Sunday, June 6, 2010

IT@School - ലിനക്സ്‌ ഗ്നു വിൻഡോസിൽ

IT@School എന്ന ലിനക്സ്‌ ഡിസ്സ്ട്രിബ്യൂഷൻ എങ്ങനെ വിൻഡോ ഒപ്പറേറ്റിങ്ങ്‌ സിസ്റ്റത്തിൽ ടെസ്റ്റ്‌ ചെയ്യാം എന്ന് നോക്കാം.

IT@School ഇന്ന് സ്കൂളുകളിൽ നിർബന്ധമായ പ്രോഗ്രാമാണ്‌. വിദ്യർത്ഥികൾ പ്രതേകിച്ച്‌, ഈ ലിനക്സ്‌ ഒസിയെ അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌.

ആദ്യം IT@School ലിനക്സ്‌ ഗ്നു, http://www.itschool.gov.in/linux/linux3.8.iso ഇവിടെനിന്നും ഡൗൺലോഡ്‌ ചെയ്യുക. ISO ഫയൽ ഫോർമേറ്റാണ്‌. അത്‌ സീഡിയാക്കുക.

ഇവിടെ നാം വെർച്ച്യുൽ ഡ്രവിന്‌ ഉപയോഗിക്കുന്നത്‌, VMware Player തന്നെയാണ്‌. അത്‌ ഇവിടെനിന്നും ഇൻസ്റ്റാൾ ചെയ്യാം.

വിൻഡോ-XP യിലാണ്‌, നാം ഈ ലിനക്സ്‌ ഗ്നു ഇൻസ്റ്റാൾ ചെയ്യുന്നത്‌.

VMware player എങ്ങനെ ഇൻസ്റ്റാൾചെയ്യാമെന്ന് ഇവിടെ വിശദീകരിച്ചിരിക്കുന്നു.


വിഎം പ്ലയർ തുറക്കുക. IT@School സീഡി, ഡ്രൈവിലിടുക. അപ്പോൾ വരുന്ന സ്ക്രീൻ. ഇവിടെ നിങ്ങൾ IT@School ലിനക്സ്‌ സെറ്റപ്‌ ഫയൽ സീഡി ആക്കിയിട്ടില്ലെങ്കിൽ, നേരെ ISO ഡിസ്ക്‌ ഫയലിന്റെ ലോക്കെഷൻ സെലക്റ്റ്‌ ചെയ്ത്‌കൊടുത്താൽ മതി.



വെർച്ച്യൂൽ മെഷിൻ പേര്‌ (എന്തും നൽക്കാം) ഇവിടെ മാറ്റങ്ങൾ ആവശ്യമില്ല.



ആവശ്യമുള്ള ഡിസ്ക്‌ സ്ഥലം 8 GB തന്നെയാണ്‌. അടുത്തത്‌...



Customize Hardware-ൽ ക്ലിക്കിയാൽ മെമ്മറി കൂടുതൽ കൊടുക്കുവാൻ സാധിക്കുമെങ്കിലും, ഇവിടെയും മാറ്റങ്ങൾ ആവശ്യമില്ല. അടുത്തത്‌....



ഇവിടെയും മാറ്റങ്ങൾ ആവശ്യമില്ല, അടുത്തത്‌...




VMware പ്ലയർ ലിനക്സ്‌ വേർഷൻ ഡൗൺലോഡ്‌ ചെയ്യുവാനുള്ള മേസേജ്‌ , Remind me later ക്ലിക്കുക. കാരണം ഇപ്പോൾ ലിനക്സ്‌ വേർഷൻ നമുക്ക്‌ ആവശ്യമില്ല. അടുത്തത്‌...



Debian IT@School GNU/Linux ഇൻസ്റ്റാൾ ചെയ്യുവാനുള്ള ഒപ്ഷനാണ്‌ ഈ സ്ക്രീനിൽ, Install എന്നത്‌ ക്ലിക്കുക. അടുത്തത്‌...


