Sunday, May 30, 2010

11 - കമ്പ്യൂട്ടറിന്റെ സ്പീഡ്‌ എങ്ങനെ വർദ്ധിപ്പിക്കാം -2

കമ്പ്യൂട്ടർ ബൂട്ടപ്പ് സമയവും, സ്പീഡും, പെർഫോമൻസും കൂട്ടുവാനുള്ള കുറുക്കു വഴി ഒന്ന് ഇവിടെ.


നാം, മൈക്രോസോഫ്റ്റ്‌ വിൻഡോ - XP തുറക്കുമ്പോൾ, അതിന്റെ കൂടെതന്നെ, നിരവധി സർവ്വിസുകൾ ഒട്ടോമാറ്റിക്കായി പ്രവർത്തിക്കാറുണ്ട്‌. ഇവയിൽ പലതും നമ്മുക്ക്‌ ആവശ്യമില്ലാത്തതും, ചിലത്‌, ചിലയവസരങ്ങളിൽ മാത്രം ആവശ്യമുള്ളതുമാണ്‌.

നിങ്ങൾക്ക്‌ എന്തോക്കെ സർവ്വിസുകളാണവശ്യമെന്ന് പറയുക പ്രയാസമാണെങ്കിലും, സാധരണഗതിയിൽ ഉപയോഗശൂന്യമായ ചില സർവ്വിസുകളെക്കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌. ചില സർവ്വീസുകൾ ഒഴിവാക്കിയാൽ സിസ്റ്റം ശരിക്കും പ്രവർത്തിക്കില്ല. അങ്ങിനെയുള്ള അവസരങ്ങളിൽ, വീണ്ടും ആ സർവ്വിസുകൾ പ്രവർത്തിപ്പിക്കാവുന്നതാണ്‌.

നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്ന, മൈക്രോ സൊഫ്റ്റിന്റെ സർവ്വിസുകൾ ലഭിക്കുന്നതിന്‌ കണ്ട്രോൾ പാനലിൽ പോയി, ആഡ്‌മിനിസ്ട്രറ്റീവ്‌ ടുൾസ്‌ തുറന്ന്, സർവ്വീസസ്‌ തുറക്കുക.

Control Panel -> Administrative Tools -> Services.

അല്ലെങ്കിൽ, Start -> run എന്നിട്ട്‌, Services.msc എന്ന് ടൈപ്പ്‌ ചെയ്യുക.




(ചിത്രം ക്ലിക്കിയാൽ വലുതായി കാണാം. ഇതിൽ എങ്ങനെ റൺ കമന്റ് ഏടുക്കുന്നതെന്നും, സെർവിസസിന്റെ സ്ക്രിനു കാണാം. അതിൽ നിങ്ങൾക്കാവശ്യമുള്ള സർവിസിൽ ഡബിൾ ക്ലിക്ക് ചെയ്യുക. Startup type ഡിസേബിൾ ചെയ്യാം. ഇപ്പോൾ സർവീസ് പ്രവർത്തിക്കുന്നുണ്ടെങ്കിൽ, STOP ക്ലിക്കിയാൽ ആ സർവീസ് നിർത്താം.)

ഇവിടെ നിങ്ങൾക്കാവശ്യമുള്ളതും ഇല്ലാത്തതുമായ നിരവധി സർവ്വിസുകൾ പ്രവർത്തിക്കുന്നതായി കാണാം. ഇവിയിൽനിന്നും, ആവശ്യമുള്ള സർവ്വീസുകൾ എടുത്ത്‌, ആവശ്യമില്ലാത്ത സർവ്വിസുകൾ ഒഴിവാക്കിയാൽ, കമ്പ്യൂട്ടറിന്‌ നല്ല സ്പീഡും പെർഫോർമൻസും ലഭിക്കും.

എല്ലാവർക്കും എല്ലഴ്‌പ്പോഴും ആവശ്യമില്ലാത്തതും, ധൈര്യപൂർവ്വം എടുത്ത്‌കളയാവുന്നതുമായ ചില സർവ്വിസുകൾ:-

Portable Media Serial Number - ഇത്‌ നിങ്ങളുടെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച പോർട്ടബിൾ മ്യൂസിക്‌പ്ലയറിന്റെ സിരിയൽ നമ്പർ തിരയുന്ന സർവ്വീസാണ്‌. ഇത്‌ ഒഴിവാക്കാം.

Task Scheduler - ഇത്‌ നിശ്ചിതസമയക്രമങ്ങളിൽ, ഒട്ടോമാറ്റിക്കായി തുറക്കുവാൻ നിങ്ങൾ നിർദ്ദേശിച്ചിട്ടുള്ള ചില പ്രോഗ്രാമുകളെ തുറക്കുവാനുള്ള ഉപയോഗിക്കുന്ന സർവ്വീസാണ്‌. ഒട്ടോമാറ്റിക്ക്‌ ഷെഡ്യൂൽ ടാസ്കുകൾ നിങ്ങൾക്കില്ലെങ്കിൽ ഇത്‌ ഒഴിവാക്കാം.

