നാം കമ്പ്യൂട്ടർ വാങ്ങിയ സമയത്തുള്ള സ്പീഡ് ഇപ്പോൾ കമ്പ്യൂട്ടറിന് ലഭിക്കുന്നില്ല അല്ലെ. മാത്രമല്ല, ഏറ്റവും നല്ല, ഏറ്റവും പുതിയ കമ്പ്യൂട്ടർ പോലും കുറഞ്ഞ ദിവസത്തിനകം സ്ലോ ആയി പോകുന്നില്ലെ. പെന്റിയം 4 കമ്പ്യൂട്ടറിനെക്കാളും, നിങ്ങളുടെ പഴയ കമ്പ്യൂട്ടർ, പെന്റിയം 3 സ്പീഡുണ്ടെന്ന് തോന്നുന്നുണ്ടോ?. ചിലതോക്കെ സത്യമാണ്.
നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ സ്പീഡ് എങ്ങനെ വർദ്ധിപ്പിക്കാം?. സ്റ്റാർട്ടപ്പ് സമയം എങ്ങനെ വർദ്ധിപ്പിക്കാം?.
മൈക്രോസോഫ്റ്റ് വിൻഡോ എക്സ് പി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളുടെ പ്രവർത്തന ക്ഷമത എങ്ങനെ വർദ്ധിപ്പിക്കാമെന്ന് നമ്മുക്ക് നോക്കാം.
1. ഡിസ്ക് എറർ ശരിയാക്കുക. (Clean up disk error)
നാം കമ്പ്യൂട്ടർ ഉപയോഗിക്കുന്ന സമയത്ത് സംഭവിക്കുന്ന പ്രോഗ്രാം ക്രാഷുകൾ, വൈദ്യുതിബന്ധം പെട്ടെന്ന് നിലച്ച് പോവുക തുടങ്ങി കരണങ്ങളാൽ, നമ്മുടെ ഹാർഡ് ഡിസ്കിൽ ഏറർ ഉണ്ടായിതീരുന്നു. കാലക്രമേണ ഈ ഡിസ്ക് ഏറർ നമ്മുടെ കമ്പ്യുട്ടറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു.വിൻഡോ ഒപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കൂടെ വരുന്ന Disk check program ഇത്തരം ഏററുകളെ ശരിയാക്കുവാനും, ഹാർഡ് ഡിസ്ക് സുരക്ഷിതമായി സൂക്ഷിക്കുവാനും അത്വഴി കമ്പ്യൂട്ടറിന്റെ പ്രവർത്തനം സുഗമമായി നടത്തുവാനും നമ്മെ സഹായിക്കുന്നു.
ഡിസ്ക് ചെക്ക് (Disk check) പ്രവർത്തിപ്പിക്കുവാൻ:-
1. Start മെനുവിൽ My computer തുറക്കുക.
2. My computer-ൽ പരിശോധിക്കേണ്ട ഡിസ്ക് ഡ്രൈവ്, സാധരണ C drive ക്ലിക്കുക. വലത് മോസ്, (Right mouse) ക്ലിക്കി പ്രോപർട്ടീസ് (Properties) എടുക്കുക.
3. Properties - ൽ tools റ്റാബ് ക്ലിക്കുക. അവിടെ Error-ckecking എന്നതിന് താഴെ Check Now എന്ന ബട്ടൺ ക്ലിക്കുക. അപ്പോൾ ചിത്രത്തിൽ കാണിച്ചിരിക്കുന്നപോലെ, ഒരു Dialogog box കാണാം.
4. ഈ Dialog box - ലുള്ള Automatically fix file system errors എന്നതും, Scan for and attempt recovery of bad sector എന്നതും ടിക്ക് മാർക്ക് ചെയ്യുക. സ്റ്റാർട്ട് ക്ലിക്കുക.
