Monday, May 24, 2010

10 - കമ്പ്യൂട്ടർ ബൂട്ടപ്പ്‌ സമയം ലാഭിക്കാം

കമ്പ്യൂട്ടറിന്റെ സ്പീഡും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുവാനുള്ള വഴികളിൽ ചിലത്‌ നാം കണ്ടു. (ഇവിടെ ക്ലിക്കുക)

ഇനി കമ്പ്യൂട്ടർ ബൂട്ട്‌ ചെയ്യുന്ന സമയത്ത്‌, വിൻഡോ വെൽക്കം സ്ക്രീൻ വന്നശേഷം, വിൻഡോ തുറക്കുവാൻ വളരെയധികം സമയമെടുക്കുന്നു എന്ന പരാതിയുണ്ടോ നിങ്ങൾക്ക്‌?.

എങ്കിൽ, നിങ്ങളുടെ കമ്പ്യൂട്ടർ ബൂട്ട്‌ ചെയ്യുന്ന സമയത്ത്‌, വിൻഡോ മാത്രമല്ല, നിരവധി അനുബന്ധ പ്രോഗ്രാമുകളും ഒട്ടോമാറ്റിക്കായി സ്റ്റാർട്ടാവുകയും മെമ്മറിയിൽ തങ്ങി നിൽക്കുകയും ചെയ്യുന്നുണ്ടാവും.

സത്യത്തിൽ, വിൻഡോ തുറന്നാൽ, മറ്റോരു പ്രോഗ്രാമും ഒട്ടോമാറ്റിക്കായി വിൻഡോയുടെ കൂടെ അത്യവശ്യമുള്ളതല്ല. ചുരുക്കം ചിലയവസരങ്ങളിൽ അന്റിവൈറസ്‌ പ്രോഗ്രാമുകൾ ഒട്ടോമാറ്റിക്കായി സ്റ്റാർട്ട്‌ ചെയ്യേണ്ടിവരും. ചില പ്രോഗ്രാമുകൾ ബാഗ്രണ്ടിൽ വിൻഡോയോടോപ്പം സ്റ്റാർട്ടാവുകയും അങ്ങനെ കമ്പ്യൂട്ടർ ക്രാഷാകുവാൻ വരെ സാധ്യതയുണ്ട്‌. അത്യവശ്യമില്ലാത്ത ഇത്തരം പ്രോഗ്രാമുകളെ ഒട്ടോമാറ്റിക്കായി സ്റ്റാർട്ട്‌ ചെയ്യുന്നതൊഴിവാക്കിയാൽ, കമ്പ്യൂട്ടറിന്റെ ബൂട്ട്‌ അപ്പ്‌ സമയം വളരെയധികം കുറയുന്നതാണ്‌.

ഇതിന്‌, മൈക്രോസോഫ്‌റ്റ്‌ വിൻഡോയുടെകൂടെതന്നെ വരുന്ന ഒരു പ്രോഗ്രാം നമ്മുക്കുപയോഗിക്കാം. അതാണ്‌ MSCONFIG - Microsoft System Configuration Utility.

MSCONFIG-ൽ പോയി ഒട്ടോമാറ്റിക്കായി പ്രോഗ്രാമുകൾ തുറക്കുന്നതൊഴിവാക്കുവാൻ:-

go to Start > Run - അവിടെ MSCONFIG എന്ന് ടൈപ്പ്‌ ചെയ്യുക. എന്റർ അടിക്കുക, അല്ലെങ്കിൽ OK ക്ലിക്കുക.

ഇപ്പോൾ, Microsoft's System Configuration Utility പ്രോഗ്രാം തുറന്ന് വന്നിരിക്കും. അവിടെ Startup റ്റാബിൽ ക്ലിക്കുക.(ഇത്‌, XP-SP2-ൽ അവസാനത്തെ റ്റാബും, SP-3 അവസാനത്തെ രണ്ടാമത്തെയുമാണ്‌.



ഇവിടെ സ്റ്റാർട്ട്‌ അപ്പ്‌ ചെയ്യുന്ന പ്രോഗ്രാമുകളുടെ വലിയൊരു ലിസ്റ്റ്‌ കാണാം. അതിൽ ടിക്ക്‌ മാർക്കുള്ള എല്ലാ പ്രോഗ്രാമുകളും വിൻഡോയുടെ കൂടെ ഒട്ടോമാറ്റിക്കായി തുറന്ന്‌പ്രവർത്തിക്കുന്നു എന്ന് കാണുബോൾ അത്ഭുതം തോന്നുന്നു, അല്ലെ.