Uninterruptible Power Supply - കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന UPS നിയന്ത്രിക്കുന്ന സർവ്വീസാണിത്‌. UPS ഇല്ലെങ്കിൽ ഇത്‌ ഒഴിവാക്കാം.

Automatic Updates - വിൻഡോ അപ്പ്‌ഡേഷൻ ഒട്ടോമാറ്റിക്കായി നൽക്കുന്നത്‌, പലപ്പോഴും പ്രശ്നമാവാറുണ്ട്‌. ഇത്‌ മാനുവലായി ചെയ്യുന്നതാണുത്തമം.

Telnet (service available on XP Pro only) - റിമോട്ട്‌ യൂസർ, നിങ്ങളുടെ കമ്പ്യൂട്ടർ തുറക്കുവാനുപയോഗിക്കുന്ന സർവ്വിസാണിത്‌. നിങ്ങളുടെ കമ്പ്യൂട്ടർ റിമോട്ടായി നിങ്ങൾ അക്‌സസ്‌ ചെയ്യുന്നില്ലെങ്കിൽ ഇത്‌ ഒഴിവാക്കാം.

Wireless Zero Configuration Service - ഒട്ടോമാറ്റിക്കായി, Wi-Fi നെറ്റ്‌വർക്ക്‌ കാർഡുകളെ നിയന്ത്രിക്കുന്ന സർവ്വീസ്‌. നിങ്ങൾ Wi-Fi നെറ്റ്‌വർക്ക്‌ കാർഡല്ല ഉപയോഗിക്കുന്നതെങ്കിൽ ഇത്‌ ഒഴിവാക്കാം.

Smart Card / Smart Card Helper - നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു സ്മാർട്ട്‌ കാർഡ്‌ സിസ്റ്റം ഇല്ലെങ്കിൽ ഇത്‌ ഒഴിവാക്കാം.

Remote Registry service - നിങ്ങളുടെ രെജിസ്റ്റ്രി റിമോട്ട്‌ കമ്പ്യൂട്ടർ വഴി എഡിറ്റ്‌ ചെയ്യുന്നില്ലെങ്കിൽ, ഇത്‌ ഒഴിവാക്കാം.

Error Reporting Service- വിൻഡോ എററുകളും, സിസ്റ്റം ക്രഷുകളും മൈക്രോസോഫ്റ്റിന്‌ റിപ്പോർട്ട്‌ ചെയ്യുവാനുള്ള സർവ്വീസ്‌. ബിൽ ഗേറ്റിന്‌ ഇതുപയോഗിച്ച്‌, അടുത്ത OS മോഡിഫൈ ചെയ്യാമെങ്കിലും, നിങ്ങളുടെ കമ്പ്യൂട്ടറിന്റെ CPU സൈക്കിൾ കൂട്ടുവാൻ മാത്രമേ നിങ്ങൾക്കിതുപകരിക്കൂ. ഒഴിവാക്കാം.

Alerter - ഒഴിവാക്കാം.

Clipbook – നെറ്റ്‌വർക്കിൽ കട്ട്‌ അൻഡ്‌ പേസ്റ്റിനുള്ള സർവ്വീസ്‌. ഇത്‌ എല്ലാ പ്രോഗ്രാമുകളിലും വെവ്വെറെയുണ്ട്‌. ഒഴിവാക്കാം.

Computer Browser – LAN നെറ്റ്‌വർക്കിലുള്ള മറ്റുള്ളവരുടെ കമ്പ്യൂട്ടറുകളുടെ വിവരങ്ങൾ നിങ്ങൾക്കെത്തിക്കുന്ന സർവ്വിസ്‌. നിങ്ങൾ LAN നെറ്റ്‌വർക്കിലാണെങ്കിൽ ഇത്‌ വേണം. അല്ലെങ്കിൽ, ഒഴിവാക്കാം.

FastUser Switching Compatibility – നിങ്ങളുടെ കമ്പ്യൂട്ടർ ഒരു യുസർ മത്രമാണെങ്കിൽ, ഇത്‌ ഒഴിവാക്കാം. പലരും അവരുടെ യുസർ നെയിം ഉപയോഗിച്ച്‌ ഒരു കമ്പ്യൂട്ടർ തുറക്കുന്നെങ്കിൽ, ഇത്‌ ആവശ്യമാണ്‌.ഇത്‌ ഒഴിവാക്കാം.