5. ഇങ്ങനെ നിങ്ങൾ സ്റ്റാർട്ട് ക്ലിക്കിയാൽ ഉടൻ, ഒരു മെസേജ് വരും. വിൻഡോ ഫയലുകൾ ഉപയോഗത്തിലാണ്, അത്കൊണ്ട് ഇപ്പോൾ ഡിസ്ക് സ്കാൻ ചെയ്യുവാൻ കഴിയില്ല. അടുത്ത പ്രവശ്യം നിങ്ങൾ വിൻഡോ റീസ്റ്റാർട്ട് ചെയ്യുബോൾ, ഡിസ്ക് ചെക്ക് ഷെഡ്യൂൾ ചെയ്യണമോ എന്നാണ് ഈ മെസേജ് ചോദിക്കുന്നത്. അവിടെ യെസ് എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക.
നിങ്ങൾ അടുത്ത പ്രവശ്യം വിൻഡോ റീസ്റ്റാർട്ട് ചെയ്യുബോൾ, ലോഗിൻ സ്ക്രീൻ വരുന്നതിന് മുൻപ്, ഡിസ്ക് ചെക്ക് നടന്നിരിക്കും. ശ്രദ്ധിക്കുക. ചില ഡിസ്കുകൾ ചെക്ക് ചെയ്യുവാനും, ഡിസ്ക് ഏറർ ക്ലീൻ ചെയ്യുവാനും മണിക്കുറുകളെടുക്കും.
2. താൽക്കാലിക ഫയലുകൾ ഒഴിവാക്കുക. (Remove temporary files)
നാം ഇന്റർനെറ്റ് സന്ദർശിക്കുബോഴും, ഓഫീസ് അപ്ലിക്കേഷനുകളായ, വേഡ്, എക്സൽ തുടങ്ങിയ പ്രോഗ്രാമുകൾ ഉപയോഗിക്കുബോഴും, നിരവധി താൽക്കാലിക ഫയലുകൾ നമ്മുടെ ഹാർഡ് ഡിസ്കിൽ ഉണ്ടായിതീരുന്നു. ക്രമേണ ഇത്തരംഫയലുകൾ നമ്മുടെ കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തെ തന്നെ സാരമായി ബാധിക്കുന്നു.
Disk cleanup പ്രവർത്തിപ്പിക്കുവാൻ:-
1. Start - My Computer തുറക്കുക
2. My computer-ൽ പരിശോധിക്കേണ്ട ഡിസ്ക് ഡ്രൈവ്, സാധരണ C drive ക്ലിക്കുക. വലത് മോസ്, (Right mouse) ക്ലിക്കി പ്രോപർട്ടീസ് (Properties) എടുക്കുക.
3. Properties ലെ General റ്റാബിൽ തന്നെ Disk Cleanup എന്ന ബട്ടൺ കാണാം. അത് ക്ലിക്കുക.
4. Disk Cleanup ഇനി നിന്നളുടെ കമ്പ്യൂട്ടർ മുഴുവൻ പരിശോധിച്ച്, ഏതോക്കെ ഫയലുകൾ ഒഴിവാക്കാം എന്നും ഏതോക്കെ വിഭാഗത്തിൽ, ഏത്ര ഡിസ്ക് സ്ഥലം ലാഭിക്കാമെന്നും പറഞ്ഞു തരും.
5. പരിശോധനക്ക് ശേഷം, ആവശ്യമെങ്കിൽ, ഒരോ വിഭാഗത്തിലെയും ഫയലുകൾ നിങ്ങൾക്ക് കാണാവുന്നതാണ്. അതിന്, View files എന്ന ബട്ടൺ ക്ലിക്കിയാൽ മതി. ഇവിടെ, ഏതോക്കെ ഫയലുകൾ ഒഴിവാക്കാം എന്നും, ഏതോക്കെ ഒഴിവാക്കരുതെന്നും നിങ്ങൾക്ക് നിർദ്ദേശിക്കാം. അതിന്, ഓരോ വിഭാഗത്തിന് നേരെയും കാണുന്ന ടിക്ക് മാർക്ക് ഒഴിവാക്കുകയോ, ടിക്ക് ചെയ്യുകയോ ചെയ്യുക. എല്ലം പരിശോധിച്ച ശേഷം ഡിസ്ക് ക്ലീൻ ചെയ്യുവാൻ നിങ്ങൾ തയ്യറാണെങ്കിൽ, OK ക്ലിക്ക് ചെയ്യുക.