ഭാഷ ഇഗ്ലീഷ്‌,



കീലോഡ്‌ ലേഔട്ട്‌.


ലിനക്സ്‌ ഗ്നൂ ഇൻസ്റ്റാൾ ചെയ്യുന്നു.


ഹോസ്റ്റ്‌ പേര്‌, അതായത്‌, നെറ്റ്‌വർക്കിൽ നമ്മുടെ കമ്പ്യൂട്ടരിന്റെ പേര്‌. അടുത്തത്‌...


ഡോമിൻ പേര്‌. (ഇവിടെയും സാധരണ മാറ്റം ആവശ്യമില്ല) അടുത്തത്‌.

ഇവിടെ, Guided use entire disk എന്ന് സെലെക്റ്റ്‌ ചെയ്യുക.


അടുത്തത്‌.


ഇവിടെ റെക്കമെന്റെണ്ട്‌ ഒപ്ഷൻ സെലെക്റ്റ്‌ ചെയ്ത്‌ തുടരുക.


Finish paritioning and write changes to disk എന്നത്‌ സെലക്റ്റ്‌ ചെയ്യുക. അടുത്തത്‌...


ഇപ്പോൾ വരുത്തിയ മാറ്റങ്ങളോക്കെ ഡിസ്കിലേക്ക്‌ എഴുതുകയാണെന്ന മുന്നറിയിപ്പാണ്‌. Yes എന്ന് ക്ലിക്കുക. അടുത്തത്‌...



Root പാസ്‌വേഡ്‌, ഇത്‌ സിസ്റ്റം അഡ്‌മിൻ പാസ്‌വേഡാണ്‌. ഇത്‌ മറക്കാതിരിക്കുക. തൽക്കാലം പെട്ടെന്ന് ഒർമ്മിക്കുന്ന ഒരു പാസ്‌വേഡ്‌ മതിയാവും.


ഇവിടെ പുതിയ യൂസർ അക്കൗണ്ട്‌ ഉണ്ടാക്കാം.



സീഡിയിൽ കൂടുതൽ ലിനക്സ്‌ പ്രോഗ്രാമുകളുണ്ടെങ്കിലോ, നിങ്ങളുടെ കൈയിൽ ലിനക്സിന്റെ കൂടുതൽ പ്രോഗ്രാം സിഡിയുണ്ടെങ്കിലോ, അത്‌ ഒട്ടോമാറ്റിക്കായി സെർച്ച്‌ ചെയ്ത്‌ ഇൻസ്റ്റാൾ ചെയ്യും. അത്‌ വേണോ എന്നാണ്‌ ചോദ്യം, നമ്മൾ വെറും ടെസ്റ്റല്ലെ നടത്തുന്നത്‌. No എന്ന് സെലക്റ്റ്‌ ചെയ്യുക. അടുത്തത്‌...



ലിനക്സിന്റെ പ്രോഗ്രാമുകൾ നെറ്റ്‌വർക്കിൽനിന്നും ഡൊൺലോഡ്‌ ചെയ്യണോ എന്നാണ്‌ ചോദ്യം. സൂക്ഷിക്കുക, യ്യെസ്‌ എന്നാണുത്തരമെങ്കിൽ, നിരവധി ഫയലുകൾ ഡൗൺലോഡ്‌ ചെയ്യും. ഇന്റർനെറ്റ്‌ ഡാറ്റ കൂടുതലാവും. അത്‌കൊണ്ട്‌, No, അടുത്തത്‌...


ഇവിടെ നമുക്ക്‌ Desktop environment, IT@School GNU/Linux, Standard system എന്നീ മൂന്ന് വിദാഗങ്ങൾ സെലക്റ്റ്‌ ചെയ്യാം. അടുത്തത്‌...






