Monday, May 10, 2010

ഇന്റർനെറ്റിന്റെ ബാലപാഠങ്ങൾ

എന്താണ്‌ ഇന്റർനെറ്റ്‌?

ഇന്റർനെറ്റ്‌ എങ്ങിനെയാണ്‌ പ്രവർത്തിക്കുന്നത്‌?

LAN & WAN എന്നാലെന്ത്‌?

WEB എന്നാലെന്ത്‌?

വിവിധ ഇന്റർനെറ്റ്‌ വഴികൾ Internet Access എതോക്കെ?

വയർലെസ്സ്‌ ബ്രോഡ്‌ ബാൻഡ്‌

ADSL & Cable ബ്രോഡ്ബാൻഡ്‌

ഈമെയിലുകൾ

വെബ്‌ പോർട്ടലുകൾ

ഓൺ ലൈൻ സുരക്ഷ

ബ്രൗഷറുകൾ

ചാറ്റിങ്ങ്‌

ഫയൽ ഷെയറിങ്ങ്‌.

Skype, Yahoo, Window Messenger എന്നിവ എങ്ങിനെ ഉപയോഗിക്കാം?.

ഓൺലൈൻ ഷോപ്പിങ്ങ്‌


നിത്യജീവിതത്തിൽ ആവശ്യമായ, ഇന്റർനെറ്റിന്റെ വിവിധ ഉപയോഗങ്ങൾ, വളരെ ലളിതമായി, വളരെ ചുരുങ്ങിയ രൂപത്തിൽ വിവരിക്കുന്ന ഒരു പരമ്പര തയ്യറാക്കുന്നു.

എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

സംശയങ്ങളും കൂടുതൽ വിവരങ്ങളും ആവശ്യമുള്ളവർ, നിങ്ങളുടെ സംശയങ്ങൾ കമന്റായി ഇവിടെ ചേർക്കുവാൻ അപേക്ഷിക്കുന്നു.


.

12 comments:

Helper | സഹായി said...

നിത്യജീവിതത്തിൽ ആവശ്യമായ, ഇന്റർനെറ്റിന്റെ വിവിധ ഉപയോഗങ്ങൾ, വളരെ ലളിതമായി, വളരെ ചുരുങ്ങിയ രൂപത്തിൽ വിവരിക്കുന്ന ഒരു പരമ്പര തയ്യറാക്കുന്നു.

Muhammed Shan said...

പിന്തുടരുന്നു

Naushu said...

നല്ല കാര്യം...

അലി said...

എന്റെ നെറ്റിൽ ഒരു ഭയങ്കര പ്രശ്നം വന്നിട്ട് രണ്ടു ദിവസമായി. ഹോം പേജ് എങ്ങിനെ സെറ്റ് ചെയ്താലും അങ്ങട് സെറ്റാവുന്നില്ല. പകരം ഈ http://login.live.com.web-test.powa.fr/?wa=singnin1.0&id=37445&lc=1025
സാധനമാണു വരുന്നത്! ഇതൊട്ടുമാറ്റാനാവുന്നില്ല. എന്തുചെയ്യണം? ആണു ഉപയോഗിക്കുന്നത്. ഗൂഗിൾ ക്രോമിൽ പ്രശ്നമില്ല. അതിൽ മലയാളം ചില്ലക്ഷരം ശരിയായി കാണാത്തതിനാലാണ് പഴയ ബ്രൌസറിൽ തന്നെ പിടിമുറുക്കുന്നത്. സഹായീ... എന്നെ സഹായിക്കൂ...

Helper | സഹായി said...

അലിഭായ്‌,

നിങ്ങളുടെ സിസ്റ്റത്തിൽ സ്പൈവയർ/മാൽവയർ കയറിയിട്ടുണ്ടല്ലോ.

