ഹാർഡ് ഡിസ്ക് ഘടിപ്പിക്കൽ.
നിങ്ങളുടെ കമ്പ്യൂട്ടറിൽ ഹാർഡ് ഡിസ്ക് ഘടിപ്പിക്കുവാനോ, പഴയ ഹാർഡ് ഡിസ്ക് മാറ്റി പുതിയത് ഘടിപ്പിക്കുവാനോ, മറ്റോരു ഹാർഡ് ഡിസ്ക് കൂടി ഘടിപ്പിക്കുവാനോ നിങ്ങൾ ആഗ്രഹിക്കുന്നുവോ?.
ഒരു സ്കൃൂ ഡ്രൈവർ, ഹാർഡ് ഡിസ്ക്, ഇത്തിരി ധൈര്യം എന്നിവയുണ്ടെങ്കിൽ, ആർക്കും ഹാർഡ് ഡിസ്ക് ഫിറ്റ് ചെയ്യാവുന്നതാണ്. ആർക്കും.
പെട്ടെന്ന് കേട്‌വരുന്നതോ, ഘടിപ്പിക്കുവാൻ പ്രയാസമുള്ളതോ ആയ ഒരു ഭാഗമല്ല ഹാർഡ് ഡിസ്ക്. ഒരൽപ്പം ശ്രദ്ധയും, ധൈര്യവുമുണ്ടെങ്കിൽ ആർക്കും ഹാർഡ് ഡിസ്ക് ഘടിപ്പിക്കാവുന്നതാണ്.
പഴയ മദർ ബോഡുകളിൽ, രണ്ട് IDE ഡ്രൈവ് കണക്റ്ററുകളുണ്ടായിരിക്കും. മൊത്തം നാല് IDE ഡ്രൈവുകൾ കണക്റ്റ് ചെയ്യാം. IDE ഡ്രൈവുകളുടെ ന്യൂനത അതിൽ ജമ്പെറുകൾ സെറ്റ് ചെയ്യാനുള്ള പ്രയാസം മാത്രമാണ്. SATA ഡ്രൈവുകളിൽ ജമ്പെറുകൾ ഇല്ല.
നിങ്ങൾ നിലവിലുള്ള ഹാർഡ് ഡിസ്കിന്റെ കൂടെ മറ്റോരു ഹാർഡ് ഡിസ്കാണ് ഉപയോഗിക്കുവാൻ അഗ്രഹിക്കുന്നതെങ്കിൽ, ആദ്യത്തെ ഹാർഡ് ഡിസ്കിൽ, ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക, അതിന്റെ ജമ്പെർ, മാസ്റ്ററിൽ സെറ്റ് ചെയ്യുക. എങ്കിൽ മാത്രമേ, നിങ്ങളുടെ പുതിയ ഡ്രൈവ് രണ്ടാമതായി സ്വീകരിക്കുകയുള്ളൂ. കമ്പ്യൂട്ടർ തുറന്ന്, ഹാർഡ് ഡിസ്ക് ബേയിൽ പുതിയത് ഫിറ്റ് ചെയ്യുക. ഡാറ്റ കേബിളും, പവർ കേബിളും ഉണ്ടായിരിക്കും. സാറ്റ ഹാർഡ് ഡിസ്കാണെങ്കിൽ, നേരെ സാറ്റ 1, സാറ്റ 2 എന്ന ക്രമത്തിൽ കൊടുക്കുക.
ഡാറ്റ കേബിൾ പിന്നുകളും, പവർ കേബിൾ പിന്നുകളുമെല്ലാം വളരെ വിത്യസ്ഥമായാണ് നിർമ്മിച്ചിരിക്കുന്നത്. അത്‌കൊണ്ട് തന്നെ, അവയുടെ ക്രമം മാറി പോകുവാൻ വഴിയില്ല.
IDE ഡ്രൈവുകളാണെങ്കിൽ, ജമ്പെറുകൾ ശ്രദ്ധിക്കണമെന്ന് മാത്രം. അവയുടെ ക്രമം, ഹാർഡ് ഡിസ്കുകളുടെ മുകളിൽ വിവരിച്ചിരിക്കും.
13830
5 comments:
സംശയങ്ങളുണ്ടെങ്കിൽ ചോദിക്കുവാൻ മറക്കരുത്.
പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ,
ബ്ലോഗ്ഗര്‍ മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ നേരിട്ട് ഗള്‍ഫ് മല്ലു മെമ്പര്‍ മാര്‍ക്ക് എത്തിക്കാന്‍ ഗള്‍ഫ് മല്ലു വില്‍ താങ്ങളുടെ ബ്ലോഗ് ലിങ്കുകള്‍ നേരിട്ട് തന്നെ പോസ്റ്റ് ചെയ്യാനുള്ള പുതിയ സൗകര്യം ഉള്‍പ്പെടുത്തിയതായി അറിയിച്ചു കൊള്ളുന്നു ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ബ്ലോഗില്‍ നിന്ന് സ്വ മേധയ ബ്ലോഗുRSS feedsകള്‍ ഗള്‍ഫ് മല്ലു പ്രധാന താളിലേക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും
അതോടൊപ്പം തന്നെ തിരിച്ചു ഒരു കൈ സഹായം എന്ന നിലയില്‍ ഗള്‍ഫ് മല്ലു വിന്റെ ആഡ് ടോ യുവര്‍ വെബ് ( add to your web )എന്ന ഗള്‍ഫ് മല്ലു ലിങ്ക് തങ്ങളുടെ ബ്ലോഗില്‍ ഉള്‍പെടുത്തണം എന്നും ഓര്‍മിപ്പിച്ചു കൊള്ളട്ടെ . ഞങ്ങളുടെ വായനക്കാര്‍ക്ക് തിരിച്ചു ഗള്‍ഫ് മല്ലു വില്‍ എത്തുന്നതിനു വേണ്ടിയാണിത്
അതല്ലെങ്കില്‍ ഗള്‍ഫ് മല്ലു വിലേക്ക് തിരിച്ചു പോകാനുള്ള ഒരു ലിങ്ക് താങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തുക
കുറിമാനം :-
താങ്ങളുടെ ബ്ലോഗില്‍ ഗള്‍ഫ് മല്ലു ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍ ഗള്‍ഫ് മല്ലു വില്‍ നിന്നുള്ള താങ്ങളുടെ ബ്ലോഗ് ലിങ്കുകള്‍ മുന്നറിയിപ്പ് ഇല്ലാതെ എടുത്തു മാറ്റപെടുന്നതാണ്
നന്ദിയോടെ
ഗള്‍ഫ് മല്ലു അഡ്മിന്‍ സംഘം
www.gulfmallu.tk
The First Pravasi Indian Network
പ്രിയപ്പെട്ട ഹെല്‍പര്‍,
ഇത്ര പെട്ടെന്ന് മറുപടി കിട്ടിയതില്‍ വളരെ നന്ന്ദി.ജനറല്‍ പിന്‍ സെറ്റിങ്ങിന്റെ ചിത്രത്തില്‍ പറഞ്ഞിരിക്കുന്ന കേബിള്‍ സെറ്റിംഗ് എന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് ?ഇനിയും സംശയങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ചോദിക്കാം.
യൂസുഫ്,
കേബിൾ സെറ്റിഗ് അല്ല, കേബിൾ സെലക്റ്റ് ആണ്. സാധാരണ ജമ്പെറുകൾ അഡിജസ്റ്റ് ചെയ്ത്, ഹാർഡ് ഡിസ്കുകളുടെ ക്രമം തിരുമാനിക്കുന്നതിന് പകരം, പ്രതേക കേബിൾ വഴി, ഡ്രൈവുകൾ സെലക്റ്റ് ചെയ്യുന്ന വിദ്യയാണ് കേബിൾ സെലക്റ്റ്.
മറ്റോരു കാര്യം, ഇപ്പോഴുള്ള ഡ്രൈവുകൾ മുഴുവൻ സാറ്റയാണ്. അതിന് ജമ്പെർ സെറ്റിങ്ങുകൾ ആവശ്യമില്ല. മദർ ബോഡിൽ, സാറ്റ1, സാറ്റ2...സാറ്റ4 എന്നിങ്ങനെ കാണുന്ന സാറ്റ കേബിൾ കണക്റ്ററിൽ, ക്രമമനുസരിച്ച്, ഹാർഡ് ഡിസ്കുകൾ ഘടിപ്പിക്കുക. കമ്പ്യൂട്ടർ ഓട്ടോമാറ്റിക്കായി, ഹാർഡ് ഡിസ്കുകൾ തിരഞ്ഞെടുക്കും.
വളരെ നന്ദി ഹെല്‍പര്‍.
Post a Comment