Tuesday, August 31, 2010

പുതിയ ലാപ്പുകളിൽ എങ്ങനെ XP ഇൻസ്റ്റാൾ ചെയ്യാം

വിൻഡോ XP യുടെ മരണശേഷം വരുന്ന പുതിയ ലാപ്പ്ടോപ്പുകളിൽ വിൻഡോ വിസ്തയോ, അല്ലെങ്കിൽ വിൻഡോ എഴോ പ്രീ ഇൻസ്റ്റാൾഡ് ആയിരിക്കും. പക്ഷെ നിങ്ങൾ XP ഇൻസ്റ്റാൾ ചെയ്യാൻ അഗ്രഹിക്കുന്നു. സാധരണ പുതിയ ലാപ്പിൽ XP യുടെ ഒറിജിനൽ സിഡിയിൽനിന്ന് നേരിട്ട്, XP ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല. എന്താണ്‌ പരിഹാരം.

പരിഹാരം വളരെ സിമ്പിളാണ്‌.

രണ്ട് സോഫ്റ്റ്വെയറുകളും, സാറ്റ ഡ്രൈവും, XP യുടെ ഇൻസ്റ്റാലേഷൻ സിഡിയും കൈയിലുണ്ടെങ്കിൽ, നിങ്ങൾക്ക് സുഖമായി XP ഈൻസ്റ്റാൾ ചെയ്യാം.

എന്തിനാണ്‌ മൈക്രോസോഫ്റ്റ് ഇത്രയും ബുദ്ധിമുട്ടികുന്നത് എന്ന ചോദ്യത്തിനുത്തരം, XP യുടെ ഒറിജിനൽ സിഡിയിൽ സാറ്റ ഡ്രൈവ് ഫയലുകൾ ഇല്ല. അത്‌കാരണം, നിങ്ങളുടെ ഹാർഡ് ഡിസ്ക് ഇൻസ്റ്റലേഷൻ സമയത്ത് തിരിച്ചറിയാതെ പോവുന്നു എന്നത് മാത്രമാണ്‌.

ആദ്യം തന്നെ, nLite എന്ന സൊഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുക. nLite ഇവിടെനിന്നും ഡൌൺലോഡ് ചെയ്യാം.

പിന്നിട്, നിങ്ങളുടെ ലാപ്പിന്റെ മദബോഡ് അനുസരിച്ച്, അതിന്റെ സാറ്റ ഡ്രൈവ് ഡൌൺലോഡ് ചെയ്യുക. സാധരണ Intel മദർബോഡുകളാണ്‌ ഉപയോഗിക്കുന്നത്. അതിവിടെ കിട്ടും. സാധരണ സാറ്റ ഡ്രൈവ് ഇവിടെനിന്ന്‌ കിട്ടും.

ഇനി, XP യുടെ സിഡിയിട്ടശേഷം, nLite തുറക്കുക.



ഇവിടെ നമുക്ക് ഒരു Windows XP യുടെ പുതിയ സിഡിയുണ്ടാക്കാം.

ഇവിടെ നിങ്ങളുടെ വിൻഡോ XP യുടെ സിഡി ലോക്കേറ്റ് ചെയ്യുക.



അടുത്ത പേജിൽ നമ്മുക്ക് സാറ്റ ഡ്രൈവ് കൂട്ടിചേർക്കാം. അതിന്‌, Drivers എന്ന ടാബിൽ ക്ലിക്കുക. Bootable ISO option ക്ലിക്കുവാൻ മറക്കരുത്. നിങ്ങൾ സാറ്റ ഡ്രൈവ് ഡൌൺളോഡ് ചെയ്ത ലോക്കേഷൻ സെലക്റ്റ് ചെയ്യുക. അവിടെ എതാനും inf ഫയലുകൾ കാണാം. അതിലോന്ന് സെലക്റ്റ് ചെയ്യുക. പിന്നീട് എല്ലാ ഡ്രൈവറുകളും സെലക്റ്റ് ചെയ്യുക. ക്ലിക്ക് നെസ്റ്റ്.



ഇവിടെ ISO ഫയൽ കൺഫേർമേഷൻ ചോദിക്കും. യെസ് ക്ലിക്കുക. ഇപ്പോൾ സാറ്റ ഡ്രൈവുകളോട് കൂടി ഒരു XP യുടെ സിഡി ഉണ്ടാക്കിയിരിക്കും. അത് ഒരു സിഡിയിലേക്ക് Burn ചെയ്യുക.

ഈ സിഡി ഉപയോഗിച്ച്, നിങ്ങളുടെ ലാപ്പിൽ XP ഇൻസ്റ്റാൾ ചെയ്യാം.


.

