Thursday, June 3, 2010

ഉബുണ്ടു, ഉബുണ്ടു, ഞാനുണ്ട്‌.

ഉബുണ്ടു, ഉബുണ്ടു, ഞാനുണ്ട്‌.

ബിൽഗേറ്റിനെ പാപ്പരാക്കിയിട്ട്‌, എനിക്ക്‌ ഒരു കമ്പനി തുടങ്ങികളയാമെന്ന മോഹമൊന്നും ഇല്ലാത്ത ഞാൻ, എന്തിന്‌ ലിനക്സിൽ കയറിപറ്റി എന്ന് ചോദിച്ചാൽ, ഉത്തരം സിമ്പിൾ.

വർഷങ്ങളായി വിൻഡോ 3 മുതൽ 95 ലും 98 ലും എക്സ്‌പിയിലും വിസ്തയിലും പിന്നെ 7 ലും എല്ലാം പുതുമയുള്ളത്‌ വല്ലതും കിട്ടുമോ എന്നായിരുന്നു അനേഷണം.വെറുതെ വർഷങ്ങൾ പഴാക്കി എന്ന് പറയുന്നില്ല. ഒരോ വേർഷനും, പുതിയതെന്തെങ്കിലും സമ്മാനിച്ചുകൊണ്ട്‌തന്നെയാണ്‌ കടന്ന് പോയത്‌.

പക്ഷെ, നെറ്റുപയോഗിക്കുമ്പോൾ, എത്ര പ്രോട്ടക്ഷനുണ്ടെങ്കിലും വൈറസുകൾ അനുവാദം ചോദിക്കാതെ അകത്ത്‌ വരുന്നത്‌ തടയുവാനുള്ള അനേഷണത്തിലും, പുതുമയെ ഇഷ്ടപ്പെടുന്നത്‌കൊണ്ടും, ലിനക്സിനെക്കുറുച്ചുള്ള പഴയ സങ്കൽപ്പങ്ങൾക്ക്‌ മാറ്റം വന്നുവോ എന്ന അന്വേഷണത്തിൽ, ഞാൻ പുതിയ ഒരാളെ കണ്ടെത്തി. അവനാണ്‌ ഉബുണ്ടു.

ഇൻസ്റ്റാൾ ചെയ്യാനെളുപ്പം, വിൻഡോയുടെകൂടെതന്നെ ഡുവൽ ബൂട്ട്‌ സെറ്റ്‌ ചെയ്യാം. വിൻഡോയെപോലെ, ഗ്രഫിക്ക്‌ യൂസർ ഇന്റർഫൈസ്‌. സംഗതി കൊള്ളാമല്ലോ എന്ന ചിന്തക്ക്‌ തീ പിടിച്ചപ്പോൾ, ഇവനെ ഞാൻ സ്വന്തമാക്കി.

വൈറസുകളെ പ്രോട്ടക്റ്റ്‌ ചെയ്യുവാൻ നല്ല കഴിവുള്ളവയാണ്‌ ലിനക്സ്‌. അത്‌കൊണ്ട്‌ തന്നെ, മനസമാധാനത്തോടെ ഉറങ്ങാം എന്ന് പ്രതീക്ഷിക്കുന്നു. കൈയിലുള്ള, കോൺഫ്ലിക്കർ, ILU, തുടങ്ങി ചുള്ളൻ വൈറസുകളെ ഞാൻ ഇതിൽ പരീക്ഷിച്ചു. എന്റെ സമയദോഷമോ, ലിനക്സിന്റെ നല്ല കാലമോ, എന്താണെന്നറിയില്ല, ചുള്ളന്മാർ മുട്ട്‌മടക്കി.

വിൻഡോ ഉപയോഗിക്കുന്ന സാധരണക്കാർക്ക്‌ പോലും വളരെ സുഗമമായി ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാം. പ്രവർത്തിപ്പിക്കാം.