ബൂട്ട്‌ലോഡർ ഇൻസ്റ്റാൾ ചെയ്യണം. Yes എന്ന് ക്ലിക്കുക. അടുത്തത്‌...




ദാറ്റ്‌സ്‌ ആൾ. ഇൻസ്റ്റാലേഷൻ കഴിഞ്ഞു. ഇനി സീഡി എടുത്തൊഴിവാക്കാം. അടുത്തത്‌...



ബൂട്ട്‌ സ്ക്രീൻ. ആദ്യത്തെ ഐറ്റം സെലക്റ്റ്‌ ചെയ്യുക. എന്റർ അടിക്കുക.





വൗ, നാം ലിനക്സ്‌ ഗ്നൂ IT@School എന്ന ഒപ്പറേറ്റിങ്ങ്‌ സിസ്റ്റത്തിലാണ്‌. യൂസർ നെയിം, പാസ്‌വേഡ്‌ എന്നിവ കൊടുക്കുക. (ഇത്‌ രണ്ടും നാം ആദ്യം നിർമ്മിച്ചിട്ടുണ്ട്‌)




മലയാളം ചില്ലക്ഷരങ്ങൾ കാണിക്കുന്നതിൽ ഇപ്പോഴും യൂണികോഡ്‌ വിവേചനം കാണിക്കുന്നു എന്നാണ്‌ മനസിലാവുന്നത്‌. എന്തായാലും IT@School - ലുള്ള Iceweasel എന്ന ബ്രൗഷറിൽ, മലയാളം യൂണികോഡ്‌ ഫോണ്ട്‌ അജ്ഞലിക്ക്‌ പകരം രചനയെ തിരഞ്ഞെടുക്കുക.

പുതിയ രചന ഇവിടെനിന്നും ഇൻസ്റ്റാൾ ചെയ്യാം.

എങ്ങനെ സെറ്റ്‌ ചെയ്യണമെന്നറിയാൻ ഈ ഷോട്ടുകൾ സഹായകരമാവും.






(അടുത്ത പരീക്ഷണം, ........)



9623

29 comments:

Helper | സഹായി said...

IT@School എന്ന ലിനക്സ്‌ ഡിസ്സ്ട്രിബ്യൂഷൻ എങ്ങനെ വിൻഡോ ഒപ്പറേറ്റിങ്ങ്‌ സിസ്റ്റത്തിൽ ടെസ്റ്റ്‌ ചെയ്യാം എന്ന് നോക്കാം.

അനില്‍@ബ്ലോഗ് // anil said...

ഹെല്‍പ്പറെ ,
ചില്ലിന്റെ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. അഞജലി ഇട്ടാല്‍ ആകെ കുളമാകുന്നു. നമ്മുടെ പുലികള്‍ വല്ലവരും സഹായിക്കുമായിരിക്കും..

Helper | സഹായി said...

അനിൽ,

ഇപ്പോൾ തിരിച്ച്‌, രചനക്ക്‌ പകരം അജ്ഞലിയെ സെലക്റ്റ്‌ ചെയ്തു. Character Encoding -> Western (ISO-8859-1) എന്ന് സെലക്റ്റ്‌ ചെയ്തു. ചില്ലുകൾ പോയി. അജ്ഞലി വന്നു. ഞാൻ ഹാപ്പിയായി.

:)

ഒരു സംശയം, ഞാൻ ഇന്നലെ പുതിയ അജ്ഞലി ഇൻസ്റ്റാൾ ചെയ്തിരുന്നു. അതാവുമോ?????

ഇപ്പോൾ Epiphany Web Browser -ലും മലയാളം സുഖമായി വായിക്കുവാൻ കഴിയുന്നു.

Muhammed Shan said...

ഹെല്‍പര്‍,
ഇനി ഇതെങ്ങിനെ un install ചെയ്യും എന്നത് കൂടി പറഞ്ഞാല്‍ ഒന്ന് ശ്രമിച്ചു നോക്കാം ആയിരുന്നു.

