എന്താണ് ഫവികോൺ?.
നിങ്ങൾ കാണുന്ന വെബ്‌സൈറ്റിന്റെ ഐകണുകളെയാണ് ഫവികോൺ എന്ന് പറയുന്നത്. സാധാരണ ബ്ലോഗർ ഫവികോൺ B എന്ന ഒരു ചിത്രമാണ്. നിങ്ങളുടെ വെബ്‌അഡ്രസ് ബാറിൽ അത് കാണുന്നില്ലെ. അത് തന്നെയാണ് ഫവികോൺ.
നിങ്ങൾക്കും ഇത്‌പോലെ നിങ്ങളുടെ സ്വന്തം ഫവികോൺ ഉണ്ടാക്കുവാൻ കഴിയും. ഇത് ബ്ലോഗിൽ മാത്രമല്ല, ഏത് വെബ്‌സൈറ്റിലും പ്രദർശിപ്പിക്കുവാൻ കഴിയും.
ആദ്യമായി നിങ്ങൾക്കിഷ്ടപ്പെട്ട ഒരു ചിത്രം .ico ഐക്കൺ ഫോർമ്മേറ്റിലേക്ക് മാറ്റുക. ഇതിന് നിരവധി പ്രോഗ്രാമുകൾ നെറ്റിൽ ലഭ്യമാണ്. എനിക്ക് എറ്റവും ഇഷ്ടപ്പെട്ടതും, ഉപയോഗിക്കുവാൻ വളരെ എളുപ്പവും http://www.iconj.com/ആണ്. മാത്രമല്ല, രജിസ്ട്രേഷൻ ഇല്ലാതെ തന്നെ, നമുക്ക് അവരുടെ സേവനം ലഭ്യമാണെന്നതും, ico ഫയലുകൾ അവരുടെ സെർവ്വറിൽ സൂക്ഷിക്കാമെന്നതും സൗകര്യപ്രദമാണ്.
വളരെ ഈസിയായി നമ്മുടെ ഫവികോൺ സെറ്റ് ചെയ്യാവുന്നതാണ്.
1. ആദ്യം ബ്ലോഗറിൽ ലോഗിൻ ചെയ്യുക. design ---> Edit HTML എന്നത് ക്ലിക്കുക.
2. നിങ്ങളുടെ ചിത്രം ico ഫയലാക്കി മാറ്റുക. അനിമേറ്റേഡ് gif ഫയലുകൾ പോലും ഇങ്ങനെ നിങ്ങൾക്ക് ഫെവികോൺ ആക്കുവാൻ കഴിയും.ചിത്രം ico ഫൊർമേറ്റിലേക്ക് മാറ്റുവാൻ എറ്റവും നല്ല വഴി, ഇവിടെ ക്ലിക്കുക.
3. ഒരു ചിത്രം അപ്‌ലോഡ് ചെയ്യുക. ഇവിടെ നിങ്ങളുടെ ചിത്രം ഐകൺ ഫയലാക്കി മാറ്റുന്നു. മാത്രമല്ല, ഐക്കൺ ഫയലുകളുടെ ഒരു യുഅർഎലും, ബ്ലോഗിൽ പ്രദർശിപ്പിക്കാനുള്ള കോഡും ഇവിടെനിന്ന് ലഭിക്കുന്നു.
ഇനി ബ്ലോഗിൽ പോയി, Edit HTML പേജിൽ ഈ കോഡ് പേസ്റ്റ് ചെയ്യുക. ശ്രദ്ധിക്കുക ഇത് പേസ്റ്റ് ചെയ്യേണ്ടത്, "head" എന്നതിന് താഴെയാണ്. "title" എന്നതിന് മുകളിൽ.
ഇവിടെ നിങ്ങളുടെ കോഡ് പേസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ, എല്ലാം ശരിയാണെങ്കിൽ, സേവ് ചെയ്യുക. ഇനി നിങ്ങളുടെ ബ്ലോഗ് തുറന്നാൽ, അഡ്രസ് ബാറിൽ നിന്നളുടെ ഫവികോൺ കാണാവുന്നതാണ്.
സംശയങ്ങൾ ചോദിക്കുക.
.
5 comments:
എന്താണ് ഫവികോൺ?.
