Tuesday, May 11, 2010

2 - ഇന്റർനെറ്റിന്റെ പ്രവർത്തനം

ഇന്റർനെറ്റിന്റെ പ്രവർത്തനം വളരെ ലളിതമായി മനസിലാക്കുവാൻ ചെറിയ ഒരു ഉദാഹരണത്തിലൂടെ നമ്മുക്ക്‌ ശ്രമിക്കാം.

നിങ്ങൾ സുഹൃത്തിന്‌ ഒരു ഫയൽ, ഈമെയിൽ വഴി അയക്കുന്നു എന്ന് കരുതുക.

Transmission Control Protocol / Internet Protocol (TCP/IP) ആണ്‌ അയക്കുവാനും സ്വീകരിക്കുവാനുമുള്ള ഡാറ്റയെ തയ്യാറാക്കുന്നത്‌. മെഷിന്റൊഷ്‌ നെറ്റ്‌വർക്ക്‌ വഴി, ഇത്തരം ഡാറ്റകളെ വിൻഡോ നെറ്റ്‌വർക്കിലേക്കോ, Unix നെറ്റ്‌വർക്കിലേക്കോ, അവിടുന്ന് തിരിച്ചും കൈമാറ്റം ചെയ്യാവുന്ന ഡാറ്റകളാണെന്ന് ഉറപ്പ്‌വരുത്തുക എന്ന ജോലി TCP/IP നിർവ്വഹിക്കുന്നു.

നിങ്ങൾ സുഹൃത്തിനയക്കുന്ന ഫയൽ, നേരെ സുഹൃത്തിന്റെ കമ്പ്യൂട്ടറിലെക്കല്ല അയക്കപ്പെടുന്നത്‌. ഒരുമിച്ച്‌ അയക്കുകയുമല്ല. നിങ്ങളുടെ ഫയൽ ആദ്യം വിവിധ ഡാറ്റ പാക്കറ്റുകളാക്കി മാറ്റുന്നു. TCP/IP യുടെ IP സൈഡ്‌, അതായത്‌ Internet Protocol സൈഡ്‌, ഈ ഡാറ്റ പാക്കറ്റുകളെ പ്രതേകമായ ഇന്റർനെറ്റ്‌ അഡ്രസ്‌ ഉപയോഗിച്ചോ, നിങ്ങളുടെ സുഹൃത്തിന്റെ IP Address ഉപയോഗിച്ചോ പേരിടുന്നു. Transmission Control Protocol - TCP സൈഡ്‌, ഇത്തരം ഓരോ പാക്കറ്റുകൾക്കും ഒരു ക്രമനമ്പർ നൽകുന്നു. ഈ ക്രമ നമ്പറുകളാണ്‌ നിങ്ങളുടെ സുഹൃത്തിന്റെ കമ്പ്യൂട്ടറിൽ, TCP/IP യോട്‌, പാക്കറ്റുകൾ സ്വീകരിച്ച്‌ എങ്ങനെ ക്രമീകരിക്കണമെന്നും, വിവിധ പാക്കറ്റുകളെ എങ്ങനെ ഫയലാക്കണമെന്നും പറയുന്നതും. ഇത്തരം പാക്കറ്റുകൾ വിവിധ റൂട്ടറുകൾ വഴി സഞ്ചരിച്ച്‌, നിങ്ങളുടെ സുഹൃത്തിന്റെ കമ്പ്യൂട്ടറിലെത്തുന്നു. ഇത്തരം അതിസങ്കീർണ്ണമായ TCP/IP യുടെ പ്രവർത്തനങ്ങളെല്ലാം മില്ലിസെക്കന്റുകൾക്കുള്ളിൽ നടത്തപ്പെടുന്നു.

നിങ്ങളുടെ കമ്പ്യൂട്ടറിൽനിന്നും പാക്കറ്റുകൾ വിവിധ റൂട്ടറുകൾ വഴി അയക്കുന്നു. ഒരോ റൂട്ടറും പാക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന IP Address വായിക്കുകയും, എറ്റവും വേഗതയുള്ള വഴി (Path) തിരുമാനിക്കുകയും ചെയ്യുന്നു. ഇന്റർനെറ്റിന്റെ വഴിയിൽ (Path) എപ്പോഴും ട്രാഫിക്ക്‌ മാറികൊണ്ടിരിക്കുന്ന കാരണം, ഒരോ പാക്കറ്റുകളും വിവിധ വഴികൾ മുഖേനയും അയക്കപ്പെടുന്നു.