Helper | സഹായി said...

ഷാൻ,

ഇത്‌ സങ്കൽപ്പിക ഡ്രൈവിലാണ്‌ നാം ഇൻസ്റ്റാൾ ചെയ്യുന്നത്‌. യതാർത്ഥത്തിൽ നമ്മുടെ വിൻഡോസിൽ യാതോരു മാറ്റവും വരുത്താതെതന്നെ, വെർച്ച്യുലായി പഠിക്കാനുള്ള അവസരം.

ഇനി, എല്ലാം കളയണമെന്നുണ്ടെങ്കിൽ, വളരെ ഈസിയല്ലെ.

My Documents ൽ My Virtual Machines എന്നത്‌ തുറന്ന് debian 5 എന്ന ഫോൾഡർ (പേര്‌ നിങ്ങളെന്താണോ കൊടുത്തത്‌, അതാവും) ഡിലീറ്റ്‌ ചെയ്യുക. അത്രതന്നെ. ഇങ്ങനെ ചെയ്യുന്നതിന്‌ മുൻപ്‌ VMware Player ക്ലോസ്‌ ചെയ്യുക. എതെങ്കിലും ലിനക്സ്‌ ഒസി ഉപയോഗിക്കുന്നുണ്ടെങ്കിൽ അത്‌ കമ്പ്ലീറ്റ്‌ ഷഡൗൺ ചെയ്യുക.

പക്ഷെ, ഡിസ്ക്‌ സ്ഥലമുണ്ടെങ്കിൽ, ഇത്‌ വിൻഡൊയുടെ കൂടെതന്നെ ഇരിക്കട്ടെ. പരിക്ഷണം നടത്തമല്ലോ. ഏത്‌ സമയത്തും ഡിലീറ്റ്‌ ചെയ്യമല്ലോ.

ഞാൻ എന്റെ വിൻഡോസിൽ, ഉബുണ്ടുവും, ഡിബിയനും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്‌. ഇടക്കിടെ രണ്ടും തുറന്ന് കളിക്കും. :)

Muhammed Shan said...

thanks
try ചെയ്യട്ടെ..

Helper | സഹായി said...

ഷാൻ

വെർച്ച്യൂൽ മെഷീനിൽ ഇൻസ്റ്റാൾ ചെയ്യുന്ന ഒപ്പറേറ്റിങ്ങ്‌ സിസ്റ്റം ഒഴിവാക്കുവാൻ മറ്റോരു വഴിയുണ്ട്‌.

VMware Player തുറക്കുമ്പോൾ തന്നെ, ഇടത്‌ ഭാഗത്ത്‌, നിങ്ങൾ ഇൻസ്റ്റാൾ ചെയ്ത വിവിധ ഒസികൾ കാണുന്നില്ലെ. അതിൽ ഏതാണോ ഒഴിവാക്കേണ്ടത്‌, അതിൽ റൈറ്റ്‌ മോസ്‌ ക്ലിക്കിയാൽ, Delete VM from Disk എന്ന് കാണുന്നത്‌ ക്ലിക്കുക.

നിങ്ങളുടെ തീരുമാനം ഉറപ്പാണോ എന്ന് ചോദ്യത്തിനുത്തരം നൽകുക. അത്രതന്നെ.

അനില്‍@ബ്ലോഗ് // anil said...

സഹായി,
അഞ്ജലി ഫോണ്റ്റിന്റെ വേര്‍ഷനിലുള്ള പ്രശ്നമാണെന്നാ തോന്നുന്നത് .
ചില ചില്ലുകള്‍ വായിക്കാം ചിലത് വായിക്കാനാവുന്നില്ല..

skcmalayalam admin said...

സഹായീ,... എന്റെ സംശയത്തിനു പരിഹാരമായി,..നന്ദി,...

Cibu C J (സിബു) said...

