ന്യുഡൽഹി: ഇന്ത്യയിലെ ഒരുകോടിയോളം ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉപയോക്താക്കൾ ജീവനു പോലും ഭീഷണിയാകുന്ന തരത്തിൽ തട്ടിപ്പിനും മോഷണത്തിനും ഇരയാകുന്നതായി റിപ്പോർട്ട്. സൈബർ ഭാഷയിൽ ഫിഷിംഗ് എന്നറിയപ്പെടുന്ന ഈ തട്ടിപ്പ് ആഗോളവ്യാപകമായി വർധിച്ചുവരികയാണ്.
ഫിഷിംഗ് തടയുക എന്ന ലക്ഷ്യത്തോടെ ഗൂഗിൾ ഇമെയിൽ സർവീസ് ഉപയോക്താക്കൾക്കു അവരുടെ അക്കൗണ്ട് അപ്ഡേറ്റു ചെയ്യുന്നതിനു വേണ്ടി വിശദവിവരങ്ങൾ ആവശ്യപ്പെട്ട് ജി മെയിൽ ടീം ലീഗൽ നോട്ടീസ് നൽകിത്തുടങ്ങിയിട്ടുണ്ട്.
എല്ലാ അക്കൗണ്ടുടമകൾക്കും പൂർണ സുരക്ഷ നൽകുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നും അതുകൊണ്ടാണു കൂടുതൽ വിവരങ്ങൾ ആരായുന്നതെന്നും ജി മെയിൽ കമ്പനി വക്താക്കൾ അറിയിച്ചു.
അക്കൗണ്ടുടമയുടെ പേര്, പാസ്‌വേർഡ്, ജനനത്തീയതി, രാജ്യം എന്നിവയാണു ഉപയോക്താക്കൾ അപ്ഡേറ്റ് ചെയ്യേണ്ടത്. ജിമെയിലിന്റെ മുന്നറിയിപ്പ് നോട്ടീസ് ലഭിച്ച് ഏഴുദിവസത്തിനുളിൽ ഇക്കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യാത്തവരുടെ അക്കൗണ്ട് എന്നേക്കുമായി നഷ്ടപ്പെടുമെന്ന മുന്നറിയിപ്പും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച മുതൽ ഉപയോക്താക്കൾക്ക് ഇതു ലഭിച്ചുതുടങ്ങിയതായിട്ടാണു റിപ്പോർട്ട്. എന്നാൽ ചില വ്യക്തിഗത വിവരങ്ങൾ സൂത്രത്തിൽ ചോർത്തുന്നതിനു സ്പാം മെയിൽ ഏജന്റുമാർ ഈ അവസരം മുതലെടുത്തു രംഗത്തിറങ്ങിയിട്ടുണ്ട്‌ന്നും ജി മെയിൽ വക്താക്കൾ പറയുന്നു.
സ്പൂഫിംഗ് അല്ലെഗ്ലിൽ പാസ്‌വേർഡ് ഫിഷിംഗ് എന്നാണു ഇത് അറിയപ്പെടുന്നത്. ഇത്തരം സ്പാം സന്ദേശങ്ങളോട് ഉപയോക്താക്കൾ ജാഗ്രത പുലർത്തണമെന്നും ഈ രീതിയിലുള മാസ് സന്ദേശങ്ങൾ ഗൂഗിളോ ജിമെയിലോ അയയ്ക്കില്ലെന്നും അറിയിപ്പിൽ പറയുന്നു. ഗൂഗിളിന്റെ സപ്പോർട്ട് സെന്റർ വിലാസമായ
http://mail.google.com/support/bin/answer.py?hl=en&answer=8253 ൽ നിന്നും ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കും.
കഴിഞ്ഞ ഡിസംബർ മുതൽ ഇന്ത്യയിൽ ഫിഷിംഗ് വർധിച്ചുവെന്നു ഇന്റർനെറ്റ് ആൻഡ് മൊബെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൺസൾട്ടന്റ് രക്ഷിത് ടാണ്ടൻ പറയുന്നു.