Messenger Service – നെറ്റ്‌ മെസഞ്ചർ വഴി IM സ്പാം വരാനുള്ള സാധ്യതയുണ്ട്‌. ഇത്‌ വിൻഡോ മെസഞ്ചറുമായി ബന്ധമുള്ളതല്ല. മറിച്ച്‌, സെർവ്വറിൽനിന്നും ക്ലയ്ന്റിലേക്ക്‌ IM മേസേജുകളയകുവാനുള്ള സർവ്വീസാണ്‌.

NetMeeting Remote Desktop Sharing Service – നെറ്റ്‌ മീറ്റിങ്ങ്‌ ഉപയോഗിക്കുന്നില്ലെങ്കിൽ, ഇത്‌ ഒഴിവാക്കാം.

Network DDE/Network DDE DSDM – DDE DSDM മൈക്രോസൊഫ്റ്റിന്റെ പരാജയപ്പെട്ട ഒരു ടെക്‌നോളജി. ഇത്‌ ഒഴിവാക്കാം.

Remote Desktop Help Session Manager Service – നിങ്ങൾ റിമോട്ട്‌ ഡെസ്ക്‌ ടോപ്പ്‌ ഉപയോഗിക്കുന്നില്ലെങ്കിൽ, ഇത്‌ ഒഴിവാക്കാം.

Telnet Service – ടെലിനെറ്റ്‌ ഉപയോഗിച്ച്‌, റിമോട്ട്‌ കമ്പ്യൂട്ടർ ഉപയോഗിക്കുന്നില്ലെങ്കിൽ, ഇത്‌ ഒഴിവാക്കാം.

നിങ്ങൾക്ക്‌ നല്ല കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടെങ്കിൽ, ഓരോ സർവ്വീസും എന്തിനാണെന്ന് നിങ്ങൾക്കറിയാമെങ്കിൽ, ഈ ലിങ്കിൽ ക്ലിക്കിയാൽ, വിൻഡോ XP യുടെ മുഴുവൻ സർവ്വീസ്‌ വിവരങ്ങളും ലഭിക്കും. അതിൽ സുരക്ഷ മേഖലയും, Tweaked മേഖലയും നിങ്ങൾക്ക്‌ ശ്രമിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം നല്ലത്‌പോലെയുണ്ടെങ്കിൽ മാത്രം Bare-Bones കാറ്റഗറി ശ്രമിക്കുക.

ഇത്‌ നിങ്ങളുടെ സ്വന്തം ബാധ്യതയിൽ മാത്രം ഉപയോഗിക്കുക. ഈ ലേഖനത്തിലെ വിവരങ്ങളനുസരിച്ച്‌, നിങ്ങളുടെ കമ്പ്യൂട്ടറിന്‌ സംഭവിക്കുന്ന കഷ്ടനഷ്ടങ്ങൾക്ക്‌ ഞാൻ ഉത്തരവാദിയല്ല. Try at your own risk



7648

13 comments:

Helper | സഹായി said...

കമ്പ്യൂട്ടറിന്റെ സ്പീഡ്‌ വർദ്ധിപ്പിക്കുവാനുള്ള സുത്രങ്ങളുടെ രണ്ടാം ഭാഗം.

PrinceOfHeartz said...

കൊള്ളാം. നന്നായിട്ടുണ്ട്.

shaji.k said...

ഉപകാരപ്രദം,വായിക്കുന്നുണ്ട് തുടരുക.ആശംസകള്‍.

ദുര്‍ഗ്ഗ said...

Please explain, how to remove the unwanted services. There is no delete or remove option in those

Helper | സഹായി said...

ദുർഗ്ഗ,

നന്ദി, പോസ്റ്റ് എഡിറ്റ് ചെയ്തിട്ടുണ്ട്. എങ്ങനെ അവശ്യമില്ലാത്ത സർവീസുകൾ ഡിസേബിൾ ചെയ്യാമെന്ന് ചിത്രങ്ങൾ സഹിതം വിവരിച്ചിരിക്കുന്നു.

Helper | സഹായി said...

ഡിസ്ക്ലയ്മർ കണ്ട്‌ ആരും പേടിക്കേണ്ടതില്ല. നിങ്ങൾ ഒരു സർവിസ് അബദ്ധത്തിൽ നിർത്തിയാലും, വിൻഡോ വർക്ക് ചെയ്യും. ഏത് സർവ്വിസാണ്‌ നിർത്തിയത് എന്ന് കണ്ട്‌പിടിച്ച് വീണ്ടും Enable ചെയ്താൽ പ്രശ്നം തീരും. ഹെല്പ്പെർ എപ്പോഴും നിങ്ങളുടെകൂടെതന്നെ കാണും.