അനിലേ ചില്ലിനെന്താ പ്രശ്നം എന്നു പറയാമോ? സ്ക്രീൻഷോട്ട് ഉണ്ടെങ്കിൽ ഉഗ്രൻ. അപ്പുവിന്റെ ബ്ലോഗ് സഹായി ആണ്‌ ഞാൻ ശ്രദ്ധിക്കുന്നത്. ഈ സ്ഥലം യാദൃച്ചികമായി കണ്ടതാണ്‌.

Helper | സഹായി said...

അനിൽ,

ഞാൻ ഫേദോര ഇൻസ്റ്റാൾ ചെയ്തു. പുതിയ അജ്ഞലി ഫോണ്ടും ഇൻസ്റ്റാൾ ചെയ്തു. ഫയർഫോക്സിൽ ഒരു പ്രശ്നവുമില്ലാതെ എനിക്ക്‌ മലയാളം കാണാം.

സ്ക്രീൻ ഷോട്ട്‌ .

ആദ്യം അജ്ഞലി ഇല്ലാതെ. ഇവിടെ


ഇത്‌ അജ്ഞലി ഇൻസ്റ്റാൾ ചെയ്തശേഷം.
ഇവിടെ


സെറ്റിങ്ങുകൾ ഒന്നും മറ്റേണ്ടി വന്നില്ല ട്ടോ.

ഇനിയും നിങ്ങൾക്ക്‌ പ്രശ്നമുണ്ടെങ്കിൽ അറിയിക്കുക. പരിഹാരാം കാണാം.

സിബുചേട്ടാ,

ആദ്യം ഒരു ഇസ്മയ്‌ലി.
ഇത്രേം നീളത്തിൽ എങ്ങനെ ഒരു കമന്റിടാൻ സാധിക്കുമെന്ന് ചേട്ടൻ എനിക്ക്‌ പഠിപ്പിച്ച്‌ തരേണ്ടി വരും. എന്റെ ബ്ലോഗിന്റെ സകല സെറ്റിങ്ങുകളും മറികടന്ന്, അവൻ നീണ്ട്‌ കിടക്കുന്നു. ഒറ്റവരിയിൽ.

ഇതെങ്ങനെ ഒപ്പിക്കാം???

ഇസ്മയ്‌ലി കഴിഞ്ഞു.

അനിൽ പഴയ ഫോണ്ടാണൊ ഉപയോഗിക്കുന്നത്‌ എന്നോരു സംശയം?. അതോ, തീകുറുക്കനും യൂണികോഡും തമ്മിൽ ചില പ്രശ്നങ്ങളുണ്ട്‌ എന്ന് കേട്ടിരുന്നു. അതാണോ?.

എന്നെയും ഒന്ന് ശ്രദ്ധിച്ചോണെ ചേട്ടാ, വല്ല അബദ്ധങ്ങളും പറയുമ്പോൾ തിരുത്തണെ.

അനില്‍@ബ്ലോഗ് // anil said...

പ്രിയ സിബു,
ആദ്യം ഇതൊന്നു നോക്കൂ,
വരമൊഴി പേജ്
ഹെല്‍പ്പറുടെ പോസ്റ്റ്

ഒരേ സെറ്റിങ്സ് ഉപയോഗിച്ചാണ് ഇത് രണ്ടും കാണുന്നത് , എന്താണ് നിരീക്ഷണം? എന്റെ സെറ്റിങിന്റെ പ്രശ്നമാണോ?

Muhammed Shan said...

ഹെല്‍പര്‍,
vmware full screen ആക്കാന്‍ എന്താണ് ഒരു വഴി?

Cibu C J (സിബു) said...

അനിലേ, ആ കാണുന്നത് മുഴുവൻ രചന ഫോണ്ടാണ്‌.
അതിനെ അഞ്ജലിയാക്കാൻ എന്തെങ്കിലും ഒക്കെ ചെയ്യൂ.
എന്നിട്ട് പ്രശ്നമുണ്ടെങ്കിൽ പറയൂ.