ഒന്നും മനസിലായില്ലെങ്കിൽ, ഒരു ചെറിയ ഉദാഹരണം.

നിങ്ങൾ അയക്കുവനുദ്ദേശിച്ച്‌ ഫയൽ, നിങ്ങളുടെ കമ്പ്യൂട്ടർ a,b,c,d എന്നീ പാക്കറ്റുകളാക്കുകയും, അവയ്ക്‌ 1,2,3,4 എന്നീ ക്രമനമ്പർ നൽക്കുകയും ചെയ്യുന്നു. നിങ്ങളുടെ റൂട്ടറിൽനിന്നും a ഒരു വഴിക്കും, b മറ്റോരു വഴിക്കും പോവുന്നു. നിങ്ങൾ ഉപയോഗിക്കുന്ന ISP യുടെ സൗകര്യങ്ങളും നിങ്ങൾ നിൽക്കുന്ന രാജ്യത്തിന്റെ സൗകര്യങ്ങളും കണക്കിലെടുത്ത്‌, ഏറ്റവും വേഗതയിൽ, ഏത്‌ വഴിയാണ്‌ ഈ പാക്കറ്റുകൾ അയക്കുവാൻ കഴിയുക എന്ന് നിങ്ങളുടെ റൂട്ടർ തീരുമാനിക്കുന്നു. ട്രാഫിക്ക്‌ കുറവുള്ള വഴിയാണ്‌ a യും b യും പോയതെങ്കിൽ, അടുത്ത സെക്കന്റിൽ ആ വഴിയുള്ള ട്രഫിക്ക്‌ കൂടുതലായാൽ, ബാക്കിയുള്ള പാക്കറ്റുകൾ, അതായത്‌ c യും d യും മറ്റോരു വഴിയാവും റൂട്ടർ അയക്കുക. ഒരു റൂട്ടറിൽനിന്ന് മറ്റോന്നിലേക്ക്‌ ഈ പാക്കറ്റുകൾ കൈമാറുംബോൾ, പാക്കറ്റുകളിൽ രേഖപ്പെടുത്തിയ IP Address റൂട്ടർ വായിക്കുകയും, മറ്റോരു ട്രാഫിക്ക്‌ കുറഞ്ഞ വഴിയിലൂടെ ഈ പാക്കറ്റുകൾ അയക്കുകയും ചെയ്യുന്നു.

ഈ പക്കറ്റുകളോക്കെ, നിങ്ങളുടെ സുഹൃത്തിന്റെ കമ്പ്യൂട്ടർ സ്വീകരിക്കുകയും, ക്രമനമ്പർ അനുസരിച്ച്‌, ഫയലാക്കുകയും ചെയ്യുന്നു. അങ്ങിനെ നിങ്ങൾ അയച്ച ഫയൽ, അതേപോലെ സുഹൃത്തിന്‌ കാണുവാൻ സാധിക്കുന്നു.

-----------------
ടെക്‌നിക്കൽ വിഷയങ്ങൾ മലയാളത്തിലാക്കുവാൻ വളരെ പ്രയാസമുണ്ട്‌. കഴിവതും ഞാൻ നീതി പുലർത്തിയെന്ന് വിശ്വസിക്കുന്നതോടോപ്പം, ഇത്‌ പൂർണ്ണമാണ്‌ എന്നവകാശപ്പെടാൻ ഒരിക്കലും സാധിക്കില്ല. ന്യൂനതകളും, മറ്റു വിവരങ്ങളും എല്ലാവരും അറിയിക്കുക. തീർച്ചയായും കൂട്ടിചേർക്കലുകൾ നടത്താവുന്നതാണ്‌.

.

11 comments:

Helper | സഹായി said...