നിങ്ങൾ കാണുന്ന വെബ്‌സൈറ്റിന്റെ ഐകണുകളെയാണ് ഫവികോൺ എന്ന് പറയുന്നത്. സാധാരണ ബ്ലോഗർ ഫവികോൺ B എന്ന ഒരു ചിത്രമാണ്. നിങ്ങളുടെ വെബ്‌അഡ്രസ് ബാറിൽ അത് കാണുന്നില്ലെ. അത് തന്നെയാണ് ഫവികോൺ.
അനിമേറ്റട് ജിഫ് ഇമേജുകള്‍ ഇങ്ങനെ ഫവികോണ്‍ ആക്കി മാറ്റാന്‍ പറ്റുമോ? അത് വേറെ ഒരു സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ ?
Gopakumar,
Yes, you can use animated GIF images also as favicon.
Please use the correct link, where you uploaded the image, in blog template. Thats all.
favORITE icon എന്ന വാക്കുകള്‍ കൂട്ടിയോജിപ്പിച്ചാണ് favicon എന്ന വാക്കുണ്ടായത്. ഫവിക്കൊണ്‍ അല്ല...ഫവ്ഐകണ്‍ എന്നാണ് വായികേണ്ടത്.
http://www.favicon.co.uk/ എന്ന ഈ സൈറ്റിലും ഈ സൌകര്യം ഉണ്ട്....
മാഷെ ഒരു സംശയമുണ്ട്...
എന്റെ പുതിയ മുന്നൂറ്റി ഇരുപതു ജി ബി യെക്ഷ്ടെനല് തോഷിബ ഹാര്‍ഡ് ഡിസ്ക് എന്റെ വിന്‍ഡോസില്‍ സര്‍വീസ് പാക് ത്രീ യില്‍ എടുക്കുന്നില്ല...
എന്റെ എന്ന് മാത്രമല്ല പല സിസ്ടതിലും ഞാന്‍ നോക്കി...ചില ലാപ്ടോപ്പില്‍ സിമ്പിള്‍ ആയി എടുക്കുന്നു....ഇതേ കംപ്ലൈന്റ്റ് ന്റെ രണ്ടു കൂട്ടുകാര്‍ക്കും ഉണ്ട്. ഒരാളുടെ ട്രാന്‍ സെന്‍റ് അഞ്ഞൂറ് ജി ബി ആണ്.....കണക്ട് ചെയ്താല്‍ റെഡ് ലൈറ്റ് ബ്ലിന്ക് ചെയ്യുന്നു. ബ്ലു നിന്ന് കത്തിയാല്‍ ആണ് വര്‍ക്ക് ആകുന്നതു...ഡിവൈസ് മനജില്‍ കാണിക്കുന്നില്ല.ഡിസ്ക് മനജില്‍ നോക്കിയാല്‍ ഡ്രൈവുകള്‍ കാണിച്ചതിന് ശേഷം രിമുവബ്ല്‍ ഡിസ്ക് ഐ എന്ന് കാണിക്കുന്നുണ്ട് നോ മീഡിയ എന്നും എഴുതി കാണാം. മൈ കമ്പ്യൂട്ടര്‍ ഓപ്പണ്‍ ചെയ്താല്‍ രിമോവബ്ല്‍ ഡിസ്ക് ആയി ഐ ഡ്രൈവ് കാണിക്കുന്നുമില്ല.
മറ്റൊരു ഹാര്‍ഡ് ഡിസ്ക് നൂറ്റമ്പത് കണക്ട് ചെയ്തപ്പോള്‍ ഡിവൈസ് മാനേജറില്‍ ഉ എസ് ബി ഡിവൈസ് എന്നെഴുതി ഡ്രൈവര്‍ യെടുക്കാത്ത മഞ്ഞ സിഗ്നലും കാണുന്നു.....ജിഗ ബൈറ്റ് ജി ഫോര്‍ വണ്ണ്‍ മതേര്‍ ബോര്‍ഡ് ആണെന്റെ ......എന്നാലോ എല്ലാ ലപ്പിലും ഇത് എടുക്കുന്നുമില്ല.....ഡസ്ക് ടോപ് ആയാലും ലാപ്ടോപ് ആയാലും ചിലതിലെ യെടുക്ല്കുന്നുള്ളൂ...... കാരണം എന്താവും...കേബിള്‍ മാറ്റി നോക്കി... ഉസ്ബ് രണ്ട് ഡ്രൈവര്‍ കയറ്റി നോക്കി....
Post a Comment