Wednesday, July 1, 2009

9 - എന്താണ്‌ തോറന്റ്‌ - Torrent

ഒരു സിനിമ ഇന്റർനെറ്റിൽ നിന്നും നിങ്ങൾക്ക്‌ ഡൗൺലോഡ്‌ ചെയ്യണം. ഉദ: 650 MB വലിപ്പമുള്ള ഒരു ഫയൽ. വേഗതയേറിയ നെറ്റ്‌ കണക്‌ഷനാണെങ്കിൽ, ഒരു സാധരണ ഫയൽ ഡൗൺലോഡ്‌ പ്രോഗ്രാം ഉപയോഗിച്ച്‌ നിങ്ങൾക്ക്‌ ഇവനെ ലഭിക്കും. പക്ഷെ വളരെയധികം സമയം ചിലവഴിക്കണം. മാത്രമല്ല, നിങ്ങളെപോലെ പലരും ഒരേ സമയം ഈ ഫയൽ, ഇതെ സെർവറിൽനിന്നും ഡൗൺ ചെയ്യുവാൻ ശ്രമിച്ചാൽ സെർവർ പണിമുടക്കും.

മറ്റെന്ത്‌ വഴി?. വഴിയുണ്ട്‌. തോറന്റ്‌ എന്ന് കേട്ടിട്ടില്ലെ. ഇന്ന്, എറ്റവും പുതിയ ഫിലീമുകൾ, പാട്ടുകൾ, പ്രോഗ്രമുകൾ, ഗെയിമുകൾ, അങ്ങനെ, എന്തും തോറന്റിൽ ലഭിക്കും.

എന്താണ്‌ തോറന്റ്‌?

തോറന്റ്‌ (Torrent) എന്നാൽ BitTorrent ടെക്നോളജി ഉപയോഗിച്ച്‌, ഫയലുകൾ പീർ റ്റു പീർ നെറ്റ്‌വർക്ക്‌ (P2P) ഡൗൺലോഡിങ്ങിനും ഷെയറിങ്ങിനും ഉപയോഗിക്കുന്ന ഒരു കുഞ്ഞു ഫയലാണ്‌. തോറന്റിന്റെ ഫയൽ എക്സ്റ്റെൻഷൻ .torrent എന്നാണ്‌. ഒരു തോറന്റിൽ, അതിൽ ഒറിജിനൽ ഫയലിന്റെ പേര്‌, സൈസ്‌, എവിടെനിന്നു ലഭിക്കും എന്നിത്യാധി നിരവധി വിവരങ്ങൾ ശേഖരിച്ചിരിക്കും.

ഇന്ന്, തോറന്റുകൾ, വളരെ വലിയ ഫയലുകളും, സിനിമ, ഗെയിം തുടങ്ങിയവ, ഡൗൺലോഡ്‌ ചെയ്യുവാൻ, വളരെ പ്രസിദ്ധമാണ്‌.

ഡൗൺലോഡിങ്ങിന്‌ തോറന്റുകൾ ഉപയോഗിക്കുന്നത്‌ വളരെയധികം ഗുണകരമാണ്‌, കാരണം, ഒന്ന്, തോറന്റുകൾ വളരെ പെട്ടെന്ന് നെറ്റിൽനിന്നും കണ്ട്‌പിടിക്കാം. മറ്റോന്ന്, തോറന്റ്‌ ടെക്‌നോളജി ഉപയോഗിച്ച്‌ ഡൗൺലോഡ്‌ ചെയ്യുമ്പോൾ, ഡൗൺലോഡ്‌ സ്പീഡ്‌ കൂടുതൽ ലഭിക്കുന്നു.

തോറന്റ്‌ ഫയലുകൾ ഡൗൺലോഡ്‌ ചെയ്യുവാൻ BitTorrent P2P client-പ്രോഗ്രാമുകൾ വേണം. ഈ ക്ലയ്ന്റ്‌ പ്രോഗ്രാമുകളാണ്‌, റ്റോറന്റ്‌ ഫയലുകളിലുള്ള യതാർത്ഥ ഫയലുകളെ ഡൗൺലോഡ്‌ ചെയ്യുന്നത്‌.


തോറന്റ്‌ ഒരു ഫയലാണ്‌.