6. More options എന്ന ടാബിൽ, നിങ്ങൾ ഉപയോഗിക്കാതിരിക്കുന്ന പ്രോഗ്രാമുകളും, ഉപയോഗമില്ലാത്ത വിൻഡോ സിസ്റ്റത്തിലെ പ്രോഗ്രാമുകളും മറ്റും ഒഴിവാക്കുവാനുള്ള മാർഗ്ഗങ്ങൾ കൂടിയുണ്ട്. നിങ്ങൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം കുറവാണെങ്കിൽ, ഇവിടെ ഒന്നും ചെയ്യാതിരിക്കുക.
3. ഡാറ്റകൾ ക്രമീകരിക്കുക (Rearrange your data)
നിങ്ങൾ സാധരണ ഉപയോഗിക്കുന്ന ഫയലുകൾ, എടുക്കുവാൻ പാകത്തിൽ, കഷ്ണം കഷ്ണമാക്കി വിൻഡോ മുറിച്ച് വെച്ചിരിക്കും എന്ന് കേട്ടിട്ട് അത്ഭുതം തോന്നുന്നുവോ?. ഇങ്ങനെ കഷ്ണങ്ങളാക്കിയ ഫയലുകൾ ക്രമേണ ഡിസ്കിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിക്കുകയും, ഡിസ്ക് സെക്റ്ററുകൾ ക്രമം തെറ്റുകയും ചെയ്യുന്നു. ഇത് കമ്പ്യൂട്ടറിന്റെയും, ഫയലുകളുടെയും പ്രവർത്തനക്ഷമത കുറയ്ക്കുവാൻ കരണമായിതീരുന്നു. വിൻഡോയുടെ കൂടെ തന്നെയുള്ള Disk Defragmenter എന്ന പ്രോഗ്രാം, ഡിസ്കുകളെയും ഫയലുകളെയും വീണ്ടും ക്രമീകരിച്ച്, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.
Disk Defragment പ്രവർത്തിപ്പിക്കുവാൻ:-
1. Start - My Computer തുറക്കുക.
2. My computer-ൽ പരിശോധിക്കേണ്ട ഡിസ്ക് ഡ്രൈവ്, സാധരണ C drive ക്ലിക്കുക. വലത് മോസ്, (Right mouse) ക്ലിക്കി പ്രോപർട്ടീസ് (Properties) എടുക്കുക.
3. Properties - ൽ - Tools ടാബ് ക്ലിക്ക് ചെയ്യുക., അവിടെ Defragment Now... എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
4. Defragment Dialog Box - ൽ നിങ്ങൾക്ക് പരിശോധിക്കേണ്ട ഡ്രൈവ് സെലക്റ്റ് ചെയ്യുക. സാധരണ C ഡ്രൈവായിരിക്കും. എന്നിട്ട്, Analuz എന്ന ബട്ടൺ ക്ലിക്കുക.
5. ഈ പ്രോഗ്രാം നിങ്ങളുടെ ഡിസ്ക് പരിശോധിച്ച ശേഷം, ഡിസ്ക് ഇപ്പോൾ തന്നെ Defragment ചെയ്യണോ അല്ലെങ്കിൽ ഡിസ്ക് എത്ര ശതമാനം Defragment ആയിട്ടുണ്ട് എന്ന് കാണിച്ച് തരും. അവിടെ Defragment എന്ന ബട്ടൺ ക്ലിക്കുക.ഫയലുകൾ ക്രമപ്പെടുത്തി, ഡിസ്ക് കൂടുതൽ മികവോടെ പ്രവർത്തനസജ്ജമാകുവാൻ ഈ പ്രോഗ്രാം ഉപകരിക്കും.
