Saturday, June 5, 2010

2 - ഉബുണ്ടു എങ്ങനെ വിന്‍ഡോസിൽ ഇൻസ്റ്റാൾ ചെയ്യാം?.

ഉബുണ്ടു എങ്ങനെ വിന്‍ഡോസിൽ ഇൻസ്റ്റാൾ ചെയ്യാം?.

ലിനക്സ്‌ എന്ന കേൾക്കുമ്പോൾതന്നെ, പലർക്കും അലർജ്ജിയാണ്‌. എല്ലാം ‌ കമാൻഡിലൂടെയാണെന്ന ധാരണ, എല്ലാറ്റിനും കമാൻഡ്‌കൾ ടൈപ്പ്‌ ചെയ്യണമെന്ന പഴയ പല്ലവിയിൽ പലരും ലിനക്സിനെ മറക്കുകയാണ്‌.

പക്ഷെ, ഇന്ന്, നിരവധി ലിനക്സ്‌ അധിഷ്ടിതമായ, ഗ്രാഫിക്ക്‌ യുസർ ഇന്റർഫെസുള്ള (GUI Based) നിരവധി ഒപ്പറേറ്റിംഗ്‌ സിസ്റ്റം ഇന്ന് നിലവിലുണ്ട്‌.

ഇവിടെ നാം പരീക്ഷിക്കുന്നത്‌, ഉബുണ്ടു 10.04 എന്ന വേർഷനാണ്‌.

ഉബുണ്ടു എങ്ങനെ ഒരു വിൻഡോ XP യിൽ ടെസ്റ്റ്‌ ചെയ്യാമെന്നണ്‌ നാം ആദ്യം പരീക്ഷിക്കുന്നത്‌. അതിന്‌ ആദ്യം ഒരു വെർച്ച്യുൽ ഡ്രൈവ്‌ നാം ഉണ്ടാക്കുന്നു. നിരവധി പ്രോഗ്രാമുകൾ ലഭ്യമാണെങ്കിലും, VMware എന്നവൻ നേരിട്ട്‌ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുന്നു എന്നത്‌കൊണ്ട്‌ ഞാൻ ഇവിടെ VMware player 3.1.0 ആണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

നമ്മുടെ വിൻഡോ കമ്പ്യൂട്ടറിനെ ഒരുത്തരത്തിലും ബാധിക്കാതെ എങ്ങനെ ഉബുണ്ടുവിനെ ഇൻസ്റ്റാൾ ചെയ്യമെന്ന് നോക്കാം.

ആദ്യം, ഉബുണ്ടു 10.04 ഇവിടെനിന്നും ഡൗൺലോഡ്‌ ചെയ്യുക.

ഇത്‌ ഒരു സിഡി ബേർണിങ്ങ്‌ ഫോർമേറ്റിലാണ്‌. ഡൗൺലോഡ്‌ കഴിഞ്ഞാലുടനെ, ഒരു സിഡിയിലേക്ക്‌ നേരിട്ട്‌ ബേൺ ചെയ്യാം. അല്ലെങ്കിൽ ഡൗൺലോഡ്‌ ചെയ്ത ISO ഫയൽ തന്നെയായാലും മതി.

ഇനി VMware ഇവിടെനിന്നും ഡൗൺലോഡ്‌ ചെയ്യുക. ഇൻസ്റ്റാൾ ചെയ്യുക.


സ്ക്രിനിൽ വരുന്ന മേസേജുകൾ ശ്രദ്ധയോടെ വായിക്കുക.ഇനി വി.എം (VMware) തുറക്കുക. അവരുടെ ലൈസൻസ്‌ എഗ്രിമന്റ്‌ അംഗീകരിച്ചാൽ, ദാ, ഇങ്ങനെ ഒരു സ്ക്രീൻ കാണാം.അവിടെ Create a New Virtual machine എന്ന് ക്ലിക്കുക.



