെ "നിലനിൽപ്പ്‌" നിരീക്ഷിക്കുന്ന, ഇന്റർനെറ്റിന്റെ ഘടന നിയന്ത്രിക്കുന്ന നിരവധി സംവിധാനങ്ങൾ മാത്രമാണ്‌ ഇന്ന് നിലവിലുള്ളത്‌.

ഇന്റർനെറ്റിന്റെ നടത്തിപ്പിനെക്കുറിച്ച്‌, ക്യപ്റ്റൻ എഴുതിയ ലേഖനം ഇവിടെ

ഇന്റർനെറ്റിന്റെ വേഗതയിൽ വന്ന മാറ്റം, വിവരങ്ങൾ കൈമാറുവാനുള്ള വേഗത, ആശയങ്ങൾ കൈമാറ്റം ചെയ്യുവാനുള്ള സമയലാഭം എന്നിവ നെറ്റ്‌ വിപ്ലവത്തിന്റെ തുടക്കമായിരുന്നു. ഇപ്പോഴും നെറ്റിന്റെ വേഗതയനുസരിച്ച്‌, പുതിയ വിപ്ലവങ്ങൾ സൃഷ്ടിക്കപ്പെട്ട്‌കൊണ്ടിരിക്കുന്നു.

വിവിധതരം ആവശ്യങ്ങൾക്ക്‌, ഇന്ന് ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നു. ഇന്റർനെറ്റ്‌ പ്രവർത്തിപ്പിക്കുവാൻ, പലതരം രീതികളും ഇന്ന് നിലവിലുണ്ട്‌. ഉദാഹരണത്തിന്‌, ഡയൽ അപ്പ്‌ കണക്‌ഷൻ, DSL, Dedicated Line തുടങ്ങിയവയും, പുതുമുഖമായ Wireless വിദ്യയും ഇന്ന് സുലഭമാണ്‌.

ഈമെയിലുകൾ അയക്കുവാനുള്ള മാർഗ്ഗങ്ങൾ മുതൽ, ചാറ്റിങ്ങിനും ബ്രസിങ്ങിനും തുടങ്ങി, അനേകമാളുകൾക്ക്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന്, ഒരു മേശക്ക്‌ ചുറ്റുമെന്നപോലെ, വിഡിയോ കോൺഫറൻസ്‌ നടത്തുവാനുള്ള സൗകര്യങ്ങൾ വരെ, ഇന്ന് നെറ്റ്‌ നമുക്ക്‌ മുന്നിൽ തുറന്ന് വെക്കുന്നു.

.

8 comments:

Helper | സഹായി said...

1960 കളിൽ, ശീതയുദ്ധകാലത്ത്‌, അതീവ രഹസ്യമായി, വളരെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒരു ആശയവിനിമയ സംവിധാനം എങ്ങിനെ നിർമ്മിക്കാം എന്ന അമേരിക്കൻ പട്ടാളത്തിന്റെ ഗവേഷണഫലമയാണ്‌, ഇന്റെനെറ്റിന്റെ അടിത്തറ രൂപം കൊള്ളുന്നത്‌. കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സംവിധാനം എന്ന ആശയമായിരുന്നു ഇതിൽ പ്രധാനം. നെറ്റ്‌ വർക്ക്‌ എന്ന സുന്ദര സ്വപ്നങ്ങളുടെ തുടക്കം.

Ashly said...

"എന്നാല്‍ ഇന്റര്‍നെറ്റ്‌ "പ്രവര്‍ത്തിപ്പിക്കുന്ന" ഒരു സംഘടനയോ, എജന്‍സിയോ, ഇന്ന് നിലവിലില്ല" - ആ സെന്റെന്‍സ് ഒന്ന് റീ-വര്‍ക്ക്‌ ചെയണം എന്ന് തോന്നുന്നു.

അലി said...

കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു.

Helper | സഹായി said...