അവസാനമായി, എന്നാൽ ആദ്യം ചെയ്യേണ്ടത്, ഒരു നല്ല അന്റി വൈറസ് പ്രോഗ്രാമും, അന്റി സ്പൈവെയർ പ്രോഗ്രാമും നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുക എന്നതാണ്.
കൂടാതെ, ആവശ്യമില്ലാത്ത പ്രോഗ്രാമുകൾ കഴിവതും ഒഴിവാക്കുക. ഇന്ന് നിലവിലുള്ള പല പ്രോഗ്രാമുകളും ധാരാളം ഡിസ്ക് സ്ഥലവും മെമ്മറിയും ഉപയോഗിക്കുന്നവയാണ്.
കൂടുതൽ സംശയങ്ങൾ, ദയവായി ചോദിക്കുക.
6196
27 comments:
എങ്ങനെ കമ്പ്യൂട്ടറിന്റെ സ്പീഡും, പെർഫോർമൻസും കൂടുതലാക്കാം എന്ന് ചോദിച്ച്കൊണ്ട് നിരവധി സുഹൃത്തുകൾ മെയിൽ അയക്കുകയുണ്ടായി. അവർക്ക് വേണ്ടി.
നന്ദി!
ഉപകാരമായി നന്ദി.
വളരെ ഉപകാരപ്രദമായ പോസ്റ്റ്. എനിക്കു പോലും മനസ്സിലാകുന്നത്ര ലളിതമായി പറഞ്ഞിരിക്കുന്നു!!! നന്ദി
വളരെ നന്ദി.
വളരെ ഉപകാരപ്രദമായ പോസ്റ്റ്..
ഞാനാദ്യമാ ഇത് വഴി വരുന്നതെന്ന് തോന്നുന്നു.., ആദ്യം ഇവിടെയൊക്കെ മൊത്തമായി ഒന്ന് വായിക്കട്ടെ..
അഭിനന്ദനങ്ങൾ
ലിനക്സിനും ഇതുപോലെ പ്രോഗ്രാമുകള്‍ വല്ലതും ഉണ്ടോ ?
നിസ്സഹായൻ,
ലിനക്സിൽ ഇന്റെർനെറ്റ് സ്പീഡ് കൂട്ടുവാൻ Squid's refresh patterns അനുസരിച്ചുള്ള വഴി ഇവിടെ വിശദീകരിച്ചിട്ടുണ്ട്.
എന്തെങ്കിലും സംഭവിച്ചാൽ, അമ്മച്ചിയാണെ ഞാൻ ഉത്തരവാദിയാവില്ല. കാരണം, ഇത്രേം കോഡ്കണ്ടിട്ട് തന്നെ തലകറക്കം വന്നത്കൊണ്ടാ, ഞാൻ ലിനക്സ് വലിച്ചെറിഞ്ഞ് വിൻഡോസിനെ പ്രണയിച്ചത്.
നിസ്സഹായൻ,
ഇവിടെയുള്ള കമന്റുകൾ വായിക്കുവാൻ പ്രതേകം ശ്രദ്ധിക്കുക.
കൂടുതൽ വിവരങ്ങളും വഴികളും കമന്റുകളിൽ കാണുന്നു.
വേണ്ടാത്ത സര്‍വീസ് നിര്‍ത്തുക, msconfig ഓപ്പണ്‍ ചെയ്തു വേണ്ടാത്ത പ്രോഗ്രാം ബൂടിംഗ് സമയത്ത് ലോഡ് ആകുനത് തടയുക ഇവ കൂടെ ചേര്‍ത്ത് ഒരു പോസ്റ്റ് ഇടാമോ ?
ക്യപ്റ്റൻ,
സത്യമായും മറന്നതാണ്. ബൂട്ടപ്പ് സമയത്ത് ആവശ്യത്തിലധികം പ്രോഗ്രാമുകൾ ഒട്ടോമറ്റിക്കായി തുറന്ന് വരുന്നത് കമ്പ്യൂട്ടർ പെർഫോർമ്മൻസിനെ സാരമായി ബാധിക്കുകതന്നെ ചെയ്യും.