ടെക്‌നിക്കൽ വിഷയങ്ങൾ മലയാളത്തിലാക്കുവാൻ വളരെ പ്രയാസമുണ്ട്‌. കഴിവതും ഞാൻ നീതി പുലർത്തിയെന്ന് വിശ്വസിക്കുന്നതോടോപ്പം, ഇത്‌ പൂർണ്ണമാണ്‌ എന്നവകാശപ്പെടാൻ ഒരിക്കലും സാധിക്കില്ല. ന്യൂനതകളും, മറ്റു വിവരങ്ങളും എല്ലാവരും അറിയിക്കുക. തീർച്ചയായും കൂട്ടിചേർക്കലുകൾ നടത്താവുന്നതാണ്‌.

shaji.k said...

കുറച്ചൊക്കെ പിടികിട്ടി.നന്ദി.

എനിക്ക് ഒരു പ്രശ്നം. എന്റെ ലാപ്ടോപ്പില്‍ ഞാന്‍ ഇന്നലെ external mouse usb port വഴി ഘടിപ്പിച്ചു ഉപയോഗിച്ചു. ഇപ്പോള്‍ ലാപ്ടോപ്പിലെ വിരല്‍ കൊണ്ട് ഉപയോഗിക്കുന്ന മൌസ് ലെ സ്ക്രോള്‍ വര്‍ക്ക് ചെയുന്നില്ല. മൌസിലെ പോയിന്റ്‌ നീക്കാന്‍ പറ്റുന്നുണ്ട്,എന്റര്‍ ക്ലിക്ക് മുതലായവ ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഞാന്‍ എന്ത് ചെയ്യണം ഇതൊന്നു ശരിയാക്കാന്‍. ഒന്ന് പറഞ്ഞു തരൂ പ്ലീസ്.
വിന്‍ഡോസ്‌ എക്സ്പി ആണ്.

Helper | സഹായി said...

ഷാജി,

നിങ്ങളുടെ ലാപ്പിലെ touch Pad ന്റെ സെറ്റിങ്ങ്‌സ് നോക്കാമോ. മിക്കവാറും അത് ഡിസേബിൾ ആയിരിക്കനാണ്‌ സാധ്യത.

Go to Control Panel > Mouse then click on Device Settings and in the window should be the touchpad listed, under enabled does it say yes or no. If it says no then the enabled button underneath should be available.

ഇത്‌കൊണ്ട് പ്രശ്നം തീർന്നില്ലെങ്കിൽ, Scroll ബട്ടൺ പ്രവർത്തിപ്പിക്കനുള്ള ഒരു ഫയൽ നിങ്ങളുടെ കമ്പ്യൂട്ടറിലുണ്ടാവും.

"C:\Program Files\Apoint2K\Appoint.exe"

ഇത് കണ്ട്‌പിടിക്കുക. ഡബിൾ ക്ലീക്ക് ചെയ്ത് വീണ്ടും റൺ ചെയ്യിക്കുക.

പ്രശ്നം തീർന്നില്ലെങ്കിൽ, നിങ്ങളുടെ ലാപ്പിന്റെ വിവരങ്ങൾ അറിയിക്കുക.

ഇനിയും സഹായം ആവശ്യമെങ്കിൽ ചോദിക്കുക.

Anonymous said...

മറുപടിക്ക് വളരെ നന്ദി.

Device Settings ഇല്‍ synaptics touchPad v6.5 Enabled yes ആണ്

സെറ്റിങ്ങ്സില്‍ പോയി നോക്കി virtual scrolling vertical scroling കോളം emptyആണ്,അത് ടിക്ക്‌ ചെയ്യാന്‍ സാധിക്കുന്നില്ല.

c:/ ഡ്രൈവില്‍ Apoint2K എന്ന ഫോള്‍ഡര്‍ കാണുന്നില്ല.

device manager ഇല്‍ പോയി ഓണ്‍ലൈന്‍ update cheythu
എല്ലാം ശരിയാണെന്നാണ് കാണിക്കുന്നത്. ഇപ്പോഴും ശരിയാകുന്നില്ല.

ലാപ്പിന്റെ വിവരങ്ങള്‍ എന്ന് പറഞ്ഞാല്‍ ഇതല്ലേ ,താഴെ .

Manufacture: Hewlett-Packard

Model:Compaq Presario CQ61 Notebook PC

Processor: Intel(R)Core(TM)2Duo CPU T6400 @2.00GHZ 2.00GHZ.

