Sunday, September 12, 2010

മമ്മൂട്ടിയുടെ വെബ്സൈറ്റ്‌ ഹാക്ക് ചെയ്തു

കോട്ടയം: സൂപ്പർതാരം മമ്മൂട്ടിയുടെ വെബ്സൈറ്റ്‌ www.mammootty.com ൽ നുഴഞ്ഞു കയറിയ അജ്ഞാതനായ ഹാക്കർ പ്രവർത്തനം സ്തംഭിപ്പിച്ചു. ഇതേത്തുടർന്ന് സൗദി അറേബ്യ ഹാക്കർ എന്ന തലക്കെട്ടിലുള്ള ഹോംപേജാണ്‌ ഈ സൈറ്റ്‌ സെർച്ച്‌ ചെയ്യുമ്പോൾ ലഭിക്കുന്നത്. സൈറ്റ്‌ സ്തംഭിപ്പിച്ചതായി മിസ്റ്റർ സ്കൂർ എന്ന പേരാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

വെബ്സൈറ്റ്‌ തകരാറിലാക്കിയതിന്റെ ആഹ്ളാദ സൂചകമായി ‘ഗെയിം ഓവർ’ എന്ന സന്ദേശവും സൈറ്റ്‌ അഡിമിനിസ്ട്രേറ്ററിന്‌ ഹാക്കർ നല്കിയിട്ടുണ്ട്‌. മിസ്റ്റർ സ്കൂർ അറ്റ്‌ ഹോട്ട്മെയിൽ.ഡോട്ട്കോം എന്ന ഇമെയിൽ വിലാസവും ഹാക്കർ രേഖപ്പെടുത്തിയിട്ടുണ്ട്‌

കടപ്പാട്‌: ദീപിക.കോം.
.

Wednesday, September 8, 2010

ഞാനും സ്വന്തമാക്കി ഒരു ഫവികോൺ.

ഞാനും സ്വന്തമാക്കി ഒരു ഫവികോൺ.

എന്താണ്‌ ഫവികോൺ?.

നിങ്ങൾ കാണുന്ന വെബ്‌സൈറ്റിന്റെ ഐകണുകളെയാണ്‌ ഫവികോൺ എന്ന് പറയുന്നത്‌. സാധാരണ ബ്ലോഗർ ഫവികോൺ B എന്ന ഒരു ചിത്രമാണ്‌. നിങ്ങളുടെ വെബ്‌അഡ്രസ്‌ ബാറിൽ അത്‌ കാണുന്നില്ലെ. അത്‌ തന്നെയാണ്‌ ഫവികോൺ.

നിങ്ങൾക്കും ഇത്‌പോലെ നിങ്ങളുടെ സ്വന്തം ഫവികോൺ ഉണ്ടാക്കുവാൻ കഴിയും. ഇത്‌ ബ്ലോഗിൽ മാത്രമല്ല, ഏത്‌ വെബ്‌സൈറ്റിലും പ്രദർശിപ്പിക്കുവാൻ കഴിയും.

ആദ്യമായി നിങ്ങൾക്കിഷ്ടപ്പെട്ട ഒരു ചിത്രം .ico ഐക്കൺ ഫോർമ്മേറ്റിലേക്ക്‌ മാറ്റുക. ഇതിന്‌ നിരവധി പ്രോഗ്രാമുകൾ നെറ്റിൽ ലഭ്യമാണ്‌. എനിക്ക്‌ എറ്റവും ഇഷ്ടപ്പെട്ടതും, ഉപയോഗിക്കുവാൻ വളരെ എളുപ്പവും http://www.iconj.com/ആണ്‌. മാത്രമല്ല, രജിസ്ട്രേഷൻ ഇല്ലാതെ തന്നെ, നമുക്ക്‌ അവരുടെ സേവനം ലഭ്യമാണെന്നതും, ico ഫയലുകൾ അവരുടെ സെർവ്വറിൽ സൂക്ഷിക്കാമെന്നതും സൗകര്യപ്രദമാണ്‌.

വളരെ ഈസിയായി നമ്മുടെ ഫവികോൺ സെറ്റ്‌ ചെയ്യാവുന്നതാണ്‌.

1. ആദ്യം ബ്ലോഗറിൽ ലോഗിൻ ചെയ്യുക. design ---> Edit HTML എന്നത്‌ ക്ലിക്കുക.

2. നിങ്ങളുടെ ചിത്രം ico ഫയലാക്കി മാറ്റുക. അനിമേറ്റേഡ്‌ gif ഫയലുകൾ പോലും ഇങ്ങനെ നിങ്ങൾക്ക്‌ ഫെവികോൺ ആക്കുവാൻ കഴിയും.ചിത്രം ico ഫൊർമേറ്റിലേക്ക്‌ മാറ്റുവാൻ എറ്റവും നല്ല വഴി, ഇവിടെ ക്ലിക്കുക.


3. ഒരു ചിത്രം അപ്‌ലോഡ്‌ ചെയ്യുക. ഇവിടെ നിങ്ങളുടെ ചിത്രം ഐകൺ ഫയലാക്കി മാറ്റുന്നു. മാത്രമല്ല, ഐക്കൺ ഫയലുകളുടെ ഒരു യുഅർഎലും, ബ്ലോഗിൽ പ്രദർശിപ്പിക്കാനുള്ള കോഡും ഇവിടെനിന്ന് ലഭിക്കുന്നു.


ഇനി ബ്ലോഗിൽ പോയി, Edit HTML പേജിൽ ഈ കോഡ്‌ പേസ്റ്റ്‌ ചെയ്യുക. ശ്രദ്ധിക്കുക ഇത്‌ പേസ്റ്റ്‌ ചെയ്യേണ്ടത്‌, "head" എന്നതിന്‌ താഴെയാണ്‌. "title" എന്നതിന്‌ മുകളിൽ.

ഇവിടെ നിങ്ങളുടെ കോഡ്‌ പേസ്റ്റ്‌ ചെയ്തിട്ടുണ്ടെങ്കിൽ, എല്ലാം ശരിയാണെങ്കിൽ, സേവ്‌ ചെയ്യുക. ഇനി നിങ്ങളുടെ ബ്ലോഗ്‌ തുറന്നാൽ, അഡ്രസ്‌ ബാറിൽ നിന്നളുടെ ഫവികോൺ കാണാവുന്നതാണ്‌.

സംശയങ്ങൾ ചോദിക്കുക.

.