വിശദമായി വിവരിക്കുവാനുള്ളത്കൊണ്ട്, ഒരു പോസ്റ്റാകുവാൻ ഉദേശിക്കുന്നു.
മാപ്പ് ചോദിച്ച്കൊണ്ട്, സന്ദർശ്ശനത്തിന് നന്ദി അറിയിക്കുന്നു.
വളരെയധികം ഉപകാരപ്രദമായ പോസ്റ്റ് നന്ദി ബുട്ടപ്പ് സമയത്ത് ആവശ്യമില്ലാത്തപ്രോഗ്രാമുകള് ഓണയിവരുന്ന്തു തടയുന്നതിനപറ്റിയുള്ളപോസ്റ്റ് എത്രയുംവേഗം പ്രതിഷിക്കുന്നു
ബുട്ടപ്പ് സമയത്ത് ആവശ്യമില്ലാത്തപ്രോഗ്രാമുകള് ഓണയിവരുന്ന്തു തടയുന്നതിനപറ്റിയുള്ളപോസ്റ്റ്
ഇവിടെ ക്ലിക്കുക.
.
chetta,
suggest a good antivirus n anti spyware prog for my vista..
ഡോ സുബിൻ,
എറ്റവും നല്ല അന്റിവൈറസ് പ്രോഗ്രാം എന്നത്, ഉപയോഗിക്കുന്നവരുടെ ഇഷ്ടമനുസരിച്ചാണ്. ചിലത്, കോൺഫിഗർ ചെയ്യുവാൻ പ്രയാസമുള്ളതാണ്. മറ്റു ചിലത് ഉപയോഗിക്കുവാൻ ലളിതവും.
എന്തായലും, Antivirus Software review 2010 അനുസരിച്ചുള്ള നല്ല 5 അന്റിവൈറസ് പ്രോഗ്രാമുകൾ ഇവയാണ്.
1. BitDefender Antivirus
2. Kaspersky Anti-Virus
3. Webroot AntiVirus with SpySweeper
4. Norton AntiVirus
5. ESET Nod32 Antivirus
ഇവയെല്ലാം മാൾവയർ പ്രോട്ടക്ഷൻ ഉള്ളവയാണ്. എങ്കിലും നല്ല മാൾവയർ പ്രോട്ടക്ഷൻ PC Tools, Norton, Trend Micro എന്നിവയാണ്.
ഇത്കൂടി നോക്കുക.
action voip sound problem:
i have been using this service for last 6 months
problems:
band width test failed.
during audio wizard testing, i can hear distorted/echoed/low voice/
other side cannot hear my sound
i am using other voips like gtalk, skype.. but they are working properly.
i have downloaded updates for my audio driver and installed it.
still facing the same problem
windows 7/64 bit/realtek high definition audio driver/
ഇതേ മെസ്സേജ് കുറേ ഫോറങ്ങളില്‍ കൊണ്ടിട്ടതാ... ഭായി ഒരു രക്ഷയുമില്ല...സഹായിക്കണം
വാസൂ,
ആക്ഷൻ വോയ്പും വിൻഡോ 7 -ഉം തമ്മിൽ ഭയങ്കര പ്രശ്നത്തിലാ. Compatibility issue
വാസുവിന്റെ പ്രശ്നം വളരെ വസിമ്പിളായി പരിഹരിക്കാവുന്നതാണ്.
1. പ്രോഗ്രാം ഫോൾഡറിൽ പോവുക. (സാധരണ ഇത് C:\Program Files\SmartVoip.com\ActionVoip എന്ന സ്ഥലത്തുണ്ടാവും).
2. അവിടെ Actionvoip.exe കണ്ട്പിടിക്കുക.
3. റൈറ്റ് മോസ് ക്ലിക്കുക. properties -> Compatibility ക്ലിക്കുക.
4. compatibility mode with windows xp (Service pack2) എന്നത് സെലക്റ്റ് ചെയ്യുക.