Memory(RAM) : 3.00 GB

System type : 32-bit Operating System.

(windowsvista home premium service pack-2)

പിന്നെ വേറൊരു സംശയം. 64-bit Operating system ത്തില്‍ 32 bit AutoCAD Software ഇന്സ്ടാല്‍ ചെയ്യാന്‍ വല്ല സൂത്രവും ഉണ്ടോ. windows-7 ഇല്‍ ആണ്.

കമ്പ്യൂട്ടര്‍ കുറെ നാളായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ സൂത്രപണികള്‍ ഒന്നും അറിഞ്ഞുകൂടാ.

വീണ്ടും നന്ദി ,എന്നെ പോലുള്ളവര്‍ക്ക് വേണ്ടി സമയം ചിലവ്ഴിക്കുന്നതില്‍.

ഷാജി ഖത്തര്‍.

Helper | സഹായി said...

Shaji,

Here is Synaptics Touchpad Driver

Please download it and install.

Here is Alps Pointing Device Alps Pointing Device

Helper | സഹായി said...

Shaji,

I am not sure about the Autocad 32 in windows 7 - 64 bit.
If you can, please buy Autocad 64 bit.

Autocad forum suggest that if you install .NET FRAMEWORK 4 BETA for windows 7, the problem will be solved.

Please try and let us know.

shaji.k said...

ഹാവൂ ശരിയായി , വളരെ വളരെ നന്ദി.Alps install ചെയ്തു.
AutoCAD ന്‍റെ കാര്യം അങ്ങിനെയാണ് അല്ലേ.എന്റെ ഒരു കൂട്ടുകാരന്‍റെ കമ്പ്യൂട്ടറില്‍ ആണ് ഞങ്ങള്‍ നോക്കട്ടെ ശരിയാവുകയാണെങ്കില്‍ തീര്‍ച്ചയായും അറിയിക്കും.

വളരെ ഉപകാരം ആയിട്ടാ ഇത് ,നന്ദി ഈ സഹായത്തിനു.

Ashly said...

good !!!ടെക്‌നിക്കല്‍ വിഷയങ്ങള്‍ മലയാളത്തിലാക്കുവാന്‍ വളരെ പ്രയാസം തന്നെ. ശരിയ്ക്കും നല്ല efforts ഇല്ലാതെ ഇത്രയം എഴുതാന്‍ പറ്റില്ല. Keep it up!

VYSAKH said...

ചേട്ടായീ

എന്റെ kingstom 32 GB pendrive എപ്പോള്‍ writeprotection error കാണിക്കുന്നു format cheyyano,copy cheyyano onnum സാധികിന്നില്ല എന്താണ് പരിഹാരം, വൈറസ്‌ അല്ല എന്ന് ഉറപ്പാണ്

Helper | സഹായി said...

വൈശാഖ്,

32 GB യുടെ പെൻഡ്രൈവ് ഉപയോഗിക്കുവാൻ പാടില്ല എന്നാണ്‌ മതം. കാരണം, 8 യിൽ കൂടുതലുള്ളവയുടെ പെർഫോമൻസ്, റീഡിങ്ങ് ടൈ എന്നിവയും, അവയിലുള്ള ചിപ്പിന്റെ സങ്കേതികവും 8 യിൽ കൂടുതലുള്ള ഡാറ്റക്ക് പറ്റിയതല്ല എന്നാണ്.

എന്തായാലും, നിങ്ങളാദ്യം ഒരു ലോ ലെവൽ ഫോർമേറ്റ് നടത്തുക. എന്നിട്ടും ശരിയാവുന്നില്ലെങ്കിൽ, മിക്കവാറും ഇവൻ ഡെഡാവാൻ സാധ്യതകാണുന്നു.

ഇത്തരം ഡ്രൈവുകൾക്കുള്ള ഒരു പ്രശ്നം, ഇവ പെട്ടെന്ന് ഹാർഡ്‌വെയർ ക്രാഷാവും എന്നതാണ്.

‍ഉണ്ണികുട്ടന്‍ said...

ente orkut profilil ninnu vere aarkkenkilum frnd rqst kodukkumbol 'u r not allowd to take this action temprly' enna kaanikkunne njan enthu cheyyanam. rply