ക്യാപ്റ്റൻ,

ഇന്റർനെറ്റിന്റെ നടത്തിപ്പ്‌, നിയന്ത്രണം, ഭരണം എന്നിവ ഏതെങ്കിലും ഒരു കമ്പനിയുടെയോ, ഒരു സംഘടനയുടെയോ, എജൻസിയുടെയോ കീഴിലല്ല എന്നാണ്‌ ഞാൻ ഉദേശിച്ചത്‌. "പ്രവർത്തിപ്പിക്കുന്ന" എന്ന വാക്ക്‌ അത്‌കൊണ്ടാണ്‌ മാർക്ക്‌ ചെയ്തതും.

ഇതിപ്പോ ഞാൻ പറഞ്ഞ്‌ പറഞ്ഞ്‌ കുളമാകും അല്ലെ.

Who manages the Internet? It is often said that there is no central control, administration, or management of the Internet.

ഇത്‌ എങ്ങനെ വ്യക്തമായി, ലളിതമായി എഴുതാമെന്ന് പറയാമോ?.

Ashly said...

കുടുങ്ങി.....അതെ....ഇങ്ങനെ വന്നു അഭിപ്രായം പറയാന്‍ മാത്രമേ എന്നെ പോലെ ഉള്ളവരെ പ്രതീക്ഷയിക്കാന്‍ പാടുള്ളൂ എന്ന് അറിയില്ലേ ? വ്യക്തമായി, ലളിതമായി എഴുതാന്‍ അറിയ്മെങ്ങില്‍, ഞാന്‍ ഇവിടെ വന്നു ബ്ലോഗ്‌ വായിച്ചു നടക്കുമോ ? സ്വന്തംമായി അങ്ങ് എഴുതൂല്ലേ ? ;) ;) ;)

അതേ...എഴുതി വന്നപ്പോള്‍ ദാ..ഈ പരുവം ആയി. ഒന്ന് ലെവല്‍ ആക്കി എടുക്കുമോ ?

http://docs.google.com/Doc?docid=0ATf85IcazjMwZGdwOGYydzRfODRmNHBubWs0cg&hl=en

Ashly said...

അത് വായിച്ചു ആരെങ്ങിലും ഇന്റര്‍നെറ്റ്നു തീ കൊടുത്താല്‍, ഞാന്‍ ഉത്തരവാദി അല്ല.

Helper | സഹായി said...

ക്യപ്റ്റൻ,

നന്ദി, ഞാൻ പോസ്റ്റിൽ തന്നെ ലിങ്ക്‌ കൊടുത്തിട്ടുണ്ട്‌.

ടെക്‌നിക്കൽ വിഷയങ്ങൾ, മലയാളത്തിലേക്ക്‌ തർജ്ജമ നടത്തുവാൻ വളരെയധികം പ്രയാസമുണ്ട്‌. ഒന്ന് ടെക്‌നിക്കൽ വാക്കുകൾ. രണ്ട്‌ അവയുടെ ഉപയോഗക്രമം. ഇത്‌ ഇഗ്ലീഷ്‌ എഴുതുന്നതോ പറയുന്നതോ ആണ്‌, മലയാളത്തിലാക്കുന്നതിനേക്കാൾ നല്ലത്‌.

എങ്കിലും, ആർക്കെങ്കിലും ഇത്തരം വിവരങ്ങൾ ഉപകാരപ്പെടാതിരിക്കില്ലെന്ന വിശ്വാസത്തിലാണ്‌ ഞാൻ.

ഒരിക്കൽ കൂടി നന്ദി.

Ashly said...

ayioooo...അത് അങനെ ലിങ്ക് കൊടുക്കാന്‍ മാത്രം നിലവാരം ഇല്ല. ഈ കമ്മന്റ് box ല്‍ പടംസ് എല്ലാം ഫിറ്റ്‌ ചെയാന്‍ പറ്റാത് കൊണ്ട് അവിടെ എഴുത്ത് എന്നേ ഉള്ളു.

പിന്നെ, പലരും ലിങ്ക് വായിച്ചു നോക്കാന്‍ നികില്ല. ഞാന്‍ എഴുതിയതി ഒന്ന് ലെവല്‍ ആകി എടുത്തു ഇവടെ തന്നെ ഇടുന്നതായിരിക്കും നല്ലത്.