ചില സർവീസുകൾ ബൂട്ടപ്പ് സമയം മാത്രമല്ല, കമ്പ്യൂട്ടർ പെർഫോമൻസും കൂട്ടുമെന്ന് തെളിയുന്നു.

Ashly said...

great !!

skcmalayalam admin said...

സുഹൃത്തേ, gnu-linux ഡൌൻലോഡ് ചെയ്യ്ത് ഉപയോഗിക്കാൻ പറ്റുമോ? അതിന്റെ ലിങ്ക്
ഏതാണെന്നു പറഞ്ഞ് തരുമോ ? അതെങ്ങനാ സി.ഡിയിൽ കോപ്പി ചെയ്തു റൺ ചെയ്യുവാണോ,ഒന്നു സഹായിക്കു,..പ്ലീസ്സ്,..പത്തിൽ പഠിക്കുന്ന ഒരനിയനു വേണ്ടിയാണു,..ഇപ്പോൾ സ്കൂളിൽ gnu-linux ആണു ഉപയോഗിക്കുന്നത് പോലും, പ്രതീക്ഷയോടെ,...

Helper | സഹായി said...

ശ്രീജിത്ത്‌,

GNU വും ലിനക്സും ഒത്ത്‌ചേർന്ന ഒരു ഫ്രീ ഒപ്പറേറ്റിങ്ങ്‌ സിസ്റ്റം സോഫ്റ്റ്‌വെയറാണ്‌ GNU/Linux.

ലിനക്സിൽതന്നെ വ്യതസ്ഥ GUI based ഓപ്പറേറ്റിങ്ങ്‌ സിസ്റ്റങ്ങളുണ്ട്‌.

നിങ്ങൾക്ക്‌ വേണ്ടത്‌, IT @ School Gnu/Linux ആണെന്ന് കരുതുന്നു. അങ്ങിനെയങ്കിൽ IT @ School Gnu/Linux 3.08 i386 DVD ഇവിടെ നിന്നും ഡൗൺലോഡ്‌ ചെയ്യാം.

ഇനി IT വേർഷൻ അല്ലാത്തതാണ്‌ വേണ്ടതെങ്കിൽ, അത്‌ നേരിട്ട്‌ ഇവിടെനിന്നും ഡൗൺലോഡ്‌ ചെയ്യാം.

ഈ ഫയലുകളെല്ലാം ഡൗൺലോഡ്‌ ചെയ്തശേഷം, എതെങ്കിലും ഒരു സിഡി ബേണിഗ്‌ പ്രോഗ്രാം ഉപയോഗിച്ച്‌, സിഡിയിലേക്ക്‌ മാറ്റാം.

കൂടുതൽ സഹായം ആവശ്യമെങ്കിൽ ചോദിക്കുക.

ലിനക്സിനെക്കുറിച്ചുള്ള സംശയങ്ങൾ, നേരിട്ട്‌ സൈബർജാലകത്തിൽ ചോദിച്ചാൽ, പെട്ടെന്ന് ഉത്തരം ലഭിക്കും. അവിടെ നിരവധി ലിനക്സ്‌ പുലികളുണ്ട്‌.

സൈബർ ജാലകം ലിനക്സ്‌ ചർച്ച ഇവിടെ

വളരെ വിശദമായിതന്നെ, ലിനക്സിനെ അവിടെ പരിചയെപ്പെടുത്തുന്നുമുണ്ട്‌.

jaisal said...

നന്ദി, പോസ്റ്റ് എഡിറ്റ് ചെയ്തിട്ടുണ്ട്. എങ്ങനെ അവശ്യമില്ലാത്ത സർവീസുകൾ ഡിസേബിൾ ചെയ്യാമെന്ന് ചിത്രങ്ങൾ സഹിതം വിവരിച്ചിരിക്കുന്നു.

jaisal said...

നന്ദി, പോസ്റ്റ് എഡിറ്റ് ചെയ്തിട്ടുണ്ട്. എങ്ങനെ അവശ്യമില്ലാത്ത സർവീസുകൾ ഡിസേബിൾ ചെയ്യാമെന്ന് ചിത്രങ്ങൾ സഹിതം വിവരിച്ചിരിക്കുന്നു.

jaisal said...

നന്ദി, പോസ്റ്റ് എഡിറ്റ് ചെയ്തിട്ടുണ്ട്. എങ്ങനെ അവശ്യമില്ലാത്ത സർവീസുകൾ ഡിസേബിൾ ചെയ്യാമെന്ന് ചിത്രങ്ങൾ സഹിതം വിവരിച്ചിരിക്കുന്നു.

jaisal said...

എനിക്ക് നല്ല ഒരു ആന്റി വൈറസ് സോഫ്റ്റ് വെയര് ഫ്രീ ആയിട്ട് കിട്ടുമോ jaisaledv@gmail.con