എറ്റവും വലിയ ഗുണം, ഇത്‌ സൗജന്യമാണെന്നതാണ്‌. ലോകത്തിന്റെ വിവിധഭാഗങ്ങളിലെ ലക്ഷകണക്കിന്‌ ലിനക്സ്‌ ആരാധകർ, തികച്ചും സൗജന്യമായി ഉബുണ്ടു നിർമ്മിക്കുന്നു എന്നത്‌, അത്ഭുതമുള്ളവാക്കുന്നു. ലഭേഛയില്ലാതെ, സഹജീവികളെ സാഹായിക്കുക എന്ന മഹത്തായ ദൗത്യത്തിൽ പങ്കാളികളാകുവാൻ, നിങ്ങളെയും വിനയപൂർവ്വം ക്ഷണിക്കുന്നു.

നിങ്ങളുടെ കൈയിൽ ഒരു പഴയ കമ്പ്യൂട്ടറുണ്ടോ?.

പൊടിപിടിച്ച്‌ മൂലയിലിരിക്കുന്ന അവൻ മതി ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുവാൻ.1 Ghz പ്രോസസർ, 256 MB മെമ്മറി, 40 GB ഹാർഡ്‌ ഡിസ്ക്‌, എന്നിവ മാത്രം മതി, ഉബുണ്ടു പ്രവർത്തികുവാൻ.

ഒരു പുതിയ ഒപ്പറേറ്റിങ്ങ്‌ സിസ്റ്റം പഠിക്കുവാൻ, വരൂ.

അഭിമാനത്തോടെ നമ്മുക്ക്‌ പറയാം, എനിക്കും ലിനക്സ്‌ അറിയാമെന്ന്.

-----------

എങ്ങനെ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാമെന്നും, എങ്ങനെ പ്രവർത്തിപ്പിക്കാമെന്നും വരും നാളുകളിൽ നമുക്ക്‌ പഠിക്കാം.

ആദ്യം തന്നെ ഒരപേക്ഷയുണ്ട്‌. ഞാൻ ഉബുണ്ടുവിൽ കാലെടുത്ത്‌ വെക്കുന്നവനാണ്‌. തെറ്റുകളുണ്ടെങ്കിൽ, ലിനക്സ്‌ പുലികൾ തിരുത്തണം.


.

14 comments:

Helper | സഹായി said...

ഒരു പുതിയ ഒപ്പറേറ്റിങ്ങ്‌ സിസ്റ്റം പഠിക്കുവാൻ, വരൂ.

അഭിമാനത്തോടെ നമ്മുക്ക്‌ പറയാം, എനിക്കും ലിനക്സ്‌ അറിയാമെന്ന്.

അലി said...

വരട്ടെ... പഠിക്കാം!

അനില്‍@ബ്ലോഗ് said...

കൊള്ളാം.
ഞാന്‍ (100%)ഉബുണ്ടുവിലേക്ക് മാറിയിട്ട് ഒരു മാസം കഴിഞ്ഞു. പ്രിന്റ് സ്കാന്‍ ക്യാമറ എല്ലാം ഉബുണ്ടുവില്‍ തന്നെ.

kadathanadan:കടത്തനാടൻ said...

എനിക്കും ഈ വഴിക്ക്‌ വരണമെന്നുണ്ടു.വിശദാംശങ്ങൾ,സഹായങ്ങൾ ഏത്‌ വഴി എന്ന അന്യേഷണത്തിലാണ് .നിലവിലുള്ളത്‌ കളയാതെ നടക്കുമോ?ഇവനെ പരീക്ഷിച്ചിട്ട്‌ കളഞ്ഞാൽ മതിയെന്ന ധാരണയിൽ രണ്ടാളേയും നിലനിർത്താൻ കഴിയുമോ

Helper | സഹായി said...