സ്വതന്ത്ര ഇമെയിൽ സെറ്റുകളായ ജി മെയിൽ, യാഹൂ, സോഷ്യൽ നെറ്റ്‌വർക്കുകളായ ഫേസ്ബുക്ക്, ഓർക്കുട്ട് എന്നിവ കഴിഞ്ഞാൽ ബാങ്കൂകളുടെ സൈറ്റുകളാണു ഏറ്റവും കൂടുതൽ സൈബർ ആക്രമണത്തിനിരയായിരിക്കുന്നത്.
സൈബർ സുരക്ഷയ്ക്കു വേണ്ടി സംഘടന പ്രചാരണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ 13 സംസ്ഥാനങ്ങളിലായി 43 നഗരങ്ങളിലെ 185 സ്കൂളുകളിൽ പഠിക്കുന്ന 3.5 ലക്ഷം കുട്ടികൾക്കിടയിലാണു പ്രചാരണം നടത്തുന്നത്.
കടപ്പാട്. deepika.com
The Economic Times
----------
ഈയിടെ എന്റെ ജീ മെയിൽ അക്കൗണ്ട് പ്രവർത്തനരഹിതമാവുകയും, എന്റെ അക്കൗണ്ട് വിവരങ്ങൾ പുതുക്കുവാൻ അവശ്യപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല അക്കൗണ്ട് ഉറപ്പിക്കുവാൻ അവർ ഒരു കോഡ് എന്റെ മൊബെയിലിലേക്ക് SMS ചെയ്യുകയും ചെയ്തു. ഗൂഗിൾ മെയിലിന്റെ വെബ് സൈറ്റ് പ്രകരം അത് ഗൂഗിളിൽനിന്ന് തന്നെയാണെന്ന് ഉറപ്പിച്ചശേഷമാണ് ഞാൻ എന്റെ മൊബൈൽ നമ്പർ നൽകിയത്.
ലിങ്ക് ഇവിടെ.
നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചോദിച്ച്‌കൊണ്ടുള്ള മെയിലുകളെ സംശയത്തോടെ മാത്രം വീക്ഷിക്കുക. ബാങ്കുകളും മറ്റും ഇത്തരം വിവരങ്ങൾ ചോദിച്ച്‌കൊണ്ട് ഒരിക്കലും മെയിൽ അയക്കാറില്ലെന്ന് പ്രതേകം ഓർമ്മിക്കുക.
നിങ്ങൾക്ക് കിട്ടിയ മെയിലിൽ വരുന്ന ലിങ്ക് ശ്രദ്ധിച്ചാൽ തന്നെ, അത് ഒറിജിനലാണോ എന്ന് മനസിലാക്കുവാൻ കഴിയും. തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള വെബ് അഡ്രസുകളെയും സൂക്ഷിക്കുക.
അത്തരത്തിൽ ചിലത്.
http://gmailupgrades.com/Gmail-Account-Upgrade
ഇത് ഒറിജിനൽ അല്ല, വ്യജനാണ്.
സുക്ഷിക്കുക. ജീ മെയിലിന്റെ ഒറിജിനലിനെ വെല്ലുന്ന വ്യാജൻ നിങ്ങളുടെ മെയിൽ ഹാക്ക് ചെയ്യുവാൻ തയ്യറായി നിൽക്കുന്നുണ്ട്.
അക്കൗണ്ടുടമയുടെ പേര്, പാസ്‌വേർഡ്, ജനനത്തീയതി, രാജ്യം എന്നിവയാണു ഉപയോക്താക്കൾ അപ്ഡേറ്റ് ചെയ്യേണ്ടത്. ഇതിന്റെ കൂടെ, നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസറ്റം, മെയിൽ പ്രോഗ്രാം എതാണ്. അന്റിവൈറസ് എതാണ് തുടങ്ങിയ വിവരങ്ങൾ ചോദിക്കുന്നെങ്കിൽ, സൂക്ഷിക്കുക. അത് ഫിഷിംഗ് മെയിലാണ്.
.
2 comments:
സുക്ഷിക്കുക. ജീ മെയിലിന്റെ ഒറിജിനലിനെ വെല്ലുന്ന വ്യാജൻ നിങ്ങളുടെ മെയിൽ ഹാക്ക് ചെയ്യുവാൻ തയ്യറായി നിൽക്കുന്നുണ്ട്.
ഹൊ.. എന്തെല്ലാം സൂക്ഷിക്കണം!
നന്ദി.
Post a Comment