ഇവിടെ നിങ്ങൾക്ക്‌ എവിടെനിന്നാണ്‌ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യേണ്ടതെന്ന് ചോദിക്കും. നിങ്ങൾ ഉബുണ്ടു സിഡിയാക്കിയിട്ടുണ്ടെങ്കിൽ, അത്‌ സിഡി ഡ്രൈവിൽ വെക്കുക. അല്ലെങ്കിൽ ISO ഫയൽ ഡൗൺലോഡ്‌ ചെയ്ത സ്ഥലം browse ചെയ്ത്‌ കാണിച്ച്‌കൊടുക്കുക.ഇതോന്നുമില്ലാതെ നമ്മുക്ക്‌ പിന്നിട്‌ ഒരു ഒസി ടെസ്റ്റ്‌ ചെയ്യാമെന്നും പറയാം. നെസ്റ്റ്‌.

(ഈ സ്ക്രിൻ ഷോട്ട്‌, ഉബുണ്ടുവിന്റെ സിഡി ഡ്രൈവിലുള്ള സമയത്താണെടുത്തത്‌)
ഈ സ്ക്രിനിൽ നിങ്ങളുടെ പേര്‌, യൂസർ പേര്‌, പാസ്‌വേഡ്‌ എന്നിവ കൊടുക്കുക. യൂസർനൈം, ചെരിയക്ഷരങ്ങൾ മാത്രമേ സീകരിക്കുകയുള്ളൂ. പാസ്‌വേഡ്‌ മറക്കരുത്‌. അത്‌ ഇടക്കിടെ ആവശ്യമായിവരും. നെസ്റ്റ്‌.
ഈ ഷോട്ടിൽ പ്രതേകിച്ചോന്നും ചെയ്യാനില്ല. നെസ്റ്റ്‌.



ഇവിടെ ഹാർഡ്‌ ഡിസ്ക്‌ 20 GB എന്ന് കൊടുക്കുക. നെസ്റ്റ്‌.



നിങ്ങളുടെ വെർച്ച്യൂൽ ഡ്രവിന്റെ ഡിറ്റെയിൽസാണിത്‌. സാധരണ ഇനി മാറ്റങ്ങൾ ആവശ്യമില്ല. നെസ്റ്റ്‌.



കൂടുതൽ മെമ്മറി വേണമെങ്കിൽ ഇവിടെ അഡ്‌ജസ്റ്റ്‌ ചെയ്യാം.




സിഡി ഡ്രവോ, മറ്റെന്തെങ്കിലും ഹാർഡ്‌വെയറുകളോ കണ്ടെത്തി എന്ന മേസേജ്‌ വരും. OK ക്ലിക്കുക.



VMware ലിനക്സ്‌ വേർഷൻ ഡൗൺലോഡ്‌ ചെയ്യാൻ നിർദ്ദേശിക്കുമ്പോൾ Remind me later എന്ന് ക്ലിക്കുക. ഇപ്പോൾ അത്‌ നമ്മുക്ക്‌ ആവശ്യമില്ലല്ലോ.



വൗ, നിങ്ങളുടെ സിസ്റ്റത്തിൽ, ഉബുണ്ടു ഉരുണ്ട്‌കളിക്കുന്നത്‌ കണാം.


ഉബുണ്ടു ഇൻസ്റ്റാലേഷൻ മിക്കവാറും ഒട്ടോമാറ്റിക്കാണ്‌. 30-60 മിനിറ്റ്‌ സമയമെടുക്കും ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുവാൻ.പ്രതേകിച്ച്‌ നിങ്ങളുടെ ഇൻപുട്ടുകൾ ആവശ്യമില്ലാതെ തന്നെ, ഉബുണ്ടു ഇൻസ്റ്റാളാവും.
ദെ കണ്ടോ, ഉബുണ്ടു ലോഗിൻ സ്ക്രീൻ. പാസ്‌വേഡ്‌ അടിക്കുക. അകത്ത്‌ കടക്കുക.


അങ്ങനെ ഞാനും ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു. ഇതിന്റെ കൂടെ ഒപ്പൺ ഒഫീസ്‌ അപ്ലീക്കേഷൻസ്‌ എല്ലാമുണ്ട്‌.