Helper | സഹായി said...

അനിൽ,

ആശാന്റെ കവിത വരമൊഴിയിൽ കാണുന്നത് സ്ക്രീൻ ഷോട്ടായിട്ടാണ്‌. അത് യതാർഥ അക്ഷരങ്ങൾ അല്ല.

നിങ്ങൾ ഞാൻ തന്ന ലിങ്കിൽനിന്നും അജ്ഞലി ഇൻസ്റ്റാൾ ചെയ്യൂ. എന്നിട്ട്, ഫോണ്ട് സെറ്റിങ്ങ്സ് മാറ്റി, അജ്ഞലി ആക്കൂ.

എനിക്ക് ഒരു പ്രശ്നവുമില്ലല്ലോ. സെറ്റിങ്ങ്സ് പോലും മാറ്റിയിട്ടില്ല.

Helper | സഹായി said...

ഷാൻ,

VMPlyer തുറക്കുക.
നിങ്ങളുടെ OS സെലക്റ്റ് ചെയ്യുക. മിക്കവാറും ഉബുണ്ടു എന്നാവും. അല്ലെ.
Edit virtual Machine settings. എന്നത് ക്ലിക്കുക.
options ക്ലിക്കുക.
power ക്ലിക്കുക.
അവിടെ Enter full screen mode after powering on എന്നതിന്‌ ടിക്ക് മാർക്ക് ചെയ്യുക.

അത്രതന്നെ.

Helper | സഹായി said...

അനിൽ,

ഈ 3 സ്ക്രീൻ ഷോട്ടുകൾ നോക്കൂ.

ആദ്യത്തേത്‌, സെറ്റിങ്ങുകൾ ഒന്നും മാറ്റിയിട്ടില്ല. Shot No.1

രണ്ടമത്തേത്‌, അജ്ഞലി സെറ്റ്‌ ചെയ്തു. മലയാളം യൂണികോഡ്‌. Shot No.2

രണ്ടിലും വിത്യാസങ്ങൾ ഒന്നും ഇല്ല.

ഇനി, രചന ഇൻസ്റ്റാൾ ചെയ്തശേഷമുള്ള ഷോട്ട്‌. Shot No. 3

ഇതാണല്ലോ അനിലിന്റെ പ്രശ്നം. അപ്പോൾ തീർച്ചയായും, അജ്ഞലി നിങ്ങളുടെ കമ്പ്യൂട്ടർ ഇൻസ്റ്റാൾ ചെയ്തിട്ടില്ല, അല്ലെങ്കിൽ സെറ്റ്‌ ചെയ്തിട്ടില്ല.

മാത്രമല്ല, എന്റെ പരീക്ഷണപ്രവർത്തനത്തിന്റെ ഘട്ടത്തിൽ, ഫെദോരയുടെ പ്രവർത്തനം, ഉബുണ്ടുവുമായി തട്ടിച്ച്‌നോക്കുമ്പോൾ, ഞാൻ നിരാശനാണ്‌. ഫെദോരയിൽ നെറ്റ്‌ സ്ലോയാണ്‌. പെർഫോമനസും. പക്ഷെ, ഉബുണ്ടുവിൽ നെറ്റ്‌ വളരെ ഫാസ്റ്റാണ്‌. പെർഫോമൻസും.

(ഇതെന്റെ 24 മണിക്കൂർ പരീക്ഷണഫലം മാത്രമാണ്‌)

അനില്‍@ബ്ലോഗ് // anil said...