കടത്തനാടൻ ചേട്ടാ,

നിലവിലുള്ള ഒപ്പറേറ്റിങ്ങ് സിസ്റ്റം കളയാതെ തന്നെ, ഉമ്പുണ്ടു പരീക്ഷിക്കുവാനും, അനുയോജ്യമെങ്കിൽ വിൻഡോയുടെ കൂടെതന്നെ, ഡ്യുവൽ ബൂട്ട് സിസ്റ്റം പ്രകാരം, പ്രവർത്തിപ്പിക്കുവാനും സൌകര്യമുണ്ട്.

വിശാദാംശങ്ങൾ അടുത്ത പോസ്റ്റിൽ.

ശ്രീ (sreyas.in) said...

ഞാനുമൊരു ഉബുണ്ടു ഫാന്‍ ആണ്. ഇപ്പോള്‍ 10.4-ലേക്ക് upgrade ചെയ്തതേയുള്ളൂ. Dual boot with Windows. ഇനി BSNL EVDO wireless broadband ഇതില്‍ എളുപ്പത്തില്‍ പ്രവര്‍ത്തിക്കുമോ എന്നുംകൂടി നോക്കണം. ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ത്തനെ മലയാളം keyboard layout select ചെയ്തു. അങ്ങനെ മലയാളവും പ്രത്യേകിച്ച് പണികളൊന്നും ഇല്ലാതെതന്നെ റെഡി.

ഉബുണ്ടു പ്രോത്സാഹിപ്പിക്കുന്നതിനു സഹായിക്കും അനില്‍@ബ്ലോഗ്‌-നും ആശംസകള്‍.

Captain Haddock said...

ഗ്രേറ്റ്‌ !! All the best!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

രണ്ടുവർഷത്തോളം ഉബുണ്ടു നിർബന്ധമായും ഉപയോഗിക്കേണ്ടീ വന്നു. അതോടെ നുമ്മളും ഉബുണ്ടു ഫാനായിപ്പോയി.. കിടുവാണു ...

Anonymous said...

awaiting next post.thnq

അനില്‍@ബ്ലോഗ് said...

കടത്തനാടന്‍ മാഷെ,
കുറച്ച് ദിവസം മുമ്പെ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു, ഫെഡോറ 12 വിര്‍ച്വല്‍ പിസിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെപ്പറ്റി.ഞാനും ആദ്യമായാണ് ലിനക്സില്‍ പണിയുന്നത് എന്നാലും രണ്ട് ഭാഗങ്ങളുള്ള ഈ പോസ്റ്റ് ഉപകാരപ്പെടുമോ എന്ന് നോക്കൂ.ഉബുണ്ടു പഠനം ഷെയര്‍ ചെയ്യാന്‍ ഒരു പുതിയ ബ്ലോഗ് ഉണ്ടാക്കാന്‍ പരിപാടി ഉണ്ടായിരുന്നു, തല്‍ക്കാലം അത് ഇന്‍വൈറ്റഡ് മെംബേഴ്സിനാണ് .
:)

abey e mathews said...

http://www.ml.cresignsys.com/
Categorised Malayalam Blogroll Aggregator

if you find good please put the link in your blog

Helper | സഹായി said...

നമ്മുടെ വിൻഡോ കമ്പ്യൂട്ടറിനെ ഒരുത്തരത്തിലും ബാധിക്കാതെ എങ്ങനെ ഉബുണ്ടുവിനെ ഇൻസ്റ്റാൾ ചെയ്യമെന്ന് നോക്കാം.

ഇവിടെ ക്ലിക്കുക.

zanal said...

ഉബുണ്ടു വില്‍ എങ്ങനെ ഫോട്ടോഷോപ്പ് 7 ഇന്‍സ്റ്റാള്‍ ചെയ്യാം,വിശദമായി പറയുമെന്ന് വിശ്വസിക്കട്ടെ.

BIPIN said...

i need intel graphics driver for ubuntu 10.4