5. ഒകെ ക്ലിക്കുക. Actionvoip റിസ്റ്റാർട്ട് ചെയ്യുക.
ഇത് Actionvoip ൽ മാത്രമല്ല, Smartvoip, Jumblo, Rynga, Voipblast തുടങ്ങി നിരവധി പ്രോഗ്രാമുകൾക്കും ചെയ്യാവുന്നതാണ്.
വാസൂ, ശരിയായാൽ വിവരം അറിയിക്കുക.
ഇത് ചെയ്തു നോക്കിയിട്ടുളളതാണ്..എന്റെ ബ്ലോഗിലെ ഇത് സംബന്ധിച്ച പോസ്റ്റിന് താങ്കള്‍ കമന്റ് ചെയ്തിട്ടുള്ളതുമാണ്.. വിൻഡോ 7 ല്‍ ഞാന്‍ ActionVoip വളരെ നന്നായി പ്രവര്പ്പിച്ചിരുന്നു...ബട്ട്...ഇപ്പോ കുറച്ചു നാളുകളായി മൊത്തം പ്രശ്നങ്ങളാണ്..ശബ്ദം ഒരുമാതിരി കറ.കറാന്ന്...എന്റെ സുഹൃത്തുക്കള്‍(അവരുടേതും വിൻഡോ 7 തന്നെ) ഇത് നന്നായി ഉപയോഗിക്കുന്നു..അപ്പോ എനിക്കു സഹിക്കുമോ?? എന്തായാലും അറ്റകൈക്ക് ഒ.എസ് റീ ഇന്‍സ്റ്റാള്‍ ചെയ്തു നോക്കാം..
വാസൂ,
അവിടെ ഞാൻ പോസ്റ്റ് മാറി കമന്റിയതാണ്. സോറി. അത് ഞാൻ കണ്ടിരുന്നില്ല.
ഇനി ഒരു പരിഹാരം, സൗണ്ട് കാർഡിന്റെ ഡ്രൈവർ അപ്പ്ഡേറ്റ് ചെയ്യുക എന്നതാണ്.
VOIP അപ്ലിക്കേഷനിൽ പോയി, സൗണ്ട് ടെസ്റ്റ് ചെയ്തിരുന്നു എന്ന് വിശ്വസിക്കുന്നു. അവിടെ സൗണ്ട് ഡിവൈസ് സെലക്റ്റ് ചെയ്യുമ്പോൾ, നിങ്ങളുടെ സൗണ്ട് കാർഡ് തന്നെയാണ് വരുന്നതെന്ന് ഉറപ്പിക്കുക.
ലാപ്പ്ടോപ്പലല്ലോ ഉപയോഗിക്കുന്നത്. ഒ. സി. റീ ഇൻസ്റ്റാൾ ചെയ്താൾ പ്രശ്നങ്ങൾ തീരേണ്ടതാണ്. എങ്കിലും ഉറപ്പില്ല.
ഒ. സി റീ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ്, മറ്റോരു വഴി ശ്രമിക്കുമോ?.
ആദ്യം, പിസി, നെറ്റ് കണക്റ്റ് ചെയ്തിടുക.
പിന്നെ, ഹെഡ്സെറ്റ് ഒഴിവാക്കുക.
Control panel ലിൽ സൗണ്ട് എടുക്കുക. ഇവിടെ ഡിഫാൾട്ട് സ്പീക്കറിന് ഒരു ടിക്ക് മാർക്ക് കാണാം.
ഇനി, നിങ്ങളുടെ സ്പീക്കർ സെലക്റ്റ് ചെയ്യുക. General ടാബിൽ, 'Realtek high definition Audio" എന്നതിനടുത്ത്, പ്രോപ്പർട്ടീസ് എടുക്കുക. ഡ്രൈവർ എടുക്കുക (രണ്ടാമത്തെ ഒപ്ഷൻ) ഇവിടെനിന്നും ഡ്രൈവർ അൺഇൻസ്റ്റാൾ ചെയ്യുക.