ഹെല്‍പ്പറെ,
ഇതൊന്നുമല്ല എന്റെ പ്രശ്നമെന്നാണ് തോന്നുന്നത്.
വിശദമായ കമന്റ് പിന്നീട് ഇടാം.
ഫെഡോറ 12 ഡൗണ്‍ലോഡ്‌ ചെയ്തത് അത്ര സുഖമായി എനിക്കും തോന്നിയില്ല, ഇതിനേക്കാള്‍ നന്നായി പഴയ വേര്‍ഷനുകള്‍ പ്രവത്തിച്ചിരുന്നു. ഫെഡോറ കോര്‍ 3 മുതല്‍ ഞാന്‍ ഉപയോഗിക്കാറുണ്ടായിരുന്നു.

Helper | സഹായി said...

അനിൽ, സിബു,

ഫെദോരയിൽ രചന ചില്ലക്ഷരങ്ങൾക്ക്‌ പ്രശ്നമുണ്ടാക്കുന്നുണ്ട്‌. അത്‌പോലെതന്നെ ഉബുണ്ടുവിലും. രണ്ടിലും Sans serif ഫോണ്ട്‌ അജ്ഞലിയാണെങ്കിൽ, ചില്ലുകൾക്ക്‌ പ്രശ്നമില്ല. അത്‌ പക്ഷെ രചനയാണെങ്കിൽ, പ്രശ്നവുമാണ്‌. പക്ഷെ, IT@School-ൽ ഒരു പ്രശ്നവുമില്ല. ഇവിടെ Serif, Sans-Serif, Monospace എന്നിവ രചനയാക്കിയാലും ചില്ലക്ഷരങ്ങൾക്ക്‌ പ്രശ്നമില്ല. എൻകോഡിങ്ങ്‌,UTF-8 ആണെങ്കിലും Western (ISO-8859-1) എന്നക്കിയാലും ചില്ലക്ഷരങ്ങൾ നന്നായി കാണിക്കുന്നുണ്ട്‌.

അത്‌കൊണ്ട്‌, ഇത്‌ ഫെദോരയുടെയും, ഉബുണ്ടുവിന്റെയും ബഗ്‌സ്‌ ആണെന്ന് കരുതാമോ?.

അനില്‍@ബ്ലോഗ് // anil said...

അതെ,അങ്ങിനെ കരുതേണ്ടി വരും.
ഉബുണ്ടുവില്‍ മോസിലയും ക്രോമും ചില്ലറ അക്ഷര പ്രശ്നങ്ങള്‍ കാണിക്കുന്നുണ്ട്. ക്രോമില്‍ അഞ്ജലിയെ സെറ്റ് ചെയ്തപ്പോള്‍ ചില്ല് ശരിയായി പക്ഷെ കൂട്ടക്ഷരങ്ങള്‍ ഒക്കെ പ്രശ്നമായി വരുന്നു. സൗകര്യമായി വൈകിട്ട് നോക്കാം.

അനില്‍@ബ്ലോഗ് // anil said...

സെരിഫ് അഞ്ജലി ഓള്‍ഡ് ലിപി ചില്ല് വായിക്കാം, പക്ഷെ കൂട്ടക്ഷരങ്ങള്‍ പ്രശ്നമായി.

അക്ഷരങ്ങള്‍ ശരിയായി ചില്ല് പോയി.

അനില്‍@ബ്ലോഗ് // anil said...

കൂട്ടക്ഷരങ്ങള്‍ ശരിയായി,ചില്ല് പോയി

Helper | സഹായി said...

അനിൽ,

നിങ്ങൾ എല്ലാം അജ്ഞലി ഒൾഡ് ലിപി സെലക്റ്റ് ചെയ്യൂ. (Serif, sans-serif and Monospace എല്ലാം അജ്ഞലിയാക്കൂ.

എന്നിട്ടെന്താവുന്നു എന്നറിയിക്കുമല്ലോ.

Muhammed Shan said...

ഹെല്‍പര്‍ എന്‍റെ പ്രശ്നങ്ങള്‍ ഏകദേശം എല്ലാം തീരുമാനമായി.
ഉബുണ്ടു വിനെക്കാള്‍ എനിക്കിഷ്ടമായത് ലിനക്സ് മിന്റ് ആണ്

അനില്‍@ബ്ലോഗ് // anil said...