നിങ്ങളുടെ സിസ്റ്റത്തിലുള്ളത്‌, Adaware എന്ന ഗണത്തിൽപെട്ട വൈറസാണ്‌. ഇത്‌ സാധരണ, നിങ്ങളുടെ നെറ്റ്‌ ഹിസ്റ്ററിയും മറ്റു നെറ്റ്‌ ഉപയോഗങ്ങളും ട്രാക്ക്‌ ചെയ്യുവാൻ ഉപയോഗിക്കുന്നതാണ്‌.

Spybot എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച്‌ ഈ മാൽവയറിനെ കളയാവുന്നതാണ്‌.

Download Spybot from Here

മാത്രമല്ല, അതിന്‌ ശേഷം,
Click Start > Run and type %TEMP% in the run prompt. Hit Enter.

ഇത്‌ തൽക്കാലികമായി ഫയലുകൾ സ്റ്റോർ ചെയ്ത്‌വെച്ചിരിക്കുന്ന ഒരു ഫോൾഡർ തുറന്ന്‌തരും. ഇവിടെയുള്ള ഫയലുകൾ മുഴുവൻ ഡിലീറ്റ്‌ ചെയ്യുക. ചിലത്‌ ഡിലീറ്റ്‌ ചെയുവാൻ കഴിയില്ല, എങ്കിലും കഴിയുന്ന അത്രയും ഫയലുകൾ ഡിലിറ്റ്‌ ചെയ്യുക.

ഇനിയും സഹായം ആവശ്യമെങ്കിൽ, ദയവായി ചോദിക്കുക.

Helper | സഹായി said...

അലിഭായ്‌,
മറ്റോരു കാര്യം കൂടെ, കഴിയുന്നതും Windows Live messenger ഇപ്പോൾ ഉപയോഗിക്കരുത്‌. സ്കാൻ ചെയ്ത്‌ വൈറസ്‌ കളഞ്ഞശേഷം മാത്രം ഉപയോഗിക്കുക. Messenger-ന്റെ പാസ്‌വേഡ്‌ മാറ്റുകയും ചെയ്യുക. ഈ വൈറസ്‌ നിങ്ങളുടെ മെസെഞ്ചരിന്റെ പാസ്‌വേഡ്‌ ഹാക്ക്‌ ചെയ്യുവാൻ സാധ്യതകാണുന്നു.

Ashly said...

ഓള്‍ ദി ബെസ്റ്റ്‌ !!!!!

അലി said...

ഹൊ...
സമാധാനമായി.
ഇപ്പൊ ശരിയാക്കിയിട്ട് ഓടിക്കിതച്ചെത്തിയതാ ഒരു താങ്ക്സ് പറയാൻ.

ആശംസകൾ!

Rejeesh Sanathanan said...

എല്ലാ ആശംസകളും........

shaji.k said...

നല്ല കാര്യം.ആശംസകള്‍

ചെറിയപാലം said...

സഹായി,

----------http://login.live.com.web-test.powa.fr/?wa=singnin1.0&id=37445&lc=1025-------------

അലിഭായിയുടെ അതെ ഭയങ്കര പ്രശ്നം എനിക്കും! പഠിച്ച പണീ മുപ്പത്താറും കാട്ടിയിട്ടും ഒരു രക്ഷയുമില്ല. പുതിയ ഒന്നു ഇപ്പോ വേറെയും. വിഡോസ് ഓപണ്‍ ആയാല്‍ ആദ്യം കാണിക്കുന്ന മെസ്സെജ് ഇപ്പോ ഇതാണ് ----:\windows\system32\winjpg.jpg ,------- missing ആണെന്ന്.

spybot സ്കാനും ഫിക്സും ഒക്കെ കഴിഞ്ഞാലും എല്ലാം പഴയപടിതന്നെ!

ആന്റിവൈറസ് NOD ആണു. എന്നിട്ടും....

മാലു,സ്പൈ,ആഡ് വെയറുകളെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഇനി വല്ല മാര്‍ഗ്ഗവും ഉണ്ടോ....ഫോര്‍മാറ്റ് അല്ലാതെ?

Unknown said...

പാസ് വേഡ് മറന്നു പോയി സഹായിക്കാമോ