തീകുറുക്കനാണ്‌ നെറ്റ്‌ ബ്രൗഷർ.ദാ, ലിനക്സിൽ, ഉബുണ്ടുവിൽ, ഞാൻ എന്നെ തന്നെ തുറന്ന്‌വെച്ചിരിക്കുന്നു.


ചില്ലക്ഷരങ്ങൾക്ക്‌ പ്രശ്നമുണ്ടെങ്കിൽ, Encoding - UTF8 എന്നാക്കുകയും, അജ്ഞലി ലിപി ഇവിടെനിന്നും ഡൗൺലോഡ്‌ ചെയ്യുകയും ചെയ്യുക. ഫോണ്ട്‌ ഇൻസ്റ്റാൾ ചെയ്തശേഷം, ബ്രൗഷർ അടച്ച്‌ തുറന്നാൽ, മലയാളം ഒരു പ്രശ്നവുമില്ലാതെ വായിക്കാം.


സംശയങ്ങൾ ധൈര്യപൂർവ്വം ചോദിക്കുക.

ഉബുണ്ടുവിനായി ഒരു ബ്ലോഗ്‌ തുടങ്ങുവാൻ താൽപര്യമുണ്ട്‌, പക്ഷെ എന്നെ പിന്തുടരുന്ന സ്നേഹമുള്ള വായനക്കാർക്ക്‌ പ്രയാസമാവില്ലെങ്കിൽ അറിയിക്കുക.


9251

8 comments:

Helper | സഹായി said...

നമ്മുടെ വിൻഡോ കമ്പ്യൂട്ടറിനെ ഒരുത്തരത്തിലും ബാധിക്കാതെ എങ്ങനെ ഉബുണ്ടുവിനെ ഇൻസ്റ്റാൾ ചെയ്യമെന്ന് നോക്കാം.

vinesh pushparjunan said...

കോളളാം വിന്‍ഡൊയില്‍ എന്നത് വിന്‍ഡോസില്‍ എന്നാക്കിയിരുനെങ്കില്‍ നന്നായിരുന്നു... :)

അലി said...

കൊള്ളാം...പരീക്ഷിക്കട്ടെ!

Helper | സഹായി said...

വിനു,
നന്ദി, മാറ്റിയിട്ടുണ്ട്‌. പോസ്റ്റിൽ മാറ്റി, പക്ഷെ, കമന്റിൽ മാറ്റുവാൻ ഗൂഗിളമ്മച്ചി ഇനിയും കനിയണം.

skcmalayalam admin said...

സഹായി,...ഇതിനെ പറ്റി ഒരി പോസ്റ്റ് ഇട്ടത് വളരെ നന്നായി,ഇതെ പോലെ തന്നെ - it@school-gnu-linux-3.8,..ഇൻസ്റ്റാൾ ചെയ്യാമൊ?

vinesh pushparjunan said...

ഒരു കാര്യം കൂടി ഉബുണ്ടുവില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ കൂടുതല്‍ സജീകരണങ്ങള്‍ ആവശ്യമില്ല iBus ഇല്‍ മൊഴിയും, സ്വനലേകയും, ഇന്‍സ്ക്രിപ്റ്റും ഉള്‍കോള്ളിചിരിക്കുന്നു.. അതിനെകിറിച്ച് ഇവിടെ ഒരു കുറിപ്പ് ഇട്ടിരുന്നു ആര്‍ക്കെങ്കിലും ഉപകാരപെടുമെന്നു കരുതുന്നു.

Helper | സഹായി said...

ശ്രീജിത്ത്‌,

IT@School എന്ന ലിനക്സ്‌ ഡിസ്സ്ട്രിബ്യൂഷൻ എങ്ങനെ വിൻഡോ ഒപ്പറേറ്റിങ്ങ്‌ സിസ്റ്റത്തിൽ ടെസ്റ്റ്‌ ചെയ്യാം എന്ന് നോക്കാം.


ദാ, ഇവിടെ.
.

kvk media said...

ഉബുണ്‍ദു ബ്ലോഗ് തുടങ്ങുന്നു എന്നറിഞ്ഞതില്‍ സന്തോഷം.