വരമൊഴിയും കീമാനും വിൻഡോ ഏഴും.
വരമൊഴിയും, കീമാനും വിൻഡൊ 7-ൽ പ്രവർത്തിക്കുന്നില്ലെന്ന പരാതി കേട്ടു. പരീക്ഷണത്തിന്, വിൻഡോ 7-ൽ ഞാൻ വരമൊഴി ഇൻസ്റ്റാൾ ചെയ്തു. Tavultesoft കീമാനും ഇൻസ്റ്റാൾ ചെയ്തു.
എന്റെ കീമാനും വരമൊഴിയും സുഖമായി പ്രവർത്തിക്കുന്നുണ്ട്. അജ്ഞലി ഒൾഡ് ലിപിയാണ് ഫോണ്ട് സെറ്റ് ചെയ്തിരിക്കുന്നത്.
പരാജയപ്പെട്ട വിൻഡോയുടെ വിസ്തയെക്കാൾ എത്രയോ നല്ലതാണ് വിൻഡോ 7. ഗ്രാഫിക്ക്സ് കൂടുതലാണെന്ന എന്റെ സ്ഥിരം പരാതിയുണ്ടെങ്കിലും, നല്ല മെമ്മറിയും പ്രോസസറും നിങ്ങളുടെ കമ്പ്യൂട്ടറിലുണ്ടെങ്കിൽ, വിൻഡോ 7 ഇൻസ്റ്റാൾ ചെയ്യൂ.
കീമാൻ ഉപയോഗിച്ച് എനിക്ക് നോട്ട്പാഡിൽ മലയാളം ടൈപ്പ് ചെയ്യുവാൻ കഴിയുന്നുണ്ട്.
പക്ഷെ, നേരിട്ട്, ബ്ലോഗ് പോസ്റ്റുകളിലും കമന്റ് ബോക്സിലും ടൈപ്പ് ചെയ്യുവാൻ സാധിക്കുന്നില്ല. അതിന് കാരണം എന്ത്?.
ഈ പോസ്റ്റ്, വിൻഡോ 7 നകത്ത്നിന്നാണ് ചെയ്യുന്നത്.
പരീക്ഷണങ്ങൾ വീണ്ടും തുടരുന്നു...
10174
.
6 comments:
വരമൊഴിയും, കീമാനും വിൻഡൊ 7-ൽ പ്രവർത്തിക്കുന്നില്ലെന്ന പരാതി കേട്ടു. പരീക്ഷണത്തിന്, വിൻഡോ 7-ൽ ഞാൻ വരമൊഴി ഇൻസ്റ്റാൾ ചെയ്തു. Tavultesoft കീമാനും ഇൻസ്റ്റാൾ ചെയ്തു.
നന്ദി.
പുതിയ അറിവുകള്ക്ക്..
#പക്ഷെ, നേരിട്ട്, ബ്ലോഗ് പോസ്റ്റുകളിലും കമന്റ് ബോക്സിലും ടൈപ്പ് ചെയ്യുവാൻ സാധിക്കുന്നില്ല. അതിന് കാരണം എന്ത്?.#
ഇതിന് ഒരുത്തരം തരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു!!
ഭായി,
നേരിട്ട് ബ്ലോഗിലോ പോസ്റ്റിലോ മലയാളം ടൈപ്പ് ചെയ്യുവാൻ ഇനിയും കഴിഞ്ഞിട്ടില്ല. ചിലപ്പോൾ ഏഴിന്റെ പ്രശ്നമാവാം. അല്ലെങ്കിൽ കീമാന്റെ. പക്ഷെ കീമാൻ ഏഴിൽ പ്രവർത്തിക്കുമെന്നാണ് പറയുന്നത്.
പരീക്ഷണങ്ങൾ തുടർന്ന്കൊണ്ടിരിക്കുന്നു.
ഒരുത്തരമോ, പരിഹാരമോ കിട്ടിയാൽ ഉടനെ അറിയിക്കുന്നതാണ്.
വളരെ നന്ദി, സഹായീ...:)
എനിക്ക് കമന്റ് ബോക്സിൽ കീ മാൻ ഉപയോഗിച്ച് ടൈപ്പ് ചെയ്യാൻ പറ്റുന്നു. പക്ഷേ നോട്ട് പാഡിൽ പറ്റുന്നില്ല.
നോട്ട് പാഡിൽ എന്തെങ്കിലും പ്രത്യേകിച്ച് സെറ്റ് ചെയ്യാനുണ്ടൊ?
Post a Comment