വിൻഡോ XP യുടെ കൂടെ, വിൻഡോ പ്രവർത്തിക്കുവാൻ അവശ്യമായ എല്ലാ അനുബന്ധ പ്രോഗ്രാമുകളും തുറന്ന്‌വരുന്നത്‌, Windows Services എന്ന കോഡിലൂടെയാണ്‌. അതായത്‌, ഇവിടെ കാണുന്ന ഒരു പ്രോഗ്രാമും വിൻഡോ പ്രവർത്തിക്കുവാൻ ആവശ്യമുള്ളതല്ല. എങ്കിലും നിങ്ങൾ നെറ്റ്‌വർക്ക്‌ അന്തരീക്ഷത്തിലാണെങ്കിൽ, ഓഫീസിലാണെങ്കിൽ, ചില പ്രോഗ്രാമുകൾ വിൻഡോയുടെ കൂടെതന്നെ തുറക്കുന്നത്‌ ആവശ്യമായി വരും. അത്‌പോലെ അന്റിവൈറസ്‌ പ്രോഗ്രാമുകളും. ബാക്കിയുള്ള എല്ലാ പ്രോഗ്രാമുകളും നിങ്ങൾക്ക്‌ ഒഴിവാക്കാം. (നിങ്ങളുടെ കമ്പ്യൂട്ടറിൽ കാണുന്ന പ്രോഗ്രാമുകളെക്കുറിച്ച്‌ സംശയമുണ്ടെങ്കിൽ ചോദിക്കുക)

ഇവിടെ നിങ്ങൾക്കാവശ്യമില്ലാത്ത എല്ലാ പ്രോഗ്രാമുകളും ഒഴിവാക്കി (ടിക്ക്‌ മാർക്ക്‌ ഒഴിവാക്കുക) Apply ക്ലിക്കുക. OK ക്ലിക്കുക

ഇപ്പോൾ നിങ്ങളോട്‌ കമ്പ്യൂട്ടർ റീസ്റ്റാർട്ട്‌ ചെയ്യുവാൻ പറയും. ചെയ്യുക.

വീണ്ടും ഒരിക്കൽ ഇങ്ങനെ സിസ്റ്റം കോൺഫിഗർ ചെയ്യണമെങ്കിൽ, ഇതെ വഴികൾ തുടരാം

സൂക്ഷിക്കുക.

നിങ്ങൾക്കറിയാത്ത പ്രോഗ്രാമാണെങ്കിൽ ഒഴിവാക്കാതിരിക്കുക. അറിയുന്നവരോട്‌ ചോദിക്കുക. (എന്റെ സഹായം ആവശ്യമെങ്കിൽ, Startup item എന്താണെന്നും, command -ൽ പ്രോഗ്രാം വഴി എന്താണെന്നും ഇവിടെ കമന്റായി നൽകിയാൽ, സഹായിക്കുന്നതാണ്‌)

വിൻഡോ XP-2 ന്റെ സ്ക്രീൻ ഷോട്ടുകളാണ്‌ ഇവിടെയുള്ളത്‌.

മറ്റു വേർഷനുകളും മറ്റു വിൻഡോകളെയുംകുറിച്ച്‌ അറിയണമെങ്കിൽ ചോദിക്കുക.


7132

10 comments:

Helper | സഹായി said...

കമ്പ്യൂട്ടർ ബൂട്ട്‌ ചെയ്യുന്ന സമയത്ത്‌, വിൻഡോ വെൽക്കം സ്ക്രീൻ വന്നശേഷം, വിൻഡോ തുറക്കുവാൻ വളരെയധികം സമയമെടുക്കുന്നു എന്ന പരാതിയുണ്ടോ നിങ്ങൾക്ക്‌?.

Helper | സഹായി said...

ക്യാപ്റ്റനു നന്ദി. ഈ പോസ്റ്റിന്റെ ക്രെഡിറ്റ്‌ ക്യാപ്റ്റനുള്ളതാണ്‌.

Ashly said...

ശോ...ഞാന്‍ കുന്ജിതന്‍ ആയി !!!

പിന്നെ, വേണ്ടാത്ത സര്‍വീസ്കള്‍ കൂടെ സ്റ്റോപ്പ്‌ ചെയ്തുകൂടെ ? From MSCONFIG or services.msc. Eg: Wireless Zero config, Help and Support, WMI, even DHCP for some users ? കുറച് മെമറി ലാഭിയ്കാം. പിന്നെ, സൂക്ഷിച്ചു ചെയ്തിലെങ്ങില്‍ വിവരം അറിയും. അതിനു, ഫസ്റ്റ് കമാന്‍ഡ് പ്രോമിന്റില്‍ പോയി ഇപ്പോ റണ്‍ ചെയ്ന്ണ്‌ാ services list എടുത്ത് വെയ്ക്കുക്ക. പ്രശ്നം വന്നാല്‍, സേഫ് മോഡില്‍ പോയി, re-enable ചെയാം.