ഇല്ല മാഷെ, ആ കോമ്പിനേഷന്‍സ് എല്ലാം പരീക്ഷിച്ചതാണ് .
ചില്ലക്ഷരം കിട്ടിയാല്‍ കൂട്ടക്ഷരം കിട്ടുന്നില്ല എന്നതാണ് സ്ഥിതി . ഇതിലെ lla = രണ്ട് ല ആയാണ് എനിക്കു കാണുന്നത്. ഉള്ളതില്‍ ഭേദപ്പെട്ട കോമ്പിനേഷന്‍ സ്കാന്‍സെരിഫ് മാത്രം അഞ്ജലി ആക്കി ചില്ല് പോട്ടെന്ന് വക്കുന്നതാണ്, ഒരു പരിഹാരം വരുന്നവരെ .
:)

Cibu C J (സിബു) said...

അനിലേ ഈ പ്രശ്നത്തിനു എന്റെ കയ്യിൽ ഉത്തരമില്ല.
എന്തുകൊണ്ട് ചില കൂട്ടക്ഷരങ്ങൾ ഉണ്ടാകുന്നില്ല എന്നത്‌ എനിക്ക് മനസ്സിലാകുന്നില്ല.
അടുത്തിടെ ഡൗൺലോഡ് ചെയ്ത അഞ്ജലി തന്നെ അല്ലേ ഉപയോഗിക്കുന്നത്?

Helper | സഹായി said...

അനിൽ,

ഇത്‌ നിങ്ങളുടെ സിസ്റ്റത്തിലെ പ്രശ്നമാണ്‌. ഒന്നുകിൽ ഫോണ്ട്‌ ശരിയല്ല. അല്ലെങ്കിൽ...

ആദ്യം, നിങ്ങളുടെ സിസ്റ്റത്തിലെ, അജ്ഞലി ഡിലിറ്റ്‌ ചെയ്യൂ. എന്നിട്ട്‌, ഇവിടുന്ന് പുതിയ അജ്ഞലി ഇൻസ്റ്റാൾ ചെയ്യൂ.

ബഗ്‌സ്‌ എന്ന് ഞാൻ പറഞ്ഞത്‌, രചന ശരിയാംവിധം കാണിക്കുന്നില്ലെന്ന കാരണത്താലാണ്‌.

അജ്ഞലിയുമായി, അങ്ങനെ ഒരു പ്രശ്നമില്ലല്ലോ അനിൽജീ.

അനില്‍@ബ്ലോഗ് // anil said...

ഹെല്‍പ്പര്‍, സിബു,
പ്രശ്നം അഞ്ജലിയുടെതായിരുന്നു.
AnjaliOldLipi-0.730 ആണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ സിബുവിന്റെ സൈറ്റില്‍ നിന്നും അഞ്ജലി ഡൗണ്‍ലോഡ്‌ ചെയ്ത് ഇട്ടപ്പോള്‍ പ്രശ്നം പരിഹരിച്ചു. ഇതുവരെ പല തവണ അഞ്ജലി റീ ഇന്സ്റ്റാള്‍ ചെയ്തെങ്കിലും എല്ലാം 0730 ആയിരുന്നു, അപ്പോള്‍ അതാവണം പ്രശ്നം .
രണ്ടാള്‍ക്കും നന്ദി .

peekay said...

ഗ്നു ലിനക്സ്‌ വിന്‍ഡോസ്‌ 7 ഇന്‍സ്റ്റോള്‍ ചെയ്യുന്നതെങ്ങിനെയാണ് വി എം വെയര്‍ സെറ്റപ്പ് ആകുന്നില്ല ഐ ആസ് ഓ ഫയല്‍ ബൂട്ട് ചെയ്യുന്നില്ല