തോറന്റ്‌ ഉപയോഗിച്ച്‌ എന്തും നെറ്റിൽനിന്നും നമ്മുക്ക്‌ ഡൗൺലോഡ്‌ ചെയ്യാം.

തോറന്റ്‌ ഉപയോഗിച്ച്‌ ഫയലുകൾ ഡൗൺലോഡ്‌ ചെയ്യണമെങ്കിൽ, തോറന്റ്‌ ക്ലയ്ന്റ്‌ പ്രോഗ്രാമുകൾ വേണം.

എന്താണ്‌ തോറന്റിന്റെ തത്ത്വം?.

നിങ്ങൾ തോറന്റ്‌ ഉപയോഗിച്ച്‌ ഒരു ഫയൽ ഡൗൺലോഡ്‌ ചെയ്യുമ്പോൾ, നിങ്ങൾ ഡൗൺലോഡ്‌ ചെയ്തതിന്റെ ഒരു ഭാഗം നിങ്ങളുടെ കമ്പ്യൂട്ടറും ഷെയർ ചെയ്യുന്നു. നിങ്ങൾ ഡൗൺലോഡ്‌ ചെയ്യുവാൻ തുടങ്ങുമ്പോൾ, തോറന്റ്‌ പ്രോഗ്രാം ട്രാക്കർ (tracker) സെർവറുമായി ബന്ധപ്പെടുന്നു. ഈ ട്രാക്കറാണ്‌ എല്ലാവരുടെയും തോറന്റ്‌ ക്ലയ്ന്റ്‌ അപ്ലിക്കേഷനെ നിയന്ത്രിക്കുന്നത്‌. ട്രാക്കറിൽ നിന്നുമാണ്‌, നമ്മുടെ പ്രോഗ്രാം എവിടെനിന്നാണ്‌ നമ്മുക്കുള്ള ഫയൽ ലഭിക്കുക, മറ്റുള്ളവർ ഈ ഫയലിന്റെ ഏത്‌ ഭാഗം ഡൗൺലോഡ്‌ ചെയ്യുന്നു എന്നീ വിവരങ്ങൾ നിയന്തിക്കുന്നതും നിർദ്ദേശിക്കുന്നതും. നമ്മുടെ ക്ലയ്ന്റ്‌ പ്രോഗ്രാം, അപ്പപ്പോൾ, നാം ഏത്‌ ഭാഗം ഇത്‌വരെ ഡൗൺലോഡ്‌ ചെയ്തു എന്നുള്ള വിവരം കൈമാറുന്നു. നാം ഡൗൺലോഡ്‌ ചെയ്തത്‌, മറ്റോരാൾക്ക്‌ കൊടുക്കുവാൻ.

തോറന്റ്‌ ക്ലയ്ന്റ്‌ പ്രോഗ്രാമുകൾ ഇന്ന് വളരെയധികം സുലഭമാണ്‌. ആർക്കും ഉപയോഗിക്കുവാൻ പാകത്തിലാണ്‌. സാധരണ ഗതിയിൽ, പ്രതേകിച്ച്‌ പരിജ്ഞാനം ആവശ്യമില്ല.

ഇവർ പ്രധാനികളായ മൂന്ന് പേർ താഴെ പറയുന്നവരാണ്‌:-

1. uTorrent - ഇതാ അതിന്റെ ലിങ്ക്

2. Azureus - ഇതാ അതിന്റെ ലിങ്ക്

3. BitSpirit - ഇതാ അതിന്റെ ലിങ്ക്

തോറന്റ്‌ പ്രോഗ്രാം ഉപയോഗിക്കുമ്പോൾ ചില വാക്കുകൾ പരിചിതമല്ല അല്ലെ.

അങ്ങിനെയുള്ള ചില വാക്കുകൾ:-

Seed എന്നാൽ, ഒരു ഉപഭോക്താവാണ്‌, ഫയൽ മുഴുവൻ ഡൗൺലോഡ്‌ ചെയ്യുകയും, അത്‌ മറ്റുള്ളവർക്ക്‌ ഷെയർ ചെയ്യുകയും ചെയ്യുന്ന ഒരാൾ.