അത് പോലെ, msconfig original ഒരു സ്ക്രീന്‍ ഷോട്ട് എടുത്തു വെച്ചാല്‍ നനായിരിക്കും.

Helper | സഹായി said...

ക്യാപ്റ്റൻ,

വിവരങ്ങൾക്ക്‌ നന്ദി,

ബ്ലോഗർമ്മാരിൽ അധികവും ഓഫീസ്‌ പിസിയാണ്‌ ഉപയോഗിക്കുന്നത്‌. അത്‌കൊണ്ട്‌ തന്നെ, എല്ലാ സർവ്വിസുകളും നിർത്തുക എന്നത്‌, ചിലപ്പോൾ നെറ്റ്‌വർക്കുകളെ ബാധിച്ചേക്കാം.

മാത്രമല്ല, ഇത്രയും വിശദമായി വിവരിക്കുവാൻ ശ്രമിക്കാതിരുന്നത്‌, മിക്കവാറും ബ്ലോഗർമാർ സാധരണ കമ്പ്യൂട്ടർ ഉപദോക്താവ്‌ മാത്രമാണെന്ന തിരിച്ചറിവിലാണ്‌.

സന്ദർശനത്തിന്‌ നന്ദി.

PrinceOfHeartz said...

helper ചേട്ടാ,
services disable ചെയ്യുമ്പോഴല്ലേ കുഴപ്പമുണ്ടാകൂ. പല services ഉം manual ആക്കിയാലോ?

പണ്ടത്തെപ്പോലെ മൗസില്‍ തൊടാന്‍ പേടിയുള്ള users ഇപ്പോള്‍ ഉണ്ടോ? Aashley ചേട്ടന്‍ പറഞ്ഞപോലെ കുറച്ചുകൂടി കാര്യമായി എഴുതിക്കൂടെ?

PrinceOfHeartz said...

ഞാന്‍ വല്ല അബദ്ധവും പറഞ്ഞോ? പിന്നെ respond ചെയ്തില്ല അതോണ്ട് ചോദിച്ചതാ...

Helper | സഹായി said...

പ്രിൻസ്,
ഒരിക്കലും പരിഭവമില്ല. അങ്ങനെ കരുതരുതെ.

നല്ലോരു സജഷനാണ്‌ പ്രിൻസ് മുന്നോട്ട് വെച്ചത്. പക്ഷെ, അധികപേരും ഒഫീസ് പിസിയാണ്‌ ഉപയോഗിക്കുന്നതെന്ന സത്യം മറക്കരുത്. അവിടെ നിരവധി പ്രോഗ്രാമുകളും, അന്റിവൈറസുകളും, ബാഗ്രൌണ്ടിലുണ്ടാവും.

മോസ് ക്ലിക്കുവാൻ മടിച്ചിരുന്നവരിൽനിന്നും പതിയെ നമ്മുടെ സുഹൃത്തുകളെ കൈപിടിച്ചുയർത്തുകയെന്ന ദൌത്യം കൂടി നാം നിർവഹിക്കണം.

ഒരിക്കൽകൂടി, മറുപടി വൈകിയതിന്‌ മാപ്പ്.

PrinceOfHeartz said...

ചേട്ടന്‍റെ കമന്റ്‌ വായിച്ച് ഞാന്‍ കരഞ്ഞുപോയി :P. ഇത്രയ്ക്കും ആഥിത്യ മര്യാദ പാടില്ല...

ഞാന്‍ ഉദ്ദേശിച്ചത് generally ഉപയോഗിക്കാത്ത ചില സര്‍വിസുകള്‍ manual സ്റ്റാര്‍ട്ട്‌ ആക്കിയാലോ എന്നാണ്. ആവശ്യമുള്ളപ്പോള്‍ മാത്രം അവ തനിയെ സ്റ്റാര്‍ട്ട്‌ ആകുമല്ലോ.

Helper | സഹായി said...

പ്രിൻസ്‌,

വളരെ വിശധമായി വിവരിക്കേണ്ടിവരുന്ന ഒരു വിഷയം. എങ്കിലും ഒരു പോസ്റ്റാക്കുവാൻ ശ്രമിക്കാം.

:)

vijayakumarblathur said...

verry helpful for computer kids, please write the problems in windows 7..cant instal a lot of programms