ഇനി പിസി റീസ്റ്റാർട്ട് ചെയ്യുക.
ഇനി കണ്ടോൾ പനലിൽ സൗണ്ട് പ്രോപർട്ടിസിൽ നിങ്ങളുടെ സ്പീക്കർ കാണില്ല. പക്ഷെ, കമ്പ്യൂട്ടർ ഒട്ടോമാറ്റിക്കായി സൗണ്ട് ഡ്രൈവർ കണ്ട്പിടിച്ച് ഇൻസ്റ്റാൾ ചെയ്തിരിക്കും.
ഡ്രൈവർ ഇൻസ്റ്റാൾ ചെയ്താൽ വീണ്ടും പിസി റീ സ്റ്റാർട്ട് ചെയ്യുക.
Compatibility മോഡ് സെലക്റ്റ് ചെയ്യുവാൻ മറക്കരുത്.
Actionvoip റൈറ്റ് മോസ് ക്ലിക്കി "Run as Administrator" എന്ന് ക്ലിക്കുക. ഇത് കൂടുതൽ സൗണ്ട് ക്ലാരിറ്റി ലഭിക്കുവാൻ സഹായിക്കും.
അതെല്ലാം നേരത്തേ തന്നെ ചെയ്ത് നോക്കിയതാ മാഷേ.. എനിക്കു തോന്നുന്നത് Actionvoip ന്റെ പ്രശ്നം തന്നെയാണന്നാണ്..ചില ഫോറങ്ങളിലെ സൂചനകള്‍ അങ്ങനെയാണ്..
എന്റേത് sony vaio vpccw16fg ലാപ് ആണ്..റിക്കവറി ഡിസ്ക് വച്ച് ഓ. എസ് റീസ്റ്റോര്‍ ചെയ്യാനേ പറ്റൂ.. windows 7 ല്‍ നിന്നും windows XP ലേക്ക് downgrade ചെയ്താല്‍ എന്തെങ്കിലും പ്രോബ്ലം വരുമോ? ഡ്രൈവര്‍ എല്ലാം ഡൗണ്‍ലോഡ് ചെയ്തു വച്ചു... ഇനി താങ്കളുടെ ഉപദേശത്തിനായി കാത്തിരിക്കുന്നു..
വാസൂ,
വിൻഡോ 7 - ൽ നിന്നും ഡൌൺ ഗ്രേഡ് ചെയ്ത് XPഇൻസ്റ്റാൾ ചെയ്യാം എന്നത്കൊണ്ട്, 7 നു മുകളിൽ XP ഇൻസ്റ്റാൾ ചെയ്യാമെന്നണോ ഉദേശിച്ചത്. അങ്ങിനെയെങ്കിൽ, സോറി, നടക്കില്ല.
നിങ്ങൾക്ക് ഫ്രഷായി XP ഇൻസ്റ്റാൾ ചെയ്യുകയാവും നല്ലത്. അല്ലെങ്കിൽ XP പ്രതേകമായി ഇൻസ്റ്റാൾ ചെയ്യാം. അതായത് രണ്ട് ഒ സി ഒരുമിച്ച് ചെയ്യാം.
ഇങ്ങനെ രണ്ട് ഒസി ഒരുമിച്ച് ഇൻസ്റ്റാൾ ചെയ്യുവാൻ എറ്റവും നല്ലത് ആദ്യം XP ഇൻസ്റ്റാൾ ചെയ്യുക. പിന്നെ, 7 സെപ്പറേറ്റ് ഇൻസ്റ്റാൾ ചെയ്യുക എന്നതാണ്.
അവസാനമായി, വാസൂ, നിങ്ങളുടെ സൌണ്ട് മനേജറിൽ പോയി, അവിടെയുള്ള സെറ്റിങ്ങുകളിൽ ECHO ടിക്ക് ചെയ്തിട്ടുണ്ടോ എന്ന് നോക്കുക. മാത്രമല്ല, മാക്സിമം, സൌണ്ട് മനേജറിൽ കളിക്കുക.