Peer - എന്നാൽ ഇപ്പോൾ ഫയൽ ഡൗൺലോഡ്‌ ചെയ്ത്കൊണ്ടിരിക്കുന്നവർ, എന്നാൽ മുഴുവനായും ഡൗൺലോഡ്‌ ചെയ്തിട്ടില്ലാത്തവർ. ഡൗൺലോഡ്‌ മുഴുവനായാൽ, ഇയാൾ ഒരു Seed ആവും.

Leech - എന്നാൽ പ്രയോഗികമായി ഒരു Seed ആണ്‌. ചിലസമയത്ത്‌ ഇത്‌ ഒരു വളരെ ചെറിയ UD ratio യിലുള്ള Peer-ന്റെ പേരായി മാറും.

UD ratio - എന്നാൽ നിങ്ങൾ സ്വീകരിക്കുന്നതും കൊടുക്കുന്നതുമായ ഡാറ്റയുടെ അനുപാതമാണ്‌. Up and Down. കഴിവതും ഇതിന്റെ വില 1-ൽ തന്നെ നിർത്തുക.

Tracker എന്നാൽ എല്ലാ ഉപയോക്താക്കളെയും കൂട്ടിച്ചേർക്കുന്ന സെർവർ.

Swarm എന്നാൽ എല്ലാ Seed-കളുടെയും peer-കളുടെയും ചുരുക്കമാണ്‌. (അതായത്‌, ട്രാക്കറുമായി ബന്ധമുള്ള എല്ലാവരും ചേർന്ന് ഒരു swarm ആവുന്നു.

---------------------------

ടെക്‌നിക്കൽ വിവരങ്ങൾ മലയാളത്തിലേക്ക്‌ മാറ്റുവാനുള്ള പ്രയാസം അങ്ങനെ ഞാനും അനുഭവിച്ചു. എന്റെ അപ്പുവേട്ടാ, എങ്ങനെ സാധിക്കുന്നു ഇതോക്കെ. നമിച്ചൂട്ടോ.

തോറന്റിനെക്കുറിച്ചുള്ള, എവിടെയുമെത്താത്ത ഈ വിവരങ്ങൾ സ്വീകരിക്കുക. അഭിപ്രായങ്ങളും നിർദ്ദേശങ്ങളൂം, പോരായ്മകളും അറിയിക്കുക. എന്തെങ്കിലും ഞാൻ വിട്ട്‌പോയെങ്കിൽ, അത്‌ എന്റെ ശ്രദ്ധയിൽപ്പെടുത്തുക.

മുന്നറിയിപ്പ്‌:-

ടോറന്റിൽനിന്നും ഫയലുകൾ ഡൗൺലോഡ്‌ ചെയ്യുമ്പോൾ, വറസുകൾ ഫ്രീയായി കിട്ടുവാനുള്ള സാധ്യതയുണ്ട്‌. എന്തെങ്കിലും ഡൗൺലോഡ്‌ ചെയ്യുന്നുണ്ടെങ്കിൽ, അത്‌ എന്റെ റിസ്കിൽ ചെയ്യരുത്‌. സൂക്ഷിക്കുക.

---------------

ഇത്‌ എഴുതി പോസ്റ്റിയ ശേഷമാണ്‌ യരീദ്‌, വളരെ വിശദമായി ടോറന്റുകളെക്കുറിച്ചെഴുതിയിരിക്കുന്നത്‌ ശ്രദ്ധിച്ചത്‌. ഈ ലേഖനം പൂർണ്ണമാവണമെങ്കിൽ, യരീദിന്റെ ലേഖനം കൂടി വായിക്കണമെന്ന് അപേക്ഷിക്കുന്നു.

കുതറ തിരിമേനി, ടെക്‌നിക്കൽ വശങ്ങളില്ലാതെ, വളരെ സിമ്പിളായി ടോറന്റ്‌ , ഇവിടെ വിശദീകരിക്കുന്നു

11 comments:

Helper | സഹായി said...

ടെക്‌നിക്കൽ വിവരങ്ങൾ മലയാളത്തിലേക്ക്‌ മാറ്റുവാനുള്ള പ്രയാസം അങ്ങനെ ഞാനും അനുഭവിച്ചു. എന്റെ അപ്പുവേട്ടാ, എങ്ങനെ സാധിക്കുന്നു ഇതോക്കെ. നമിച്ചൂട്ടോ.