Sunday, August 29, 2010

1.2 - ചോദ്യങ്ങളും സംശയങ്ങളും ഭാഗം മൂന്ന്

ചോദ്യങ്ങളും സംശയങ്ങളും പുതിയ പോസ്റ്റായി ഇവിടെ തുടരുന്നു. കമന്റ്‌ ആധിക്യം മൂലം കഴിഞ്ഞ രണ്ട്‌ പോസ്റ്റുകൾക്കും തുടർക്കമന്റുകൾ നൽകുവാൻ കഴിയില്ല. പുതിയ കമന്റുകൾ ഇവിടെ നൽകുക.

സഹകരിച്ച എല്ലാവർക്കും നന്ദി.

.

Wednesday, August 18, 2010

ഹാർഡ്‌ ഡിസ്ക്‌ ഘടിപ്പിക്കൽ.

ഹാർഡ്‌ ഡിസ്ക്‌ ഘടിപ്പിക്കൽ.

നിങ്ങളുടെ കമ്പ്യൂട്ടറിൽ ഹാർഡ്‌ ഡിസ്ക്‌ ഘടിപ്പിക്കുവാനോ, പഴയ ഹാർഡ്‌ ഡിസ്ക്‌ മാറ്റി പുതിയത്‌ ഘടിപ്പിക്കുവാനോ, മറ്റോരു ഹാർഡ്‌ ഡിസ്ക്‌ കൂടി ഘടിപ്പിക്കുവാനോ നിങ്ങൾ ആഗ്രഹിക്കുന്നുവോ?.

ഒരു സ്കൃൂ ഡ്രൈവർ, ഹാർഡ്‌ ഡിസ്ക്‌, ഇത്തിരി ധൈര്യം എന്നിവയുണ്ടെങ്കിൽ, ആർക്കും ഹാർഡ്‌ ഡിസ്ക്‌ ഫിറ്റ്‌ ചെയ്യാവുന്നതാണ്‌. ആർക്കും.

പെട്ടെന്ന് കേട്‌വരുന്നതോ, ഘടിപ്പിക്കുവാൻ പ്രയാസമുള്ളതോ ആയ ഒരു ഭാഗമല്ല ഹാർഡ്‌ ഡിസ്ക്‌. ഒരൽപ്പം ശ്രദ്ധയും, ധൈര്യവുമുണ്ടെങ്കിൽ ആർക്കും ഹാർഡ്‌ ഡിസ്ക്‌ ഘടിപ്പിക്കാവുന്നതാണ്‌.

പഴയ മദർ ബോഡുകളിൽ, രണ്ട്‌ IDE ഡ്രൈവ്‌ കണക്റ്ററുകളുണ്ടായിരിക്കും. മൊത്തം നാല്‌ IDE ഡ്രൈവുകൾ കണക്റ്റ്‌ ചെയ്യാം. IDE ഡ്രൈവുകളുടെ ന്യൂനത അതിൽ ജമ്പെറുകൾ സെറ്റ്‌ ചെയ്യാനുള്ള പ്രയാസം മാത്രമാണ്‌. SATA ഡ്രൈവുകളിൽ ജമ്പെറുകൾ ഇല്ല.



നിങ്ങൾ നിലവിലുള്ള ഹാർഡ്‌ ഡിസ്കിന്റെ കൂടെ മറ്റോരു ഹാർഡ്‌ ഡിസ്കാണ്‌ ഉപയോഗിക്കുവാൻ അഗ്രഹിക്കുന്നതെങ്കിൽ, ആദ്യത്തെ ഹാർഡ്‌ ഡിസ്കിൽ, ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ്‌ വരുത്തുക, അതിന്റെ ജമ്പെർ, മാസ്റ്ററിൽ സെറ്റ്‌ ചെയ്യുക. എങ്കിൽ മാത്രമേ, നിങ്ങളുടെ പുതിയ ഡ്രൈവ്‌ രണ്ടാമതായി സ്വീകരിക്കുകയുള്ളൂ. കമ്പ്യൂട്ടർ തുറന്ന്, ഹാർഡ്‌ ഡിസ്ക്‌ ബേയിൽ പുതിയത്‌ ഫിറ്റ്‌ ചെയ്യുക. ഡാറ്റ കേബിളും, പവർ കേബിളും ഉണ്ടായിരിക്കും. സാറ്റ ഹാർഡ്‌ ഡിസ്കാണെങ്കിൽ, നേരെ സാറ്റ 1, സാറ്റ 2 എന്ന ക്രമത്തിൽ കൊടുക്കുക.

ഡാറ്റ കേബിൾ പിന്നുകളും, പവർ കേബിൾ പിന്നുകളുമെല്ലാം വളരെ വിത്യസ്ഥമായാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. അത്‌കൊണ്ട്‌ തന്നെ, അവയുടെ ക്രമം മാറി പോകുവാൻ വഴിയില്ല.



IDE ഡ്രൈവുകളാണെങ്കിൽ, ജമ്പെറുകൾ ശ്രദ്ധിക്കണമെന്ന് മാത്രം. അവയുടെ ക്രമം, ഹാർഡ്‌ ഡിസ്കുകളുടെ മുകളിൽ വിവരിച്ചിരിക്കും.







13830