ഉപദേശങ്ങള്‍ക്ക് നന്ദി
Actionvoip നെപ്പറ്റി മറന്നക്കുക..അതിന് താങ്കള്‍ പറഞ്ഞകാര്യങ്ങളൊക്കെ ചെയ്തുനോക്കി പരാജയമടഞ്ഞവനാണ് ഞാന്‍... ബാക്കി voip കള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട് അത് വെച്ച് അഡ്ജസ്റ്റ് ചെയ്തോളാം... എന്നാപ്പിന്നെ എക്സ് പി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോ സംശയത്തിന് സമീപിക്കാം.ഓ.കെ.
വാസു,
അക്ഷൻ വോയ്പ് 4.04 build 557 തന്നെയാണല്ലൊ ഉപയോഗിക്കുന്നത്?.
jumblo ട്രൈ ചെയ്തിട്ടുണ്ടോ?. അക്ഷനെക്കാളും, ഗുണമുണ്ട്. റേറ്റ് എകദേശം 500 മിനുട്ട്സ് 5 യുറോക്ക് ലഭിക്കും.
എന്ത് സഹായം വേണമെങ്കിലും ചോദിക്കുവാൻ മടിക്കരുത്.
ഇനി jumblo ട്രൈ ചെയ്യാം... എനിക്കാവശ്യമുണ്ടാവുമ്പോ നിങ്ങളെ എന്തായാലും ശല്യപ്പെടുത്തും:)
വാസൂ,
മറ്റോരു സംശയം ചോദിക്കട്ടെ. നിങ്ങളുടെ എല്ലാ വോയ്പ്പുകളും അക്ഷൻ അടക്കം വർക്ക് ചെയ്തിരുന്നു എന്ന് പറഞ്ഞല്ലോ. ഇപ്പോൾ അക്ഷൻ മാത്രം പ്രവർത്തിക്കുന്നില്ല അല്ലെ. അങ്ങിനെയെങ്കിൽ, അവസാനമായി, ഏത് പ്രോഗ്രാമാണ് ഇൻസ്റ്റാൾ ചെയ്തത് എന്ന് നോക്കുമോ?.
മിക്കവാറും അവസാനമായി ഇൻസ്റ്റാൾ ചെയ്ത, എതെങ്കിലും ഒരു പ്രോഗ്രാം, ഇവന്റെ ഫയൽ കറപ്റ്റ് ചെയ്യാനോ, മാറ്റങ്ങൾ വരുത്താനോ, അല്ലെങ്കിൽ അവർ തമ്മിൽ കോൺഫ്ലിക്റ്റാവാനോ സാധ്യതയുണ്ട്.
പ്രോഗ്രാം ഫയലുകൾ കൈയിലുണ്ടെങ്കിൽ, ഒരോ പ്രോഗ്രാം വീതം, പ്രതേകിച്ച് വോയ്പ്പ് പ്രോഗ്രാമുകൾ അൺഇൻസ്റ്റാൾ ചെയ്ത്, അക്ഷൻ ടെസ്റ്റ് ചെയ്യുക.
കിട്ടിയാൽ, വിശദമായി മറുപടി പ്രതീക്ഷിക്കുന്നു.
അക്ഷൻ വോയ്പിന്റെ പ്രശ്നമാണ് എന്ന് പൂർണ്ണമായും പറയുവാൻ കഴിയില്ല. അത്കൊണ്ടാണ് വീണ്ടും ശല്യപ്പെടുത്തുന്നത്. :)
ശരിക്കും ഇതൊക്കെ സംഭവിച്ചത് ഒരു വിന്‍ഡോസ് അപ്ഡേഷനു ശേഷമാണ്(പിന്നീട് അപ്ഡേഷന് അണ് ഇന്‍സ്റ്റാള്‍ ചെയ്തു..ഫയല്‍ കോണ്‍ഫ്ലിക്ട് തന്നെയായിരിക്കും കാരണം.അത് സ്പോട്ടു ചെയ്യാനാവുന്നില്ല
nice one...
Post a Comment