തോറന്റിനെക്കുറിച്ചുള്ള, എവിടെയുമെത്താത്ത ഈ വിവരങ്ങൾ സ്വീകരിക്കുക.

Unknown said...

ഹലോ അവിടെ കേള്‍ക്കുന്നുണ്ടോ?

തോറന്റ് അല്ല ടോറന്റ് ആണ് പൊട്ടാ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇങ്ങനെ ചുമ്മാ ലിങ്കൊക്കെ കൊടുക്കല്ല ചേട്ടോ ഒരു നല്ല ആന്റി വൈറസ് ആന്റി സ്പൈവേര്‍ ഒന്നുമില്ലാതെ ടൊറന്റും തുറന്ന് ഇരുന്നാല്‍ ആളോള്‍ നമ്മുടെ സിസ്റ്റത്തില്‍ കയറിമേയും എന്നൂടെ പറഞ്ഞ്കൊടുക്കു.

Helper | സഹായി said...

ചേട്ടായി, അത്‌ ശരിയാണല്ല. എന്തായാലും തോറന്റ്‌ എന്നാണല്ലോ നാം പറയുന്നത്‌, അത്‌ ടോറന്റ്‌ എന്ന് എഴിതിയാലും ശരിയാവില്ലെ.

ചാത്തൻജീ,

അത്‌ ഞാൻ പറയണമെന്ന് കരുതി മറന്നു. വളരെയഷികം സൈറ്റുകൾ ഇന്ന്, അന്റിവൈറസുകൾ സ്കൻ ചെയ്ത സർട്ടിഫിക്കറ്റുകൾ കൊടുക്കുന്നുണ്ട്‌ (എവടെ, ക്രാക്ക്‌ കീ കളോക്കെയും, വൈറസിന്റെ ഒരു ചെറിയ കഷ്ണം ബാക്കിവെക്കും, വെറുതെ ആളുകളെ പേടിപ്പിക്കേണ്ടെന്ന് കരുതിയാ)

എന്തായാലും നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌: ഇവിടെ വൈറസില്ല, എവിടെയെങ്കിലും ഉണ്ടെങ്കിൽ അതിന്‌ ഞാൻ ഉത്തരവാദിയല്ല.

Unknown said...

http://cyberloakam.blogspot.com/2008/10/blog-post.html

കൂടുതല്‍‍ വായനക്ക് ഇവിടെ പോകുക

കൂതറ തിരുമേനി said...

http://kootharaavalokanam.blogspot.com/2009/03/76.html

you can refer this one also

അരുണ്‍ കരിമുട്ടം said...

ശരിആ സഹായി ഇത് വളരെ ഉപയോഗ പ്രദമായ ഒന്നാണ്.ഇപ്പോള്‍ ഞാനും ഇതാ യൂസ്സ് ചെയ്യുന്നത്:)

Unknown said...

Learn from other peoples mistakes not your own.

there is no word "peoples" people is the correct
www.binish.tk

Helper | സഹായി said...

ശരിയാണല്ലോ ബിനിഷ്‌, എന്റെ തെറ്റാണ്‌.

പക്ഷെ, ഇങ്ങനെയും കാണുന്നു. ആരെങ്കിലും ക്ലാരിഫൈ ചെയ്യുമോ?.

American Heritaeg Dictionary.

peoples. A body of persons sharing a common religion, culture, language, or inherited condition of life.

സമയം പോലെ ഇതൊന്ന് നോക്കുമോ?

ഘടോല്‍കചന്‍ said...

റ്റൊറെന്റ് വഴി വൈറസുകള്‍ കിട്ടാനുള്ള സാധ്യത ഉണ്ടെങ്കിലും, നമ്മടെ പഴയ ലൈംവെയറിനേക്കാള്‍ ഭേദമാണ് !!
അനുഭവം ഗുരു...... :)

Ashly said...

Thundering typhoons!!!! nice post.

pls add the fine tuning tips, like port fwd etc too, which will give better speed.

എന്റെ പീ സി ചെട്ടൻ ഫുൾ റ്റയിം ടൊറന്റിങാ. ഇപ്പം ബൂട് ചെയുംബൊൾ ആദിയം Bit Torrent സ്റ്റർട് ചെയ്യും, OS പൊല്ലും അദിനു ശെഷമെ ലൊഡാവൂ !!!